തിങ്കളാഴ്‌ച, സെപ്റ്റംബർ 2

കാറ്റ്

കാർമുകിൽ മാനത്ത്   വിരിയുന്ന നേരത്തു
കുളിരായി വീശുന്ന കാറ്റേ!

വേനലിൻ വറുതിയിൽ ജീവൽ  തുടിപ്പിനെ
തഴുകി തണുപ്പിക്കും കാറ്റേ!

പാതിരാ നേരത്ത് വീടിൻ  ജനാലയിൽ
ആയതിൽ മുട്ടുന്ന കാറ്റേ!

പ്രകമ്പനം കൊള്ളിച്ചു കലി തുള്ളി നാട്ടിൽ
വിനാശം വിതക്കുന്ന കാറ്റേ!

ഉയരത്തിലുള്ളോരാ  തെങ്ങിൻ  തലപ്പുകൾ
ഊഞ്ഞാലിലാട്ടുന്ന കാറ്റേ!

മുറ്റത്തെ   തേൻ മാവിൻ   കൊമ്പിലെ മാമ്പഴം
ഞെട്ടറ്റു വീഴ്ത്തുന്ന കാറ്റേ!

അകലെയാ കമ്പനി കുഴലിൻ  വിഷപ്പുക
നാട്ടിൽ  പരത്തിടും കാറ്റേ!

അതിജീവനത്തിനായ്   ജീവകങ്ങൾ  തന്റെ
 ചിറകിലോളിപ്പിക്കും കാറ്റേ!

മനവകുലത്തിൻറെ  ഉപജീവനതിനായ്
ഊർജ്ജമായ് മാറുന്ന കാറ്റേ!

ഉഛ് വാസമായ് ജീവന്റെ നിശ്വാസമായി
ഭൂമിയിൽ  ചുറ്റിടും കാറ്റേ!

"കാറ്റാണ്  ഭൂമിതൻ ജീവതാളം
 കാറ്റി ല്ലയെങ്കിൽ ചലനമില്ല
 പൂവില്ല പുല്ലില്ല പുഴുക്കളില്ല
 കൂടെ വസിക്കുവാൻ ഞാനുമില്ല"























ബുധനാഴ്‌ച, ഓഗസ്റ്റ് 21

രാഷ്ട്രീയ സത്യസന്ധത അനിവാര്യമോ?

ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും  നേതാക്കൾക്കും  വലിയ  പങ്കാണുള്ളത് . സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അനേകം രാഷ്ട്രീയ നേതാക്കളെ നാം കണ്ടിട്ടുണ്ട് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. എന്നാൽ നമ്മുടെ മുൻപിൽ ഉള്ള ചോദ്യം ഇതാണ്. ഇവരിൽ എത്രപേർ രാഷ്ട്രീയ സത്യ  സന്ധത പാലിക്കുന്നുണ്ട് . സ്വാതന്ത്ര്യസമരം നയിച്ച നേതാക്കൾക്ക്  ഒരു ലക്‌ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ അടിമത്വത്തിൽ നിന്നുള്ള മോചനം. അനേകം കഷ്ട നഷ്ടങ്ങൾ സഹിച്ചവരാന് ഈ നേതാക്കളിൽ പലരും . ഉടുതുണിക്ക്‌ മറു തുണി പോലും ഇല്ലാതെ വിശപ്പടക്കി രാജ്യത്തിന്‌ വേണ്ടി പോരാടി മരിച്ച പലനേതാക്കളും ഇന്ന് കേവലം പാഠ പുസ്തകങ്ങളുടെ ഭാഗമാണ്. ഓർമിക്കപെടാൻ വേണ്ടി മാത്രമല്ല ഇവർ രാഷ്ട്രീയ പ്രവര്ത്തനം നടത്തിയത് മറിച്ച് തങ്ങളുടെ ജീവ രക്തത്തിലൂടെ ഒരു നാടിൻറെ  ജനതയുടെ മോചനത്തിന് വേണ്ടി ആയിരുന്നു . ഇന്നത്തെ ആധുനിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ലേബലുകളിൽ ഇത്തരം നേതാക്കൾ ഉൾപെടാത്തതുകൊണ്ട് തന്നെ അവർ ജന മനസുകളിൽ മാത്രം ഒതുങ്ങുന്നു .എന്നാൽ ഇന്ത്യ എന്ന സ്വതന്ത്ര രാജ്യത്തിന്റെ സർവ സമ്പന്നത സ്വപ്നം കണ്ട ഈ നേതാക്കളുടെ സത്യസന്ധത   ഇന്ന് എത്ര പേർ കാണിക്കുന്നുണ്ട്  എന്നത് പ്രസക്തമായ ഒരു ചോദ്യമാണ് . നമ്മുടെ നാട്  നേരിടുന്ന സർവ പ്രശ്നങ്ങളുടെയും കാരണം അഭിനവരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അഥവാ നേതാക്കളുടെ സത്യസന്ധത ഇല്ലായ്മയാണ് .

രോഗിയെ ചികിത്സിക്കാൻ ഡോക്ടറി നെക്കൊണ്ടാകും എന്നാൽ ഡോക്ടറിനു രോഗം വന്നാൽ എന്തായിരിക്കും അവസ്ഥ. ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടവും  അവരെ നിയന്ത്രിക്കേണ്ട പ്രതിപക്ഷ കക്ഷികളും  തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൾ ജനങ്ങളെ വിഡ്ഢി കളാക്കി മാറ്റു മ്പോൾ തകരുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥയാണ്‌.... ...എയർ കണ്ടിഷൻ ചെയ്ത മുറികളും കാറുകളും വിട്ടു പുറത്തു വന്നു ജനങ്ങള്ക്കായി പ്രവർത്തിക്കാൻ ഏത്ര നേതാക്കാൾ ഇന്ന് തയ്യാറാകും? .ചുരുക്കം ചിലർ ഒഴിച്ചാൽ ഭൂരിപക്ഷം പേർക്കും  തങ്ങളുടെതായ ഗൂഡ ലക്ഷ്യങ്ങൾ ഉണ്ട് . സാമ്പത്തികാഅധിഷ്ടിതമായ രാഷ്ട്രീയ നിലപാടുകൾ  നല്ല രാഷ്ട്രീയക്കാരെ ഇല്ലാതാകി എന്ന് പറഞ്ഞാൽ  അതിൽ ഒട്ടും  അതിശയോ ക്തിയില്ല .

കേരളത്തില ഈയിടെ നടന്ന ചില രാഷ്ട്രീയ നാടകങ്ങൾ ഇതിനു നല്ല ഉദാഹരണം ആണ്. സോളാർ അഴിമതി എന്ന് പേരിട്ടു വിളിക്കുന്ന ഒരു തട്ടിപ്പ് കേരളത്തിൽ  അരങ്ങേറാൻ അറിഞ്ഞോ അറിയാതെയോ അവസരം ഒരുക്കിയ ഭരണ നേതൃത്വങ്ങൾ . ഇതിന്റെ മറയിൽ സമരം ചെയ്തു ജനങ്ങളെ വിഡ്ഢി കളാക്കിയ( ആക്കിക്കൊണ്ടിരിക്കുന്ന)   പ്രതിപക്ഷ നേതൃത്വം . ഒടുവിൽ  ഭരണ പ്രതിപക്ഷങ്ങൾ ഒന്നിച്ചു  ജയ പരാജയങ്ങൾ നിശ്ചയിചപ്പോൾ  ജനങ്ങൾ  ഒരിക്കൽ കൂടി വിഡ്ഢികളാണെന്നു  തെളിയിച്ചു. കേരളത്തിൽ  ഒരുപാട് തട്ടിപ്പുകൾ നടക്കുന്നുണ്ട്  അതിൽ ചുരുക്കം ചിലത് മാത്രം പുറത്തു വരുന്നു. ഭൂരിഭാഗവും നമ്മുടെ നിയമ സംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വവും ഇടപെട്ടു തുടച്ചു മാറ്റുന്നു. എന്നാൽ ഏതോ ദൈവ നിശ്ചയം പോലെ ചില കേസുകൾ  പുറത്തു വരുന്നു. ജനാധിപത്യത്തിലെ നിയമ സംവിധാനങ്ങളെ വരുതിയിൽ നിറുത്താനുള്ള ആർജവവും കരുതും ഇന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങൾക്കുണ്ട് എന്ന്   ഒരിക്കൽ കൂടി സോളാർ കേസിലൂടെ  തെളിയിയിക്കപ്പെട്ടിരിക്കുന്നു.നല്ല മാനേജ്‌മന്റ്‌ വൈദഗ്ധ്യമുള്ള  ഭരണാധികാരികൾക്ക്  നിസ്സാരമായി കൈകാര്യം ചെയ്യാൻ കഴിയുന്ന വിഷയമായി മാറുകയാണ് ഇത്തരം അഴിമതി കേസുകൾ .ഇവിടെ രാഷ്ട്രീയ സത്യസന്ധതക്കു ലെവലേശം വിലയില്ല എന്ന്   ജനം തിരിച്ചറിഞ്ഞിരിക്കുന്നു. . ജനങ്ങള്ക്കുണ്ടാകുന്ന നഷ്ടം സര്കാരിന്റെ നഷ്ടമാണ് എന്ന് മനസിലാക്കാത്ത ഭരണ നേതൃത്വങ്ങളും   ശീതീകരിച്ച മുറി കൾ  പുറത്തു മണിക്കൂറുകൾ നീണ്ട  സമരം നടത്താൻ  കഴിയാനാവാത്ത പ്രതിപക്ഷവും   ജനങ്ങളുടെ കോടതിയിൽ എല്ലാ അഞ്ചു വര്ഷവും കൂടുമ്പോൾ ചോദ്യം ചെയ്യപ്പെടും എന്നതാണ് ജനാധിപത്യസംവിധാനത്തിന്റെ ആകെ ഉള്ള മേന്മ .






