നീണ്ടു കിടക്കുന്ന റോഡിലൂടെ യാത്ര തുടങ്ങിയിട്ട് ഏകദേശം രണ്ടുമണി ക്കൂർ കഴിഞ്ഞിരിക്കുന്നു . റോഡിന്റെ ഇരുവശവും വിജനമായ മരുഭൂമി ആഞ്ഞു വീശുന്ന മണൽ ക്കാറ്റ് . വാഹനത്തിന്റെ ശീതീകരിച്ച ഉള്ളറയിൽ ഞാൻ തികച്ചും സുരക്ഷിതൻ . എനിക്ക് ലക്ഷ്യമുണ്ട് ഈ റോഡു ചെന്ന് അവസാനിക്കുന്നിടം പച്ചപ്പുനിറഞ്ഞ പ്രദേശം ഉണ്ടായിരിക്കും . ഈ വരണ്ട മരുഭൂമി എനിക്ക് സമ്മാനിക്കുന്നത് തികഞ്ഞ അരക്ഷിതാവസ്ഥയാണ്. നീരുറവയും കുളിര്ക്കാറ്റും പച്ചപ്പും നിറഞ്ഞ ഒരു നാട് ആഗ്രഹിക്കാത്തവർ ആരും തന്നെ ഇല്ല . പച്ചപ്പുനിറഞ്ഞ ഒരു നാട് ഇന്ന് നമ്മുടെ സ്വപ്നമല്ല മറിച്ച് തികഞ്ഞ യാധാ ർത്യം മാത്രം . ഒരു പക്ഷെ നമ്മുടെ ഇന്നത്തെ പ്രവൃത്തികൾ വരും തലമുറകൾക്ക് അതൊരു സ്വപ്നം മാത്രമാക്കി മാറ്റാൻ സാധ്യതയുണ്ട്. പ്രകൃതിയെ കാര്ന്നു തിന്നുന്നതല്ല വികസനം. നമ്മുടെ ആവാസ വ്യവസ്ഥ നിലനിർത്തി ക്കൊണ്ട് തന്നെ സ്വയം പര്യാപ്ത സമൂഹമായി മാറുന്നതാണ് യഥാർഥ വികസനം. ഒരു സ്വയം തിരിച്ചറിവിന്റെ രാഷ്ട്രീയം നമുക്ക് അനിവാര്യമായിരിക്കുന്നു. അത് ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ , രാജ്യത്തിന്റെയോ താല്പര്യം മാത്രമല്ല അതിനപ്പുറംനാം അധിവസിക്കുന്ന ഈ സുന്ദര ഭൂമിയുടെ മാത്രമായ താല്പര്യമാണ്. ഇന്ന് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. ആഗോള താപനതാൽ സമുദ്ര ജലനിരപ്പ് ഉയരുന്ന അവസ്ഥയിൽ ഈ വർഷത്തെ മുദ്രാവാക്യം " നിങ്ങൾ ശബ്ദം ഉയർത്തുക സമുദ്ര നിരപ്പല്ല " എന്നതാണ് . ഒരു ജൈവ സമൃദ്ധമായ ഭൂമി നമ്മുടെ വരും തലമുറയ്ക്ക് നല്കേണ്ടത് നമ്മുടെ കടമയാണ്. ദൈവം നമ്മുടെ കൈകളിൽ ഏൽപിച്ച ഭാരിച്ച ഉത്തരവാദിത്ത്വം .
നടന്നുപോകുന്ന വഴികളിൽ നാം ചിലത് കൈവിടുന്നു മറ്റുചിലത് കണ്ടെത്തുന്നു. കൂടുതൽ കണ്ടെത്തലുകൾക്കായി കാത്തിരിക്കുന്നു
വ്യാഴാഴ്‌ച, ജൂൺ 5
ചൊവ്വാഴ്ച, മേയ് 20
മാറുന്ന രാഷ്ട്രീയം മാറേണ്ട ജനത
പതിനാറാമത് ലോക സഭ നിലവിൽ വന്നു . രാഷ്ട്രീയ നിരീക്ഷകരുടേയും ഒപ്പം രാഷ്ട്രീയ പാർടികളുടെയും പ്രതീക്ഷകളെ അസ്ഥാനത്താക്കി ഭാരതീയ ജനതാ പാർട്ടി അധികാര കസേരയിൽ . ഗുജറാത് മുഖ്യ മന്ത്രിയായ ശ്രി നരേന്ദ്ര മോഡി ഒരു അതികായനെപ്പോലെ ഇന്ദ്രപ്രസ്ഥത്തിൽ നിലയുറ പ്പിച്ചു കഴിഞ്ഞിരിക്കുന്നു . സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഇതാദ്യമായാണ് കൊണ്‍ഗ്രസ്സ് ഒരു സംപൂർ ണ്ണ തകർച്ച നേരിടുന്നത്. 543 സീറ്റുകളിൽ കേവലം 44 സീറ്റുകൾ മാത്രം നേടി യ അവർ സ്വയം പരിഹസ്യരായിരിക്കുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇതൊരു സാധാരണ തിരഞ്ഞെടുപ്പ് ആയിരിക്കാം എന്നാൽ ഇന്ത്യയിലെ ജനങ്ങൾക്ക് മുൻപിൽ ഒരുപാട് ചോദ്യങ്ങൾ ബാക്കിവക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് കടന്നു പോയത്. ഒരു പക്ഷെ ഇത്തരം ചോദ്യങ്ങള്ക്ക് പൂര്ണമായ ഉത്തരം ലഭിച്ചില്ലെങ്കിലും ഇവ ജനമനസുകളിൽ ചർച്ച ചെയ്യപ്പെടെണ്ടത് ജനാധിപത്യത്തിൻറെ നിലനില്പ്പിനു ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനങ്ങൾക്കായി നന്നായി പ്രവർത്തിക്കട്ടെ എന്നാഗ്രഹിക്കുന്നതിനോടൊപ്പം ഒരു സാധാരണ ഇന്ത്യൻ പൌരന്റെ കാഴ്ചപ്പാടോടെ ഈ തിരഞ്ഞെടുപ്പ് ഫലത്തെ നാം വിശകലനം ചെയ്യണം എന്നാണ് എന്റെ പക്ഷം.
