ഒരു തിരഞ്ഞെടുപ്പ് കൂടെ നമ്മുടെ മുൻപിൽ. നാം കൊടുക്കുന്ന നികുതിയിൽ നിന്ന് 30,000 കോടി മുടക്കി നടത്തുന്ന തിരഞ്ഞെടുപ്പിൽ ജയിക്കുന്നവർ എത്രകോടി കട്ടെടുക്കാൻ ഉദ്ദേശിക്കുന്നു എന്നറിയില്ല. അത് തീരുമാനിക്കാൻ നമ്മുടെ പാവം വോട്ടർമാർ കാത്തിരിക്കുന്നു. വരുന്ന അഞ്ചു വര്ഷം ഏതെല്ലാം അഴിമതി നടക്കും എന്ന് ഏകദേശം ഇപ്പോൾ തന്നെ തീരുമാനിച്ചിട്ടുണ്ട്. ഇനി നമ്മുടെ മീഡിയ സുഹൃത്തുക്കൾ മെയ് 16 നു മുതൽ അത് കണ്ടു പിടിച്ചാൽ മാത്രം മതി. രണ്ടു രൂപയുമായി നാട്ടിൻൻ പുറത്തുള്ള റേഷൻ കടയിൽ ഒരു കിലോ അരി വാങ്ങാൻ കാത്തു നിൽക്കുന്നവൻ ഈ കോടികളെ കുറിച്ച് അറിയുന്നുണ്ടോ ആവോ? ഏതായാലും ശീതീകരിച്ച കാറിൽ നിന്നുമിറങ്ങി ഈ കത്തുന്ന മീനച്ചൂടിൽ വോട്ടു തേടുന്ന നമ്മുടെ പാവം സ്ഥാനാർഥികളെ നമ്മുടെ സമ്മതിദായകർ ഉപേക്ഷിക്കില്ല എന്ന് തന്നെ കരുതാം. ജനങ്ങളെ സേവിക്കാൻ കഷ്ടപ്പെടുന്ന ഇത്തരക്കാരെ നാം എന്തിനു കഷ്ടപ്പെടുത്തുന്നു? ജനാധിപത്യം അഞ്ചു വർഷത്തിലൊരിക്കൽ നമ്മുടെ ചൂണ്ടു വിരലിൽ പതിക്കുന്ന നീലമഷി മാത്രമാണ് ഒരു സാധാരണ ഭാരതീയന് അഭിമാനിക്കാൻ ഉള്ളത്. രണ്ടു രൂപയ്ക്കു അരി വാങ്ങി നൂറു രൂപയ്ക്കു ഉള്ളി വാങ്ങി കഴിക്കുന്ന പാവം ഇന്ത്യക്കാരന് ഇനിയും ഈ രാഷ്ട്രീയം മനസിലായിട്ടിലെങ്കിൽ പിന്നെ എന്ത് പറയാനാണ് ? അഞ്ചു വർഷത്തിലോരിക്കാൾ നാം ഭാരതീയർക്കുണ്ടാകുന്ന മറവി എന്നാ മഹാ രോഗത്തിന്റെ പ്രതിഫലനമാണ് മെയ് മാസം പതിനാറിന് ( ഹിന്ദു ആചാരപ്രകാരം പതിനാറിന് വളരെ പ്രാധാന്യം ഉണ്ട് ) നമ്മുടെ രാജ്യം ആഖോഷി ക്കാൻ പോകുന്നത്. ലക്ഷം കോടി അഴിമതി പറഞ്ഞു ഞങ്ങളെ പറ്റിക്കാം എന്ന് കരുതെണ്ട പകരം വല്ല മില്ലിയനും , ബില്ല്യനുമാണെങ്കിൽ നമുക്ക് വേണമെങ്കിൽ ഒരു കൈ നോക്കാം. അല്ല പിന്നെ ..