ചൊവ്വാഴ്ച, ഓഗസ്റ്റ് 20

ഇന്ത്യൻ രൂപയുടെ വില തകർച്ച

ഇന്ത്യ മഹാരാജ്യം ഇന്ന് ഒരു വലിയ പ്രതിസന്ധി ഘട്ടത്തിലാണ് . ഡോളറുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് വര്ധനവിന്റെ പാതയിലാണ്. പോയ അഞ്ചു വര്ഷം കൊണ്ട് ഏകദേശം 15 രൂപയിലധികം ശോഷണം സംഭ വിച്ചിട്ടുണ്ട്. ഇത് അത്ര നിസ്സാരമായി   തിരസ്കരിക്കാവുന്ന ഒന്നല്ല( താഴെ കാണിച്ചിരിക്കുന്ന ചാർട്ട് കാണുക)

 .

 ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥ ഉയരങ്ങളിലേക്ക് എന്ന് കൊട്ടിഘോഷിക്കുന്ന നമ്മുടെ ഭരണാധികാരികൾ എന്ത് ചെയ്യണം എന്നറിയാതെ  ചിന്തിച്ചു വിഷമിക്കുന്ന അവസ്ഥയിലാണ്. ഇന്നത്തെ അവസ്ഥ വിശകലനം ചെയ്യാൻ നാം സാമ്പത്തിക വിദഗ്ധരല്ല  എന്നിരിക്കെ സാമാന്യ ബോധത്തിൽ നിന്നുള്ള വിലയിരുത്തലുകൾ അനിവാര്യമായിട്ടുണ്ട്. 

നമ്മുടെഅഭ്യന്തര  ഉത്പാദനം കുറയുന്നു  ?

 നമ്മുടെ അഭ്യന്തര  ഉത്പാദനം ഇപ്പോൾ നെഗറ്റീവ് ഗ്രോത്ത് രഖപ്പെടുതുന്നു.
( ചിത്രം കാണുക )

ഇന്ത്യയിലെ വ്യവസായ ഉല്പാദനം പോയ വർഷങ്ങളിൽ 
പോയ നാല് വര്ഷങ്ങളിലായി എടുത്തു നോക്കിയാൽ നമ്മുടെ അഭ്യന്തര ഉല്പാദനം കുറഞ്ഞു വരുന്നതായി കാണാം. നമ്മുടെ ഉല്പാദനമെഖലയിൽ ഉണ്ടായിട്ടുള്ള വേഗത കുറവ്  നാം ഇതുവരെ ചര്ച്ച ചെയ്തിട്ടില്ല. നമ്മുടെ ഏറ്റവും പ്രധാന ഉപഭോഗം പെട്രോളിയം ഉത്പന്നങ്ങൾ ആണ്. ഇതിനായി ഇന്ത്യ  വിദേശ രാജ്യങ്ങളെ അമിതമായി  ആശ്രയിക്കുന്നു . അഭ്യന്തര ഉപഭോഗം വർധിക്കുമ്പോൾ കൂടുതൽ എണ്ണ  വാങ്ങുവാൻ നാം നിർബന്ധി തരാകുന്നു. നമ്മുടെ അഭ്യന്തര ഡോളർ കരുതലിന്റെ നല്ലൊരു ഭാഗം ഉപയോഗിക്കുന്നത് ഇതിനായി മാത്രമാണ് . എണ്ണയുടെ വില കൂടുന്ന മുറയ്ക്ക് ഉത്പാദന ചിലവും കൂടുന്നു .ഇത് ഉല്പന്നങ്ങളുടെ വില വര്ധനക്കും കാരണം ആകുന്നു. അഭ്യന്തര ഉൽപാദനം കുറയുമ്പോൾ കയറ്റുമതി ഗണ്യമായി കുറയുന്നു. അത് വഴി ഡോളർ സമാഹരിക്കാനുള്ള അവസരം ഇല്ലാതാകുന്നു. ഇതാണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പതിസന്ധി . ഡോളറിന്റെ ഉയര്ന്ന ചിലവും കുറഞ്ഞ വരുമാനവും സാമ്പത്തിക വിദഗ്ധർ കറന്റ്‌ അക്കൗണ്ട്‌ ഡഫിസിറ്റ് എന്ന് പറയുന്നു.  ഇന്ത്യ നേരിടുന്ന ഇന്നത്തെ പ്രധാന പ്രശനം ഇതാണ്. നമ്മുടെ എണ്ണ  കമ്പനികൾ കൂടുതൽ എണ്ണ സമാഹരിക്കുമ്പോൾ ഡോളറിനുള്ള ഡിമാണ്ട്  വര്ധിക്കുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യുന്നു. 

സർകാരുകൾ  എന്ത് ചെയ്യുന്നു ?

ഉല്പാദനം വര്ധിപ്പിക്കുക അതുവഴി  കയറ്റുമതി വര്ധിപ്പിക്കുക  എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല അതുകൊണ്ട് കേന്ദ്ര സർകാരിന്റെ മുന്നിലുള്ള ഏക പോംവഴി പണ പെരുപ്പം വരുതിയിലാക്കുക എന്നതാണ് . അതിനായി നമ്മുടെ റിസർവ് ബാങ്ക് നടത്തുന്ന പലിശ കളികൾ  ഒന്നും തന്നെ കാര്യമായ മാറ്റം ഉണ്ടാക്കുന്നില്ല  . എണ്ണക്ക് പുറമേ നാം  വാങ്ങി കൂട്ടുന്ന സ്വര്ണം.  മറ്റൊരു കാരണമാണ്. സ്വർണതിന്റെ ഇറക്കുമതി ഇന്ന് ഒരു വലിയ വിഷയമാണ്.  ഏകദേശം 2300 കോടി രൂപയുടെ സ്വര്ണം നാം കഴിഞ്ഞ വര്ഷം വാരികൂട്ടി . ഇതിനായി നമ്മുടെ ഡോളറിന്റെ കരുത്തൽ നല്ലൊരു ഭാഗം ചിലവക്കുകയും പകരം സ്വർണ്ണകട്ടികൾ ആക്കി നമ്മുടെ അലമാരികളിൽ ഭദ്രമായി  പൂട്ടി വക്കുകയും ചെയ്തു. ഇറക്കുമതി തീരുവ കൂട്ടി ഇതിനൊരു തട ഇടാം എന്ന ചിന്തയിലാണ് ഇപ്പോൾ നമ്മുടെ സർക്കാർ . നമ്മുടെ സ്വർണ്ണ കൊതി അപ്പോഴും തീരുമെന്ന് തോന്നുന്നില്ല. 

ഊഹ കച്ചവടം വഴി  തെറ്റിക്കുന്നു ?