പ്രധാനമായും മൂന്നു ചോദ്യങ്ങളാണ് നമ്മുടെ മുൻപിൽ ഉള്ളത് ആദ്യമായി എന്തുകൊണ്ട് ഇന്ത്യൻ നാഷണൽ കൊണ്‍ഗ്രസ്സ് എന്ന മഹാ പ്രസ്ഥാനം ഇപ്രകാരം തകര്ന്നു തരിപ്പണമായി . പന്ത്രണ്ടു കോടിയിലധികം പുതിയ വോറെര്മാർ വോട്ടു ചെയ്ത ഈ തിരഞ്ഞെടുപ്പിൽ യുവ മനസ് പഠിക്കാൻ കൊണ്ഗ്രെസ്സിന്റെ വൃദ്ധ നേതൃത്വത്തിന് ആയില്ല എന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും തങ്ങൾക്ക് വിധേയരാണ് എന്ന മിഥ്യാധാരണ അവരെ അപകടകരമായ അവസ്ഥയില എത്തിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ. ഏകദേശം അറുപതു ലക്ഷത്തോളം നോട വോട്ടുകൾ രേഖപ്പെടുതിയതായാണ് കണക്ക് . അതായത് ഇത്രയും ആളുകള് ഇന്നത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവർത്തന രീതിക്ക് എതിരാണ്. എന്റെ കാഴ്ചപ്പാടിൽ ഭൂരിഭാഗം നോട വോടുകളും പുതിയ തലമുറയുടെതാകും എന്നാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കൂടുത്തൽ കാലം ഭരണത്തിൽ ഇരുന്ന കോണ്‍ഗ്രസ് എന്നാ രാഷ്ട്രീയ പ്രസ്ഥാനത്തിന് തങ്ങളുടെ അസ്ഥിത്വം സാധാരണ ജനങ്ങൾക്ക് മനസിലാക്കി കൊടുക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. ഇന്ദ്രപ്രസ്ഥത്തിലെ മഹാ സൌഭാഗ്യങ്ങൾക്കിടയിൽ ജനത്തിന്റെ മനസറിയാൻ വൈകിപ്പോയി. പലപ്പോഴും മന്ത്രിമാർ തെല്ലൊരു അഹങ്കരതോടുകൂടി മാത്രമാണ് ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കൈകാരം ചെയ്തത്. ഉദാഹരണത്തിന് പെട്രോളിയം ഉല്പ്പന്നങ്ങളുടെ വില വർധന , അഴിമതി തുടങ്ങിയവ , . സാധാരണ ജനത്തിന്റെ മനസ് അറിയാൻ ശ്രമിക്കാത്ത മന്ത്രിമാരെ വീട്ടിൽ ഇരുത്താൻ തീരുമാനിച്ച ജനം ഒരു പുതിയ പാഠമാണ് ഇന്നത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് നല്കുന്നത്.
രണ്ടാമതായി രാഷ്ട്രീയത്തിന് അതീതമായി ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വോട്ടുകളുടെ ധ്രുവീകരണം ഈ തിരഞ്ഞെടുപ്പിൽ നാം കാണുകയുണ്ടായി. നാം ഇന്ത്യക്കാർ എന്നതിനപ്പുറം ഹിന്ദുവും മുസ്ലാമാനും ക്രിസ്ത്യാനിയും ആണെന്നും തങ്ങളുടെ ജാതിമത താല്പര്യങ്ങല്ക്കാണ് മുൻതൂക്കം എന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു തിരഞ്ഞെടുപ്പായിരുന്നു ഇത് . ഇതിന്റെ ഫലമായി ഭൂരിപക്ഷ സമുദായത്തിന് മേല്കൊയ്മ നേടുന്ന കാഴ്ച തികച്ചും യാദൃശ്ചികം മാത്രം. ഭാരതീയ ജനതാ പാർട്ടി അതിനു ഒരു നിമിത്തം ആയി എന്നുമാത്രം . കൊണ്‍ഗ്രസ്സിന്റെ അമിത നുനപക്ഷ പ്രീണനം ഭൂരിപക്ഷ സമുദായങ്ങളെ അവരിൽ നിന്ന് അകത്തിയതായി വേണം നമുക്ക് നിരീക്ഷിക്കാൻ. ഇത് കൊണ്ട് ഉണ്ടായ വലിയ അപചയം പർലെമെന്റിൽ ശക്തമായ പ്രതിപക്ഷം ഇല്ലാതായി എന്നത് തന്നെ. തെറ്റിദ്ധരിപ്പിക്കപ്പെട്ട ഇന്ത്യയിലെ ജനമനസുകൾ ഇത് തിരിച്ചറിയേണ്ടിയിരിക്കുന്നു.
