കേരളീയ സമൂഹം വളരെ അധികം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് " വികസനം" . കേരളത്തിന്റെ സമഗ്ര വികസനം സ്വപ്നം കണ്ട് വളരെ അധികം പദ്ധതികള്‍ നാം വിഭാവനം ചെയ്തിട്ടുണ്ട് . പക്ഷെ ഇവയില്‍ പലതും ഇന്നും ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നു എന്നതാണ് സത്യം. ഇതിനു പ്രധാനമായും രണ്ടു കാരണങ്ങളാണ് . ഒന്ന് ശരിയായ വിലയിരുതാലോ പഠനങ്ങളോ ഇല്ലാതെ പദ്ധതികള്‍ വിഭാവനം ചെയ്യുക രണ്ടാമത് കേരളത്തിന്റെ പാരിസ്ഥിതിക സംതുലനം മനസിലാക്കാതെ അതുമായി ബന്ധപ്പെട്ട എതിര്‍പ്പുകള്‍ വരുത്തി വക്കുക. നമ്മുടെ പല പദ്ധതികളും പാരിസ്ഥിതിക അനുമതിക്കായി കാത്തു കിടക്കുകയാണ് എന്ന് നമുക്ക് ഏവര്‍ക്കും അറിയാം. കേരളത്തിന്റെ വികസനത്തിന് നമുക്ക് ഏറ്റവും ആവശ്യം പാരിസ്ഥിതിക സംതുലം നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു വികസന നയമാണ് ഇതിനെ നാം Sustainable Developement എന്ന് പറയുന്നു. ഓരോ സര്കാരുകളും അവരുടെ പേരില്‍ വികസന പദ്ധതികള്‍ ആവിഷ്കരിക്കുക വഴി കേരളം അടുത്ത പത്തു വര്‍ഷത്തിനകം സമഗ്ര വികസിത സംസ്ഥാനം ആയി മാരും എന്ന് നാം പ്രത്യാശിക്കുന്നു . പക്ഷെ ഇത്തരം വികസനം വഴിമുട്ടി നില്കുമ്പോള് കേരളം വികസന കാര്യത്തില്‍ തെറ്റായ വഴിയിലൂടെ ആണോ സഞ്ചരിക്കുനത് എന്ന് നാം ഒരു നിമിഷം ചിന്തിച്ചാല്‍ അതിനെ തെറ്റ് പറയാന്‍ ആവില്ല. ഇന്ന് നാം കേരളത്തില്‍ കണ്ട് വരുന്ന പ്രവണത എന്തിനെയും കണ്ണടച്ച് എതിര്‍കുക എന്നാ നയമാണ്. ഇത് തന്നെ ആണ് നാം ആദ്യം ഇല്ലാതാക്കേണ്ടതും.ഏതെങ്കിലും വികസന പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ എതിര്‍പ്പുമായി ഒരു കൂട്ടം കടന്നു വരുന്നു. ഇക്കൂട്ടര്‍ക്ക് അവരുടെതായ ന്യായങ്ങള്‍ ഉണ്ട് . പക്ഷെ വിചിന്തനത്തിന് വിധേയമാക്കേണ്ട വസ്തുത എന്തുകൊണ്ട് ഇത്തരം എതിര്‍പ്പുകള്‍ മുന്കൂടി കണ്ട് അതിനുള്ള പരിഹാരങ്ങള്‍ വിഭാവനം ചെയ്യുവാന്‍ നമുക്കവുന്നില്ല എന്നതാണ്.