നടന്നുപോകുന്ന വഴികളിൽ നാം ചിലത് കൈവിടുന്നു മറ്റുചിലത് കണ്ടെത്തുന്നു. കൂടുതൽ കണ്ടെത്തലുകൾക്കായി കാത്തിരിക്കുന്നു
ബുധനാഴ്ച, നവംബർ 30
ഞായറാഴ്ച, നവംബർ 27
കേരളത്തിന്റെ ഉറക്കം കെടുത്തുന്ന മുല്ല പെരിയാര്‍.
മധ്യ തിരുവിതാംകൂര്‍ ഇന്ന് വന്‍ ഭീഷണിയിലാണ് . ജീവിതത്തിനു മരണത്തിനും ഇടയിലുള്ള നൂല്പലത്തില് മരണം മുന്നില്‍ കണ്ടു കൊണ്ട് ജീവിക്കുന്ന കേരളത്തിലെ ലക്ഷകണക്കിന് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതൃ ത്വതിനും നിയമ വ്യവസ്ഥക്കും കഴിയാത്തത് തികച്ചും മനുഷ്യത്വ രഹിതം എന്നല്ലാതെ മറ്റൊന്നും പറയാനാവില്ല .ഇന്ത്യന്‍ ഭരണഘടനാ അനുവദിച്ചു തന്നിരിക്കുന്ന മൌലികമായ അവകാശത്തിനു വേണ്ടിയാണു ഇന്ന് കേരള ജനത കേന്ദ്ര സര്കരിനു മുന്നില്‍ കൈ നേടുന്നത്. ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട നിയമവ്യവസ്ഥ ചുവപ്പ് നടയില്‍ കുരുങ്ങി കിടക്കുകയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തില്‍ തിരുവിതാംകൂറും തമിഴ്നാട്ടിലെ മദ്രാസ് സംസ്ഥാനവും തമ്മില്‍ ഉണ്ടാക്കിയ ഒരു ഉടമ്പടിയുടെ പേരില്‍ കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഒരു തീരുമാനത്തിനായി കേരളം കാത്തിരിക്കുന്നു. ഒരു ന്യായവുമില്ലാതെ തികച്ചും ധിക്കാരപരമായ നിലപാട് കൈക്കൊള്ളുന്ന തമിഴ്നാട് ഇന്ത്യയിലെ ഒരു സാധാരണ പൌരന്റെ ജീവിക്കാനുള്ള അവകാശത്തെ ആണ് വെല്ലു വിളിക്കുന്നത്. സ്വാതന്ത്ര്യ അനന്തരം കേരളത്തിന്റെ ഭാഗമായ മണ്ണില്‍ നില നില്ക്കുന്ന മുല്ലപെരിയാര്‍ ഡാമില്‍ തമിഴ്നാടിന്റെ അവകാശം എന്താണ്? 999 വര്‍ഷത്തേക്ക് ഉണ്ടാക്കിയ ഒരു കരാറോ? കേവലം പത്തു ലക്ഷം രൂപ നികുതി നല്‍കുന്നതിന്റെ ബലത്തില്‍ കേരളത്തിന്റെ ജനങ്ങളുടെ ജീവന് വിലയിടാന്‍ ഒരു അവകാശവും അവര്‍ക്കില്ല. ഇവിടെ മനുഷ്യന് ഉണ്ടെങ്കിലെ നിയമവും കരാറുകളും ഉണ്ടാകൂ. തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്കുവാന് ഇവിടത്തെ നിയമവ്യവസ്ഥക്ക് കഴിയാതെ വരരുത്. അങ്ങനെ വന്നാല്‍ ജനം ഇത്തരം കരാറുകള്‍ കാറ്റില്‍ പറത്തും. കേരളത്തിലെ ലക്ഷകണക്കിന് ജനങ്ങള്‍ക്കുനേരെ നിയമ ലംഖനതിനു കേസേടുക്കെണ്ടിവരും. കേന്ദ്ര സര്‍കാര്‍ അനുകൂല നിലപാട് സ്വീകരിക്കും എന്നുതന്നെ ആണ് കേരള ജനതയുടെ പ്രതീക്ഷ. ഇതൊരു വില പേശ ലല്ല . ജീവന് വേണ്ടിയുള്ള കേരള ജനതയുടെ വിലാപമാണ്. സ്വന്തം മണ്ണില്‍ ഒരു ഡാം ഉണ്ടാക്കാന്‍ മറ്റുള്ള വരുടെ അനുവാദം കത്ത് നില്കേണ്ടി വരുന്ന പാവം ജനതയുടെ ദയനീയ മായ വിലാപം. ഇത് കണ്ടിട്ടും കണ്ണുതുറക്കാന്‍ നമ്മുടെ സര്കരുകള്‍ക്ക് കഴിയുന്നില്ലങ്ങില്‍ നിങ്ങളെ ഭരണത്തിന്റെ ദന്ത ഗോപുരങ്ങളില്‍ അവരോധിക്കാന്‍ ഒരു പക്ഷെ കേരള ജനത ഉണ്ടാകില്ല. ഈ വൈകിയ വെളയിലെങ്ങിലും ഒരു തുറന്ന സമീപനം സ്വീകരിച്ചു കേരള ജനതയെ രക്ഷിക്കാന്‍ ദേശത്തിന്റെയും, ഭാഷയുടെയും അതിര്‍വരമ്പുകള്‍ ഇല്ലാതെ എല്ലാ ഇന്ത്യക്കാരും മുന്നോട്ടു വരും എന്നാണ് ഓരോ മലയാളിയുടെയും പ്രതീക്ഷ.
വെള്ളിയാഴ്ച, നവംബർ 25
നാം എന്തിനു വാള്‍മാര്ടിന്നെ ഭയക്കണം.
