ബുധനാഴ്‌ച, ഫെബ്രുവരി 26

വിരൽ തുമ്പിലെ മാധ്യമ സ്വാതന്ത്ര്യം

ലോകത്തെ ഏറ്റവും പുരാതനമായ മതങ്ങളിൽ ഒന്നാണ് ഹിന്ദു മതം. അത് ഒരു മതം എന്നതിനപ്പുറം വിവിധങ്ങളായ വിശ്വാസങ്ങളുടെയും ആചാര അനുഷ്ടാനങ്ങളുടെയും ഒരു കൂടി ചേരലാണ് . ഭാരതത്തിൽ ജനിച്ച ഒരാൾ  ഹിന്ദുവായി മാറിയത് കാല പ്രമാണങ്ങളുടെ നിമിത്തം മാത്രം. ജന്മം കൊണ്ട് വിശ്വസിക്കപ്പെടുന്ന പ്രമാണങ്ങൾ  തെറ്റെന്നു പറയാൻ ഒരാൾ ക്കും  കഴിയില്ല  . അത്തരം വിശ്വാസങ്ങൾ വ്യക്തി കേന്ദ്രീകൃത മായതിനാൽ ഒരുകാലത്തും നമ്മുടെ  സമൂഹത്തെ കാര്യമായി ബാധിച്ചിരുന്നില്ല.  മൂല്യാധിഷ്ടിത സമൂഹത്തിൽ നിലനിന്നിരുന്ന ആചാരങ്ങളും അനാചാരങ്ങളും   നന്മകളും  തിന്മകളും ഉള്ക്കോള്ളാൻ  ഹൈന്ദവ  മതത്തിനു കഴിഞ്ഞിട്ടുണ്ട്. അതിനു കാരണം  അത് ഒരു മതം എന്നതിന്നും അപ്പുറം മാനവികതയുടെ ഒരു കൂടിച്ചേരൽ ആയതിനാലാണ്.

വിവിധങ്ങളായ മതങ്ങളെ ഉള്കൊള്ളൂന്ന ഭാരതത്തിൽ  ജാതി മതങ്ങളുടെ വികേന്ദ്രീകരണം മനുഷ്യനെ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നത് വളരെ ഭയാനകമായഅവസ്ഥയിലാണ്.  ആചാരങ്ങളും അനാചാരങ്ങളും എല്ലാ മതത്തിലും ഉണ്ട് പക്ഷെ അത് മനസിലാക്കി നന്മകളെ ഉള്ക്കൊള്ളാനും  തിന്മകളെ പുറം തള്ളാനും  ഉള്ള വിവേകം ഉന്നത ചിന്താശക്തിയുള്ള മനുഷ്യർക്ക്‌ മാത്രമേ ഉള്ളൂ. എല്ലാ മതത്തിന്റെയും നന്മ ഉൾകൊള്ളുന്നവന്നാണ് ഉത്തമ മനുഷ്യൻ അല്ലാതെ തന്റെ വിശ്വാസങ്ങൾ മാത്രമാണ് ശരി എന്ന ഏകപക്ഷീയവും പാര്ശ്വ വല്കൃതവുമായ   ചിന്തകൾ വച്ച് പുലർത്തുന്ന വ്യക്തികൾ പരിഷ്കൃത   സമൂഹത്തിന്   ഗുണകരമാവില്ല .

ഈയിടെ  നമ്മുടെ സോഷ്യൽ മീഡിയകളിൽ  കടന്നു വരുന്ന  ചില തെറ്റായ പ്രവണതകൾ ആണ് ഇത് പറയാൻ കാരണമായത്‌. സമൂഹ നന്മ കണക്കാക്കി  പ്രവർ ത്തിക്കേണ്ട   ഇത്തരം നവ മാധ്യമങ്ങളെ   മതപരമായ  അധിക്ഷേപതിനുള്ള വേദിയായി മാറുന്ന കാഴ്ച തികച്ചും ദുഖകരമാണ്.  ആരോഗ്യകരമായ വിമർശങ്ങൾ സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തുന്നത്തിന്  ആവശ്യമാണ്‌  എന്നാൽ  വ്യക്തികളെയോ സമൂഹത്തെയോ പൊതു ജന മധ്യത്തിൽ അധിക്ഷേപിക്കുന്ന രീതിയോടെ സാമാന്യ ജനത്തിന് യോജിക്കാനാകും എന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ സ്വയം ബോധ്യപ്പെടൽ ഇത്തരം മാധ്യമങ്ങൾ  കൈകാര്യം ചെയ്യുന്നവരക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു .  അല്ലെങ്കിൽ വിരൽ  തുമ്പിൽ ലഭിക്കുന്ന മാധ്യമ സ്വാതന്ത്ര്യം സമൂഹത്തിനു തന്നെ വിനാശകരമാകാൻ അധിക നാൾ വേണ്ടി  വരില്ല. 