നടന്നുപോകുന്ന വഴികളിൽ നാം ചിലത് കൈവിടുന്നു മറ്റുചിലത് കണ്ടെത്തുന്നു. കൂടുതൽ കണ്ടെത്തലുകൾക്കായി കാത്തിരിക്കുന്നു
ബുധനാഴ്‌ച, മാർച്ച് 19
ചൊവ്വാഴ്ച, മാർച്ച് 18
മനുഷ്യ ദൈവങ്ങൾ
മനുഷ്യ ജന്മത്തിന്റെ വ്യർഥത നാം മനസിലാക്കുന്നത് മരണത്തെ മുന്നിൽ കാണുമ്പോൾ മാത്രമാണ്. കേവലം നിസ്സാരനായ മനുഷ്യൻ നിലകൊള്ളുന്നത് കേവലം അര ലിറ്റർ വായു നിരന്തരം ഉള്ളിലേക്ക് കടന്നു പോകുന്നത് കൊണ്ടാണ്. ഇത് നിലച്ചാൽ നാമെല്ലാം വിലയില്ലാത്ത വെറും മംസ പിണ്ഡം മാത്രം. ഓരോ മനുഷ്യനും ദൈവത്തിന്റെ അവതാരമാണ്. ജന്മം മുതൽ കര്തവ്യ നിരതമായ ജീവിതം നയിച്ച് ഒടുവിൽ ഈ പ്രകൃതിയിൽ ലയിച്ചു ചേരുന്ന ഒരു ഭൌതിക പ്രതിഭാസം. എന്നാൽ ഈ ശുഷ് ക്കിച്ച ജീവിതനിടയിൽ നമ്മെ പലപ്പോഴും നയിക്കുന്നത് സ്വം എന്ന ഭാവമാണ്. ഇത് തന്നെയാണ് നമ്മിലെ മാനുഷികതയെ ഇല്ലാതാക്കുന്നതും. ബല്യ കൗമാര യവ്വനങ്ങളിൽ നാം മറക്കുന്നതെന്തും നമ്മെ ഒര്മിപ്പിക്കുന്ന കാലമാണ് വാർദ്ധക്യം. ഒരു പശ്ചാതാപതിനായി ഒരു പക്ഷെ നമുക്കൊരു വാർദ്ധക്യം ദൈവം ബാക്കി വച്ചെന്നു വരില്ല. അതുകൊണ്ട് തന്നെ നമ്മുടെ ജീവിതത്തിലെ ഓരോ ദിനങ്ങളും സ്വയനിരൂപണ വിധേയമാക്കേണ്ടതുണ്ട്. നാം ആരും സമ്പൂർണരല്ല എന്നിരിക്കെ നമ്മുടെ പ്രവൃത്തികൾക്കുള്ള ഫലം കാലം നമുക്കായി ബാക്കിവേക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. അത് നമ്മളോ നമ്മുടെ വരും തലമുറ കളോ അനുഭവിച്ചു തീർതേ മതിയാക്കൂ .ഒരുപാടുകാലം ജീവിക്കുന്നതിലല്ല എത്രകാലം നന്നായി ജീവിച്ചു എന്നതാണ് മാനവ ജന്മത്തെ അർത്ഥവത്താ ക്കുന്നത് . ഒരു പക്ഷെ മഹത്തരമായ ജന്മം നയിക്കുന്ന മനുഷ്യർ തന്നെ അല്ലേ യഥാർഥ ദൈവങ്ങൾ? .
വെള്ളിയാഴ്‌ച, മാർച്ച് 7
സ്ത്രീ ശാക്തീകരണം സ്ത്രീപക്ഷ രാഷ്ട്രീയത്തിലൂടെ മാത്രം
ഇന്ന് വനിതാ ദിനം. സ്ത്രീകൾക്കെതിരെ ഇന്ന് നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാനാണ് ഈ വനിതാ ദിനത്തിൽ ആഹ്വാനം ചെയ്യുന്നത്.
വിവിധങ്ങളായ സംസ്കാരങ്ങളുടെ സമ്മേളനമാണ് നമ്മുടെ ഭാരതം. ഈ സംസ്കാരങ്ങൾക്ക് ഭാരതത്തിൽ നില നിന്നിരുന്നതും , ഇപ്പോൾ നില്നില്ക്കുന്നതുമായ ജാതി മത വർഗ വിശ്വാസ പ്രമാണങ്ങളുടെ അടിത്തറ ഉണ്ട്. എന്നാൽ എല്ലാ മതങ്ങളും വിശ്വാസങ്ങളും മനുഷ്യ ജീവന്റെ ഉറവിടമായ സ്ത്രീ എന്ന ജൈവശാസ്ത്രപരമായ പ്രതിഭാസത്തെ ഉത്കൃഷ്ടമായ ജന്മമായാണ് കാണുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ സമൂഹത്തിനു സ്ത്രീകളെ സംരക്ഷിക്കാൻ കഴിയാത്തത്. കാലങ്ങളായി നമ്മുടെ സമൂഹം