ചില്ലറ കച്ചവട രംഗത്ത് കാര്യമായ പരിവര്‍ത്തനത്തിനു ഇന്ത്യ മഹാരാജ്യം സാക്ഷിയാകാന്‍ പോകുകയാണ്.ചില്ലറ വ്യാപാര രംഗത്ത് അതികായന്മാര് എന്ന് വിശേഷിപ്പിക്കാവുന്ന വാള്‍മാര്‍ട്ട് , കാര്‍ഫോര്‍ , ടെസ്കോ തുടങ്ങിയ വ്യവസായ ഭീമന്മാര്‍ക് നമ്മുടെ നഗരങ്ങളും ഗ്രാമങ്ങളും തുറന്നു കൊടുക്കാന്‍ കേന്ദ്ര സര്‍കാര്‍ തീരുമാനിച്ചിരിക്കുന്നു. ലോകത്തെ സമ്പന്നരാജ്യങ്ങളുടെ പ്രതിനിധികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരക്കാര്‍ കഴുകന്മാരെ പോലെ നമ്മുടെ രാജ്യത്തു വട്ടമിട്ടു പറക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. കടുത്ത സാമ്പത്തിക പ്രതിസന്തി നേരിടുന്ന യുരോപ്യന്‍ രാജ്യങ്ങളില്‍ തങ്ങളുടെ മാര്‍ക്കറ്റ് പച്ചപിടിക്കാതതിനാല്‍ ,താരതമ്യേന സാമ്പത്തികമായി മെച്ചം നില്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളാണ് ഇത്തരക്കാരുടെ അടുത്ത ലക്ഷ്യം. ഇന്ത്യ മഹാരാജ്യത്ത് ഭൂരിഭാഗം ജനങ്ങളും പട്ടിണി പാവങ്ങളാണ് എന്നാ ബോധ്യം നമ്മുടെ രാഷ്ട്രീയ കാര്‍ക്ക് തോന്നുന്നത് ഇലക്ഷന് കാലത്തുമാത്രമാണ് . അധികാരത്തില്‍ എത്തിയാല്‍ ഇവര്‍ ബഹുരാഷ്ട്ര കുത്തകകളുടെ പ്രതിനിധികളാണ്. അവരുടെ ചിന്തകളും പ്രവൃത്തികളും രാജ്യത്തിന്റെ പൊതു താല്പര്യത്തിനു എതിരായി വരുന്നു എന്നത് തികച്ചും നിരാശ ജനകമാണ്. കേന്ദ്ര സര്‍കാര്‍ പറയുന്നത് തന്നെ സ്വയം പര്യാപ്തതയുള്ള ഒരു സമൂഹമാണ് അവരുടെ ലക്ഷ്യം എന്നാണ്. എന്താണ് സ്വയം പര്യാപ്തത ? എന്തിനും പ്രാപ്തിയുള്ള ഒരു സമൂഹം. അതായതു സമൂഹത്തിന്റെ മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ പോന്ന ഒരു സമൂഹം. പക്ഷെ ഇവിടെ യോ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഞങ്ങളും അത് ഉള്‍ക്കൊണ്ടു സ്വയം മാറാന്‍ നിങ്ങളും ശ്രമിക്കുക . എന്താ ഇത് നല്ല ഒരു തത്വ ശാസ്ത്രമല്ലേ? തീര്‍ച്ചയായും നല്ലത് തന്നെ. പക്ഷെ അഷ്ടിക്കു വകയില്ലാതെ കൂരയിലും കട തിണ്ണയിലും അന്തിയുറങ്ങുന്ന ഒരു നല്ല ഭാഗം ജനങ്ങളും ഈ മഹാര്ജ്യത് ഉണ്ട് എന്ന് മറന്നു തീരുമാനങ്ങള്‍ എടുക്കുന്ന ഇത്തരം ഭരണാധികാരികള്‍. ഇവിടത്തെ ജന ങ്ങളെ കൊണ്ട് ചെന്നെതിക്കാന്‍ പോകുന്നത് നിത്യ ദാരിദ്ര ത്തിലേക്കും ആത്മഹത്യയിലെക്കുമാണ് എന്നത് കാലം തെളിയിക്കാന്‍ പോകുന്ന ഒരു സത്യമാണ് .
കാലങ്ങളായി കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന സര്കരുകളുടെ പൊതു നയമാണ് സ്വകാര്യ വല്കരണവും സബ്സിഡി നിര്‍മാര്‍ജനവും. ഇരുപത്തി മൂന്ന് രൂപ ദിവസ വരുമാനമുള്ള പണക്കാരനായ ( കോണ്‍ഗ്രസിന്റെ ഭാഷയില്‍) ഇന്ത്യക്കാരന് നാളെ നിത്യവര്തിക്ക് സാധനങ്ങള്‍ വങ്ങേണ്ടത് വാള്‍മാര്‍ട്ടില്‍ നിന്നാണ് എന്നത് നമുക്ക് ചിന്തിക്കാനാകുമോ?. പട്ടിണിപ്പാവങ്ങളുടെയും സാധാരണക്കാരുടെയും കീശയില്‍ കയ്യിട്ടു അവന്റെ വരുമാനത്തിന്റെ ഒരു ഭാഗം നികുതിയായി പിടിച്ചെടുത്തു അവരെ കൂടുതല്‍ പട്ടിണിയിലേക്ക് തള്ളിവിടാന്‍ ആണ് ഇന്നത്തെ ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. നൂറു ഗ്രാം എണ്ണയും അരകിലോ പഞ്ചസാരയും ഇനി നിങ്ങള്‍ക്ക് വാങ്ങാന്‍ നാട്ടും പ്രദേശത്തെ ചെറുകിട വില്പനശാലകള് ഉണ്ടാകില്ല. മോഡി പിടിപ്പിച്ച കവറുകളില്‍ കിലോ കണക്കിന് പൊതിഞ്ഞു കെട്ടിയ സാധനങ്ങള്‍ വാങ്ങാന്‍ നിങ്ങള്‍ കൈ നിറയെ കാശുമായി പോകണം. അവിടെ വില്കാന് പോകുന്ന സാധനത്തിന്റെ വില തീരുമാനിക്കുന്നത് ഏതോ ഒരു രാജ്യത്തെ ഏതെങ്കിലും ഒരു മുതലാളിയയിരിക്കും. ഇവര്‍ക്ക് സഹായകരമായി നമ്മുടെ രാജ്യത്തു നില നില്കുന്ന പൊതു വിതരണ സബ്രാതായങ്ങളും, സബ്സിഡി യും ഘട്ടം ഘട്ടമായി ഇല്ലാതാക്കാനാണ് സര്കാരുകളുടെ ഗൂഡ നീക്കം. സ്വിസ് ബാങ്കുകളില്‍ കോടികളുടെ നിക്ഷേപമുള്ള രാഷ്ട്രീയ കാര്‍ക്ക്. ഈതീരുമാനം ഒട്ടും തന്നെ പ്രശ്നമുണ്ടാക്കില്ല. പകരം അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഷോപ്പിംഗ് എന്ന വിനോദത്തിനു വഴി തുറന്നു കിട്ടുന്നു എന്നത് സന്തോഷത്തിനു വക നല്‍കുന്നതാണ്. ഇത്തരം രാഷ്ട്രീയക്കാര്‍ പറയുന്നത് കൃഷിക്കാര്‍ക്ക് വളരെ ഗുണമാകും എന്നാണ്. രണ്ടു ലക്ഷം രൂപ കടമെടുത്തു തുടങ്ങിയ കൃഷി പ്രകൃതി ദുരന്തത്തില്‍ നശിച്ച കര്ഷകന് ലോണ്‍ തിര്ച്ചടക്കാന് നിവര്‍ത്തിയില്ലാതെ ആത്മഹത്യ ചെയ്യുന്ന ഈ രാജ്യത്തു വിദേശ കുത്തകകള്‍ നമ്മുടെ കര്‍ഷകരെ സംരക്ഷിക്കുമെങ്ങില്‍ പിന്നെ നിങ്ങള്‍ രാഷ്ട്രീയക്കാര്‍ എന്തിനാണ് ? ഇന്ത്യയെ കഷണം കഷണമാക്കി ഇത്തരക്കാര്‍ക്ക് വിതരണം ചെയ്തു തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുന്ന ഇത്തരം രാഷ്ട്രീയ കാരെ നമ്മുടെ ജനം തിരിച്ചറിയുക തന്നെ വേണം. വ്യക്തമായ നിബന്ധനകള്‍ ഇല്ലാതെ ഇത്തരം സ്ഥാപിത തല്പര്യക്കാരെ ഇന്ത്യയിലേക്ക് വിളിച്ചു വരുത്തിയാല്‍ ഇവിടെ കൃഷിക്കാര്‍ മാത്രമല്ല ആത്മഹത്യയിലേക്ക് പോകാന്‍ പോകുന്നത് . ചെറിയ കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ഒട്ടനവധി കുടുംബങ്ങള്‍ നമ്മുടെ ഭാരതത്തിലുണ്ട്. ഇവര്‍ക്ക് ജീവനോപാധി കൂടെ കണ്ടതെണ്ട ഉത്തരവാദിത്വം സര്കാരുകളുടെ തലയില്‍ വരും എന്നുകൂടി മനസിലാക്കുന്നത് നന്നായിരിക്കും.കൃഷിക്കാര്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ ധാന്യങ്ങളും പച്ചകറി കളും ഇനി സാധാരണ ചന്തകളില്‍ ലഭ്യമാകില്ല . ഇതെല്ലം മൊത്തമായി വില പറഞ്ഞു കൈക്കലാക്കി തങ്ങള്‍ക്കു തോന്നുന്ന വിലയിട്ടു അലങ്ങരിച്ച കടകളിലെ ശീതികരിച്ച പെട്ടികളില്‍ നിന്ന് നമുക്ക് വങ്ങേടതായി വരും . പലതട്ടുകളിലായി വില്പനനടക്കുക വഴി ഒട്ടനവധി കുടുംബങ്ങള്‍ക്ക് ജീവിത മാര്‍ഗമായിരുന്ന നമ്മുടെ പരമ്പരാഗത ചില്ലറ കച്ചവട രംഗം വലിയ് ഒരു മാറ്റതിനാണ് സാക്ഷി ആകാന്‍ പോകുന്നത്. ഇതിന്റെ കുത്തൊഴുക്കില്‍ പെട്ട് നമ്മുടെ കുടുംബങ്ങള്‍ ശിതിലമാകതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം. കണ്ടിട്ടും കണ്ടില്ലാന്നു നടിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതൃത്വതിനു ഒരു പുനര്‍ വിചിന്തനത്തിന് സമയം കടന്നു പോയിട്ടില്ല എന്ന് കൂടെ ഓര്മ പെടുത്താന്‍ ഈ വാക്കുകളിലൂടെ ഒരു എളിയ പരിശ്രമം നടത്തുകയാണ്.
വെള്ളിയാഴ്ച, നവംബർ 18
ഇത് റിയാലിറ്റി ഷോകളുടെ കാലം
ഇത് റിയാലിറ്റി ഷോകളുടെ കാലമാണ് . പ്രൈം ടൈമില്‍ പ്രേക്ഷരെ രസിപ്പിക്കാന്‍ ടെലിവിഷന്‍ മാധ്യമങ്ങള്‍ കണ്ടുപിടിച്ച ഇത്തരം ഷോകള്‍ വലിയ തോതില്‍ വിജയിച്ചു കൊണ്ടിരിക്കുന്നതായി നമുക്ക് കാണാം. ദേശീയ ചാനലുകളെ ചുവടുപിടിച്ചു നമ്മുടെ മലയാളം ചാനലുകളും ഇത്തരം പരിപാടികള്‍ സംപ്രേഷണം ചെയ്തു തുടങ്ങിയിട്ടുണ്ട്. പാട്ടും, മാപ്പിള പാട്ടും, മിമിക്രിയും , ഡാന്‍സുമെല്ലാം ഇക്കൂട്ടത്തില്‍ പെടും. വളര്‍നുവരുന്ന നമ്മുടെ പുതിയ കലാകാരന്മാരെ കണ്ടെത്താന്‍ എന്ന കഴ്ചപടിലൂടെ ആണ് ഇത്തരം റിയാലിറ്റി ഷോ അവതരിപ്പിക്കുന്നത്എങ്കിലും ഇതില്‍ മറഞ്ഞിരിക്കുന്ന കച്ചവട താല്പര്യം പകല്‍ പോലെ വ്യക്തമാണ്. കോടികളുടെ ഫ്ലാറ്റും സ്വര്‍ണവും വാഗ്ദാനം ചെയ്തു മല്സരാര്തികളെ മാസങ്ങളോളം സംഘര്‍ഷങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി കോടികള്‍ കൊയ്യുന്ന ചാനലുകള്‍ ജനസേവനം ചെയ്യുന്നു എന്ന് പറഞ്ഞാല്‍ അത് സമ്മതിച്ചു കൊടുക്കാന്‍ ചുരുക്കം പേരെങ്കിലും വിസമ്മതിചെക്കും. അപ്പോള്‍ ചാനലുകള്‍ എങ്ങനെ നിലനില്ക്കും എന്ന മറുചോദ്യം ചോദിച്ചേക്കാം. നിരന്തരം വാര്‍ത്തകളും സീരിയലുകളും മാത്രം സംപ്പ്രേഷണം ചെയ്താല്‍ തങ്ങള്‍ക്കു എങ്ങനെ ചാനലുകളുടെ കിട മത്സരത്തിനിടയില്‍ പിടിച്ചു നില്ക്കാനാകും ?. നിങ്ങള്‍ പ്രേക്ഷകരല്ലേ ഇത്തരം പരിപാടികളെ അംഗീ കരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. ചോദ്യം തികച്ചും ന്യായം തന്നെ .കേവലം ഒരു എന്റര്‍ ടൈനര്‍ എന്നതിനും അപ്പുറം ഇത്തരം പരിപാടികളുടെ നടത്തിപ്പില്‍ ഉള്ള സുതാര്യത പലപ്പോഴും ചോദ്യംചെയ്യപ്പെടുന്നുമുണ്ട് . അതിന്റെയൊക്കെ പ്രധാന കാരണം ഇത്തരം പരിപാടികളുടെ ഉയര്‍ന്നപ്രതിഫലമാണ്.പലപ്പോഴും മത്സരര്തികളെ ഉയര്‍ന്ന മാനസിക സംഖര്‍ഷ ങ്ങളിലേക്ക് എത്തിക്കുന്നത്തിനും ഇതുതന്നെ ആണ് കാരണം . ഏതായാലും പണവും ,സമയവും, വിദ്യാഭ്യാസവും മുടക്കി ഇത്തരം റിയാലിറ്റി ഷോ കളിലേക്ക് മക്കളെ പറഞ്ഞയക്കുമ്പോള്‍ അതിന്റെ പരിണതഫലം മാതാപിതാക്കള്‍ മനസിലാക്കെണ്ടാതയിട്ടുണ്ട് . ഇത്തരം പരിപാടികള്‍ ഭാവിയില്‍ അവരുടെ കുഞ്ഞുങ്ങള്‍ക്ക് ഒരു ഉപജീവന മാര്‍ഗം തുറന്നു കൊടുക്കാന്‍ ഉതകുന്നവയാണോ അതോ ചാനലുകളുടെ കിട മത്സരത്തില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ ഒരു കരുവാക്കി അവരുടെ ഭാവിയെ നാം അപകടത്തിലേക്ക് നയിക്കുകയാണോ എന്ന് ഒരു വിചിന്തനം നന്നായിരിക്കും എന്നതാണ് എന്റെ പക്ഷം.