ഒരു ചെറിയ ഉദാഹരണം അട്ടപ്പാടിയിലെ വിന്‍ഡ് മില്‍ സ്ഥാപിക്കുന്നതിന് മുന്‍പ് എടുക്കേണ്ട പല തീരുമാനങ്ങളും എടുത്തില്ല എന്ന് മാത്രമല്ല ചില തെറ്റായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. എന്നുകരുതി ഈ പദ്ധതി അനാവശ്യം ആണ് എന്നാ വാദഗതിക്ക് ഒരു പ്രസക്തിയും ഇല്ല. ഇത്തരം പദ്ധതികളാണ് നമ്മുടെ ഭാവിയുടെ ഊര്‍ജ സമ്പത്ത്. പക്ഷെ ഇത്തരം കാര്യങ്ങളില്‍ ഗവണ്മെന്റ് തലത്തില്‍ ശരിയായ ഒരു പ്ലാനിംഗ് ഇല്ല എന്നതാണ് വാസ്തവം .ഉദ്യോഗസ്ഥ തലങ്ങളില്‍ ചില വിട്ടു വീഴ്ചകള്‍ ക്ക് തയ്യാറാവുന്നതോ അതോ ചില സ്വാര്‍ത്ഥ താല്പര്യങ്ങള് സംരക്ഷിക്കാനായി മനപ്പൂര്‍വം ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതോ. എന്തുതന്നെ ആയാലും പദ്ധതികള്‍ പലതും ഇത്തരത്തില്‍ വിവാദങ്ങളില്‍ കൊണ്ട് ചെന്ന് എത്തിക്കുന്നു എന്നതാണ് സത്യം. സമ്പൂര്‍ണ പാരിസ്ഥിതിക പഠനങ്ങള്‍ ( ഈ ഐ എ ) ഏത് പ്രൊജക്റ്റ് വിഭാവനം ചെയ്യുമ്പോഴും നിര്‍ബന്ധമായും നടത്തേണ്ടതാണ്. ഇത്തരം പഠനഫലങ്ങള്‍ ഇതുമായി ഉയര്ന്നുവരവുന്ന ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ഉതകുകയും പല പ്രശ്നങ്ങള്കും പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടു വക്കാന്‍ കഴിയുകയും ചെയ്യുന്നു. നാം തിരഞ്ഞു എടുക്കേണ്ട പ്രൊജക്റ്റ്കള്‍ നമ്മുടെ പരിസ്ഥിതി ക്ക് അനുയോജ്യമയതാകണം. ഏതെങ്കിലും സ്വാര്‍ത്ഥ താല്പര്യങ്ങള് ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നില്‍ ഉണ്ടാകാതെ നോക്കണം. കേരളം ഒരു ഹരിത സംസ്ഥാനം എന്നതില്‍ ഒരുപാടു ഊറ്റം കൊള്ളുന്നവര്‍ ആണ് നാം ഓരോരുത്തരും. വികസന സംസ്കാരം നമ്മുടെ നാടിന്റെ മുഖച്ചായ മാത്രമേ മാറ്റാന്‍ പാടുള്ളൂ ആത്മാവിനെ മുറിവേല്പിക്കുന്ന ഒരു വികസന പദ്ധതികളും നമുക്ക് വേണ്ടാ. കാരണം നാം ഇതെല്ലം ഉണ്ടാക്കുന്നത് നമ്മുടെ ഭാവി തലമുറക്ക് വേണ്ടി യാണ് മറിച്ച് ഇതൊന്നും അവര്‍ക്ക് ഉപയുക്തം ആയില്ലങ്ങില് പിന്നെ നാം എന്തിനു ഇതെല്ലം സൃഷ്ടിക്കുന്നു .അപ്പോള്‍ പദ്ധതികള്‍ക്കല്ല പ്രശ്നം പകരം നാം എടുക്കുന്ന തീരുമനങ്ങള്‍ ക്കാണ്. അതുകൊണ്ട് തന്നെ. നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ നമ്മുടെ ഭരണ സംവിധങ്ങള്‍ക്ക് കഴിയണം. ഒപ്പം തന്നെ അനാവശ്യ സമരങ്ങളും പ്രതിഷേധങ്ങളും തിരിച്ചറി യുകയും വേണം . വികസനം കാലത്തിന്റെ അനിവാര്യത ആണ് എന്നാ തിരിച്ചറിവാണ് നമുക്ക് വേണ്ടത്. നമ്മുടെ പ്രശാന്ത സുന്ദരമായ ഭൂപ്രകൃതി നമുക്ക് സംരക്ഷിക്കണം അതുപോലെ തന്നെ പരിസ്ഥിതി അനുകൂല വികസന പദ്ധതികളും നമുക്ക് വേണം. ചിലപ്പോള്‍ ചില വിട്ടുവിഴ്ചകളും ആവശ്യമായി വന്നേക്കാം. എന്തുതന്നെ ആയാലും സമഗ്ര വികസിത കേരളം നമ്മുടെ സ്വപ്നം മാത്രമാകരുത് മറിച്ച് നാളെ യുടെ യാഥാര്‍ത്ഥ്യം ആകണം. അതിനു വേണ്ടി നമ്മുടെ ജനത ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
നടന്നുപോകുന്ന വഴികളിൽ നാം ചിലത് കൈവിടുന്നു മറ്റുചിലത് കണ്ടെത്തുന്നു. കൂടുതൽ കണ്ടെത്തലുകൾക്കായി കാത്തിരിക്കുന്നു
തിങ്കളാഴ്ച, ഒക്ടോബർ 31
ഞായറാഴ്ച, ഒക്ടോബർ 30
ശ്രീ ടി.എം.ജേക്കബിന് രാഷ്ട്രീയ കേരളത്തിന്റെ പ്രണാമം.
മൂന്ന് പതിറ്റാണ്ടുകാലം നിയമസഭാംഗമായും ഒന്നരദശാബ്ദത്തോളം മന്ത്രിയായും അതിലേറെക്കാലം രാഷ്ട്രീയനേതൃത്വത്തിലും തിളങ്ങിയ ടി. എം. ജേക്കബ് എന്നാ രാഷ്ട്രീയ നേതാവ് അരങ്ങു ഒഴിഞ്ഞിരിക്കുന്നു .ഒട്ടനവധി പ്രതിസന്ധി ഘട്ടങ്ങളില്‍ തന്റെ വ്യക്തിത്വ മികവുകൊണ്ട് മാത്രം അതിജീവിച്ച ശ്രീ ജേക്കബ് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വഴികാട്ടിയാണ് വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന അപൂര്‍വ പ്രതിഭാസമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായാണ് ഈ അപൂര്‍വ നേട്ടം ടി.എം. ജേക്കബ് കൈവശപ്പെടുത്തിയതെന്നതാണ് മറ്റൊരു പ്രത്യേകത. തന്റെ നേതൃ പാടവം കൊണ്ട് മാത്രം നിലനിന്ന ഒരു പാര്‍ട്ടിയുടെ എല്ലാമെല്ലാമായ നേതാവായിരുന്നു ജേക്കബ്. ഇതൊരു നേതാവിനും നേരിടേണ്ടി വന്നിട്ടുള്ള പ്രത്സന്ധികള്‍ ജേക്കബിനെയും പിന്തുടര്ന്നു. പക്ഷെ തന്റെ മനസന്നിധ്യവും കൌശാലബുധിയും പരിച്ചയാസംബത്തും അദ്ദേഹത്തിന് തുണയായി നിന്നപ്പോള്‍ ,എല്ലാ ആരോപണങ്ങളും കാറ്റില്‍ പറത്തി ഒടുവില്‍ കേരളത്തിന്റെ മന്ത്രിയായിരിക്കെ ഈ ലോകത്തോട് വിടപറഞ്ഞ ജേക്കബ് രാഷ്ട്രീയ കേരളത്തിന് ഒരിക്കലും മറക്കാനാകാത്ത ഒരു വ്യക്തിത്വമായി നിലകൊള്ളും എന്നതില്‍ സംശയമേതുമില്ല. പ്രഗത്ഭനും പരിചയസമ്പന്നനുമായ ഭരണാധികാരിയായിരുന്ന ടി.എം.ജേക്കബിന് രാഷ്ട്രീയ കേരളത്തിന്റെ പ്രണാമം.
