വൈകിവന്ന തിരിച്ചറിവ്
എന്തെ ഞാനിത്ര വൈകി ?
എൻ സുന്ദര ഭൂമിതൻ
സ്പന്ദനം കേൾക്കുവാൻ
എന്തെ ഞാനിത്ര വൈകി ?
എൻ ഭൂമി മാതാവിൻ
രോദനം കേൾക്കുവാൻ
എന്തെ ഞാനിത്ര വൈകി ?
തീഷ്ണമാം വേനലിൻ ചൂടിനാൽ
വെന്തു നീറും മാതൃ ഹൃദയം കാണുവാൻ
എന്തെ ഞാനിത്ര വൈകി ?
ഭൂമിക്കൊരു ഹരിത കൂടാരം തീര്ക്കുവാൻ
എന്തെ ഞാനിത്ര വൈകി ?
എൻ മക്കള്താൻ ദാഹം ശമിപ്പിപ്പാനൊരു
നീർത്തടം ബാക്കിവയ്ക്കാൻ
കാണുന്നു ഞാനിന്നു കാണാത്ത കാഴ്ചകൾ
കാണാൻ മറന്നൊരാ നേരിന്റെ കാഴ്ചകൾ
ഇന്നെനിക്കെന്ഭൂമി വേണമിനി നാളെയും
കാലം കെടുത്താത്ത ദീപം കണക്കെ !
അമ്മതൻ കണ്ണുനീർ കാണാതെ പോകുകിൽ
ഗതിയെന്തു നമ്മുടെ എന്നതോർത്തീടുക !