തിങ്കളാഴ്‌ച, ഫെബ്രുവരി 24

നാം കാണുന്നതും കാണാത്തതും  

കാഴ്ച ഒരു അനുഗ്രഹമാണ്. പ്രകാശ  രശ്മികൾ ഒരു വസ്തുവിൽ പതിച്ചു അതിന്റെ പ്രതിഫലനം കണ്ണുകളിൽ പതിക്കുമ്പോഴാണ്  കാഴ്ച നമുക്ക് ഒരനുഭവം ആയി മാറുന്നത്. എന്നാൽ ചിലപ്പോഴെങ്കിലും നാം നമ്മുടെ കണ്ണുകളാൽ കബളിപ്പിക്കപ്പെടാറില്ലേ?. തീർഛയായും  . നാം കാണുന്ന കാഴ്ചകൾ നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും. ഒരു  റോസാ പൂവിനെ ഏതു  നിറത്തിലും നമുക്ക് മനസ്സിൽ കാണാം. അപ്പോൾ  കാണാൻ ഇഷ്ടമുള്ളതാണ് നാം കാണുന്നത് . ഒരേ കോണിൽ നിന്നും രണ്ടു വ്യക്തികൾ ഒരു വസ്തുവിനെ കാണുന്നത് ഒരേ രീതിയിലായിരിക്കണമെന്നില്ല  . അതുകൊണ്ട് തന്നെ നാമ്മുടെ കാഴ്ചകൾ പൂർണ്ണത  ഉള്ളവയാണ് എന്ന് പറയാനാകില്ല . കാഴ്ച ഒരു അനുഭവമാണ്. അത് ഒരു പ്രതിബിംബം മാത്രമല്ല പകരം നമ്മുടെ ബൌധിക മണ്ഡലത്തിന്റെ ആവിഷകാരമാണ്. ഓരോരുത്തരുടെയും അറിവും ബുദ്ധിശക്തിയും അനുസരിച്ച് അത് മാറിവരും. എന്നാൽ ചിലരുടെ കാര്യത്തിൽ ഇത് ബാധകമല്ല . അവർ കാണുന്നതെല്ലാം അവർക്ക് വേണ്ടവിധത്തിൽ മാറ്റി എടുക്കുന്നു എന്നിരുന്നാലും അവര്ക്കുതന്നെ അറിയാം അവർ കാണുന്നതു വ്യത്യസ്തമാണ് എന്നത് . ഒരു മാന്ത്രികൻ നമ്മെ കബളിപ്പിക്കുന്നതുപൊലെ ഓരോ നിമിഷവും നാം നമ്മളാൽ വഞ്ചിതരാകുന്നു എന്നതാണ് സത്യം. ഒരു സമൂഹത്തിന്റെ ഭാഗം ആകുമ്പോൾ ഒരു പരിധിവരെ  കാഴ്ചകളിലെ ഏകീകരണം നമുക്ക് ആവശ്യമാണ്‌. അതിനു ആവശ്യം വേണ്ടത് ചിന്തകളുടെ സമന്വയമാണ്. സ്വാധീനങ്ങൾക്കതീതനായ ഒരു മനുഷനായി ജീവിച്ചാൽ മാത്രമേ നമുക്കതിന്  കഴിയു. മനുഷ്യൻ ഒരു ജൈവോല്പ്പന്നമാണ് എന്ന സ്വത്വചിന്ത  നമ്മുടെ കാഴ്ചകളെ  അഥവാ കാഴ്ചപ്പാടുകളെ  എകീകരിക്കും .