ബുധനാഴ്ച, ഒക്ടോബർ 26
പൊതു-സ്വാശ്രയ വിദ്യാഭ്യാസം എന്റെ കാഴ്ചപ്പാടില്‍
സ്വാശ്രയ സ്ഥാപനങ്ങള്‍ നമുക്ക് ആവശ്യമാണോ എന്നാ ചോദ്യം ഇന്ന് അത്രകണ്ട് പ്രസക്തിയുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല . എന്നാല്‍ ഇത്തരം സ്ഥാപങ്ങള്‍ നമ്മുടെ സമൂഹത്ത്നു എത്രകണ്ട് ഗുണം ചെയ്യുന്നുണ്ടെന്ന് നാം തീര്‍ച്ചയായും ചിന്തിക്കുന്നത് നന്നായിരിക്കും. ഒരു നാണയത്തിന്റെ രണ്ടു വശങ്ങള് എന്നാ പോലെ ഇതിനു രണ്ടു കാഴ്ചപ്പാടുകള്‍ ഉണ്ട് . ഗുണ ദോഷ സമ്മിശ്രമായ ഇത്തരം വിദ്യാഭ്യാസ രീതി സമൂഹത്തില്‍ ഉണ്ടാക്കുന്ന ചില മാറ്റങ്ങള്‍ സമഗ്രമായ വിശകലനത്തിനും ചര്‍ച്ചകള്‍ക്കും വഴി വക്കണം എന്നതാണ് എന്റെ പക്ഷം . കാരണം നാം ഇപ്പോഴും ചര്‍ച്ചയിലൂടെ കാണുന്നത് ഇത്തരം സ്ഥാപനങ്ങള്‍ നമുക്ക് നല്കുന്ന അവസരങ്ങളും അതുമായി ഉണ്ടാകുന്ന ഗുനങ്ങളുമാണ് എന്നാല്‍ നാം ഒരിക്കലും ചര്‍ച്ചചെയ്യാന്‍ ഇഷ്ടപെടാത്ത ഒന്നാണ് ഇതുമൂലം നമ്മുടെ സമൂഹത്തിലുണ്ടാകുന്ന പ്രശങ്ങള്‍. നമ്മുടെ പൊതു വിദ്യാഭ്യാസത്തിന് സമാനമായ സമാന്തര വിദ്യഭ്യാസ രീതിയാണ് ഞാന്‍ ഇതിനെ കാണാന്‍ ആഗ്രഹിക്കുന്നത് . സമാന്തരം എന്നാ വാക്കിനര്‍ത്ഥം ഒരിക്കലും കൂട്ടിമുട്ടാത്തത് എന്നാണ്. അപ്പോള്‍ രണ്ടുതരം പദ്ധതികളും ഒരേ പ്രവേഗത്തില് ചലിച്ചാല്‍ മാത്രമേ നമുക്കതിനെ സമാന്തരം എന്നാ വാക്ക് കൊണ്ട് വിശേഷിപ്പിക്കുവാന്‍ ആകു . എന്നാല്‍ ഇപ്പോള്‍ കാണുന്ന പ്രവണത സര്‍ക്കാരുകള്‍ പൊതു വിദ്യാഭ്യാസ സംവിധാനം ഒരു കടമ പോലെ കൊണ്ട് നടക്കുകയും. എന്നാല്‍ സ്വാശ്രയ വിദ്യാഭ്യാസത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ആണ് . ഇതിന്റെ ഏറ്റവും വലിയ ദൂഷ്യം ആയി കാണാവുന്നത് ഇത്തരം വിദ്യാഭ്യാസ പദ്ധതികള്‍ സാധാരണ ജനങള്‍ക്ക് അപ്പ്രപ്യമാകുന്നു എന്നുള്ളതാണ് .