ഇന്ത്യൻ  സമ്പത്ത്  ഘടന മികച്ചതാണ് എന്ന് നമ്മുടെ പ്രമുഖർ  പറയുന്നത് ഇന്ത്യയുടെ സ്റ്റോക്ക്‌ മാർകറ്റ്‌ ഇൻഡ ക്സ് ആയ BSE /NSE കണക്കാക്കിയാണ്.  വിദേശ കമ്പനികൾ ഇന്ത്യൻ മാർകറ്റിലെക്കു പണം ഒഴുക്കുമ്പോൾ കൂടുകയും പിന്നീട് തിരിച്ചെടുക്കുമ്പോൾ  കുറയുകയും ചെയ്യുന്ന ഈ പ്രതിഭാസം ലക്ഷം കോടികളാണ് ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിൽ  നിന്ന് നിന്ന് വാരിയെടുത്തത് .ഊഹ ക്കച്ചവ ട ത്തിനു ഇന്ത്യയിൽ നല്ല സാധ്യതയാണ് എന്ന് കണക്കാക്കി കല്പ്പിച്ചു കൂടിയ  ചില നീക്കങ്ങളും  ഇതിനു പിന്നിൽ ഉണ്ട് എന്ന്  ചെറുകിട നിക്ഷേപകർ മനസിലാക്കുന്നില്ല. പണം ഇരട്ടിപ്പിക്കാൻ ശ്രമിച്ചു പ ടു  കുഴിയിൽ വീണു പോകുന്ന പാവങ്ങളുടെ എണ്ണം കൂടി വരുന്നു. ഊഹ ക്കച്ചവട്തിന്റെ പ്രതിഫലനം ഡോളറിന്റെ വിനിമയനിരക്കുകളിൽ മാറ്റം ഉണ്ടാക്കാൻ പോന്നതാണ് എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഇന്ന് അമേരിക്ക അവരുടെ സാമ്പത്തിക ഭദ്രതക്കായി ചിലത് ചെയ്യാൻ പോകുന്നു എന്ന് കേട്ടാൽ അഞ്ചു മിനിട്ടിനകം നമ്മുടെ മാർക്കറ്റ്‌ താഴ്ന നിലവാരത്തിലേക്ക് തള്ളപ്പെടുന്ന അവസ്ഥ യിലാണ് .  എകനോമിക് ടൈംസ്‌ റിപ്പോർട്ട്‌ ചെയ്ത താഴെ കൊടുത്ത വാർത്ത‍ ശ്രദ്ധിക്കുക. 

സ്വകാര്യ വൽകരണം നമ്മെ സഹായിക്കുമോ ?

നമ്മുടെ സർകാരുകളുടെ പ്രഥമ പരിഗണന സ്വകാര്യ വൽരണ നയത്തിലാണ്. നമ്മുടെ വ്യവസായ ഉത്പാദനത്തിന്റെ നല്ല പങ്കു നല്കി വന്നിരുന്നത് പൊത മേഖലാ സംരംഭങ്ങളിൽ നിന്നാണ് . എന്നാൽ ഇന്ന് ഈ മേഖലകളില സ്വകാര്യ നിക്ഷേപം നടത്താനുള്ള തീരുമാനം തികച്ചും ആശങ്കാ ജനകം ആണ് .ലാഭം മാത്രം കണക്കാക്കി ഇത്തരം തീരുമാനങ്ങൾ നാം എടുക്കുമ്പോൾ പ്രതിസന്ധി  ഘ ട്ടങ്ങളിൽ ഇത്തരം സ്ഥാപനങ്ങളുടെ നിലപാട് എന്തായിരിക്കും എന്ന് കൂടി ചിന്തിക്കുക അഭികാമ്യമായിരിക്കും . പൊതു മേഖലാ എണ്ണ  കമ്പനികളെ പൂര്ണമായും സ്വകാര്യ വൽ രിക്കാനുള്ള നടപടികളുമായി നാം മുന്നോട്ടു പോകുകയാണ്. ഇത് സൃഷ്ടിക്കാൻ പോകുന്ന സങ്കീർണത  എന്തായിരിക്കും എന്ന് കണ്ടിരുന്നു കാണാം . ഏതായാലും സ്വകാര്യ സംരംഭങ്ങളുടെ ഫോക്കസ് എന്തായിരിക്കണം എന്നത് ഭരണ കര്താക്കളുടെ കയ്യിലാണ് . ലക്ഷം കോടി തട്ടിപ്പിന് കൂട്ട് നില്ക്കുന്നവരാണ്  നമ്മുടെ ഭരണ നേതൃത്വം എങ്കിൽ തഥൈവ  എന്നല്ല്ലാതെ മറ്റെന്തു പറയാൻ.

സാമ്പത്തിക നയങ്ങൾ  എങ്ങനെ ആയിരിക്കണം ?

പണ പെരുപ്പത്തിന് പല കാരണങ്ങള ഉണ്ട് . അവശ്യ സാധനങ്ങ ളുടെ വില കൂടുകയും നിശ്ചിത രൂപയ്ക്കു കുറച്ചു സാധനങ്ങൾ കിട്ടുകയും ചെയ്യുമ്പോഴാണ് പണപ്പെരുപ്പം കൂടി എന്ന് നാം  പറയാറ്. ഇത് നേരിടാൻ  മാർക്കറ്റിൽ കൂടുതൽ ഉത്പന്നങ്ങൾ  കൊണ്ട് വരികയാണ് വേണ്ടത് അതിനു നമ്മുടെ ഉത്പാദന മേഖല ശക്തിമതായിരിക്കണം.  വ്യാവസായിക,കാര്ഷിക ഉത്പാദനം ലക്ഷ്യമാക്കി സമ്പത്ത് ഘടന വിഭാവനം ചെയ്യുമ്പോഴാണ് ശരിയായ വികസനം സാധ്യമാകൂ. പകരം ബാങ്കുകളുടെ പലിശ നിരക്കിൽ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് നമ്മുടെ സര്കരുകൾ നടത്തുന്ന ഇത്തരം നിയന്ത്രണ നടപടികൾ കാര്യമായ ഫലം ചെയ്യില്ല എന്ന് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ഇത് തൊലിപ്പുറത്തെ ചികിൽസമാത്രമാണ് .പലിശ കുറച്ച് ലോണ്‍ കൊടുത്തത് കൊണ്ട് കൂടുതൽ വാങ്ങാൻ നമുക്ക് കഴിയുമായിരിക്കും . പക്ഷെ ലോണുകളുടെ തിരിച്ചടക്കൽ എങ്ങനെ സാധ്യമാക്കും എന്നുകൂടെ നാം മനസിലാക്കെണ്ടതായിട്ടുണ്ട്

അഴിമതി തീരാ ശാപം? 

നമ്മുടെ നാടിനെ കീഴടക്കിയിരിക്കുന്ന ഭീകര സത്വമാണ് അഴിമതി . സമസ്ത മേഖലകളിലും അഴിമതി കോടി കെട്ടി വാഴുന്ന നിലയിലാണ് . പൊതു ഖജനാവിൽ വന്നു ചേരേണ്ട പണം കേവലം ചിലരുടെ കൈകളില എത്തി ചേരുന്നു . അതിൽ  നമ്മുടെ ഭരണ യന്ത്രങ്ങളും പങ്കാളികൾ  ആകുന്നു എന്നതാണ് ഏറ്റവും സങ്കടകരമായ അവസ്ഥ.  അതിനാൽ   അഴിമതി തടയാൻ ശക്തമായ നിലപാട് ഇന്ത്യൻ ജനത എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ പൊതു സമ്പത്ത് കട്ടെടുത്തു വിദേശങ്ങളിൽ വളരുന്നവരെ നാം തിരിച്ചറിയണം.

നിലപാടുകൾ പ്രധാനം !

നിലപാടുകൾ എടുക്കുന്നതും അത് നടപ്പില വരുത്തുന്നതും നാം തിരഞ്ഞെടുക്കുന്ന സർക്കാരുകൾ എന്ന  സത്യം നില നില്ക്കെ , ശക്തമായ  ചില നടപടികളിലൂടെ ഇന്ത്യക്ക് സാമ്പത്തിക ഭദ്രത കൈവരിക്കാം എന്നാണു എന്റെ പക്ഷം. ഇതിനുള്ള ഇഛാ ശക്തി ഭരണ കര്താക്കൾക്ക് വേണം എന്ന് മാത്രം.
  1. തികഞ്ഞ സാമ്പത്തിക അച്ചടക്കം പാലിക്കാൻ സര്കരുകൾ ശ്രദ്ധിക്ക്കുക 
  2. Gold/petroleum  വ്യക്തിഗത ഉപഭോഗം കഴിയുന്നതും കുറയ്ക്കുക 
  3.  പൂര്ണ സ്വകാര്യ വല്കരണം ഉപേക്ഷിക്കുക . തന്ത്രപ്രധാന മേഖലകളിൽ  സര്കാരുകൾക്ക് ഇടപെടാൻ ആകുന്ന വിധം സ്വകാര്യ വല്കരണ നടപടികൾ നടപ്പിലാക്കുക 
  4. കാര്ഷിക ഉല്പാദനം വര്ധിപ്പിക്കുക 
  5. IT  മാത്രമല്ല വ്യവസായം എന്ന് തിരിച്ചറിയുക. കൂടുതൽ ഉത്പാദന മേഖലകളെ പ്രോത്സാഹിപ്പിക്കുക 
  6. ഇന്ത്യയുടെ മാനവ ശേഷി ഇന്ത്യയിൽ ഉപയോഗപ്പെടുതാവുന്നവിധം അവസരങ്ങൾ ഒരുക്കുക .
മേല്പ്പറഞ്ഞ കാര്യങ്ങൾ അത്ര എളുപ്പമല്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ മുൻപിൽ ഇതല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല .എന്നെ വായിക്കുന്നവരുടെ മുൻപിൽ ഇത് ഒരു തുറന്ന ചര്ച്ചക്കായി വയ്ക്കുകയാണ് .നിങ്ങളുടെ വിലയേറിയ വിലയിരുത്തലുകളും ആശയങ്ങളും പങ്കു വക്കുക.














ചൊവ്വാഴ്ച, ഓഗസ്റ്റ് 6

മലയാളിയുടെ കപട സംസ്കാരം



സംസ്കാരത്തിന്റെ ഔന്ന്യത്വതിൽ ഇരിക്കുന്നവരാണ് മലയാളികൾ  എന്നൊരു അഹങ്കാരം മലയാളികളായ  നമുക്കുണ്ട്.എന്നാൽ അതിൽ അല്പം കപട്യമില്ലേ എന്ന് ചോദിച്ചാൽ തീര്ച്ചയായും ഉണ്ട് എന്ന് സമ്മതിക്കാതെ വയ്യ. അവനവന്റെ സ്വകാര്യതകളിൽ മൊശപ്പെട്ട ഒരു മുഖം എല്ലാവരിലും ഉണ്ട്  എന്നത് സത്യമാണ്. ചില  അനുഭവങ്ങളാണ് എന്നെ ഇങ്ങനെ ചിന്തിപ്പിക്കാൻ ഇട വരുത്തിയത്. ഈയിടെ ഗൂഗിൾ സർചിൽ ഞാൻ മലയാളം എന്ന് വാക്ക്  ടൈപ്പ് ചെയ്തപ്പോൾ കിട്ടിയ ഉത്തരങ്ങൾ വളരെ ഗോപ്യമായ ലിങ്കുകളാണ് . നമ്മുടെ പുതു തലമുറ ഇങ്ങനെ മലയാളം പഠിക്കാൻ തുടങ്ങിയാലുള്ള അവസ്ഥ എന്തായിരിക്കും എന്നാണ് ഇപ്പോഴത്തെ ചിന്ത . പുറമേ മിനുക്കിവച്ച മുഖവുമായി നാം മലയാളികൾ ലോകത്തിനു മുൻപിൽ തുറന്നു കാട്ടുന്ന സദാചാര ബോധം കാപട്യമാണ് എന്ന്  മനസിലാക്കാതെ തരമില്ല. ഈയിടെ ശ്രീമാൻ ബ്ലെസി ഒരു ചലച്ചിത്രം സംവിധാനം ചെയ്തു. പ്രസവരംഗം ചിത്രീകരിച്ചു എന്ന  കാരണത്താൽ നമ്മുടെ മലയാളി സദാചാര വാദികൾ ചിത്രം നിരോധിക്കാൻ വരെ പറഞ്ഞു. വിരൽ  തുമ്പിൽ തെളിയുന്ന രതി വൈകൃതങ്ങൾക്ക് അപ്പുറമാണ് പ്രസവ രംഗങ്ങൾ എന്ന് നാം ചിന്തിച്ചു പോയിട്ടുണ്ടെങ്കിൽ നമ്മുടെ സന്മാര്ഗിക ബോധത്തിന് കാര്യമായ കുഴപ്പമുണ്ട് എന്ന് പറയാതെ വയ്യ. സ്വന്തം ഭാര്യ അല്ലെങ്കിൽ മകൾ പ്രസവത്തിനു തയ്യാറെടുക്കുമ്പോൾ  നമ്മുടെ മനസ്സിൽ എപ്പോഴെങ്കിലും രതി ചിന്തകൾ കടന്നു വരുമോ? അങ്ങനെ കരുതുന്നെങ്കിൽ  നമ്മുടെ സമൂഹത്തിൽ കാര്യമായ രോഗം പിടിപെട്ടിട്ടുണ്ട്.  ഒരു സ്ത്രീ  പ്രസവ മുറിയില അനുഭവിക്കുന്ന വികാര വിചാരങ്ങളെ  ഒരു പുരുഷന് തന്മേയത്വതോടുകൂടി മനസിലാക്കി കൊടുക്കാൻ ബ്ലെസ്സിക്ക് കഴിയുമെങ്കിൽ ലോക സിനിമ ചരിത്രത്തിൽ  മലയാളത്തിനു അഭിമാനിക്കാനാകും എന്ന് തന്നെയാണ് എൻറെ  ചിന്ത . ഒരു സ്ത്രീയിൽ നിന്ന് അമ്മയിലെക്കുള്ള പരിണാമം ഒരു പക്ഷെ ഒരു സ്ത്രീക്കും പുരുഷനും  നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ടാകില്ല.അതുകൊണ്ട് തന്നെ ഇത്തരം പരീക്ഷണങ്ങളെ അസന്മാര്ഗികമായി ചിത്രീകരിക്കുന്നതും ശരിയല്ല.   സന്മാര്ഗികതയുടെ അതിർവരമ്പുകൾ നിശ്ചയിക്കുന്നത് സംസ്കാരമല്ല മറിച്ച്  സംസ്കാരം നിശ്ചയിക്കുന്നത് വ്യക്തിയിൽ  അധിഷ്ടിതമായ സന്മാര്ഗികതയാണ്. നമ്മുടെ സമൂഹത്തിൽ ഇത്തരം ഒരു ശോഷണം വന്നിട്ടുണ്ടോ എന്ന് ഓരോരുത്തരും ചിന്തിക്കണം . സമൂഹത്തിന്റെ ഭാഗമാകുമ്പോൾ ഒരു മുഖവും തനി ച്ചാകുമ്പോൾ മറ്റൊരു മുഖവും ഉള്ളവർ    മലയാളികളുടെ ഇടയിലും   ഉണ്ട്. അതിൽ അച്ഛനും അമ്മയും മകളും മകനും ഉണ്ട്. ഇവർ  എല്ലാവരും ഒരുമിക്കുമ്പോൾ   സദാചാരവും ഒറ്റക്കാകുമ്പോൾ കപടസദാചാരവും  ആകുന്നു എന്നുള്ളതാണ് വിരോധാഭാസം . 

സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് .അനാദികാലം തൊട്ട്  ഈ ബന്ധങ്ങൾക്ക്പവിത്രത കല്പ്പിച്ചു പോന്നിരുന്നു. അത് നമ്മുടെ മത ഗ്രന്ഥങ്ങളിൽ നിന്നും, പുരാണങ്ങളിൽ നിന്നും  ചരിത്ര പാഠ ങ്ങളിൽ നിന്നും വ്യക്തവുമാണ്. അത്തരം ബന്ധങ്ങളിൽ   ധാർമികതയും അധാർമികതയും ഉണ്ടായിരുന്നെങ്കിലും സാത്വികമായ ബന്ധങ്ങൾക്കായിരുന്നു മുൻ‌തൂക്കം . എന്നാൽ ഇന്ന് അങ്ങനെ അല്ല .നമ്മുടെ സമൂഹം സ്ത്രീയെയും പുരുഷനെയും വേർ തിരിക്കാൻ ഇഷ്ടപ്പെടുന്നില്ല .സർവ  നീതി വേണം എന്ന് പറയുമ്പോൾ അതിനു അതിർവരമ്പുകൾ തീര്ക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. ഇന്ന് നമ്മുടെ പെണ്‍കുട്ടികളെ വിളിക്കുന്നത്‌ എടാ പോടാ  എന്നാണ് . അതിലൂടെ നാം പ്രകടമാക്കുന്ന സന്ദേശം  സ്ത്രീ പുരുഷ വ്യത്യാസം എന്നാ ഒന്നില്ലാ എന്നാണ് . അപ്പോൾ നമുക്ക്  നാം നേരിടുന്ന സാംസ്‌കാരിക  ശോഷണത്തെ എങ്ങനെ ഇല്ലാതാക്കാൻ കഴിയും . സ്ത്രീയെ സ്ത്രീയായും പുരു ഷനെ പുരുഷനായും കാണുമ്പോൾ മാത്രമാണ് അവർക്ക്  ഉണ്ടാകേണ്ട വൈകാരിക തലങ്ങൾ സ്വയം  മനസിലാക്കാനാകൂ  . അല്ലെങ്കിൽ  ഒരു കൊടുക്കൽ വാങ്ങൽ പ്രക്രിയ എന്നതിനപ്പുറം സ്ത്രീ പുരുഷ ബന്ധത്തിന് വേറെ മാനങ്ങൾ കല്പ്പിക്കാൻ പ്രയാസമായിരിക്കും.  മാനസികമായ പക്വത നേടുന്ന സ്ത്രീയും പുരുഷനും ശരീര ശാസ്ത്രതെക്കാൾ സാമൂഹിക ശാസ്ത്രത്തിനായായിരിക്കും കൂടുതൽ കാര്യമായി എടുക്കുക. അവർ മനുഷ്യരെ  നോക്കിക്കാണുന്നത് അക കണ്ണു കൊണ്ടാണ്. വികാരത്തിനെ വിചാരം  കൊണ്ട് നിയന്ത്രിക്കാൻ  ഇവർ ക്കാകുന്നു.

നമ്മുടെ യുവ തലമുറ സെക്സിനെ കാണുന്നത് എങ്ങനെ  എന്നത് വളരെ പ്രധാനമാണ് . എന്റെ അഭിപ്രായത്തിൽ ആ വാക്കിൻറെ  അന്തസത്ത അന്നും ഇന്നും ഒന്ന് തന്നെ. നമ്മുടെ കാഴ്ചപ്പാടിലുള്ള വ്യത്യാസമാണ്  മാറിവരുന്നത് . വ്യക്തി ബന്ധങ്ങളുടെ നിർവചനം ഈ മാറ്റത്തിനു വളരെ അധികം പങ്കു വഹിക്കുന്നു ണ്ട് . ഒരർത്ഥത്തിൽ  ഇത് ഒരു വൈകൃത ത്തിന്റെ അവസ്ഥവരെ എത്തിചേർന്നിരിക്കുന്നു . മകളെ പീഡിപ്പിക്കുന്ന അച്ഛൻ, മകളെ വില്ക്കുന്ന അമ്മ , പീഡ നത്തിന്  വിധേയരാകുന്ന ബാല്യങ്ങൾ . കേരളത്തിൻറെ ഇത്തരം പ്രശ്നങ്ങൾ നാം കാണാതെ പോകുകയാണ് അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുകയാണ്. അപമാനിക്കപ്പെടുന്ന നമ്മുടെ സഹജീവികൾക്ക് എവിടെയാണ് തെറ്റിയത്. അതോ അവരെ ഇത്തരം അവസ്ഥയിലേക്ക് തള്ളിവിടുന്നവർക്കാണോ തെറ്റിയത്. തെറ്റിന്റെ വ്യാപ്തി  മനസിലായില്ല എന്ന് നടിച്ചുകൊണ്ട്‌  സദാചാരത്തിന്റെ മുഖം മൂടിയുമായി  നാം പ്രസംഗികുന്നു. നമ്മളിൽ രൂപം കൊണ്ട് വളർന്നുകൊണ്ടിരിക്കുന്ന അപകടകരമായ ഒരു രോഗാവസ്ഥ കാണാതെ പോകുന്നത് കൂടുതൽ പ്രശനങ്ങൾക്ക്‌  കാരണമായി മാറുകയാണ് . രോഗത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച്  പു റത്തു പ്രകടിപ്പിക്കുന്നു എന്ന് മാത്രം. 

നന്മയുടെവിളക്കുമെന്തി നടക്കേണ്ട നമ്മുടെ വരും  തലമുറ ഇത്തരം ശിഥില വൈരൂപ്യങ്ങളുടെ  കാവല്ക്കരാകുന്നത് അത്യന്തം സങ്കടകരം തന്നെ . മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമയാകുന്ന ഒരുകൂട്ടം കുട്ടികൾ  സമൂഹത്തിന്റെ നേർരേഖയിൽ നിന്ന് വ്യതിചലിച്ചു  സ്വയം നശിക്കുന്നു. ഇത്തരം അരക്ഷിത സമൂഹം എവിടെയായിരിക്കും ചെന്നെത്തുക എന്ന് പ്രവചിക്കാൻ ആകില്ല. പക്ഷെ ഒരു കാര്യം  വ്യക്തമാണ്. ചരിത്രത്തിന്റെ ഒരു കാലഘട്ടത്തിലും തിന്മ ജയിച്ചതായി കേട്ടിട്ടില്ല. അതുകൊണ്ട് അറിവിന്റെ ഈ യുഗത്തിൽ എന്ത് അറിയുന്നു എന്നതിനേക്കാൾ എത്രത്തോളം ശരി മനസിലാക്കുന്നു എന്നതിനാണ് പ്രസക്തി. 









ശനിയാഴ്‌ച, ജൂലൈ 6

നമുക്ക് നേരെ തിരിയുന്ന കുന്തമുനകൾ



സരിത, ശാലു, ബിജു, ജോപ്പാൻ, തെറ്റയിൽ . ഇതാണ് സമീ പ കേരള രാഷ്ട്രീയം.
നിയമ  സഭ നാളെ വീണ്ടും കൂടുവാൻ പോകുന്നു.  വീണ്ടും ഒരു സരിതോല്സവം പ്രതീക്ഷിക്കാം. ജനങ്ങൾക്ക്‌ തെറ്റും ശരിയും തിരിച്ചറിയാൻ ആകാത്തവിധം സങ്കീർണം  ആയിരിക്കുന്നു, നമ്മുടെ രാഷ്ട്രീയം. ആദർശ  ശലികളുടെ കാലം കഴിഞിരിക്കുന്നു. അഭിനവ മാനേജ്‌മന്റ്‌ സിദ്ധാന്തങ്ങൾ നടപ്പിലാക്കുന്ന   ഒരു ബിസിനസ്‌ ആണ്ഇപ്പോഴത്തെ രാഷ്ട്രീയം.. നാം  പ്രജകൾ കസ്റ്റമേഴ്സ് ആണ്. പറ്റിക്കപെടാൻ വിധിക്കപ്പെട്ടവർ.അഭിനവ പൊളിറ്റിക്കൽ മാനേജ്‌മെന്റിന്റെ ബുദ്ധിയിൽ ഉദിച്ച ഒരു അപാര ആശയമായിരുന്നു 'സോളാർ '. ഒരിക്കലും വറ്റാത്ത ഊർജ(പണം) സ്രോതസ്( കുബുധികളുടെ കൈകളിൽ  അബദ്ധത്തിൽ പെട്ട്ടുപോയവരും ഇക്കൂട്ടത്തിൽ ഉണ്ട്) . ഏതായാലും എക്കാലവും ഒരാളെ പറ്റിക്കാൻ ആവില്ല എന്ന  വലിയ സത്യം ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു . പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും . അത് ഒരു ദൈവ നീതി.  പണവും പെണ്ണും അധികാര കേന്ദ്രങ്ങളുടെ ചാപല്യം എന്ന് നമ്മുടെ പഴമക്കാർ  പറഞ്ഞത് എത്രയോ  ശരി.  ഏതായാലും നാം കേരളീയർ പറ്റി ക്കപ്പെടാൻ വിധിക്കപ്പെട്ടവർ തന്നെ . ആട് തെക്ക്, മാഞ്ചിയം , മണി ചെയിൻ എന്നിങ്ങനെ പലവിധം പറ്റിപ്പ്‌ പ്രസ്ഥാനങ്ങൾ നമ്മുടെ നാട്ടിൽ വന്നു പോയി. എന്നിട്ടും നാം പഠിക്കുന്നില്ല. ലാഭ കൊതിയിൽ വീണ്ടും ഈയാം പാറ്റകളെ  പോലെ കത്തി അമരുന്നു. ഇത്തരം പറ്റി ക്കലുകളിൽ പെട്ടുപോകുന്ന ഒരു വിഭാഗമാണ്‌ പ്രവാസികൾ, തങ്ങൾക്കു കിട്ടുന്ന പണം എങ്ങനെ വിനിയോഗിക്കണം എന്ന് അറിയാതെ ആരുടെ എങ്കിലും പ്രലോഭ നങ്ങല്ക്ക് വഴങ്ങി അബദ്ധത്തിൽ  പെട്ട് പോകുന്നവർ .  പണം ഇരട്ടിപ്പിക്കുന്ന ഒരു മാജിക്കും ഇന്ന് നിലവിലില്ല എന്ന് നാം  പഠിക്കേണ്ടിയിരിക്കുന്നു . അതുകൊണ്ട് തന്നെ എല്ലാ  പ്രവാസികളും കരുതലോടെ ഇരിക്കുക  നിങ്ങളെ ചുറ്റുന്ന കഴുകൻ  കണ്ണുകളെ തിരിച്ചറിയുക . മണലാരണ്യത്തിൽ കഷ്ടപ്പെട്ട് നേടുന്ന പണം കപട രാഷ്ട്രീയക്കാരും അവരെ ചുറ്റുന്ന സരിതഗ്രഹങ്ങളും തട്ടിയെടുക്കാതിരിക്കട്ടെ .   