മൂന്നാമതായി പ്രാദേശിക കഷികളുടെ പതനമാണ്. ഓരോ സംസ്ഥാനങ്ങളിലെയും പ്രാദേശിക കഷികൾ കാലങ്ങളായി തങ്ങളുടെ താല്പര്യങ്ങല്ക്കായി രൂപപ്പെടുത്തിയ വിഭാഗീയ രാഷ്ട്രീയത്തിന് ശക്തമായ തിരിച്ചടിയായിരുന്നു ഈ കഴിഞ്ഞ തിരഞ്ഞെടുപ്പ്. ചില രാഷ്ട്രീയ പാർടികൾക്ക് ഒരു സീറ്റു പോലും നേടാൻ ആയില്ല എന്നത് ശ്രദ്ധേയമാണ്. ഇത്തരം കഷികളുടെ പ്രാദേശിക വിലപേശൽ രാഷ്ട്രീയത്തിന് തടയിടാൻ പുതിയ അവസ്ഥ സഹായകമാകും എന്ന് പ്രതീക്ഷിക്കാം. പ്രാദേശിക വാദത്തെ തീര്ത്തും നിരാകരിക്കാൻ ആകില്ലെങ്കിലും അതിരുകടന്ന ചില അവകാശ വാദങ്ങൾ ഇന്ത്യ എന്ന രാഷ്ട്ര സങ്കല്പ്പത്തിനു എതിരാണ് എന്ന് പറയാതെ വയ്യ.
ദേശീയ രാഷ്ട്രീയത്തിൽ ഇടതു പക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പാണ് കടന്നു പോയത്. 9 സീറ്റിൽ മാത്രം ജയിച്ച കമ്മ്യുണിസ്റ്റ് പാർട്ടികൾ ഇപ്പോൾ പടുകുഴിയിലാണ്. എങ്ങനെ കരകയറും എന്ന് അവര്ക്ക് തന്നെ നിശ്ചയമില്ല. പാർട്ടി എന്നാൽ തങ്ങളുടെ പ്രവര്തകരാണ് എന്ന ധിക്കാര നിലപാടിന് ജനം ബാലറ്റിലൂടെ മറുപടി കൊടുത്തിരിക്കുന്നു. ഞങ്ങളുടെ പാർട്ടി സെക്രട്ടേറിയെറ്റ് തീരുമാനിക്കുന്നവരെ അവർ ഏതു തല്പര്യക്കാരാ യാലും ജനം ഏറ്റെടുക്കും എന്ന ധർഷ്ട്യത്തിനു ജനം മറുപടി പറഞ്ഞത് വളരെ ക്രൂരമായിപ്പോയി എന്നാണ് എന്റെ തോന്നൽ. തല്ലിയും കൊന്നും പാർട്ടി വളർതാനാകില്ല എന്ന് ഇനിയെങ്കിലും ഇവർ മനസിലാക്കിയാൽ നന്ന്. ജനപക്ഷത്തു നിന്ന് തീരുമാനങ്ങൾ എടുത്തിരുന്ന കമ്മ്യുണിസ്റ്റ് പാർട്ടികൾ കോർപ്പറേറ്റ് സംസ്കാരം കാട്ടിയാൽ ജനം അത് താമസ്കരിക്കുമെന്നത് കാലം ബാക്കി വച്ച പാഠങ്ങളിൽ ഒന്ന് മാത്രം. കമ്മ്യുണിസ്റ്റ്പാർട്ടികൾ തനതു പ്രത്യേയ ശാസ്ത്രങ്ങൾ മറന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ശ്രദ്ധിക്കുമ്പോൾ ജന മനസുകളിൽ നിന്ന് അവർ ആട്ടി അകറ്റപ്പെടും എന്ന് ഈ തിരഞ്ഞെടുപ്പ് ഫലം അവരെ ബോധ്യപ്പെടുത്തിയാൽ അത് ഈ പാർടി യിൽ വിശ്വാസം അർപ്പി ച്ചി രിക്കുന്ന ജനലക്ഷങ്ങൾക്കും അതുവഴി ഇന്ത്യയുടെ ജാധിപത്യത്തിനും നന്ന്.
ഒരു പുതിയ ഭാരതതിനായി നാം ഓരോരുത്തരും കാത്തിരിക്കുകയാണ്. പത്തു വർഷങ്ങൾക്കിപ്പുറം ഒരു സമ്മർദങ്ങളും ഇല്ലാതെ ഭരണ നേതൃത്വത്തിന് തീരുമാനങ്ങൾ എടുക്കാൻ ഇന്ത്യൻ ജനത അധികാരം നല്കിയിരിക്കുന്നു. ഇന്ത്യയുടെ ബഹു ഭൂരി പക്ഷം വരുന്ന സാധാരണ ജനത്തിനെ മുഖവിലക്കെടുത്ത് കൊണ്ട് ശ്രീ നരേന്ദ്ര മോഡി ഭരിക്കും എന്ന് നമുക്ക് കരുതാം.
വാൽകഷണം : മോഡിയെ കണ്ടാൽ അച്ചടക്ക നടപടിക്കു സാധ്യതയുള്ളതിനാൽ കേരളത്തിലെ രാഷ്ട്രീയത്തിലെ ബുദ്ധിരാക്ഷസന്മാർ ഇനി ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കാണേണ്ട എന്ന് തീരുമാനിച്ചാൽ കേരളത്തിന്റെ കാര്യം ഇനി തഥൈവ .