വ്യക്തമായ നിബന്ദനകളും വ്യവസ്ഥകളും ഇല്ലാതെ ഒരു വ്യവസായം കണക്കെ അനുമതി നല്‍കുക വഴി നമ്മുടെ ഭരണ ഘടന സ്ഥാപനങ്ങള്‍ വെറും നോക്കുകുത്തികളായി നില്കുന്ന കാഴ്ച വളരെ ശോചനീയമാണ്. എല്ലാ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ സര്‍കാരിന്റെ പ്രധാന പരിപാടി സ്വാശ്രയ സ്ഥപനങ്ങളും ആയി ചര്‍ച്ചകള്‍ നടത്തുക എന്നതാണ് . എന്റെ അഭിപ്രായത്തില്‍ സ്വാശ്രയ വിദ്യഭ്യസതിനെ അതിന്റെ വഴിക്ക് വിടുക. ഒരു മൊബൈല്‍ വാങ്ങുന്നതുപോലെ അത്ര നിസാരമായി വങ്ങവുന്നതല്ല വിദ്യാഭ്യാസം. നല്ല വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാകണം എങ്കില്‍ കൂടുതല്‍ പണം ചിലവാക്കണം. അപ്പോര്‍ അത്തരം സ്ഥാപനം നടത്താനായി കൂടുതല്‍ ഫീസ് ഇടക്കേണ്ടി വരും. ഇത് തികച്ചും സ്വഭാവികമാനുതാനും. അതുകൊണ്ടുതന്നെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥപങ്ങളോട് ഫീസ് കുറച്ചു പഠിപ്പിക്കണം എന്ന് അവശ്യപെടുന്നതില് എത്രകണ്ട് ലോജിക് ഉണ്ട് എന്നാ കാര്യത്തില്‍ എനിക്ക് സംശയം ഉണ്ട്. ഇപ്പോള്‍ സംഭവിക്കുന്നത് മറ്റൊന്നാണ് . സര്‍കാരിന്റെ അനാവശ്യ ഇടപെടല്‍ കാരണം ചില സംഘടനകല് ഉടലെടുക്കുകയും അവര്‍ അനര്‍ഹമായ ഫീസ് ഈടാക്കുകയും ചെയ്യുന്നു. ഇത്തരം സ്ഥാപങ്ങളെ അവരുടെതായ മത്സരത്തിനു വിട്ടിരുന്നെങ്ങില്‍ ഒന്നുകില്‍ വിജയിക്കും അല്ലങ്ങില്‍ പരാജയപ്പെട്ടു പുറതുപോയേനെ. ഇവിടെ ഓരോ സ്വാശ്രയ സ്ഥാപനവും മത്സരിക്കേണ്ടത് നമ്മുടെ മഹത്തായ പൊതു വിദ്യാഭ്യാസ രീതിയോടാണ്. ഇതില്‍ വിജയം കൊയ്യുവന്‍ എല്ലാവര്ക്കും കഴിയില്ല . കര്തവ്യ ബോധവും ഉന്നത നിലവാരവും അനിവാര്യമായ ഒന്നാണ്. പൊതു വിദ്യഭ്യസതിനെ സ്വകാര്യവല്കരിക്കുമ്പോള് സംഭവിച്ച തെറ്റുകള്‍ ഇനി തിരുത്താന്‍ ആകില്ല എന്നാ യാഥാര്‍ത്ഥ്യം നാം മനസിലാക്കണം. നമ്മുടെ വളര്‍ന്നു വരുന്ന തലമുറയെ സംരക്ഷിക്കനമെങ്ങില് സര്കരുകള് തന്നെ ഇത്തരം വിദ്യാഭ്യാസ സ്ഥാപനഗ്ല്‍ സ്വന്തം ചിലവില്‍ നിര്‍മിക്കണം അതിനു കഴിയില്ലങ്ങില്‍ ജന പങ്കളിത്വതോടുകൂടി സ്വാശ്രയ സ്ഥാപനം ആരംഭിക്കാനുള്ള വഴികള്‍ കാണേണ്ടിയിരിക്കുന്നു. അതുവഴി ഒരു നല്ല മത്സരത്തിനു വഴി ഒരുക്കുക എന്നതാണ് . ഇനി ഗോവെര്ന്മേന്റിനു ചെയ്യാന്‍ കഴിയുന്നത് ഇത്തരം സ്വകാര്യ സ്ഥാപനഗളെ കര്‍ശനമായ ഓടിടിംഗ് നു വിധേയമാക്കുകയും അതുവഴി അര്‍ഹത ഉള്ള സ്ഥാപനഗളെ അന്ഗീകരിക്കുകയും അല്ലാത്ത സ്ഥാപനഗല്കെതിരെ നടപടികള്‍ കൈ കൊള്ലുകയും ചെയ്യുക എന്നതാണ്. ഒരു കര്‍മം എന്നപോലെ എല്ലാ വര്‍ഷവും വിദ്യാര്‍ത്ഥികളെ മാനസിക പിരിമുറുക്കതിലേക്ക് നയിക്കുന്ന ഇത്തരം പ്രഹസങ്ങള്‍ അവസാന്പ്പിക്കാന്‍ കാലമായി എന്നതാണ് എന്റെ തോന്നല്‍. നിഷ്പക്ഷമായും നിസ്വാര്‍ത്ഥ മായും പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍ക്ക് തീര്‍ച്ചയായും ഇതിനൊരു പരിഹരം കാണാന്‍ ആകും എന്നാ കാര്യത്തില്‍ ഒരു സംശവും ഇല്ല.
ചൊവ്വാഴ്ച, ഒക്ടോബർ 25
നിയമ സഭ കാഴ്ചകള്‍
കേരള നിയമസഭയില്‍ ഈയിടെ നടന്ന ചില സംഭവങ്ങള്‍ ഏതൊരു മലയാളിക്കും അത്ര എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ല. കാരണം മറ്റൊന്നുമല്ല ജനാതിപത്യതിണ്ടേ ഏറ്റവും ഉന്നതമായ നിയമപീടമാണ് നിയമസഭ . ഇത്തരം സഭകളില്‍ നടക്കുന്നതെന്തെന്ന് മനസിലാക്കാന്‍ ഈതൊരു വ്യക്തിക്കും ആഗ്രഹമുണ്ട് . സ്പീകരുടെ അധികാരത്തെ ചോദ്യം പ്രതിപക്ഷം ചോദ്യം ചെയ്യുന്നത് ഇത് ആദ്യമായല്ല. അതില്‍ ഒരു പരിധിവരെ തെറ്റുമില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിനു കാരണമായി ഞാന്‍ വിശ്വസിക്കുന്നത് സ്പീകെരുടെ രാഷ്ട്രീയമാണ്. ഒരു രാഷ്ട്രീയത്തില്‍ വിശ്വസിക്കുകയും അതുവഴി തിരഞ്ഞെടുക്കുകയും ചെയ്ത വ്യക്തി നൂറുശതമാനം നിഷ്പക്ഷനകണം എന്ന് നാം ധരിക്കുന്നതില്‍ ഒരു ന്യായവും ഇല്ല . പക്ഷെ ജനാധിപത്യ വ്യവസ്ഥയില്‍ സ്പീക്കര്‍ ഒരു വ്യക്തി മാത്രമാണ്. അംഗങ്ങള്‍ ബഹുമാനിക്കേണ്ടത് അദ്ധേഹത്തിന്റെ കസേരയെ ആണ് .അപ്പോള്‍ അദേഹത്തിന്റെ കസേര സംരഷനതിനായി സുരക്ഷ ഭടന്മാര് ഉണ്ടാകുന്നതില്‍ തെറ്റുമില്ല.എന്നാല്‍ ഈയിടെ നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ വളരെ ദൌര്ഭാഗ്യകരംയിപ്പോയി . ഇതില്‍ വന്ന തെറ്റിന് ഉത്തരവാദി ഭരണപക്ഷവും പ്രതിപക്ഷവുമാണ്. സ്പീകരുടെ റുളിംഗ് നിഷേധിച്ച അംഗങ്ങള്‍ ചെയ്ത തെറ്റിനെക്കള്‍ വലിയ തെറ്റാണു ഭരണ പക്ഷം ചെയ്തത് .