ശനിയാഴ്‌ച, ജൂൺ 29

പഴം ചൊല്ലിൽ പതിരില്ല 

നെല്ലിക്ക 

ആദ്യം ചവർക്കും  പിന്നെ മധുരിക്കും

ഭരണം

ആദ്യം മധുരിക്കും പിന്നെ ചവർക്കും

പണ്ട് 

നാണം കെട്ടും പണമുണ്ടാ ക്കിയാൽ
നാണക്കേടാ പണം തീര്തിടും

ഇന്ന് 

നാണം കേട്ട് പണ മുണ്ടാക്കിയാൽ
നാണക്കേട്‌ ജീവിതം മുഴുവൻ പിന്തുടരും
( കാരണം: മീഡിയ )


ബുധനാഴ്‌ച, ജൂൺ 19



മഴയും മനസ്സും 


പുറത്ത് മഴ തിമിര്ത്തു പെയ്യുകയാണ്. കലവര്ഷത്തിന്റെ ശക്തി കുറയും എന്ന  നിരീക്ഷകരുടെ വിലയിരുത്തൽ ശരിയല്ല എന്ന് തെളിയിക്കുന്ന വിധമാണ് മഴയുടെ ശക്തി . ശരീരത്തിൽ തണുപ്പ് കയറി തുടങ്ങിയിരിക്കുന്നു. ഫ്ലാസ്കിൽ നിന്നും  കട്ടൻ  കാപ്പി ഗ്ലാസ്സിലേക്ക്‌  പകര്ന്നു . ഏതായാലും ഈ വര്ഷം മഴ കുറഞ്ഞു എന്ന് ആരും പരാതിപ്പെടില്ല. അകത്തുനിന്നു അമ്മയുടെ ശാപവാക്കുകൾ കേൾക്കുന്നു.
എന്തൊരു നശിച്ച മഴ !.

ഏതാണ്ട്  രണ്ടാഴ്ച മുൻപ് ഇതേപോലോ രു ശാപം കേട്ടിരുന്നു.

ഈ നശിച്ച ചൂടിനു എന്നാണു ഒരു അറുതി !.

 കട്ടൻ കാപ്പി  പകര്ന്നു തന്ന ചൂടിൽ അല്പം ആശ്വാസം തോന്നി. വീടിന്റെ മുകളിൽ  പതിക്കുന്ന വെള്ളം താഴോട്ട് ഒഴുകുന്നതിന്റെ കാതടപ്പിക്കുന്ന  ശബ്ദം . ഏതായാലും ഈ വര്ഷം പവർ കട്ടും ജലക്ഷാമവും ഉണ്ടാകില്ല എന്ന് കരുതാം.സമയം കടന്നു പോയി. കാപ്പി  പകർന്നു  തന്ന ചൂട് ഇപ്പോൾ ശരീരത്തിൽ  നിന്ന് വിട്ടു  പോയിരിക്കുന്നു . കട്ടിലിൽ നിന്നും പുതപ്പ് എടുത്തു പുതച്ചു. നാട്ടിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളതിലായിരിക്കുന്നു . ഇനിയിപ്പോൾ എന്തെല്ലാമാണോ കരുതിവച്ചിരിക്കുന്നത്‌ ?. ഈശ്വരോ രക്ഷതു!. ഉറക്കം വരുന്നില്ല എന്നാലും കട്ടിലിൽ കിടന്നു. ഇടയ്ക്കു അമ്മയുടെ മുറിയിൽ  നിന്ന് ചുമ കേട്ടു . കാലാവസ്ഥ മാറിയതിന്റെയായിരിക്കും . അമ്മക്കിപ്പോൾ പ്രായത്തിന്റെ അസ്വസ്ഥതകൾ കാണിച്ചു തുടങ്ങിയിരിക്കുന്നു വൈദ്യരുടെ മരുന്നൊന്നും തീരെ പറ്റുന്നില്ല. അല്ലെങ്കിലും ഇത്തരം കാലാവസ്ഥകളിൽ ആയുർവേദത്തിനു ചില പരിമിതികൾ  ഉണ്ടാവും . നല്ല ഒരു അലോപ്പതി ഡോക്ടറെ കാണിക്കണം.  മനസ്സിൽ കരുതി. 

പുറത്തു മഴയുടെ ശക്തി കൂടുകയാണ്. പത്തു വര്ഷം മുന്പുള്ള ഒരു ഇടവപ്പാതി നാൾ  അയാളുടെ മനസിലൂടെ കടന്നു പോയി. അവളും ഞാനും ഒരുമിച്ചു  ഒരു പകല് മുഴുവൻ വീടിന്റെ വരാന്തയിൽ  മഴയും കണ്ട്  തണുപ്പിൽ പൊതിഞ്ഞ ഈറ ൻ കാറ്റുമേറ്റ് അങ്ങനെ ... .ഇടയ്ക്കു കട്ടൻ ചായയും കപ്പ പുഴുക്കും. മുളക് ചമ്മന്തിയും കൂട്ടി  കപ്പ കഴിക്കുന്നതിന്റെ സുഖം എനിക്ക് പരിചയപ്പെടുത്തിയത് അവളാണ്. ഒരുപാട് കാറ്റടി കൊള്ളേണ്ട മക്കളെ. അടുക്കളയില നിന്ന് അമ്മയുടെ ശബ്ദം  . ചെറുപ്പത്തിന്റെ തിമിർപ്പിൽ ആ വാക്കുകൾക്ക് ഞങ്ങളെ പിൻ തിരിപ്പിക്കാൻ ആയില്ല. ആ രാത്രിയിൽ കടുത്ത പനിയുമായി അവൾ വിറക്കുന്നത് കണ്ടാണ്‌ ഞാൻ ഉണര്ന്നത്. അമ്മയെ വിളിച്ചുനര്തി ചുക്ക് കാപ്പി ഉണ്ടാക്കിച്ചു.  എത്ര പറഞ്ഞാലും കേൾക്കില്ല . തണുപ്പ് അടിച്ചതിന്റെ നീർ ദോഷമാണ്.  അമ്മയുടെ വക ശകാരം . നാളെ വൈദ്യരെ കണ്ടു  മരുന്ന് വാങ്ങി കഴിച്ചാൽ  മതി പനിയൊക്കെ മാറിക്കൊള്ളും. അമ്മ നല്കിയ ചുക്ക് കാപ്പിയിൽ സ്നേഹത്തിന്റെ മരുന്നുണ്ടായിരുന്നു എന്ന് തോന്നുന്നു. ഒന്ന് രണ്ടു മണിക്കൂർ  കഴിഞ്ഞപ്പോൾ പനി  പമ്പ കടന്നു. 