ബുധനാഴ്‌ച, മാർച്ച് 19
ചൂണ്ടു വിരലിൽ പതിക്കുന്ന നീലമഷി - ഭാരതീയന് അഞ്ചു വർഷത്തിലൊരിക്കൽ ലഭിക്കുന്ന സമ്മാനം
ഒരു തിരഞ്ഞെടുപ്പ് കൂടെ നമ്മുടെ മുൻപിൽ. നാം കൊടുക്കുന്ന നികുതിയിൽ നിന്ന് 30,000 കോടി മുടക്കി നടത്തുന്ന തിരഞ്ഞെടുപ്പിൽ ജയിക്കുന്നവർ എത്രകോടി കട്ടെടുക്കാൻ ഉദ്ദേശിക്കുന്നു എന്നറിയില്ല. അത് തീരുമാനിക്കാൻ നമ്മുടെ പാവം വോട്ടർമാർ കാത്തിരിക്കുന്നു. വരുന്ന അഞ്ചു വര്ഷം ഏതെല്ലാം അഴിമതി നടക്കും എന്ന് ഏകദേശം ഇപ്പോൾ തന്നെ തീരുമാനിച്ചിട്ടുണ്ട്. ഇനി നമ്മുടെ മീഡിയ സുഹൃത്തുക്കൾ മെയ് 16 നു മുതൽ അത് കണ്ടു പിടിച്ചാൽ മാത്രം മതി. രണ്ടു രൂപയുമായി നാട്ടിൻൻ പുറത്തുള്ള റേഷൻ കടയിൽ ഒരു കിലോ അരി വാങ്ങാൻ കാത്തു നിൽക്കുന്നവൻ ഈ കോടികളെ കുറിച്ച് അറിയുന്നുണ്ടോ ആവോ? ഏതായാലും ശീതീകരിച്ച കാറിൽ നിന്നുമിറങ്ങി ഈ കത്തുന്ന മീനച്ചൂടിൽ വോട്ടു തേടുന്ന നമ്മുടെ പാവം സ്ഥാനാർഥികളെ നമ്മുടെ സമ്മതിദായകർ ഉപേക്ഷിക്കില്ല എന്ന് തന്നെ കരുതാം. ജനങ്ങളെ സേവിക്കാൻ കഷ്ടപ്പെടുന്ന ഇത്തരക്കാരെ നാം എന്തിനു കഷ്ടപ്പെടുത്തുന്നു? ജനാധിപത്യം അഞ്ചു വർഷത്തിലൊരിക്കൽ നമ്മുടെ ചൂണ്ടു വിരലിൽ പതിക്കുന്ന നീലമഷി മാത്രമാണ് ഒരു സാധാരണ ഭാരതീയന് അഭിമാനിക്കാൻ ഉള്ളത്. രണ്ടു രൂപയ്ക്കു അരി വാങ്ങി നൂറു രൂപയ്ക്കു ഉള്ളി വാങ്ങി കഴിക്കുന്ന പാവം ഇന്ത്യക്കാരന് ഇനിയും ഈ രാഷ്ട്രീയം മനസിലായിട്ടിലെങ്കിൽ പിന്നെ എന്ത് പറയാനാണ് ? അഞ്ചു വർഷത്തിലോരിക്കാൾ നാം ഭാരതീയർക്കുണ്ടാകുന്ന മറവി എന്നാ മഹാ രോഗത്തിന്റെ പ്രതിഫലനമാണ് മെയ് മാസം പതിനാറിന് ( ഹിന്ദു ആചാരപ്രകാരം പതിനാറിന് വളരെ പ്രാധാന്യം ഉണ്ട് ) നമ്മുടെ രാജ്യം ആഖോഷി ക്കാൻ പോകുന്നത്. ലക്ഷം കോടി അഴിമതി പറഞ്ഞു ഞങ്ങളെ പറ്റിക്കാം എന്ന് കരുതെണ്ട പകരം വല്ല മില്ലിയനും , ബില്ല്യനുമാണെങ്കിൽ നമുക്ക് വേണമെങ്കിൽ ഒരു കൈ നോക്കാം. അല്ല പിന്നെ ..
ചൊവ്വാഴ്ച, മാർച്ച് 18
മനുഷ്യ ദൈവങ്ങൾ
മനുഷ്യ ജന്മത്തിന്റെ വ്യർഥത നാം മനസിലാക്കുന്നത് മരണത്തെ മുന്നിൽ കാണുമ്പോൾ മാത്രമാണ്. കേവലം നിസ്സാരനായ മനുഷ്യൻ നിലകൊള്ളുന്നത് കേവലം അര ലിറ്റർ വായു നിരന്തരം ഉള്ളിലേക്ക് കടന്നു പോകുന്നത് കൊണ്ടാണ്. ഇത് നിലച്ചാൽ നാമെല്ലാം വിലയില്ലാത്ത വെറും മംസ പിണ്ഡം മാത്രം. ഓരോ മനുഷ്യനും ദൈവത്തിന്റെ അവതാരമാണ്. ജന്മം മുതൽ കര്തവ്യ നിരതമായ ജീവിതം നയിച്ച് ഒടുവിൽ ഈ പ്രകൃതിയിൽ ലയിച്ചു ചേരുന്ന ഒരു ഭൌതിക പ്രതിഭാസം. എന്നാൽ ഈ ശുഷ് ക്കിച്ച ജീവിതനിടയിൽ നമ്മെ പലപ്പോഴും നയിക്കുന്നത് സ്വം എന്ന ഭാവമാണ്. ഇത് തന്നെയാണ് നമ്മിലെ മാനുഷികതയെ ഇല്ലാതാക്കുന്നതും. ബല്യ കൗമാര യവ്വനങ്ങളിൽ നാം മറക്കുന്നതെന്തും നമ്മെ ഒര്മിപ്പിക്കുന്ന കാലമാണ് വാർദ്ധക്യം. ഒരു പശ്ചാതാപതിനായി ഒരു പക്ഷെ നമുക്കൊരു വാർദ്ധക്യം ദൈവം ബാക്കി വച്ചെന്നു വരില്ല. അതുകൊണ്ട് തന്നെ നമ്മുടെ ജീവിതത്തിലെ ഓരോ ദിനങ്ങളും സ്വയനിരൂപണ വിധേയമാക്കേണ്ടതുണ്ട്. നാം ആരും സമ്പൂർണരല്ല എന്നിരിക്കെ നമ്മുടെ പ്രവൃത്തികൾക്കുള്ള ഫലം കാലം നമുക്കായി ബാക്കിവേക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. അത് നമ്മളോ നമ്മുടെ വരും തലമുറ കളോ അനുഭവിച്ചു തീർതേ മതിയാക്കൂ .ഒരുപാടുകാലം ജീവിക്കുന്നതിലല്ല എത്രകാലം നന്നായി ജീവിച്ചു എന്നതാണ് മാനവ ജന്മത്തെ അർത്ഥവത്താ ക്കുന്നത് . ഒരു പക്ഷെ മഹത്തരമായ ജന്മം നയിക്കുന്ന മനുഷ്യർ തന്നെ അല്ലേ യഥാർഥ ദൈവങ്ങൾ? .