നടന്ന സംഭവങ്ങള്‍ക്ക് സ്ത്രീ പീടനതിന്റെ വ്യാഖ്യാനം നല്‍കുക വഴി വ്യക്തി ഹത്യക്ക് വഴിവക്കുകയും അത് പ്രക്ഷ്ബ്ധ മായ രംഗങ്ങള്‍ക്ക് സാക്ഷി ആകുകയും ചെയ്തു. ഇത് കേരള നിയമസഭയില്‍ സൃഷ്ടിച്ച കളങ്കം ഒരിക്കലും പൊറുക്കാവുന്നതല്ല.ഇതുണ്ടായ സമയം മുതല്‍ കേരളത്തിലെ പ്രതിപക്ഷ-ഭരണപക്ഷ അന്ഗങ്ങളും , വാര്‍ത്താ മാധ്യമങ്ങളും ചര്‍ച്ച ചെയ്തതു തികച്ചും അനാവശ്യ വിഷയങ്ങളായിരുന്നു. അതുവഴി പഴയ ഊര്‍ജവും പണവും കേരളത്തിന്റെ ജനതയ്ക്ക് എത്രകണ്ട് ഉപകാരപ്പെട്ടു എന്ന് ഒന്ന് ചിന്തിച്ചാല്‍ നന്നായിരിക്കും. കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ഏതെങ്കിലും പ്രശങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഇതുവഴി കഴിഞ്ഞോ എന്നുകൂടി നാം ഒന്ന് പരിശോദിക്കുന്നത് നന്നായിരിക്കും. കേവലം രാഷ്ട്രീയ ലാഭ ത്തിനു വേണ്ടി ഈ സംഭവത്തിനെ ഉപയോഗിച്ച ബഹുമാന്യ അംഗങ്ങള്‍ കേരള ജനതയ്ക്ക് മുന്പില് സ്വയം വിവസ്ത്രരകുന്ന കാഴ്ച മലയാളികളുടെ മനസ്സില്‍ നിന്ന് അത്ര വേഗം മഞ്ഞുപോകില്ല . തങ്ങളുടെ മുന്നില്‍ ഉന്നത വ്യതിത്വങ്ങള്‍ കാട്ടിയ ഇത്തരം പ്രവൃത്തികള്‍ ഇനി ഒരിക്കല്‍ കൂടി ഉണ്ടാവല്ലേ എന്ന് നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കുക അല്ലാതെ എന്ത് ചെയ്യാന്‍ കഴിയും. സുരക്ഷ ഭടന്മാരുടെ ചുമതല അവര്‍ വഹിക്കട്ടെ. അതിനിടയില്‍ പ്രതിപക്ഷം ചൂടേറിയ ചര്‍ച്ചകളും വികാര പ്രകടനങ്ങളും നടത്തട്ടെ. അതുവഴി ഭരണപക്ഷത്തിന്റെ തെറ്റായ തീരുമാനങ്ങള്‍ ജനം ചര്‍ച്ചചെയ്തു തിരുതിക്കട്ടെ.ഇതാണ് നമ്മുടെ ജനാധിപത്യം . ഉന്നതമായ ഈ സംവിധാനത്തെ മോശമായി ചിത്രികരിക്കാവുന്ന തരത്തില്‍ നമ്മുടെ ബഹുമാന്യ അംഗങ്ങള്‍ ഇനി പെരുമാറില്ല എന്ന് നമുക്ക് പ്രത്യാശിക്കാം . ( ഒരു അപേക്ഷ ഉള്ളത് കേരളത്തിലെ എല്ലാ വനിതാ സുരക്ഷ ജീവനക്കാര്‍ക്കും സ്വയം രക്ഷക്കായുള്ള പരിശീലനം നല്കാന് ഗവണ്മെന്റ് ശ്രമിക്കണം. അപ്പോള്‍ പിന്നെ നിയമസഭ സാമാജികര്‍ക്കു സമാധാനമായി ഭരണം നിര്‍വഹിക്കാന്‍ ആവുമല്ലോ.)