ഓർമയിൽ നിന്ന് ഉണര്ന്നത്  ഫോണിന്റെ ശബ്ദം കേട്ടാണ്. അതവളായിരുന്നു. വീടിലെ ചില ആവശ്യങ്ങൾക്കായി  പോയതാണ്. ഇപ്പോൾ മഴ എങ്ങനെ ഉണ്ട്? അധികം തണുപ്പ് അടിക്കരുത്. അമ്മയെ സൂക്ഷിക്കണം കേട്ടോ? എല്ലാത്തിനും എന്റെ വക ഓരോ മൂളൽ .അസമയത്തുള്ള ഫോണ്‍ വിളിയിൽ നീരസം തോന്നിയെങ്കിലും അവളുടെ ശബ്ദം എന്റെ ശരീരത്തിലും  മനസിലും ചൂട് പകര്ന്നു. പുറത്തെ മഴയ്ക്ക് തണുപ്പിക്കാൻ ആകാത്ത സ്നേഹത്തിന്റെ ചുടു നിശ്വാസം.

കണ്ണുകളിൽ ഉറക്കം വന്നുതുടങ്ങിയിരിക്കുന്നു . അയാള് കിടക്കയിലേക്ക് ചഞ്ഞു.  വര്ന്തയിൽ ഞാനും അവളും. തിമിര്ത്തു പെയ്യുന്ന മഴ .നനുത്ത കാറ്റു ശരീരത്തിലേക്ക്  തുളച്ചു കയറുന്നു ഒപ്പം അവളുടെ ചുടു നിശ്വാസവും. എപ്പോഴോ അമ്മയുടെ ചുമകെട്ടാണ് ഉണര്ന്നത്. അയാൾ  ഫോണിലേക്ക് നോക്കി. മഴ ഇപ്പോഴും പെയ്തുകൊണ്ടിരിക്കുന്നു .പുതപ്പ്  തലവഴി മൂടി കണ്ണുമടച്ച്  കിടന്നു. സ്വപ്നത്തിന്റെ ബാക്കി കാണാൻ കഴിയും  എന്ന വിശ്വാസവുമായി.























ആയാളും ഞാനും തമ്മിൽ ? 

പുതു തലമുറ അരാഷ്ട്രീയ വാദികൾ ആകുന്നതിന്നെ പ്പറ്റി ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട് . എന്താണ് ഇന്നത്തെ രാഷ്ട്രീയം. കാപട്യം, പിടിച്ചുപറി, അഴിമതി സ്വജനപക്ഷപാതം, അക്രമം  പിന്നെ കൊലപാതകം . ഇന്നത്തെ യുവജനങ്ങൾ ഇത്തരം രാഷ്ട്രീയക്കാരിൽ നിന്ന് എന്താണ് പഠിക്കേണ്ടത് ? സ്വയം അധികാരം ചമഞ്ഞു ജനത്തെ പറ്റിക്കുന്ന രാഷ്ട്രീയ കപട്യതിനെതിരെ ഏതെങ്കിലും ഒരു കൂട്ടായ്മ ഉണ്ടാകുമ്പോൾ നാം ഒരുപാട് വേവലാതി പ്പെടുന്നത് എന്തിനാണ്. ? നമ്മുടെ വരും തലമുറയ്ക്ക് നല്കാൻ നമ്മുടെ കയ്യിൽ ഒന്നും തന്നെ ഇല്ല .രാഷ്ട്രീയം ഇന്ന് ഒരു ബിസിനസ്‌ ആണ്. പണം ഇട്ടു പണം വരുന്ന ഒരുതരം മുച്ചീട്ട് കളി .പോയവാരം വളരെ സംഘർഷഭരിതമായിരുന്നു . കേരളത്തിലെ  ചിലര്  സൂര്യനെ കൂട്ടുപിടിച്ച് നടത്തിയ ചില കള്ള ക്കളി പുറത്തു വന്നിരിക്കുന്നു. സരിതയും അയാളും തമ്മിൽ നടന്ന ഒരു കള്ള ക്കളിയുടെ ബാക്കിപത്രം .പക്ഷെ ആരാണ് അയാൾ ?  കോടികളുടെ ഈ രാഷ്ട്രീയ വിവാദത്തിൽ ജനങ്ങളുടെ മുന്നില് കൊഞ്ഞനം കുത്തുന്ന അയാൾ ആരെന്നു .  മനസിലാക്കാൻ ഒരു പ്രൈമറി വിദ്യാർഥി യുടെ അറിവ് മാത്രം മതി. എന്നിട്ടും ജനത്തിനെ മണ്ടന്മാർ ആക്കുന്ന രാഷ്ട്രീയ പ്രഹേളിക തുടരുന്നു. അധികാരത്തിന്റെ ഇടനാഴികളിൽ വിളയാടുന്ന കപട മുഖങ്ങൾ കേരളീയര്ക്ക് പരിചിതമാണ്. ഇത്തരക്കാരുടെ കയ്യിലെ പാവകളാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വം. കാരണം മറ്റൊന്നുമല്ല . നമുക്കും കിട്ടണം പണം. അതിപ്പോ ആരെ കൊന്നിട്ടായാലും വേണ്ടില്ല. മനസാക്ഷിയില്ലാത്ത ഇത്തരം നേതൃത്വങ്ങളെ തലയിൽ കൊണ്ടുനടക്കുന്നവർ ഇഛിക്കുന്നതും മറ്റൊന്നല്ല. എന്നാൽ രാഷ്ട്രീയ നേതാക്കളെ അടച്ച് ആക്ഷേപിക്കുന്നതും ശ രിയല്ല.ജന നന്മ മാത്രം കാംഷിക്കുന്ന ചിലരെങ്കിലും ഇവർക്കിടയിൽ  ഉണ്ട് . എന്നാൽ ഇത്തര ക്കാര്ക്ക് അധികാരത്തിന്റെ വരാന്തയിൽ ഇരിക്കാനേ കഴിയൂ.  ജനാധിപത്യം ഒരു പണാധിപത്യം ആകുന്ന കാഴ്ച കുറെ കാലമായി നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇന്ന് രാഷ്ട്രീയം പണം കായ്ക്കുന്ന മരം ആകുമ്പോൾ അഴിമതി ഒരു കേവല കാഴ്ചകൾ മാത്രം. രാജ്യത്തിൻറെ സമ്പത്ത് ഘടന ആപത്കരമായ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു എന്ന  സത്യം നമുക്ക് മറച്ചു വക്കാൻ ആകില്ല . ലക്ഷം കോടി കൊഴക്കഥകൾ നമുക്ക് ഇന്നൊരു നടോടിക്കഥ പോലെ ആണ്. CAG എന്നൊരു സംവിധാനം ഇല്ലെങ്കിൽ ഇത് ആരും അറിയുമായിരുന്നില്ല. നമ്മുടെ മടിശീല ചോര്ന്നു  ഒന്നും ഇല്ലാതെ ആകുമ്പോൾ, നമ്മിൽ  വിശപ്പ്‌ പിടിമുറുക്കുമ്പോൾ ഒരു പക്ഷെ  തിരിച്ചറിവ് ഉണ്ടാകാതിരിക്കില്ല . പക്ഷെ അന്ന് നാം ഏറെ വൈകിപ്പോയിരിക്കും.

ഒരു അഴിമാതിക്കഥ  പുറത്തുവരുമ്പോൾ മാത്രം വെവലാതികൊല്ലുന്ന നാം ഇത്തരം കാപട്യം നിറഞ്ഞ മുഖങ്ങളെ തിരിച്ചറിയുന്നില്ല എന്നത് മനപ്പൂർവം  എന്നേ കരുതാനാകൂ.  പുതിയ കാലഖട്ടത്തിലെ തലമുറ രാഷ്ട്രീയ സത്യസന്ധത എന്തെന്ന് തിരിച്ചറിയുമ്പോൾ മാത്രം നമ്മുടെ നാട്ടിൽ സമാധാനവും സമ്പന്നതയും കൈവരുകയുള്ളൂ . അതിനുള്ള ഒരു തിരുത്തൽ ശക്തിയാകണം നമ്മുടെ പുതുതലമുറ. ഒപ്പം നമുക്കിടയിലെ കപട മുഖങ്ങൾ ക്കെതിരെ ജാഗരൂഗ രായിരിക്കുക. 

