അഞ്ചാം മന്ത്രി കേരളം ചര്‍ച്ച ചെയ്യുന്ന വലിയ വിവാദം ആയിട്ട് ആഴ്ചകള്‍ കഴിഞ്ഞു. മന്ത്രിയുടെ സത്യാ പ്രതിജ്ഞ കഴിഞ്ഞു ഭരണവും തുടങ്ങി. പിന്നെ എന്തിനാണ് ഈ വിവാദം എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. ഉത്തരം ഒന്നേ ഉള്ളു . നമുക്കും കിട്ടണം അധികാരം. അതിപ്പോ ഏതെങ്കിലും ഒരു മതത്തിന്റെയോ ജാതിയുടെയോ പേരിലായാലും വേണ്ടില്ല. മുസ്ലിം ലീഗ് എന്നാ സംഘടന യുടെ ചരിത്രം പരിശോധിച്ചാല്‍ സമാധാനകംഷികളും സര്‍വ മതങ്ങള്‍ക്കും ബഹുമാനം നല്‍കുകയും സര്‍വോപരി മത നിരപേക്ഷ കാഴ്ചപ്പാട് കൊണ്ട് നടന്നിരുന്ന ഒരു സംഘടന ആയിരുന്നു എന്ന് അവരുടെ കഴിഞ്ഞ കാല ചരിത്രം അറിയുന്നവര്‍ക്ക് അറിയാം .കേവലം ഒരു മന്ത്രി സ്ഥാനം ചോതിച്ചതുകൊണ്ട് മാത്രമല്ല ഇന്ന് മുസ്ലിം ലീഗ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ഒരു അധിക മന്ത്രി സ്ഥാനം ചോതിക്കുന്നതിനും അത് നേടിയെടുക്കുന്നതിന് ലീഗ് ശ്രമിച്ച രീതി കേരളത്തിലെ മത നിരപേക്ഷ സമീപനം കാത്തു സൂക്ഷിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങളുടെ മനസ്സില്‍ ഒരു മോശം പ്രതിച്ഛായ ഉണ്ടാക്കാന്‍ ഇടയായി എന്നാ കാര്യത്തില്‍ സംശയം ഇല്ല. ഇത് ഒരു പക്ഷെ മുസ്ലിം ലീഗിന്റെ നേതൃത്വം ഇത്ര കണ്ടു ആഗ്രഹിചിരിക്കില്ല. ഇത്തരം പ്രവൃത്തികള്‍ വഴി ഒരു സാമുദായിക വേര്‍തിരിവ് ഉണ്ടായാല്‍ ഒരു പക്ഷെ കൂടുതല്‍ നഷ്ടം ഉണ്ടാകാന്‍ പോകുന്ന സംഘടന ലീഗ് തന്നെ ആയിരിക്കും എന്നാ ഉറച്ച വിശ്വാസം അതിന്റെ നേതാക്കള്‍ക്കുണ്ട്. പക്ഷെ എന്ത് ചെയ്യാം ലീഗിനുള്ളില്‍ ഉടലെടുത്തിട്ടുള്ള, അഥവാ വളര്‍ന്നു വരുന്ന വിഭാഗീയ ചേരിതിരിവ് നേതാക്കളെ കൊണ്ട് ചെന്ന് എത്തിച്ചത് ഈ ഒരു വല്ലാത്ത അവസ്ഥയിലായിപ്പോയി. UDF ഒറ്റക്കെട്ടായി ഉയര്‍ത്തിയ മുദ്രാവാക്യത്തിന്റെ പരിണത ഫലമാണ് ലീഗിന് കിട്ടിയ 20 നിയമസഭ സീറ്റുകള്‍ എന്നത് ഒരു പക്ഷെ അവരുടെ അണികള്‍ മറന്നു പോയിട്ടുണ്ടാകാം. പക്ഷെ അവരുടെ നേതാക്കള്‍ അത് മറക്കാന്‍ പാടില്ല. നിയന്ത്രിക്കാന്‍ ആകാത്തവിധം അണികളെ വളര്‍ത്താന്‍ ഒരു പ്രസ്ഥാനവും തയ്യരാകരുത് എന്നാ പാഠം ഇതുവഴി കേരളത്തിലെ നേതാക്കള്‍ക്ക് മനസിലായിട്ടുണ്ടാകും.
