ബുധനാഴ്‌ച, ജനുവരി 1

രാജ്യം ഭരിക്കാൻ രാഷ്ട്രീയക്കാർ വേണമോ ?



രാജ്യം ഭരിക്കാൻ രാഷ്ട്രീയക്കാർ വേണമോ എന്നാ ചോദ്യം ഇന്നലെ വരെ പ്രസക്തമായിരുന്നു എന്നാൽ ആ ചിന്ത ഇപ്പോൾ മാറിയിരിക്കുന്നു. ഇന്നത്തെ യുവ തലമുറയോട് ഇപ്പോൾ  ബഹുമാനം തോന്നിത്തുടങ്ങിയിരിക്കുന്നു. നമുക്ക് കഴിയാത്തത് അവര്ക്ക് കഴിയുന്നു നാലര ദശബ്ധ ക്കാലമായി രാഷ്ട്രീയക്കാരുടെ അഴിമതിയും പക്ഷപാതവം കണ്ടു മടുത്ത നമുക്ക്  ഡൽഹിയിലെ കാഴ്ച അത്ഭുതവും ഒപ്പം സന്തോഷവും തരുന്നു. അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഒരുകൂട്ടം രാജ്യസ്നേഹികളാ യാണ് ഇപ്പോൾ ആം ആദ്മി പാർട്ടിയെ നാം നോക്കി കാണുന്നത്. പൂർണമായും വിലയിരുത്താൻ ആയിട്ടില്ലെങ്കിലും ഒരു  പ്രതീക്ഷ ഇവർ  ബാക്കി  വക്കുന്നുണ്ട്.  അഴിമതി ജന്മാവകാശമാണ് എന്ന രാഷ്ട്രീയ അഹം ബോധത്തെ തട്ടി തെറിപ്പിക്കാൻ അവര്ക്ക് കഴിഞ്ഞിരിക്കുന്നു .  എനിക്ക് ശേഷം പ്രളയം എന്ന് പറഞ്ഞു നടക്കുന്ന രാഷ്ട്രീയ കാപട്യത്തിന് നേരെ ചങ്കുറപ്പോടെ പറയാൻ നമ്മുടെ വരും തലമുറ പ്രാപ്തരാണ് എന്ന് കാണുമ്പോൾ ഒരു പിതാവായ ഞാൻ സന്തോഷിക്കുന്നു ഭാരതത്തെ നമ്മെക്കാൾ കൂടുതൽ നമ്മുടെ മക്കൾ സ്നേഹിക്കുന്നു എന്നറിയുമ്പോൾ .