വ്യാഴാഴ്‌ച, മേയ് 9



വൈകിവന്ന തിരിച്ചറിവ് 

എന്തെ ഞാനിത്ര  വൈകി ?
എൻ  സുന്ദര ഭൂമിതൻ
സ്പന്ദനം കേൾക്കുവാൻ
 എന്തെ ഞാനിത്ര  വൈകി ?
എൻ  ഭൂമി മാതാവിൻ
രോദനം കേൾക്കുവാൻ

എന്തെ ഞാനിത്ര  വൈകി ?
തീഷ്ണമാം  വേനലിൻ  ചൂടിനാൽ
വെന്തു നീറും മാതൃ  ഹൃദയം കാണുവാൻ
എന്തെ ഞാനിത്ര  വൈകി ?
ഭൂമിക്കൊരു ഹരിത കൂടാരം തീര്ക്കുവാൻ
എന്തെ ഞാനിത്ര  വൈകി ?
എൻ മക്കള്താൻ ദാഹം ശമിപ്പിപ്പാനൊരു
നീർത്തടം  ബാക്കിവയ്ക്കാൻ

കാണുന്നു ഞാനിന്നു കാണാത്ത കാഴ്ചകൾ
കാണാൻ മറന്നൊരാ നേരിന്റെ കാഴ്ചകൾ
ഇന്നെനിക്കെന്ഭൂമി വേണമിനി നാളെയും
കാലം കെടുത്താത്ത ദീപം കണക്കെ  !
അമ്മതൻ കണ്ണുനീർ കാണാതെ പോകുകിൽ
ഗതിയെന്തു നമ്മുടെ എന്നതോർത്തീടുക !





























ചൊവ്വാഴ്ച, ഏപ്രിൽ 9

പിള്ളയും കുമാരനും പിന്നെ നായന്മാരും 

ശ്രീമാൻ ബാലകൃഷ്ണപിള്ള സാമാന്യം കളി പഠിച്ച രാഷ്ട്രീയക്കാരനാണ് എന്ന വസ്തുത മനസിലാക്കാൻ ഗണേശ കുമാരന്‌ കഴിയാതെ പോയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്ക്ക് കാരണം എന്നാണു പൊതുവെ ഉള്ള സംസാരം. മന്ത്രി എന്നാ നിലയിൽ സാമാന്യം ഭേദപെട്ട ഒരാളായിരുന്നു ഗണേശൻ . അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിൽ ഒരുപാട് ശത്രുക്കളെ  സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അഴിമതി കണ്ടുപിടിച്ച ചിലരുടെ കുബുദ്ധി ഇന്ന് ഗണേശനെ അക്ഷരാർഥത്തിൽ വെട്ടിലാക്കി . നാട്ടിനും വീട്ടിനും വേണ്ടാത്തവനായി ജയിലിൽ പോകേണ്ട അവസ്ഥയില എത്തിനില്ക്കുന്നു. കാര്യങ്ങൾ . എന്ത് പറയാൻ കലികാലം തന്നെ. ഒരു കുടുംബ കലഹത്തെ ഈ കേരളത്തിലെ  വലിയ ചര്ച്ചാ വിഷയം ആക്കാൻ നമ്മുടെ മീഡിയ നടത്തുന്ന അഭ്യാസങ്ങൾ അഭിനന്ദിക്കാതെ വയ്യ. കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ നടക്കുന്ന ഇത്തരം അടുക്കള വിശേഷങ്ങള തത്സമയം നമ്മെ കാണിച്ച മാധ്യമ ധര്മതിനു നാം കട പ്പെട്ടിരിക്കുന്നു. എങ്ങനെ എങ്കിലും നിയമ സഭയിൽ നിന്ന് പുറത്തുചാടി മറ്റു കാര്യങ്ങൾ നോക്കാം എന്ന് കരുതുന്ന നമ്മുടെ പ്രതിപക്ഷത്തിന് കിട്ടിയ നല്ല കച്ചി  തുരുമ്പാണ് ഗണേശ മർദനം  ആട്ടക്കഥ . കേരളത്തിലെ വിവേകശാലികളായ ഒരാള്ക്കു പോലും താല്പര്യമില്ലാത്ത ഈ വിഷയത്തെ വലിയ വിവാദ വിഷയം ആക്കിയ എല്ലാവരും കരുതി ഇരിക്കുക . ഗണേശൻ മാപ്പുപറഞ്ഞു പിരിയാൻ തയ്യാറെടുത്തി രിക്കുകയാണ് . അപ്പോൾ ഈ നടത്തിയ ചര്ച്ചകളും ബഹളങ്ങളും ആര്ക്ക് വേണ്ടി . ഈശ്വരോ രക്ഷതു . 

ചിലര് പറയുന്നത് മന്ത്രി നായരാണ് അതിനാല പുതിയ മന്ത്രി നായ രാകണം  എന്നാണ് . അതും പിള്ളയും പണിക്കരും  തന്നെ  തീരുമാനിക്കും ഏതായാലും നനയന്മാരെ രക്ഷിക്കാൻ ഒരു നായര് തന്നെ വേണം എന്നാ കാര്യത്തിൽ  പിള്ളക്ക് സംശയം ഇല്ല . ഗണേശ നായർ  അത്ര കണ്ടു പോരാ  എന്നാണു പൊതുവെ ഉള്ള വിലയിരുത്തൽ . എതായാലും കേരളത്തിലെ സർവ നയന്മാര്ക്കും അഭിമാനിക്കാം. നിങ്ങളെ രക്ഷിക്കാൻ കോണ്‍ഗ്രസിൽ നിന്നു ഒരു പുതിയ നായര് അവതരിക്കാൻ ഇനി അധിക നാൾ വേണ്ടി വരില്ല.   



തിങ്കളാഴ്‌ച, ഫെബ്രുവരി 25


കണ്ടതും കേട്ടതും 


സൂര്യനെല്ലി കേസ് സര്‍ക്കാര്‍തന്നെ കേസ്സെടുക്കണമെന്ന വാശിയെന്തിന്? -മന്ത്രി

വി എസ്സിനെതിരെ കേസേടുക്കുമ്പോള്‍ കാണിച്ച താല്പര്യം കുര്യന്‍റെ കാര്യത്തില്‍ കാണിക്കാന്‍ നിങ്ങള്‍ വാശി പിടിക്കരുത് . അത് ഞങ്ങളുടെ ആളാണെന്നു നിങ്ങള്‍ക്കറിയില്ലേ 

മികച്ച കോളേജുകള്‍ക്ക് സ്വയംഭരണം

ഇനി  ഓരോ ജാതിക്കാര്‍ക്കും സംഘടനയുടെ  കത്തുമായി വന്നാല്‍ ഡിഗ്രി കിട്ടുന്നതായിരിക്കും 
  
കമലിന്റെ സെല്ലുലോയിഡിനെതിരെ കോണ്‍ഗ്രസ്‌ നേതാക്കള്‍ 

കരുണാകരന്‍ ബുദ്ധിമാന്‍ ആയിരുന്നു അതുകൊണ്ട് ചെലങ്ങട്ടു ഗോപാലകൃഷ്ണന്‍ പറഞ്ഞതൊന്നും വകവച്ചില്ല . ആരോ പറഞ്ഞതുകേട്ട്‌ ഒച്ചവക്കുന്ന പാവം മക്കള്‍ക്കുണ്ടോ ആ ബുദ്ധി 

ജെ സി ദാനിയേല്‍ എന്നയാള്‍ സിനിമ നിര്‍മിച്ചോ എന്ന് എനിക്ക് അറിവില്ല എന്ന് തോട്ടം രാജശേഖരന്‍ 

അറിയാന്‍ പാടില്ലാത്ത വിഷയത്തെക്കുറിച്ച് അഭിപ്രായം പറയാ തിരിക്കുന്നതല്ലേ  ബുദ്ധി