ഇത് വായിക്കുന്നതിൽ തെറ്റില്ല കാരണം ഇത് നിങ്ങള്ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്.
നടന്നുപോകുന്ന വഴികളിൽ നാം ചിലത് കൈവിടുന്നു മറ്റുചിലത് കണ്ടെത്തുന്നു. കൂടുതൽ കണ്ടെത്തലുകൾക്കായി കാത്തിരിക്കുന്നു
ബുധനാഴ്‌ച, ഡിസംബർ 23
ആരോഗ്യ ചിന്തകൾ - രോഗം വരാതിരിക്കാൻ ചികിത്സിക്കുക
നാം ആരും ആശുപത്രിയിൽ പോകാൻ ഇഷ്ടപ്പെടുന്നവരല്ല. ആശുപത്രികൾ എപ്പോഴും നമ്മുടെ മനസ്സിൽ ഉണർത്തുന്നത് ആശങ്കകളാണ്. രോഗിയായ ഒരാൾ ആശുപത്രിയിൽ എത്തുമ്പോൾ അയാളുടെ പ്രാര്ത്ഥന തനിക്കു കാര്യമായ ഒരു രോഗം ഉണ്ടാകരുതേ എന്നാണ് . ഭാഗ്യവന്മാരയ ചിലർ സന്തോഷത്തോടെ ആശുപത്രി വിട്ടിറങ്ങുമ്പോൾ ചിലരെങ്കിലും കടുത്ത മാനസിക സമ്മർദവും അതീവ ദുഖിതരുമായി ആശുപത്രി വിട്ടിറങ്ങേണ്ടാതായി വരുന്നു.ഒരു രോഗിയാണെന്ന് അറിയുമ്പോൾ മാത്രമാണ് നമ്മുടെ ആരോഗ്യത്തെ കുറിച്ച് നാം പലപ്പോഴും ചിന്തിക്കുന്നത്. ആരോഗ്യത്തിന് തെല്ലു വില കല്പ്പിക്കാതെ രാപ്പകലില്ലാതെ അധ്വാനിച്ചു പണം നേടിക്കഴിഞ്ഞ് ശിഷ്ടകാലം ആ പണം ഉപയോഗിച്ച് ചികിൽസിക്കേണ്ടി വരുന്ന അവസ്ഥ ഇപ്പോൾ പുതുമയുള്ളതല്ല. ചിലപ്പോൾ നാം നേടിയ പണം ചികിത്സക്ക് മതിയാവാതെ വരുന്നതും അത്ര വിരളമല്ല. ഏതു രോഗത്തിനുമുള്ള ചികിത്സ ഇന്ന് ലോകമെമ്പാടും ലഭ്യമാണ്.പക്ഷെ അതിനുള്ള ഭീമമായ ചിലവുതന്നെയാണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
ലോകത്താകമാനം ഇപ്പോൾ ഏറ്റവും നന്നായി നടക്കുന്ന ബിസ്സിനെസ്സ് എന്തെന്ന് ചോദിച്ചാൽ അത് ആരോഗ്യപരിപാലനം തന്നെ എന്ന് പറയേണ്ടി വരും. ആശുപത്രികളും വിലകൂടിയ ഡോക്ടർമാരും കൂടി ഈ രംഗത്ത് ഒരു മാഫിയാ വൽക്കരണം തന്നെ നടത്തുന്നുണ്ട്. വികസനത്തിനായി കോടികൾ ചിലവഴിക്കുന്ന നമ്മുടെ രാജ്യത്ത് സാധാരണ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് ചിലവഴിക്കുന്നത് തുലോം കുറവാണു എന്നതാണ് സത്യം. ഇത് ഏതെങ്കിലും ഒരു ഭരണ കൂടത്തിന്റെ പരാജയം ആണ് എന്ന് പറയാൻ ആകില്ല . ആരോഗ്യാവസ്ഥയെ കുറിച്ച് നമുക്കുള്ള കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. നമ്മുടെ ശരീരത്തിന് രോഗിയാകുമ്പോൾ നാം കൊടുക്കുന്ന ശ്രദ്ധ എന്തുകൊണ്ട് ആരോഗ്യവാനായിരിക്കുമ്പോൾ നാം നല്കുന്നില്ല എന്നത് ഒരു ശരിയായ ചോദ്യമാണ്. പലപ്പോഴും ഞാൻ എന്നോട് തന്നെ ഇത് ചോദിക്കാറുണ്ട്. എന്നാൽ ഇതിനുള്ള ഉത്തരം വളരെ ലഘുവാണ് "ആരോഗ്യവാനായിരിക്കുമ്പോൾ നാം നമുക്ക് ചുറ്റും മാത്രം നോക്കുന്നു എന്നാൽ രോഗാവസ്ഥയിൽ നാം നമ്മളെപ്പറ്റി മാത്രം ചിന്തിക്കുന്നു." ഇതിൽ നിന്നും ഒന്ന് മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രോഗമില്ലാത്ത അവസ്ഥയിൽ നാം നമ്മുടെ ശരീരത്തെക്കുറിച്ച് അൽപനേരം ചിന്തിക്കുക. അപ്പോൾ നമ്മുടെ ഇപ്പോഴത്തെ അവസ്ഥ നമുക്ക് കൃത്യമായി ബോധ്യപ്പെടും. അവിടെനിന്നും ഒരു തിരുത്തലിനു നാം തയ്യാറായാൽ തീർച്ചയായും ഒരു പരിധിവരെ രോഗാവസ്ഥയില്നിന്നും നമുക്ക് അകന്നു നില്ക്കാൻ കഴിയും. രോഗിയായത്തിനു ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലതല്ലേ രോഗം വരാതിരിക്കാൻ ചികിൽസിക്കുന്നത്.
ആരോഗ്യ വിചാരം : ചില ആരോഗ്യ ചിന്തകൾ ഇവിടെ പങ്കുവയ്ക്കുന്നു . ഇത് നിങ്ങള്ക്ക് തീർച്ചയായും ഉപകാരപ്പെടും. കൂടുതൽ പ്രതീക്ഷിക്കുക.
ഇന്നത്തെ വിഷയം - ജീവകം - ഡി ( വിറ്റമിൻ ഡി )
നമ്മുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമായ ഒന്നാണ് ജീവകം - ഡി. നമ്മുടെ ശരീരത്തിൽ സുര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ മാത്രമാണ് ഇത് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ഇതിന്റെ അളവ് കുറവായാൽ ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യുന്നത് കുറയുകയും ഇതുവഴി എല്ലുകൾക്ക് ബലക്കുറവുണ്ടാകുന്നു എന്ന് ആരോഗ്യ ശാസ്ത്രം പറയുന്നു. എന്നാൽ ഏറ്റവും പുതിയ കണ്ടെത്തലുകൾ പ്രകാരം ഹൃദ്രോഗങ്ങൾക്കും , ക്യാൻസറിനും പ്രധാന കാരണം കുറഞ്ഞ തോതിലുള്ള ജീവകം -ഡി ആണ്. പുതിയ പഠനപ്രകാരം ശരിയായ അളവിൽ ഈ ജീവകം ശരീരത്തിൽ ഉണ്ടെങ്കിൽ ക്യാൻസർ വരാനുള്ള സാധ്യത തുലോം കുറവാണ് എന്നാണ്.