തിങ്കളാഴ്ച, നവംബർ 14
യേശുദാസ് - മലയാളത്തിന്റെ ശബ്ദ വിസ്മയം
മലയാളത്തിന്റെ എക്കാലത്തെയും മികച്ച ഗായകന് ആരാണെന്ന ചോദ്യം ചോദിയ്ക്കാന്‍ മലയാളിയായ ആരും തന്നെ തയ്യാര്‍ സാധ്യത ഇല്ല. മലയാള സംഗീത ലോകം കണ്ട സംഗീതഅത്ഭുതമായ ഗാനഗന്ധര്വന് തന്റെ സംഗീത യാത്ര തുടങ്ങിയിട്ട് ഇന്ന് അമ്പതു വര്‍ഷം പിന്നിടുകയാണ്. ഈ മഹാനായ ഗായകന്റെ ശബ്ദ മാധുര്യം അനുഭവിക്കാത്ത ഒരു മലയാളി പോലും ഉണ്ടാകാന്‍ ഇടയില്ല. അനുഭവിക്കാത്ത എന്ന വാക്ക് ഞാന്‍ വെറുതെ ഉപയോഗിച്ചതല്ല . സാധാരണ നാം ഗാനങ്ങള്‍ കേള്‍ക്കുക എന്നാണ് പറയാറ്. പക്ഷെ യേശുദാസ് എന്ന ഗാനവിസ്മയം അദ്ദേഹം പാടുന്ന പാട്ടുകളിലൂടെ നമ്മെ ഏതൊ ചില അനുഭൂതികളുടെ ലോകത്തേക്ക് കൊണ്ടുപോകാറുണ്ട് എന്ന് ഞാന്‍ പറഞ്ഞാല്‍ അതിനോട് അനുകൂലിക്കുന്നവാരയിരിക്കും ഭൂരിഭാഗവും. ഒരു ഗായകന്റെ സര്‍ഗഭാവന അതിന്റെ പരിപൂര്‍ണതയോടെ അനുഭവ യോഗ്യമാക്കി തന്നിട്ടുള്ള അപൂര്‍വ്വം ഗായകരില്‍ ഒരാളാണ് ശ്രി യേശുദാസ്. ഏതൊരു കലയെയും അത് അര്‍ഹിക്കുന്ന രീതിയില്‍ ഉപാസിക്കുന ഒരു കലാകാരന് ഉന്നതങ്ങളില്‍ എത്തും എന്ന് മലയാളി കള്‍ക്ക് മനസ്സിലാക്കി തന്ന ഈ കലാകാരന് സംഗീതസ്നേഹികളായ ആര്‍ക്കും മാതൃക ആക്കാവുന്ന ഒരു വ്യക്തിത്വമാണ്. കഷ്ടതകള്‍ നിറഞ്ഞ ബാല്യ കൌമാരങ്ങളും ഒടുവില്‍ സരസ്വതി ദേവിയുടെ കടക്ഷത്താല്‍ ലോകം അറിയപ്പെടുന്ന ഒരു ഗായകന് ആയി മാറിയ യേശുദാസ് മലയാളിക്ക് സമ്മാനിച്ച ഒരു പിടി നല്ല ഗാനഗളിലൂടെ എക്കാലവും സ്മരിക്ക പെടുന്ന ഒരു പ്രതിഭായയിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. മലയാളത്തിന്റെ ഗാനഗന്ധര്വന് സംഗീത പ്രേമികളുടെ ഒരായിരം പ്രണാമം.
ശനിയാഴ്ച, നവംബർ 12
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കണോ ?
കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കാന്‍ പോകുന്ന മഹാ വിപത്തിനെ കുറിച്ച് ഇതിനു മുന്‍പ് ഒരു ബ്ലോഗില്‍ എഴുതുക ഉണ്ടായി. ഇതിന്റെ തുടര്‍ച്ചയായി കുറച്ചു കൂടെ എഴുതണം എന്ന് കരുതിയിരുന്നബോഴാണ് അപ്രതീക്ഷിതമായി ഇന്ന് മലയാള വാര്‍ത്ത ചാനലുകളില്‍ വന്ന ഒരു വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്. വാര്‍ത്ത മറ്റൊന്നുമല്ല കേരളത്തിലെ സ്വാശ്രയ എഞ്ചിനീയറിംഗ് സ്ഥാപനങ്ങില്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങളിലായി തോറ്റവരുടെ ശതമാന കണക്ക് ഏകദേശം അറുപതുമുതല്‍ തൊണ്ണൂറു വരെ ആണ് എന്ന്. ഇത് ഏതാണ്ട് സര്‍കാര്‍ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളുടെ വിജയ ശതമാനത്തിന്റെ അത്രയും വരും . പരീക്ഷകളില്‍ തോല്‍വിയും ജയവും സര്‍വസാധാരണം ആണ് എന്ന് പറഞ്ഞു എഴുതി തള്ളാവുന്ന ഒരു കണക്കായി ഇതിനെ കാണാവുന്നതല്ല . കഴിഞ്ഞ എട്ടു വര്‍ഷങ്ങളിലായി സ്വാശ്രയ സ്ഥാപനങ്ങളെ വളര്‍ത്താന്‍ സഹായിച്ച കേരളത്തിന്റെ ഭരണ സാരഥികള്‍, സ്വാശ്രയ സ്ഥാപന ഉടമകള്‍, അവരുടെ സംഘടനകള്‍ , വയ്യാത്ത പണിക്കു മക്കളെ നിര്‍ബന്ധിച്ചു ഇത്തരം സ്ഥാപനങ്ങളില്‍ അയച്ചു അവരുടെ ഭാവി ഇല്ലാതാക്കിയ മാതാപിതാക്കള്‍ എന്നിവര്‍ ഇതിനു ഉത്തരം പറയേണ്ടതയിട്ടുണ്ട്. എഞ്ചിനീയറിംഗ് എന്നാല്‍ ശാസ്ത്രവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ഗഹന മായ പഠന രീതിയാണ് . ഇത് സമൂലമായി ഗ്രഹിക്കുന്നതിനും അത് പ്രയോഗിഗ തലത്തില്‍ ഉപയോഗിക്കുന്നതിനും അത്യാവശ്യം ബുദ്ധിശക്തിയും കഠിന പ്രയത്നവും ഭാവന