ഞായറാഴ്ച, ഒക്ടോബർ 9
ജീവന് സ്വര്‍ണവില
സ്വര്‍ണ്ണം ഒരു വിപണന വസ്തു എന്നതിനേക്കാള്‍ മലയാളികള്‍ക്ക് അത് ഒരു അഭിമാനത്തിന്റെ ചിന്നമാണ് എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല .അടംഭാര സംസ്കാരത്തിന്റെ ഭാഗമായിമാറിയ ഈ മഞ്ഞ ലോഹം ആണ് പെണ് വ്യത്യാസമില്ലാതെ ഉപയോഗിക്കുന്നതില്‍ നാം ഒട്ടും പിന്നിലല്ല . ജനനത്തിലും മരണത്തിലും ജീവിതത്തിലും സ്വര്‍ണം മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ഒരു സാധാരണ ചരടില്‍ കോര്‍ത്തിട്ട ഒരു സ്വര്‍ണ താലി ഒരു സാധാരണ മലയാളി പെണ്‍കുട്ടിയുടെ സ്വപനമാണ്.വിവാഹത്തിലൂടെ സുദ്രിടമാകുന്ന ആത്മബന്ധങ്ങള്‍ ഓരോ മലയാളകുടുംബങ്ങളുടെയും സ്വകാര്യ അഹങ്കാരവുമാണ്.പക്ഷെ ഇപ്പോള്‍ സംഗതികളുടെ കിടപ്പ് അത്ര പന്തിയല്ല. തനിക്കു ഇണങ്ങുന്ന ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനു പകരം ഏറ്റവും കൂടുതല്‍ സ്വര്‍ണം തരാന്‍ കേള്പുള്ളവരെ കണ്ടെത്തുക എന്നാ ശ്രമകരമായ ദൌത്യം നമ്മുടെ ചെറുപ്പക്കാരെ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആക്കുന്നു. സ്വര്‍ണ്ണമെന്ന ഈ മഞ്ഞ ലോഹത്തില്‍ കെട്ടിപ്പടുക്കുന്ന ആത്മ ബന്ധങ്ങള്‍ കാലങ്ങള്‍ കഴിയുമ്പോള്‍ തകര്‍ന്നു തരിപ്പണമാകുന്ന കാഴ്ച ഇന്ന് നമുക്ക് അന്ന്യമല്ല. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണത്തിന്റെ വില വര്‍ധിക്കുമ്പോള്‍ പെണ്‍കുട്ടികളുള്ള ഓരോ മലയാളി മാതാപിതാക്കളുടെയും ബ്ലഡ് പ്രഷര്‍ കൂടുന്നതായി കാണാം. സ്വര്‍ണതോടുള്ള നമ്മുടെ അമിത ഭ്രമം എന്തുകൊണ്ടും സമ്പന്നമായ നമ്മുടെ സാംസ്കാരിക പൈതൃകത്തിനു തന്നെ ഭീഷണി ആണ് എന്നാ സത്യം നാം മനസിലാക്കേണ്ടിയിരിക്കുന്നു . നമ്മുടെ സമൂഹം വളര്‍ത്തുന്ന ഇത്തരം മോശപ്പെട്ട പ്രവണതകളെ നാം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .തിളങ്ങുന്ന മഞ്ഞ ലോഹത്തിനു നല്കാന് കഴിയാത്ത ഒട്ടനവധി കാര്യങ്ങള്‍ നല്ല കുടുംബ ബന്ധങ്ങള്‍ക്ക് നല്കാന് കഴിയും .മഞ്ഞ താലിച്ചരടില്‍ ചേര്‍ത്ത് വയ്ക്കുന്ന നല്ല ബന്ധങ്ങളാകട്ടെ നമ്മുടെ ഭാവി തലമുറയുടെ ഭാഗധേയം നിര്‍ണയിക്കുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)