പണ്ട് കാലത്ത് ഈ ജീവകത്തിന്റെ അളവ് കണക്കാക്കാൻ മാർഗമില്ലായിരുന്നു. എന്നാൽ ഇന്ന് ജീവകം - ഡി എല്ലാ ലാബുകളിലും ടെസ്റ്റ് ചെയ്യുന്നതാണ്. ഇതിന്റെ അളവ് 30 ng നും 70ng നും ഇടയില നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ മാരക രോഗങ്ങളെ ചെറുക്കാനുള്ള ശക്തി നമുക്കുണ്ടായിരിക്കും എന്ന് മെഡിക്കൽ സയൻസ് പറയുന്നു. ഇതിനുള്ള മാർഗവും വളരെ എളുപ്പമാണ്. ദിവസേന കേവലം 10 മിനിട്ട് നേരം സുര്യ രശ്മികൾ നമ്മുടെ ശരീരത്തിൽ കൊള്ളാൻ അനുവദിക്കുക. എന്നിട്ടും അളവ് തീരെ കുറവാണെങ്കിൽ ജീവകം ഡി മരുന്നായി എല്ലായിടങ്ങളിലും ലഭ്യവുമാണ്. ഇത് ഒരു ഡോക്ടറുടെ നിർദേശ പ്രകാരം കഴിക്കുക. നമ്മുടെ കുട്ടികളെ വെയിലിൽ കളിക്കുന്നതിൽ നിന്നും നാം വിലക്കാറുണ്ട് .ഇനി മുതൽ അത് വേണ്ട അവർ വെയിലിൽ കളിച്ചു വളരട്ടെ അതുവഴി അവർ ഒരു ആരോഗ്യമുള്ള തലമുറയായി മാറട്ടെ .
ബുധനാഴ്‌ച, ഡിസംബർ 16
യഥാർത്ഥ പുണ്ണ്യത്തിലേക്കുള്ള ശരിയായ മാർഗം
കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങൾ ഏകദേശം മൂവയിരത്തിനടുത്തു വരും . ഈ ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി നാല് ദേവസ്വങ്ങൾ നിലവിലുണ്ട് ഉണ്ട് ഇതിൽ ഗുരുവായൂര് ദേവസ്വവും മലബാർ ദേവസ്വവും തിരുവിതാങ്കൂർ ദേവസ്വവും കൂട്ടിയാൽ കേരളത്തിലെ ക്ഷേത്രങ്ങളുടെ വരുമാനത്തിന്റെ സിംഹഭാഗവും വരും എന്നാണു നമ്മുടെ ഒക്കെ വിശ്വാസം. ഈ അടുത്ത ദിവസം നമ്മുടെ ദേവസ്വം മന്ത്രി നിയമ സഭയിൽ പറഞ്ഞത് ക്ഷേത്രങ്ങളുടെ മൊത്ത വരുമാനത്തിൽ കൂടുതൽ അതിന്റെ നടത്തിപ്പിനായി ചിലവഴിക്കുന്നു എന്നാണു. ഇവിടെ രണ്ടു ചോദ്യങ്ങള്ക്ക് സർക്കാർ ഉത്തരം പറയേണ്ടിയിരിക്കുന്നു.
ഒന്ന് മേൽപറഞ്ഞ ക്ഷേത്രങ്ങളുടെ എണ്ണവും വരുമാനവും കണക്കിലെടുത്താൽ സർക്കാർ പറയുന്ന പറയുന്ന കണക്കു കേരളത്തിലെ ഒരു ഹിന്ദുവിനും വിശ്വസിക്കാനാകില്ല. ഇനി ഇത് സത്യമാണെങ്കിൽ കേരളത്തിലെ ക്ഷേത്രവരുമാനത്തിന്റെ സിംഹ ഭാഗവും എവിടന്നോ ചോർന്നു പോകുന്നുണ്ട്. അത് സമഗ്ര അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ് .
രണ്ടാമതായി സർക്കാരിന്റെ കണക്കു ശരിയാണെങ്കിൽ നാനാ ജാതി മതസ്ഥരായ ജനങ്ങളുടെ നികുതിപ്പണം എന്തിനു നിങ്ങൾ ക്ഷേത്രങ്ങൾക്ക് മാത്രമായി നല്കുന്നത് എന്ന ചോദ്യത്തിനു സർക്കാർ ഉത്തരം പറയണം.
നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളെ സർക്കാർ സഹായിക്കുന്നത് നല്ലകാര്യം തന്നെ. പക്ഷെ അത് ഏതെങ്കിലും മതവിഭാഗത്തിന്റെ വിശ്വാസങ്ങൾ സംരക്ഷിക്കാനാവരുത്. ഓരോ മതസ്ഥരുടെയും വിശ്വാസങ്ങളും അവരുടെ ആരാധനാലയങ്ങളും സംരക്ഷിക്കാൻ അവർക്ക് കഴിയുന്ന സാഹചര്യമുള്ളപ്പോൾ സർക്കാർ ഇതിൽ നിന്നും വിട്ടുനില്ക്കുന്നതല്ലേ ശരിയായ ജനാധിപത്യം. ഇനി കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ പിന്നെ എന്തിനാണ് സർക്കാർ വക ദേവസ്വങ്ങൾ എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. ദേവസ്വങ്ങൾ രാഷ്ട്രീയക്കാരുടെയും സ്വജന പക്ഷപാതക്കരുടെയും താൽപ്പര്യങ്ങൾക്ക് വേണ്ടിമാത്രമാണ് അല്ലാതെ ഇവിടത്തെ ഹിന്ദു സമുദായത്തിന് വേണ്ടിയല്ല എന്നതല്ലേ വാസ്തവം. കണക്കു പറഞ്ഞ് ഇവിടെ സ്ഥാനമാനങ്ങൾ നേടിയെടുക്കുന്ന രാഷ്ട്രീയക്കാരും അവരുടെ കൂട്ട്കൃഷിക്കാരും ക്ഷേത്രങ്ങളുടെ ഉന്നമനത്തിനായല്ല യഥാർത്ഥത്തിൽ നിലകൊള്ളുന്നത് പകരം കേവലം സ്വാർത്ഥ തല്പര്യങ്ങൽക്ക് മാത്രമായാണ് .
ക്ഷേത്രങ്ങൾ ദൈവ സാന്നിധ്യമുള്ള ഇടമായാണ്ഹിന്ദുക്കൾ കരുതിപ്പോരുന്നത്. ദൈവത്തിനു പണം ആവശ്യമില്ല ആരോടും ചൊദിക്കുകയുമില്ല. ഭക്തർക്ക് മുന്നിൽ കൈ നീട്ടുന്നത് ദൈവത്തിന്റെ ബിനാമികളാണ് എന്ന ഒരു തിരിച്ചറിവ് ഹിന്ദു സമൂഹം ആർജിക്കെണ്ടാതായുണ്ട്. അതുകൊണ്ടുതന്നെ ക്ഷേത്രങ്ങളുടെ നിലനില്പ്പിനായി മാത്രം നിങ്ങൾ പണം നൽകുക കൂടുതൽ പണം ഉണ്ടെങ്കിൽ നിരാലംബരും ആശരണരുമായ മനുഷ്യർക്ക് ദാനമായി നല്കുക.ഇവിടെ ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകൾ നമുക്കാവശ്യമില്ല. ഹൈന്ദവൻ എന്ന് ആത്മാഭിമാനത്തോടെ പറയാൻ ഓരോരുത്തര്ക്കും കഴിയണം. യഥാർത്ഥ പുണ്ണ്യത്തിലേക്കുള്ള ശരിയായ മാർഗവും അതായിരിക്കും.