സമ്പന്നതയും ആവശ്യ്മയിട്ടുണ്ട്. അപ്പോള്‍ നമ്മുടെ മുന്പില് ഉള്ള ചോദ്യം ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ എല്ലാം അപ്രകാരം പ്രപ്തരയിട്ടുല്ലവരാണോ. തീര്‍ച്ചയായും അല്ല എന്ന് വേണം കരുതാന്‍ അത് തന്നെ ആണ് ഇത്തരം വാര്‍ത്തകള്‍ക്കു വഴി ഒരുക്കുന്നത്. എന്നുകരുതി കേരളത്തിലെ എല്ലാ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും മോശപ്പെട്ടവയാണ് എന്ന് ചിത്രീകരിക്കുന്നതും തെറ്റ് തന്നെ ആണ്. നല്ല രീതിയില്‍ നടക്കുന്നവായും ഇക്കൂട്ടത്തിലുണ്ട് എന്നാ യാഥാര്‍ത്ഥ്യം നാം മറന്നുകൂടാ. മക്കളെ എഞ്ചിനീയര്‍ ആയി കാണാന്‍ ആഗ്രഹിക്കുന്ന അച്ഛനമ്മ മാര്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങളും കഴിവുകള്‍ക്കും വിപരീതമായി. എങ്ങനെ എങ്കിലും പണമുണ്ടാക്കി ഇതുപോലുള്ള സ്ഥാപങ്ങളില്‍ അയക്കുന്നു. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നാല് വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തി അവസാനം തോല്‍വി ഏറ്റുവാങ്ങി പുറത്തു വരുന്ന ഈ വിദ്യാ ര്തികളുടെ മാനസിക നില എന്തായിക്കുമെന്നു നാം ആരും ചിന്തിക്കാറില്ല. സ്വന്തമായി ഒന്നും ആകാന്‍ ആവാതെ ജീവിതത്തിന്റെ മുന്നില്‍ പകച്ചു നില്ക്കുന്ന ഈ കുഞ്ഞുങ്ങള്‍ തെറ്റുകാര്‍ ആണ് എന്ന് പറയാന്‍ ആര്‍ക്കാണ് കഴിയുക. ഇത് എന്നും കേള്‍ക്കുന്ന ഒരു വാര്‍ത്തയിലെ കൌതുകം ആയി കാണാന്‍ മനസാക്ഷി മരിച്ചിട്ടില്ലാത്ത ആര്‍ക്കും കഴിയില്ല. ഇവിടെ ജനിക്കുന്ന ഓരോ കുഞ്ഞും നമ്മുടെ നാടിന്റെ സ്വത്താണ് എന്ന് പറയുമ്പോള്‍ നമ്മള് ഈ കുഞ്ഞുങ്ങളോട് ചെയ്യുന്നത് നീതിയോ അതോ നീതികെടോ എന്ന് ചിന്തിക്കേണ്ട സമയം ആണ് ഇത്. നാം ഇവിടെ വളര്‍ത്തുന്നത് നിസ്സഹായരായ ഒരുകൂട്ടം യുവത്വതെയാണ്. അലക്ഷ്യമായി എന്തോ പഠിച്ചു ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കനവാതെ അവനവനും കുടുംബത്തിനും സമൂഹത്തിനും കൊള്ളാത്ത ഒരു സമൂഹത്തെ ആണ്. ഇവിടെ ഉയര്ത്ഴുന്നെല്കേണ്ടത് നാം മാതാപിത്ക്കളാണ്. ഇല്ലാത്ത പണമുണ്ടാക്കി മക്കളെ എഞ്ചിനീയര്‍ ആക്കണം എന്ന നിര്‍ബന്ധ ബുദ്ധി നമുക്ക് വേണ്ട. നമ്മുടെ മക്കളുടെ കഴിവുകള്‍ നാം മനസിലാക്കുകയും ആ കഴിവിന് അനുസരിച്ച വിദ്യാഭ്യാസത്തിനു വഴി ഒരുക്കുകയും ആണ് വേണ്ടത് . കേരളത്തില്‍ ലഭ്യമായ വിദ്യാഭ്യാസം എഞ്ചിനീയറിംഗ് മാത്രമല്ല എന്ന യാഥാര്‍ത്ഥ്യം മറക്കാതിരിക്കുക. സംപൂജ്യനായി എഞ്ചിനീയറിംഗ് കോളേജ് വിദ്യാ ഭ്യാസം കഴിഞ്ഞു പുറത്തു വരുന്ന ഒരു മകനെയോ മകളെയോ അല്ല നമുക്ക് അവശ്യം , ജീവിത പോരാട്ടത്തില്‍ വിജയിക്കാന്‍ തക്ക ലക്ഷ്യബോധവും ഒപ്പം കരുത്തുറ്റ മനസുമുള്ള നല്ല ഒരു നല്ല ഭാവി തലമുറയെ ആണ്. അതിനായി ഇന്നത്തെ കേരളത്തിലെ വിദ്യാഭ്യാസ കച്ചവടതെയും അതിന്റെ ദല്ലാലന്മരെയും നാം തിരിച്ചറിയണം.അവരുടെ വാക്ക് കളില്‍ വിശ്വസിച്ചു തങ്ങളുടെ കുഞ്ഞുങ്ങളെ വഴിയാധാരം ആക്കാന്‍ നാം ഒരിക്കലും ഒരു കാരണമായി തീരരുത്. എവിടെ കുറിക്കുന്ന ഈ വാക്കുകള്‍ കൊണ്ട് മാത്രം ഒരു മാറ്റം ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല പക്ഷെ വരാന്‍ പോകുന്ന നാല് വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തരത്തില്‍ ഒരു ദുരവസ്ഥ ഒരു രക്ഷിതവിനോ അവരുടെ കുഞ്ഞിനോ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയുള്ള ആത്മാര്‍ത്ഥമായ ഒരു അപേക്ഷയായി മാത്രം ഇതിനെ കണ്ടാല്‍ മതി.
