നീണ്ടു കിടക്കുന്ന റോഡിലൂടെ യാത്ര തുടങ്ങിയിട്ട് ഏകദേശം രണ്ടുമണി ക്കൂർ കഴിഞ്ഞിരിക്കുന്നു . റോഡിന്റെ ഇരുവശവും വിജനമായ മരുഭൂമി ആഞ്ഞു വീശുന്ന മണൽ ക്കാറ്റ് . വാഹനത്തിന്റെ ശീതീകരിച്ച ഉള്ളറയിൽ ഞാൻ തികച്ചും സുരക്ഷിതൻ . എനിക്ക് ലക്ഷ്യമുണ്ട് ഈ റോഡു ചെന്ന് അവസാനിക്കുന്നിടം പച്ചപ്പുനിറഞ്ഞ പ്രദേശം ഉണ്ടായിരിക്കും . ഈ വരണ്ട മരുഭൂമി എനിക്ക് സമ്മാനിക്കുന്നത് തികഞ്ഞ അരക്ഷിതാവസ്ഥയാണ്. നീരുറവയും കുളിര്ക്കാറ്റും പച്ചപ്പും നിറഞ്ഞ ഒരു നാട് ആഗ്രഹിക്കാത്തവർ ആരും തന്നെ ഇല്ല . പച്ചപ്പുനിറഞ്ഞ ഒരു നാട് ഇന്ന് നമ്മുടെ സ്വപ്നമല്ല മറിച്ച് തികഞ്ഞ യാധാ ർത്യം മാത്രം . ഒരു പക്ഷെ നമ്മുടെ ഇന്നത്തെ പ്രവൃത്തികൾ വരും തലമുറകൾക്ക് അതൊരു സ്വപ്നം മാത്രമാക്കി മാറ്റാൻ സാധ്യതയുണ്ട്. പ്രകൃതിയെ കാര്ന്നു തിന്നുന്നതല്ല വികസനം. നമ്മുടെ ആവാസ വ്യവസ്ഥ നിലനിർത്തി ക്കൊണ്ട് തന്നെ സ്വയം പര്യാപ്ത സമൂഹമായി മാറുന്നതാണ് യഥാർഥ വികസനം. ഒരു സ്വയം തിരിച്ചറിവിന്റെ രാഷ്ട്രീയം നമുക്ക് അനിവാര്യമായിരിക്കുന്നു. അത് ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ , രാജ്യത്തിന്റെയോ താല്പര്യം മാത്രമല്ല അതിനപ്പുറംനാം അധിവസിക്കുന്ന ഈ സുന്ദര ഭൂമിയുടെ മാത്രമായ താല്പര്യമാണ്. ഇന്ന് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. ആഗോള താപനതാൽ സമുദ്ര ജലനിരപ്പ് ഉയരുന്ന അവസ്ഥയിൽ ഈ വർഷത്തെ മുദ്രാവാക്യം " നിങ്ങൾ ശബ്ദം ഉയർത്തുക സമുദ്ര നിരപ്പല്ല " എന്നതാണ് . ഒരു ജൈവ സമൃദ്ധമായ ഭൂമി നമ്മുടെ വരും തലമുറയ്ക്ക് നല്കേണ്ടത് നമ്മുടെ കടമയാണ്. ദൈവം നമ്മുടെ കൈകളിൽ ഏൽപിച്ച ഭാരിച്ച ഉത്തരവാദിത്ത്വം .
.jpg)