വെള്ളിയാഴ്‌ച, മാർച്ച് 7
സ്ത്രീ ശാക്തീകരണം സ്ത്രീപക്ഷ രാഷ്ട്രീയത്തിലൂടെ മാത്രം
ഇന്ന് വനിതാ ദിനം. സ്ത്രീകൾക്കെതിരെ ഇന്ന് നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാനാണ് ഈ വനിതാ ദിനത്തിൽ ആഹ്വാനം ചെയ്യുന്നത്.
വിവിധങ്ങളായ സംസ്കാരങ്ങളുടെ സമ്മേളനമാണ് നമ്മുടെ ഭാരതം. ഈ സംസ്കാരങ്ങൾക്ക് ഭാരതത്തിൽ നില നിന്നിരുന്നതും , ഇപ്പോൾ നില്നില്ക്കുന്നതുമായ ജാതി മത വർഗ വിശ്വാസ പ്രമാണങ്ങളുടെ അടിത്തറ ഉണ്ട്. എന്നാൽ എല്ലാ മതങ്ങളും വിശ്വാസങ്ങളും മനുഷ്യ ജീവന്റെ ഉറവിടമായ സ്ത്രീ എന്ന ജൈവശാസ്ത്രപരമായ പ്രതിഭാസത്തെ ഉത്കൃഷ്ടമായ ജന്മമായാണ് കാണുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ സമൂഹത്തിനു സ്ത്രീകളെ സംരക്ഷിക്കാൻ കഴിയാത്തത്. കാലങ്ങളായി നമ്മുടെ സമൂഹം വച്ച് പുലര്ത്തുന്ന തെറ്റായ പ്രവണതകൾ വളര്ന്നു ഒരു രോഗഗ്രസ്തമായ അവസ്ഥയിൽ എത്തി ചേര്ന്നിരിക്കുന്നു . നമ്മുടെ സ്ത്രീ സമൂഹം ചര്ച്ച ചെയ്യേണ്ട ചിലതുണ്ട്. ജൈവ ശാസ്ത്രപരമായ മുൻ തൂക്കം ഉള്ളതുകൊണ്ട് മാത്രമല്ല നമ്മുടെ സമൂഹത്തിൽ പുരുഷ മേധാവിത്വം നില നില്ക്കുന്നത്. വീടുകളുടെ നാലു ചുമരുകൾക്കുള്ളിൽ നിന്ന് പുറത്തു വന്നു പൊതു വിഷയങ്ങളിൽ ഭാഗഭാക്കാകാൻ ഭൂരിഭാഗം സ്ത്രീകളും താല്പര്യം പ്രകടിപ്പിക്കുന്നില്ല. എന്നാൽ പരുഷ സമൂഹം പൊതു വിഷയങ്ങളിൽ ഭാഗഭാക്കാകുക വഴി സ്വാഭാവികമായ മേല്കൊയ്മ നേടുകയും ചെയ്യുന്നു. നമ്മുടെ ഭൂരിഭാഗം വരുന്ന അന്തര്മുഖരായ സ്ത്രീ സമൂഹം സമൂഹത്തിന്റെ പൊതു ധാരയിൽ കടന്നു വരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. പുരുഷാധിപത്യത്തിന്റെ മേല്കൊയ്മ നമ്മുടെ സമൂഹത്തെ വിരിഞ്ഞു കെട്ടിയിരിക്കുന്നു. അത് സമൂഹത്തിന്റെ താഴെ തട്ടുമുതൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ സിരാ കേന്ദ്രമായ പാർലിമെന്റു വരെ എത്തിനില്ക്കുന്നു. ഇതിനു കാരണം മറ്റാരുമല്ല നമ്മുടെ ഭാരതത്തിലെ സ്ത്രീ സമൂഹം തന്നെ. കേവലം നാമ മാത്രമായ സ്ത്രീകൾ മാത്രം പ്രതിനിധാനം ചെയ്യുന്ന ഇന്ത്യൻ പർലെമെന്റിൽ സ്ത്രീ സംരക്ഷണം ഉറപ്പുവരുത്തുന്ന ബിൽ പാസാക്കി എടുക്കാം എന്ന് ആരെങ്കിലും വിശ്വസിക്കുന്നെങ്കിൽ അവർ വിഡ്ഢി കളുടെ സ്വർഗത്തിൽ എന്ന് കരുതാതെ വയ്യ. ഇന്ത്യയിലെ 127 കോടി ജനങ്ങളിൽ 61 കോടി സ്ത്രീകളാണ് എന്നാണു കണക്കുകൾ. എന്നിട്ടും നമ്മുടെ നാട്ടിൽ സ്വതന്ത്രസഞ്ചാരം പോലും സ്ത്രീകള്ക്ക് നിഷേധിക്കുന്നെങ്കിൽ അതിനു കാരണം ഇഛാ ശക്തിയുള്ള ഒരു സ്ത്രീീ സമൂഹം നമ്മുടെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ഇനിയും ഉയര്ന്നു വന്നിട്ടില്ല എന്നതത് തന്നെ . രാഷ്ട്രീയ വർഗ ജാതി മത വ്യത്യാസങ്ങൾ മറന്നു ഒരു വനിതയെ നമ്മളുടെ ഏതെങ്കിലും ഒരു ഭരണ സഭയിൽ വിജയിപ്പിക്കാൻ സ്ത്രീ സമൂഹം രംഗത്ത് വന്നാൽ തീര്ച്ചയായും ഇന്നത്തെരാഷ്ട്രീയ സമവാക്യങ്ങൾ മാറും എന്നതിൽ സംശയം വേണ്ട. മറ്റുള്ളവരുടെ ആശയങ്ങള അടിച്ചേല്പ്പിക്കപ്പെടുന്ന ഒരുആൾകൂട്ടമാകാതെ ദൃഡമായ വിശ്വാസത്തിലൂന്നി സമൂഹത്തിന്റെ ഭാഗമാകാൻ നമ്മുടെ സ്ത്രീ സമൂഹത്തിനു കഴിയുമ്പോഴാണ് സ്ത്രീ സമത്വം പൂർണ്ണമാകൂ. ഇടതു പക്ഷവും വലതു പക്ഷവും പോലെ ഒരു സ്ത്രീ പക്ഷ രാഷ്ട്രീയം ഇന്നത്തെ കാലഘട്ടത്തിൽ മാറ്റത്തിന് അനിവാര്യമാണ് . ഇത് ഇന്ത്യൻ സ്ത്രീ സമൂഹം തിരിച്ചറിയുമ്പോൾ മാത്രമാണ് സ്ത്രീ സുരക്ഷിതത്വം യാഥാർത്യ മാകൂ.