വെള്ളിയാഴ്ച, നവംബർ 11
മദ്യത്തില്‍ മയങ്ങുന്ന മലയാളി
കഴിഞ്ഞ ഒരാഴ്ച വളരെ സന്തോഷം നിറഞ്ഞതായിരുന്നു . ഏകാന്ത മായ പ്രവാസ ജീവിതത്തില്‍ നിന്ന് വേറിട്ട് സ്വന്തം നാട്ടില്‍ ഒരു ചെറിയ ഇടവേള . കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്താന്‍ ഈ യാത്രക്ക് കഴിഞ്ഞില്ല എങ്കിലും പോയ ഏഴു ദിനങ്ങളില്‍ എനിക്കുണ്ടായ ചില അനുഭവങ്ങള്‍ ആണ് ഈ എഴുത്തിനു പിന്നില്‍. ഒരു ദിവസം ഹര്‍ത്താല്‍ ഒഴിച്ചാല്‍ ബാക്കി എല്ലാ ദിവസവും ബസ്സില്‍ യാത്ര ചെയ്യേണ്ടതായി വന്നു . ഈ യാത്രകളില്‍ എല്ലാം ഞാന്‍ കണ്ട കാഴ്ച വളരെ കൌതുക കരമായിരുന്നു. മദ്യപിച്ചു ബഹളം ഉണ്ടാക്കുന്ന ഒരു വ്യക്തി എങ്കിലും ഈ ബസ് കളില്‍ കൂടെ ഉണ്ടായിരുന്നു എന്നുള്ളതാണ്. ഒരു സര്‍കാര്‍ വക ബസ് കണ്ടക്ടര്‍ പോലിസ് സ്റ്റേഷന് കയരെണ്ടാതായും വന്നു . സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യ വ്യവസ്ഥ ഇന്ത്യയിലെ ഓരോ പൌരനും അനുവദിക്കുന്നുണ്ട് , എന്നാല്‍ പരസ്യമായി മദ്യപിച്ചു പൊതുസ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്ക് തങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് അത്ര ധാരണ ഉണ്ടോ എന്നറിയില്ല. ഏതായാലും ഇത്തരം സ്ഥിതികളിലേക്ക് നമ്മുടെ സമൂഹത്തെ തള്ളിവിടുന്ന മദ്യപാനം എന്ന സാമൂഹിക വിപത്ത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. മദ്യത്തിന്റെ വിറ്റുവരവില്‍ കണ്കണ്ട് മാത്രം അനേകം പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പില്‍ വരുത്താന്‍ എല്ലാ സര്കരുകളും മത്സരിക്കുന്ന കാഴ്ച ഏവര്‍ക്കും സുപരിചിതമാണ്. അപ്പോള്‍ കേവലം മദ്യം കഴിക്കുന്ന ജനവും ഒപ്പം യെധേഷ്ടം അത് വിതരണം ചെയ്യുന്ന സര്കരും കുറ്റക്കാരാണ് എന്ന് നമുക്ക് പറയേണ്ടിവരും . മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന മദ്യ നയങ്ങള്‍ നമ്മുടെ ജനത്തിനെ കൂടുതല്‍ മദ്യപാനികള്‍ ആക്കുന്നു . പൊതു നിരത്തുകളില്‍ പാലിക്കേണ്ട മര്യാദകള്‍ മറക്കുക മാത്രമല്ല പൊതുജനത്തിനെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി നില്ക്കുന്നു. ഇതിനെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഒരു പക്ഷെ സാധിച്ചേക്കും. പക്ഷെ അതുകൊണ്ട് കാര്യമായ പുരോഗതി ഉണ്ടാകും എന്ന് തോന്നുന്നില്ല . മറിച്ച് മദ്യത്തിന്റെ ഉത്പാദനത്തിലും വിതരണത്തിലും കുറവ് വരുത്തുന്ന ഒരു മദ്യ നയമാണ് നമുക്ക് വേണ്ടത് . മുക്കിലും മൂലയിലും അധികൃതവും അനധികൃതവും ആയ മദ്യ വില്പന തകൃതിയായി നടക്കുന്ന നമ്മുടെ കേരളത്തില്‍ മദ്യപനികളോട് മര്യാദക്ക് പെരുമാറണം എന്ന് ഉപദേശിച്ചിട്ട് കാര്യമായ ഫലമുണ്ടാകും എന്ന് തോന്നുന്നില്ല .കാരണം ഇവരാരും വേണം എന്ന് വച്ചിട്ട് ഇങ്ങനെ ചെയ്യുന്നതല്ല .അല്പം ഓവറായി മദ്യപിച്ചു പെട്ട് പോകുന്നവരാണ്. അതുകൊണ്ട് തന്നെ നിയമപരമായി കുടിയന്മാരെ നേരിടുന്നതിനു പകരം ആദ്യമായി കുടിക്കാനുള്ള പ്രേരണ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നമ്മുടെ സര്കാരുകളുടെ ഭാഗത്തുനിന്നു വേണ്ടത്. പരസ്പര ആദരവിനും ഭയ ഭക്തി ബഹുമാനത്തിനും പേരുകേട്ട നമ്മുടെ കൊച്ചു കേരളത്തില്‍ അല്പം വിശ്രമത്തിനും സന്തോഷത്തിനും വേണ്ടി കടന്നു വരുന്ന വിദേശീയരടക്കം ഉള്ള അതിഥി കളെ മാന്യമായി സ്വീകരിക്കേണ്ട ചുമതല തങ്ങളില്‍ നിക്ഷിപ്തമാണ് എന്ന തിരിച്ചറിവ് ഭരണ കര്‍ത്താക്കള്‍ക്കു ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . ബോധമുള്ള ഒരു തല മുറയായിരിക്കട്ടെ നമ്മുടെ അടുത്ത പഞ്ച വത്സര പദ്ധതി.
വ്യാഴാഴ്ച, നവംബർ 10
"കൃഷ്ണനും രാധയും" ഉയര്‍ത്തുന്ന പുതിയ ചിന്തകള്‍