മുസ്ലിം ലീഗ് ഒരു സമുദായത്തിന്റെ സംഘടന ആണ് എന്നാ വിഷയത്തില്‍ തര്‍ക്കിച്ചിട്ടു കാര്യമില്ല. അവര്‍ മത നിരപേക്ഷ നിലപാട് ഉള്‍കൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനം ആയാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനം എന്നാ നിലയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇതര മത വിഭാഗങ്ങള്‍ക്ക് ദോഷം വരാത്ത രീതിയില്‍ കൊണ്ട് പോകേണ്ട് ഉത്തരവാദിത്വം അതിന്റെ നേതാക്കള്‍ക്കുണ്ട് .അതിനു പകരം മുസ്ലിം ജന സംഖ്യ്യുടെയും വോട്ടിന്റെയും അടിസ്ഥാനത്തില്‍ കൂടുതല്‍ മന്ത്രിമാര്‍ വേണം എന്ന് ചോതിച്ച നേതാക്കന്മാര്‍ മുസ്ലിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇതര മതസ്ഥരായ മന്ത്രിമാര്‍ക്ക് കഴിയുന്നില്ല എന്ന് വരുത്തി തീര്‍ക്കുകയാണ് ഉണ്ടായത്. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതെ പരസ്പരം ഇടപഴുകി ജീവിക്കുന്ന കേരളത്തിന്റെ ജനതയുടെ മുന്‍പിലേക്ക് ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വരും കാലങ്ങളില്‍ ഒരു പാട് രാഷ്ട്രീയ മാറ്റങ്ങള്‍ക്കു കാരണമാകും എന്ന് കരുതേണ്ട അവസ്ഥയിലാണ് .

ഇതിന്റെ ഒരു മറുവശം കൂടെ നാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കേരളത്തില്‍ ഒരു അഞ്ചാം മുസ്ലിം മന്ത്രി ഉണ്ടാകുന്നതില്‍ ആര്‍ക്കാണ് എതിര്‍പ്പ്. ശ്രീമാന്‍ അലി കേരളത്തിലെ ഒരു മന്ത്രി ആയാല്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എന്താണ് കുഴപ്പം. ഒരു കുഴപ്പവും ഇല്ല എന്ന് നമുക്ക് എല്ലാവര്ക്കും അറിയാം .പിന്നെ എന്തിനാണ് ഈ വിവാദം ഉണ്ടാക്കിയത് ?. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ജാതി സമവാക്യങ്ങള്‍ തന്നെ ആണ് ഇതിനു കാരണം.ജാതിയുടെയും മതത്തിന്റെയും പേരില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി ജാതിസന്ഘടനകള്‍ക്ക് ആവശ്യത്തിനും അനാവശ്യത്തിനും വാരി കോരി നല്‍കി ഒരു വല്ലാത്ത അവസ്ഥയിലാണ് ഇന്ന് കോണ്‍ഗ്രസ്. ആത്മാഭിമാനമുള്ള കൊണ്ഗ്രെസ്സുകാര്‍ ഇപ്പോള്‍ പ്രതിഷേധവുമായി വന്നതില്‍ നമുക്ക് തെറ്റുപറയാന്‍ ആവില്ല..കേവലം അധികാരത്തിനു വേണ്ടി ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഖടിപ്പിച്ചു ഭരണം കയ്യാളുന്ന പതിവ് രീതിയില്‍ നിന്നും കോണ്‍ഗ്രസ് മാറി നില്‍ക്കുകയാണ് ആ പാര്‍ടിയുടെ നില നില്‍പ്പിനു നല്ലത്.