ഞായറാഴ്‌ച, മാർച്ച് 2
FACT കാർഷിക സംസ്കാരത്തിന്റെ നേർകാഴ്ച
ഉദാരവല്കരണ നയങ്ങൾ രാജ്യത്തിന് ഗുണവും ദോഷവും ഉണ്ടാക്കിയിട്ടുണ്ട്.ഇതിൽ ഏതാണ് കൂടുതൽ എന്ന് വിശദീകരിക്കാൻ നമുക്കാവില്ല എന്നാൽ ഈ പുത്തൻ സാമ്പത്തിക നയം സാധാരണ ജനത്തെ എപ്രകാരം ബാധിച്ചു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ അത്ര പ്രയാസം ഉണ്ടാകില്ല . ഉപ്പു തൊട്ടു കർപ്പൂരം വരെ വില വർ ധിക്കാൻ ഇടയായ സാഹചര്യങ്ങൾ സമാന്യ ബുദ്ധിയിൽ മനസിലാക്കാവുന്നതെ ഉള്ളു. നമ്മുടെ രാജ്യം ഭരിക്കുന്നത് രാഷ്ട്രീയ പാർടികൾ അല്ലാ എന്ന യാഥാര്ത്യം തിരിച്ചറിയണം. വികസനത്തിന്റെ പേര് പറഞ്ഞു കോർപ്പറേറ്റ് മേലാളന്മാർക്ക് എല്ലാവിധ സഹായങ്ങളും ചെയ്യുന്ന ഒരുകൂട്ടം ബുരൊക്രാറ്റുകളുടെ കയ്യിലെ കളിപ്പാവകൾ മാത്രമാണ് നമ്മുടെ രാഷ്ട്രീയക്കാർ . നമ്മുടെ രാജ്യത്തിൻറെ സമ്പത്ത് ഇത്തരക്കാർക്ക് മുന്നിൽ അടിയറ വക്കുന്ന കാഴ്ച ഓരോ ഭാരതീയനും വളരെ നിസ്സഹായതയോടെയാണ് നോക്കി കാണുന്നത് . നമ്മുടെ ഭരണാധിപന്മാർ ജനങളുടെ പൊതു സ്വത്തായ പൊതു മേഖലയെ സ്വകാര്യ വ്യക്തികള്ക്കു തീറെഴുതുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ നാടിനെ നിവർത്തി നിർത്തുന്ന നട്ടെല്ലാണ് എന്ന കാര്യം മറക്കുന്നു .
കേരളത്തില ഒരു വലിയ സമരം നടക്കുന്നു. അത് അതിജീവനത്തിനുള്ള സമരം എന്ന് പറയാമെങ്കിലും ഈ സമരത്തെ ഇപ്പോൾ അങ്ങനെ വിശേഷിപ്പിക്കാൻ ആകില്ല . സ്വതന്ത്ര ഇന്ത്യയുടെ അത്രയും പ്രായം വരുന്ന FACT എന്നാ ഒരു മഹാ സ്ഥാപനം അതിന്റെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുകയാണ്. ഇന്ത്യയുടെ കാര്ഷിക വളര്ച്ചയ്ക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്ത ഈ വ്യവസായം അനെകായിരങ്ങൾക്ക് ജീവനോപാധിയായി. ഈ സ്ഥാപനം ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ നമ്മുടെ ഭാരണാധിപന്മാര്ക്ക് അറിയാതല്ല. നമ്മുടെ പുതിയ സാമ്പത്തിക നയങ്ങൾ അവരെ കൊണ്ട് കണ്ടില്ലെന്നു നടിപ്പിക്കുന്നതാണ്. FACT കുറെ തൊഴിലാളികള്ക്ക് ഉപജീവനത്തിനുള്ള മാര്ഗം എന്നതിനു ഉപരി നാടിന്റെ കാര്ഷിക അഭിവൃധിക്കുള്ള ഒരു ഉപാധിയാണ് . കാലാ കാലങ്ങളിൽ നമ്മുടെ സർകാരുകൾ ശരിയായ വിധം ഇടപെടലുകൾ നടത്താത്തതിന്റെ പരിണത ഫലമാണ് ഇപ്പോഴത്തെ ഈ പ്രതിസന്ധി. ഇത് നമ്മുടെ നാടിന്റെ സമരമായി ഏറ്റെടുക്കേണ്ടിയിരിക്കുന്നു . തെറ്റായ സാമ്പത്തിക നയങ്ങളെ പൊളിച്ചെഴുതാൻ ഒരു വഴികാട്ടി ആയി ഈ സമരം മാറും എന്ന നമുക്ക് കരുതാം . ഇതിനെ കണ്ടില്ല എന്ന് നടിക്കാൻ നമ്മുടെ ഭരണ മേധാവിത്വത്തിനു കഴിയില്ല . അതുകൊണ്ടുതന്നെ തന്നെ അന്തിമ വിജയം ജനപക്ഷത്താകും എന്നതിൽ സംശയമില്ല. FACT ഒരു വ്യവസായം മാത്രമല്ല നമ്മുടെ ഭാരതത്തിന്റെ കാർഷിക സംസ്കാരത്തിന്റെ നേർക്കാഴ്ചയാണ്‌എന്ന് നാം ഓർക്കുക .