ഇന്ന് രാവിലെ മനോരമ ഓണ്‍ലൈനില്‍ ഒരു ഇന്റര്‍വ്യൂ കാണാന്‍ ഇടയായി. മലയാള സിനിമയെ കോരിത്തരിപ്പിച്ച പുതിയ ഒരു അവതര പുരുഷന് സന്തോഷ് എന്ന പണ്ഡിതന് . പേരിനൊപ്പം പണ്ഡിതന് എന്നുണ്ട്ന്കിലും ഇദ്ദേഹം ഈ അഭിമുഖത്തില്‍ ഉടനീളം എനക്ക് ഒന്നും അറിയില്ല എന്ന് സമ്മതിക്കുന്നു. അപ്പോള്‍ ഞാന്‍ എന്നോട് തന്നെ ഒരു ചോദ്യം ചോദിച്ചു .ഒന്നിനെ കുറിച്ചും അറിയില്ലെങ്ങില്‍ നമുക്ക് ഒരു മലയാള സിനിമ നിര്‍മിക്കാന്‍ ആകുമോ .കേരളത്തില്‍ ഉടനീളം പ്രദര്‍ശിപ്പിക്കുന്ന കൃഷണനും രാധയും എന്ന സിനിമയുടെ ഒരു സമ്പൂര്‍ണ കര്‍ത്താവാണ് മേല്പറഞ്ഞ ദേഹം. രചന മുതല്‍ സംവിധാനം വരെ ഏതാണ്ട് പതിനെട്ടില്‍ പരം അറിവില്ലാത്ത വിഷയങ്ങള്‍ കൈകാര്യം ചെയ്ത ഈ വ്യക്തി ഇന്ന് മലയാള സിനിമ യുടെ ഭാഗമായി തീര്‍ന്നിരിക്കുന്നു. ഇത് മലയാള സിനിമയ്ക്കു എത്രകണ്ട് ഗുണവും ദോഷങ്ങളും പ്രദാനം ചെയ്യും എന്ന് വിശകലനം ചെയ്യാം ഞാന്‍ മുതിരുന്നില്ല കാരണം മറ്റൊന്നുമല്ല.ഈ സിനിമ പൂര്‍ണ രൂപത്തില്‍ ഞാന്‍ കണ്ടിട്ടില്ല . എന്നാല്‍ ഇതിലെ സൂപ്പര്‍ സംഭാഷണങ്ങളും ഗാനങ്ങളും ഇതിനക്കം യു ടുബിലൂടെ ഞാന്‍ കാണുവാന്‍ ഇടയായി. മലയാള സിനിമ യെ സ്നേഹിക്കുന്ന ഒരു പ്രേക്ഷകന് എന്ന നിലക്ക് മാത്രമാണ് എന്റെ ചില കാഴ്ച പ്പാടുകള് ഇവിടെ കുറിക്കുന്നത്. സന്തോഷ് എന്ന ചെറുപ്പക്കാരന് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട് പക്ഷെ അത് ഒരു മലയാള സിനിമ നിര്മിച്ചതിനല്ല, പകരം ഒറ്റയാള്‍ സംരംഭം വഴി ഇതുവരെ ഉള്ള എല്ലാ സിനിമ സംകല്പ്പങ്ങളും കാറ്റില്‍ പറത്തി കേവലം ചുരുങ്ങിയ ചിലവില്‍ ഒരു സിനിമ ( സിനിമ എന്ന് പറയാമോ എന്ന് എനിക്ക് അറിയില്ല) സിനിമ തീയെറ്ററില്‍ എത്തിച്ചു എന്നതിന്. സിനിമയുടെ നിലവാരവും നിലവാര തകര്‍ച്ചയും പ്രേക്ഷകന് വിധി എഴുതട്ടെ. ഞാന്‍ ഇവിടെ കാണുന്നത് സന്തോഷിലെ സിനിമ കാരനെ അല്ല പകരം സൃഷ്ടിപരമായ പ്രവര്തങ്ങള്ക്ക് ഇവിടെ ഒന്നും ഒരു തടസവും അല്ല എന്ന സന്ദേശമാണ് . കോടികള്‍ മുടക്കി എടുക്കുന്നത് മാത്രമല്ല സിനിമ എന്ന തിരിച്ചറിവ് ഇത് നമുക്ക് മനസിലാക്കി തരുന്നു. ഭാവന സമ്പന്നനായ ഒരു വ്യക്തിക്ക് ( സന്തോഷിനെ അല്ല ഉദ്ദേശിച്ചത് ) തന്റെ കഴിവുകള്‍ ജനത്തിന്റെ മുന്നില്‍ എത്തിക്കാന്‍ ഉള്ള ഒരു മാര്‍ഗം കൂടി തുറന്നു കാണിക്കാന്‍ സന്തോഷിനു കഴിഞ്ഞു എന്നത് അന്ഗീകരിക്കപെടെണ്ടാതാണ് . എന്നാല്‍ ഇതിനു രണ്ടാമതൊരു വശമുണ്ട്. സിനിമ അത് ഏതു വിഭാഗത്തില്‍ പെടുന്നതായാലും അത് വളരെ സീരിയസ് ആയി കാണുന്ന പ്രേക്ഷകരാണ് മലയാളികള്‍. അത്തരം പ്രേക്ഷക മനസ്സില്‍ സിനിമ എന്ന സംവേദന കലയുടെ ആത്മാവ് നശിപ്പിക്കാന്‍ സന്തോഷിനെ പോലുള്ളവര്‍ പടച്ചു വിടുന്ന എന്തും സഹിക്കേണ്ട ഗതികെടിലക്ക് നമ്മുടെ സമൂഹം എത്തിച്ചേര്‍ന്നു എന്നത് വളരെ സങ്കട കരമായ അവസ്ഥയാണ് . ഇനി ഇതിനെ ചുവടുപിടിച്ചു വരാന്‍ പോകുന്ന പുതിയ സംരഭങ്ങള്‍ നമ്മുടെ മലയാള സിനിമ യെ എങ്ങനെ ബാധിക്കും എന്ന് കണ്ടു തന്നെ അറിയാം. സന്തോഷിന്റെ കമ്പ്യൂട്ടര്‍ പരിഞാനത്തെ നമുക്ക് അംഗീകരിക്കാം , പക്ഷെ അയാളുടെ സിനിമ സങ്കല്‍പ്പങ്ങള്‍ മലയാള സിനിമയ്ക്കു കളങ്ക മാകാന്‍ നാം ഒരിക്കലും അനുവദിക്കരുത്. നമ്മുടെ ചെറുപ്പക്കാര്‍ നല്കുന്ന ഇത്തരം നെഗറ്റീവ് പ്രോത്സാഹനം കൂടുതല്‍ കൂടുതല്‍ സന്തോഷ് മാരെ മലയാള സിനിമയ്ക്കു സംഭാവന ചയ്തെന്നിരിക്കും. അത് ഭാവിയില്‍ നമ്മുടെ സംസ്കാരത്തിന് തന്നെ വലിയ വിപത്തായി മാറാനും ഇട വരുത്തും. സിനിമ ഒരു ആസ്വാദന കല എന്നതിനപ്പുറം ജീവിതത്തിന്റെ ഭാഗമായി കൊണ്ട് നടക്കുന്ന മലയാളികള്‍ ഇത്തരം പൊള്ളത്തരങ്ങള്‍ മനസിലാക്കി പെരുമാറാന്‍ തുടങ്ങണം എന്നാണ് എന്റെ വിനീതമായ അപേക്ഷ.