വച്ച് പുലര്ത്തുന്ന തെറ്റായ പ്രവണതകൾ വളര്ന്നു ഒരു രോഗഗ്രസ്തമായ അവസ്ഥയിൽ എത്തി ചേര്ന്നിരിക്കുന്നു . നമ്മുടെ സ്ത്രീ സമൂഹം ചര്ച്ച ചെയ്യേണ്ട ചിലതുണ്ട്. ജൈവ ശാസ്ത്രപരമായ മുൻ തൂക്കം ഉള്ളതുകൊണ്ട് മാത്രമല്ല നമ്മുടെ സമൂഹത്തിൽ പുരുഷ മേധാവിത്വം നില നില്ക്കുന്നത്. വീടുകളുടെ നാലു ചുമരുകൾക്കുള്ളിൽ നിന്ന് പുറത്തു വന്നു പൊതു വിഷയങ്ങളിൽ ഭാഗഭാക്കാകാൻ ഭൂരിഭാഗം സ്ത്രീകളും താല്പര്യം പ്രകടിപ്പിക്കുന്നില്ല. എന്നാൽ പരുഷ സമൂഹം പൊതു വിഷയങ്ങളിൽ ഭാഗഭാക്കാകുക വഴി സ്വാഭാവികമായ മേല്കൊയ്മ നേടുകയും ചെയ്യുന്നു. നമ്മുടെ ഭൂരിഭാഗം വരുന്ന അന്തര്മുഖരായ സ്ത്രീ സമൂഹം സമൂഹത്തിന്റെ പൊതു ധാരയിൽ കടന്നു വരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. പുരുഷാധിപത്യത്തിന്റെ മേല്കൊയ്മ നമ്മുടെ സമൂഹത്തെ വിരിഞ്ഞു കെട്ടിയിരിക്കുന്നു. അത് സമൂഹത്തിന്റെ താഴെ തട്ടുമുതൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ സിരാ കേന്ദ്രമായ പാർലിമെന്റു വരെ എത്തിനില്ക്കുന്നു. ഇതിനു കാരണം മറ്റാരുമല്ല നമ്മുടെ ഭാരതത്തിലെ സ്ത്രീ സമൂഹം തന്നെ. കേവലം നാമ മാത്രമായ സ്ത്രീകൾ മാത്രം പ്രതിനിധാനം ചെയ്യുന്ന ഇന്ത്യൻ പർലെമെന്റിൽ സ്ത്രീ സംരക്ഷണം ഉറപ്പുവരുത്തുന്ന ബിൽ പാസാക്കി എടുക്കാം എന്ന് ആരെങ്കിലും വിശ്വസിക്കുന്നെങ്കിൽ അവർ വിഡ്ഢി കളുടെ സ്വർഗത്തിൽ എന്ന് കരുതാതെ വയ്യ. ഇന്ത്യയിലെ 127 കോടി ജനങ്ങളിൽ 61 കോടി സ്ത്രീകളാണ് എന്നാണു കണക്കുകൾ. എന്നിട്ടും നമ്മുടെ നാട്ടിൽ സ്വതന്ത്രസഞ്ചാരം പോലും സ്ത്രീകള്ക്ക് നിഷേധിക്കുന്നെങ്കിൽ അതിനു കാരണം ഇഛാ ശക്തിയുള്ള ഒരു സ്ത്രീീ സമൂഹം നമ്മുടെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ഇനിയും ഉയര്ന്നു വന്നിട്ടില്ല എന്നതത് തന്നെ . രാഷ്ട്രീയ വർഗ ജാതി മത വ്യത്യാസങ്ങൾ മറന്നു ഒരു വനിതയെ നമ്മളുടെ ഏതെങ്കിലും ഒരു ഭരണ സഭയിൽ വിജയിപ്പിക്കാൻ സ്ത്രീ സമൂഹം രംഗത്ത് വന്നാൽ തീര്ച്ചയായും ഇന്നത്തെരാഷ്ട്രീയ സമവാക്യങ്ങൾ മാറും എന്നതിൽ സംശയം വേണ്ട. മറ്റുള്ളവരുടെ ആശയങ്ങള അടിച്ചേല്പ്പിക്കപ്പെടുന്ന ഒരുആൾകൂട്ടമാകാതെ ദൃഡമായ വിശ്വാസത്തിലൂന്നി സമൂഹത്തിന്റെ ഭാഗമാകാൻ നമ്മുടെ സ്ത്രീ സമൂഹത്തിനു കഴിയുമ്പോഴാണ് സ്ത്രീ സമത്വം പൂർണ്ണമാകൂ. ഇടതു പക്ഷവും വലതു പക്ഷവും പോലെ ഒരു സ്ത്രീ പക്ഷ രാഷ്ട്രീയം ഇന്നത്തെ കാലഘട്ടത്തിൽ മാറ്റത്തിന് അനിവാര്യമാണ് . ഇത് ഇന്ത്യൻ സ്ത്രീ സമൂഹം തിരിച്ചറിയുമ്പോൾ മാത്രമാണ് സ്ത്രീ സുരക്ഷിതത്വം യാഥാർത്യ മാകൂ.