ബുധനാഴ്‌ച, ഫെബ്രുവരി 26
വിരൽ തുമ്പിലെ മാധ്യമ സ്വാതന്ത്ര്യം
ലോകത്തെ ഏറ്റവും പുരാതനമായ മതങ്ങളിൽ ഒന്നാണ് ഹിന്ദു മതം. അത് ഒരു മതം എന്നതിനപ്പുറം വിവിധങ്ങളായ വിശ്വാസങ്ങളുടെയും ആചാര അനുഷ്ടാനങ്ങളുടെയും ഒരു കൂടി ചേരലാണ് . ഭാരതത്തിൽ ജനിച്ച ഒരാൾ ഹിന്ദുവായി മാറിയത് കാല പ്രമാണങ്ങളുടെ നിമിത്തം മാത്രം. ജന്മം കൊണ്ട് വിശ്വസിക്കപ്പെടുന്ന പ്രമാണങ്ങൾ തെറ്റെന്നു പറയാൻ ഒരാൾ ക്കും കഴിയില്ല . അത്തരം വിശ്വാസങ്ങൾ വ്യക്തി കേന്ദ്രീകൃത മായതിനാൽ ഒരുകാലത്തും നമ്മുടെ സമൂഹത്തെ കാര്യമായി ബാധിച്ചിരുന്നില്ല. മൂല്യാധിഷ്ടിത സമൂഹത്തിൽ നിലനിന്നിരുന്ന ആചാരങ്ങളും അനാചാരങ്ങളും നന്മകളും തിന്മകളും ഉള്ക്കോള്ളാൻ ഹൈന്ദവ മതത്തിനു കഴിഞ്ഞിട്ടുണ്ട്. അതിനു കാരണം അത് ഒരു മതം എന്നതിന്നും അപ്പുറം മാനവികതയുടെ ഒരു കൂടിച്ചേരൽ ആയതിനാലാണ്.
വിവിധങ്ങളായ മതങ്ങളെ ഉള്കൊള്ളൂന്ന ഭാരതത്തിൽ ജാതി മതങ്ങളുടെ വികേന്ദ്രീകരണം മനുഷ്യനെ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നത് വളരെ ഭയാനകമായഅവസ്ഥയിലാണ്. ആചാരങ്ങളും അനാചാരങ്ങളും എല്ലാ മതത്തിലും ഉണ്ട് പക്ഷെ അത് മനസിലാക്കി നന്മകളെ ഉള്ക്കൊള്ളാനും തിന്മകളെ പുറം തള്ളാനും ഉള്ള വിവേകം ഉന്നത ചിന്താശക്തിയുള്ള മനുഷ്യർക്ക് മാത്രമേ ഉള്ളൂ. എല്ലാ മതത്തിന്റെയും നന്മ ഉൾകൊള്ളുന്നവന്നാണ് ഉത്തമ മനുഷ്യൻ അല്ലാതെ തന്റെ വിശ്വാസങ്ങൾ മാത്രമാണ് ശരി എന്ന ഏകപക്ഷീയവും പാര്ശ്വ വല്കൃതവുമായ ചിന്തകൾ വച്ച് പുലർത്തുന്ന വ്യക്തികൾ പരിഷ്കൃത സമൂഹത്തിന് ഗുണകരമാവില്ല .
ഈയിടെ നമ്മുടെ സോഷ്യൽ മീഡിയകളിൽ കടന്നു വരുന്ന ചില തെറ്റായ പ്രവണതകൾ ആണ് ഇത് പറയാൻ കാരണമായത്. സമൂഹ നന്മ കണക്കാക്കി പ്രവർ ത്തിക്കേണ്ട ഇത്തരം നവ മാധ്യമങ്ങളെ മതപരമായ അധിക്ഷേപതിനുള്ള വേദിയായി മാറുന്ന കാഴ്ച തികച്ചും ദുഖകരമാണ്. ആരോഗ്യകരമായ വിമർശങ്ങൾ സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തുന്നത്തിന് ആവശ്യമാണ് എന്നാൽ വ്യക്തികളെയോ സമൂഹത്തെയോ പൊതു ജന മധ്യത്തിൽ അധിക്ഷേപിക്കുന്ന രീതിയോടെ സാമാന്യ ജനത്തിന് യോജിക്കാനാകും എന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ സ്വയം ബോധ്യപ്പെടൽ ഇത്തരം മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവരക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു . അല്ലെങ്കിൽ വിരൽ തുമ്പിൽ ലഭിക്കുന്ന മാധ്യമ സ്വാതന്ത്ര്യം സമൂഹത്തിനു തന്നെ വിനാശകരമാകാൻ അധിക നാൾ വേണ്ടി വരില്ല.