തളരുന്ന മലയാള സിനിമ
മലയാള സിനിമ ഒട്ടനവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒരു കാലമാണ് ഇത് . ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം സിനിമ പ്രവര്‍ത്തകരുടെ വലയത്തില്‍ പെട്ട് ശ്വാസം മുട്ടുന്ന മലയാള സിനിമയ്ക്കു ശോഭനമായ ഒരു ഭാവി ഉണ്ട് എന്ന് പറയാന്‍ ഇന്നത്തെ സ്ഥിതിയില്‍ ആര്‍കും കഴിയില്ല. മലയാള സിനിമയില്‍ ഇന്ന് വന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക അത്ര നിസ്സാരമല്ല. അതിപ്പോള്‍ കേരള സര്‍കാര്‍ വിചാരിച്ചാലും ഒരു പുരോഗമനവും ഇക്കാര്യത്തില്‍ ഉണ്ടാകാന്‍ ഇടയില്ല. പകരം ഈ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ വിചാരിക്കണം. ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും വളരെ അധികം അംഗീകരങ്ങളും ഒട്ടനവധി അവാര്‍ഡുകളും വാങ്ങികൂടിയിട്ടുള്ള മലയാള സിനിമ ഇന്ന് എത്തി നില്കുന്ന അവസ്ഥ ഈതൊരു മലയാളിക്കും അത്ര അഭിമാനത്തിന് വക നല്കുന്ന തരത്തിലല്ല . വികലമാകുന്ന സിനിമ സംഗല്പ ങ്ങളാണ് ഇത്തരം അധപ്പതനത്തിനു കാരണം എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയുമില്ല. ചില നായക നടന്മാരെ ചുറ്റിപ്പറ്റി ബിസിനസ് താല്പര്യങ്ങള് മാത്രം മുന്‍ നിര്‍ത്തി നിര്‍മിക്കുന്ന മലയാളം സിനിമകള്‍ കേവലം ഒരേ ചട്ടക്കൂടില്‍ നിന്ന് കൊണ്ട് കഥ പറയുക വഴി ആവര്‍ത്തന വിരസത പ്രേക്ഷകരെ സിനിമ എന്നാ ആസ്വാദന കലയില്‍ നിന്നും അടര്‍ത്തി മാറ്റുന്നു. അന്‍പതില്‍ പരം വയസുള്ള ചില നായക നടന്മാരുടെ പ്രണയ രംഗങ്ങളും ബ്രുസിലീയെ വെല്ലുന്ന സംഘട്ടന രംഗങ്ങളും എത്രനാള്‍ മലയാള സിനിമയ്ക്കു സഹിക്കനാകും. ഇത്തരം അഭ്യാസങ്ങള്‍ നടത്തുന്ന സിനിമാക്കാര് പാവം പ്രേക്ഷകനെ കുറ്റപെടുതന്നതില് ഒരു ഔചി ത്യവും ഇല്ല. ഇത്തരുണത്തില്‍ എടുത്തു പറയേണ്ട ഒരു കാര്യം പാവം നിര്‍മാതാക്കളുടെ അവസ്ഥയാണ് .വിദേശങ്ങളില്‍ കഷ്ടപ്പെട്ടും (അല്ലാതെയും ?) ഉണ്ടാക്കുന്ന പണം സിനിമ എന്നാ നിക്ഷേപ സംരഭത്തില്‍ മുടക്കുന്ന പാവം നിര്‍മാതാക്കള്‍ പടച്ചു വിടുന്ന ചില സിനിമകള്‍ കണ്ടാല്‍ സത്യത്തില്‍ സങ്കടം തോന്നും. ചിലവുകുറഞ്ഞ സിനിമ എന്ന് വ്യമോഹിപ്പിച്ചു ഇത്തരക്കാരെ ചാക്കിടാന്‍ കാത്തുനില്ക്കുന്ന ഒരുകൂടം സിനിമാക്കാര് മലയാള സിനിമയ്ക്കു സംഭാവന ചെയ്യുന്നതോ സിനിമയുടെ ഗണത്തില്‍ പോലും പെടുത്താന്‍ കഴിയാത്ത വികലമായ ചില സിനിമകളും. ഇത്രയും നല്ല ഒരു ദൃ ശ്യ സംവേദന കലയെ ഒരു പരിചയ സമ്പത്തും ഇല്ലാതെ സിനിമ എന്ന വ്യാജേന ജനങളുടെ മുന്നില്‍ എത്തിക്കുന്ന ചിലര്‍ നഷ്ടപ്പെടുത്തുന്നത് നാം എന്നും അഭിമാനതോടുകൂടി പറഞ്ഞിരുന്ന നമ്മുടെ മലയാള സിനിമ സം സ്കാര മാണ് . ഇത് ഒരു വ്യവസായം ആണ് എന്നതുകൊണ്ട് തന്നെ ഒരിക്കല്‍ നഷ്ടത്തില്‍ അകപ്പെട്ട ആരും ഇത്തരം സംരഭത്തിനു വേണ്ടി പണം മുടക്കാന്‍ തയ്യാറാവാന്‍ ഇടയുമില്ല.അതുവഴി നമുക്ക് നഷ്ടപ്പെടുന്നതോ ചില നല്ല സിനിമകളും. സിനിമ രംഗത്തെ ചില ബുദ്ധി ജീവികള്‍ പറയുന്നത് കാലഘട്ടത്തിനു അനുസരിച്ച് നമ്മുടെ സിനിമ സങ്കല്പങ്ങളും മാറണം എന്നാണ്. പക്ഷെ ഇത്തരക്കാര്‍ മനസിലാക്കേണ്ടത് ആത്യന്തികമായി സിനിമ കാണുന്ന പ്രേക്ഷകന് മനുഷ്യന് ആണെന്നും അവന്റെ വികാര വിചാരങ്ങള്‍ക്ക് ഇന്നും ഒരു മാറ്റവും വന്നിട്ടില്ല എന്നുമാണ്. സിനിമ ലക്ഷ്യമാക്കേണ്ടത് മനുഷ്യന്റെ ആന്തരിക വികാരങ്ങളെ ആണ് . അത്തരം വികാരങ്ങളെ ഉണര്‍ത്താന്‍ ഒരു സിനിമയിലെ ദ്രിശ്യങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും കഴിയുന്നു എങ്കില്‍ അത്തരം സിനിമകള്‍ നമ്മുടെ സിനിമ ശാലകളില്‍ ഇന്നും ജനങ്ങളെ നിറയ്ക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഒരു കാര്യം വളരെ ശ്രദ്ധേയമാണ് എക്കാലതും സിനിമ നമ്മുടെ സമൂഹത്തിന്റെ സന്ദേശ വാഹകരയിരുന്നു. ഈ മാധ്യമം കാട്ടിത്തരുന്ന വഴികള്‍ നമ്മില്‍ കുറച്ചു പേരെങ്കിലും അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്. അത് നല്ലതായാലും ചീത്ത ആയാലും. അപ്പോള്‍ ഒരു സിനിമാക്കാരന് വെറും ബിസിനസ് കാരനല്ല പകരം അനേകം ഉത്തരവാദിത്വങ്ങള്‍ ഉള്ള സമൂഹ പരിഷ്കര്തവാണ്. നിങ്ങള്‍ക്ക് അവാര്‍ഡുകളും പരമോന്നത ബഹുമതികളും നല്കി ആദരിക്കുന്നത് അതുകൊണ്ട് മാത്രമാണ്. നമുക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്വം ശരിയായ രീതില്‍ നിറവേറ്റാന്‍ കഴിയില്ലങ്ങില്‍ നിങ്ങള്‍ ഒരിക്കലും ഒരു സിനിമ ക്കാരനകതിരിക്കുന്നതാണ് നല്ലത്. സിനിമ ഒരു സീരിയസ് ആയ മാധ്യമം ആണ് എന്ന തിരിച്ചറിവാണ് ഒരു സിനിമ പ്രവര്ത്തകന് ആദ്യം വേണ്ടത്. നല്ല സിനിമകള്‍ നാം ഓരോരുത്തരും ആഗ്രഹിക്കുന്ന ഒന്നാണ്. അതിനായി ഒരുപാടു നല്ല ചിന്തകളും ആശയങ്ങളും ഉണ്ടാകട്ടെ എന്നും അവ നമ്മുടെ സിനിമ രംഗത്തിനു പുതിയ മാനങ്ങളും അര്‍ത്ഥങ്ങളും നല്കട്ടെ എന്നും നമുക്ക്പ്ര ത്യാശിക്കാം .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)