ഞായറാഴ്‌ച, മാർച്ച് 2
FACT കാർഷിക സംസ്കാരത്തിന്റെ നേർകാഴ്ച
ഉദാരവല്കരണ നയങ്ങൾ രാജ്യത്തിന് ഗുണവും ദോഷവും ഉണ്ടാക്കിയിട്ടുണ്ട്.ഇതിൽ ഏതാണ് കൂടുതൽ എന്ന് വിശദീകരിക്കാൻ നമുക്കാവില്ല എന്നാൽ ഈ പുത്തൻ സാമ്പത്തിക നയം സാധാരണ ജനത്തെ എപ്രകാരം ബാധിച്ചു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ അത്ര പ്രയാസം ഉണ്ടാകില്ല . ഉപ്പു തൊട്ടു കർപ്പൂരം വരെ വില വർ ധിക്കാൻ ഇടയായ സാഹചര്യങ്ങൾ സമാന്യ ബുദ്ധിയിൽ മനസിലാക്കാവുന്നതെ ഉള്ളു. നമ്മുടെ രാജ്യം ഭരിക്കുന്നത് രാഷ്ട്രീയ പാർടികൾ അല്ലാ എന്ന യാഥാര്ത്യം തിരിച്ചറിയണം. വികസനത്തിന്റെ പേര് പറഞ്ഞു കോർപ്പറേറ്റ് മേലാളന്മാർക്ക് എല്ലാവിധ സഹായങ്ങളും ചെയ്യുന്ന ഒരുകൂട്ടം ബുരൊക്രാറ്റുകളുടെ കയ്യിലെ കളിപ്പാവകൾ മാത്രമാണ് നമ്മുടെ രാഷ്ട്രീയക്കാർ . നമ്മുടെ രാജ്യത്തിൻറെ സമ്പത്ത് ഇത്തരക്കാർക്ക് മുന്നിൽ അടിയറ വക്കുന്ന കാഴ്ച ഓരോ ഭാരതീയനും വളരെ നിസ്സഹായതയോടെയാണ് നോക്കി കാണുന്നത് . നമ്മുടെ ഭരണാധിപന്മാർ ജനങളുടെ പൊതു സ്വത്തായ പൊതു മേഖലയെ സ്വകാര്യ വ്യക്തികള്ക്കു തീറെഴുതുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ നാടിനെ നിവർത്തി നിർത്തുന്ന നട്ടെല്ലാണ് എന്ന കാര്യം മറക്കുന്നു .
കേരളത്തില ഒരു വലിയ സമരം നടക്കുന്നു. അത് അതിജീവനത്തിനുള്ള സമരം എന്ന് പറയാമെങ്കിലും ഈ സമരത്തെ ഇപ്പോൾ അങ്ങനെ വിശേഷിപ്പിക്കാൻ ആകില്ല . സ്വതന്ത്ര ഇന്ത്യയുടെ അത്രയും പ്രായം വരുന്ന FACT എന്നാ ഒരു മഹാ സ്ഥാപനം അതിന്റെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുകയാണ്. ഇന്ത്യയുടെ കാര്ഷിക വളര്ച്ചയ്ക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്ത ഈ വ്യവസായം അനെകായിരങ്ങൾക്ക് ജീവനോപാധിയായി. ഈ സ്ഥാപനം ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ നമ്മുടെ ഭാരണാധിപന്മാര്ക്ക് അറിയാതല്ല. നമ്മുടെ പുതിയ സാമ്പത്തിക നയങ്ങൾ അവരെ കൊണ്ട് കണ്ടില്ലെന്നു നടിപ്പിക്കുന്നതാണ്. FACT കുറെ തൊഴിലാളികള്ക്ക് ഉപജീവനത്തിനുള്ള മാര്ഗം എന്നതിനു ഉപരി നാടിന്റെ കാര്ഷിക അഭിവൃധിക്കുള്ള ഒരു ഉപാധിയാണ് . കാലാ കാലങ്ങളിൽ നമ്മുടെ സർകാരുകൾ ശരിയായ വിധം ഇടപെടലുകൾ നടത്താത്തതിന്റെ പരിണത ഫലമാണ് ഇപ്പോഴത്തെ ഈ പ്രതിസന്ധി. ഇത് നമ്മുടെ നാടിന്റെ സമരമായി ഏറ്റെടുക്കേണ്ടിയിരിക്കുന്നു . തെറ്റായ സാമ്പത്തിക നയങ്ങളെ പൊളിച്ചെഴുതാൻ ഒരു വഴികാട്ടി ആയി ഈ സമരം മാറും എന്ന നമുക്ക് കരുതാം . ഇതിനെ കണ്ടില്ല എന്ന് നടിക്കാൻ നമ്മുടെ ഭരണ മേധാവിത്വത്തിനു കഴിയില്ല . അതുകൊണ്ടുതന്നെ തന്നെ അന്തിമ വിജയം ജനപക്ഷത്താകും എന്നതിൽ സംശയമില്ല. FACT ഒരു വ്യവസായം മാത്രമല്ല നമ്മുടെ ഭാരതത്തിന്റെ കാർഷിക സംസ്കാരത്തിന്റെ നേർക്കാഴ്ചയാണ്‌എന്ന് നാം ഓർക്കുക .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)