തിങ്കളാഴ്‌ച, ഫെബ്രുവരി 24
നാം കാണുന്നതും കാണാത്തതും
കാഴ്ച ഒരു അനുഗ്രഹമാണ്. പ്രകാശ രശ്മികൾ ഒരു വസ്തുവിൽ പതിച്ചു അതിന്റെ പ്രതിഫലനം കണ്ണുകളിൽ പതിക്കുമ്പോഴാണ് കാഴ്ച നമുക്ക് ഒരനുഭവം ആയി മാറുന്നത്. എന്നാൽ ചിലപ്പോഴെങ്കിലും നാം നമ്മുടെ കണ്ണുകളാൽ കബളിപ്പിക്കപ്പെടാറില്ലേ?. തീർഛയായും . നാം കാണുന്ന കാഴ്ചകൾ നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും. ഒരു റോസാ പൂവിനെ ഏതു നിറത്തിലും നമുക്ക് മനസ്സിൽ കാണാം. അപ്പോൾ കാണാൻ ഇഷ്ടമുള്ളതാണ് നാം കാണുന്നത് . ഒരേ കോണിൽ നിന്നും രണ്ടു വ്യക്തികൾ ഒരു വസ്തുവിനെ കാണുന്നത് ഒരേ രീതിയിലായിരിക്കണമെന്നില്ല . അതുകൊണ്ട് തന്നെ നാമ്മുടെ കാഴ്ചകൾ പൂർണ്ണത ഉള്ളവയാണ് എന്ന് പറയാനാകില്ല . കാഴ്ച ഒരു അനുഭവമാണ്. അത് ഒരു പ്രതിബിംബം മാത്രമല്ല പകരം നമ്മുടെ ബൌധിക മണ്ഡലത്തിന്റെ ആവിഷകാരമാണ്. ഓരോരുത്തരുടെയും അറിവും ബുദ്ധിശക്തിയും അനുസരിച്ച് അത് മാറിവരും. എന്നാൽ ചിലരുടെ കാര്യത്തിൽ ഇത് ബാധകമല്ല . അവർ കാണുന്നതെല്ലാം അവർക്ക് വേണ്ടവിധത്തിൽ മാറ്റി എടുക്കുന്നു എന്നിരുന്നാലും അവര്ക്കുതന്നെ അറിയാം അവർ കാണുന്നതു വ്യത്യസ്തമാണ് എന്നത് . ഒരു മാന്ത്രികൻ നമ്മെ കബളിപ്പിക്കുന്നതുപൊലെ ഓരോ നിമിഷവും നാം നമ്മളാൽ വഞ്ചിതരാകുന്നു എന്നതാണ് സത്യം. ഒരു സമൂഹത്തിന്റെ ഭാഗം ആകുമ്പോൾ ഒരു പരിധിവരെ കാഴ്ചകളിലെ ഏകീകരണം നമുക്ക് ആവശ്യമാണ്. അതിനു ആവശ്യം വേണ്ടത് ചിന്തകളുടെ സമന്വയമാണ്. സ്വാധീനങ്ങൾക്കതീതനായ ഒരു മനുഷനായി ജീവിച്ചാൽ മാത്രമേ നമുക്കതിന് കഴിയു. മനുഷ്യൻ ഒരു ജൈവോല്പ്പന്നമാണ് എന്ന സ്വത്വചിന്ത നമ്മുടെ കാഴ്ചകളെ അഥവാ കാഴ്ചപ്പാടുകളെ എകീകരിക്കും .
ബുധനാഴ്‌ച, ഫെബ്രുവരി 19
ബുധനാഴ്‌ച, ജനുവരി 1
രാജ്യം ഭരിക്കാൻ രാഷ്ട്രീയക്കാർ വേണമോ ?
രാജ്യം ഭരിക്കാൻ രാഷ്ട്രീയക്കാർ വേണമോ എന്നാ ചോദ്യം ഇന്നലെ വരെ പ്രസക്തമായിരുന്നു എന്നാൽ ആ ചിന്ത ഇപ്പോൾ മാറിയിരിക്കുന്നു. ഇന്നത്തെ യുവ തലമുറയോട് ഇപ്പോൾ ബഹുമാനം തോന്നിത്തുടങ്ങിയിരിക്കുന്നു. നമുക്ക് കഴിയാത്തത് അവര്ക്ക് കഴിയുന്നു നാലര ദശബ്ധ ക്കാലമായി രാഷ്ട്രീയക്കാരുടെ അഴിമതിയും പക്ഷപാതവം കണ്ടു മടുത്ത നമുക്ക് ഡൽഹിയിലെ കാഴ്ച അത്ഭുതവും ഒപ്പം സന്തോഷവും തരുന്നു. അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഒരുകൂട്ടം രാജ്യസ്നേഹികളാ യാണ് ഇപ്പോൾ ആം ആദ്മി പാർട്ടിയെ നാം നോക്കി കാണുന്നത്. പൂർണമായും വിലയിരുത്താൻ ആയിട്ടില്ലെങ്കിലും ഒരു പ്രതീക്ഷ ഇവർ ബാക്കി വക്കുന്നുണ്ട്. അഴിമതി ജന്മാവകാശമാണ് എന്ന രാഷ്ട്രീയ അഹം ബോധത്തെ തട്ടി തെറിപ്പിക്കാൻ അവര്ക്ക് കഴിഞ്ഞിരിക്കുന്നു . എനിക്ക് ശേഷം പ്രളയം എന്ന് പറഞ്ഞു നടക്കുന്ന രാഷ്ട്രീയ കാപട്യത്തിന് നേരെ ചങ്കുറപ്പോടെ പറയാൻ നമ്മുടെ വരും തലമുറ പ്രാപ്തരാണ് എന്ന് കാണുമ്പോൾ ഒരു പിതാവായ ഞാൻ സന്തോഷിക്കുന്നു ഭാരതത്തെ നമ്മെക്കാൾ കൂടുതൽ നമ്മുടെ മക്കൾ സ്നേഹിക്കുന്നു എന്നറിയുമ്പോൾ .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
.jpg)