ഡൽഹിയിൽ നിന്നും നാം പഠിക്കാത്ത പാഠങ്ങൾ
ഡൽഹിയിൽ നടന്ന ബലാത്സംഗ കേസിനു ഇപ്പോൾ മൂന്നു വയസായിരിക്കുന്നു. ഇനിയും പ്രതികളുടെ ശിക്ഷ നടപ്പിലാക്കിയിട്ടില്ല . ഈ സംഭവത്തിന് ശേഷം അനേകം അതിക്രമങ്ങൾ ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ അത് തുടർന്നുകൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടിൽ എന്തുകൊണ്ടാണ് സ്ത്രീകള്ക്കും കുട്ടികൾക്കു എതിരെ നടക്കുന്ന ഈ അതിക്രമങ്ങളെ ചെറുക്കാൻ കഴിയാതെ പോകുന്നത്. ഇത്തരം കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ സമയ ബന്ധിതമായി നടപ്പിൽ വരുത്തുകയല്ലേ യഥാർത്ഥത്തിൽ വേണ്ടത്. ഇവിടെയാണ് ജനാധിപത്യത്തിൽ നമ്മുടെ നിയമ വ്യവസ്ഥയുടെ പരാധീനത നാം തിരിച്ചറിയേണ്ടത്. ജനാധിപത്യം എന്നത് എന്തിനുമുള്ള ലൈസൻസ് ആണ് എന്ന നമ്മുടെ ധാരണയാണ് പ്രധാന പരാജയ കാരണം. ഉദാഹരണത്തിന് അറേബ്യൻ രാജ്യങ്ങളിൽ ഇന്റർനെറ്റ് പോണ്‍ സൈറ്റുകൾ പൂർണമായും നിരോധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നും ഇവിടെ വരുന്നവർ ഈ നിയമ വ്യവസ്ഥയോട് താദാത്മ്യം പ്രാപിച്ചു ജീവിക്കുന്നവരാണ്. എന്നാൽ ഇന്ത്യയിൽ ഏതാനും ഇന്റർനെറ്റ് സൈറ്റുകൾ നിരോധിച്ചപ്പോൾ ഉണ്ടായ കോലാഹലം നമുക്കറിയാം. അവിടെ മനുഷ്യാവകാശവും വ്യക്തി സ്വാതന്ത്ര്യവും പ്രധാന ചർച്ചാ വിഷയമായി. മൊബൈൽ ഇന്റർനെറ്റ് സർവീസായ 3G യും 4G യും ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യ വികസിക്കും എന്ന് പറയുന്ന ന്നമ്മുടെ മൊബൈൽ സേവന ദാദാക്കൾ ലക്‌ഷ്യം വക്കുന്നത് നമ്മുടെ യുവ തലമുറയെത്തന്നെയാണ്. ഇത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇന്ത്യയില പോണ്‍ സൈറ്റുകളുടെ നിരോധനത്തിന് അവർ എതിര് നില്ക്കുന്നതും. നമ്മുടെ യുവാക്കളിൽ ചിലരെങ്കിലും ഇത്തരം സൈറ്റുകളുടെ നിത്യ സന്ദർശകരാണ് എന്ന് സമീപകാലങ്ങളിൽ ഉണ്ടായ കേസുകൾ വ്യക്തമാക്കുന്നു. ഇന്റർനെറ്റ് ഈ കാലഖട്ടത്തിന്റെ ഏറ്റവും വലിയ നേട്ടമാണ് എന്നതിൽ ആർക്കും സംശയമില്ല പക്ഷെ അതിന്റെ വളര്ച്ചക്കൊപ്പം ഇത് അത് ദുർവിനിയോഗം ചെയ്യപ്പെടാതിരിക്കാനുള്ള മുൻകരുതലും നാം കൈക്കൊള്ളേണ്ടതായിട്ടുണ്ട്. നിർഭാഗ്യവശാൽ നമ്മുടെ അധികാരിവർഗത്തിന് അത് കഴിയാതെ പോകുന്നു എന്നതാണ് യഥാർത്ഥ്യം. അതിനു അവരെ മാത്രം നമുക്ക് കുറ്റപ്പെടുത്താനും ആകില്ല. കൊട്ടിഖോഷിക്കപ്പെടുന്ന നമ്മുടെ ജനാധിപത്യത്തിന്റെ ഒരു പരാധീനതയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. കുറ്റകൃത്യം നടത്തിയതിനു ശേഷം മാതൃകാപരമായി ശിക്ഷിക്കുന്നതോടൊപ്പം പ്രധാനമാണ് കുറ്റകൃത്യങ്ങൾ തടയാനുള്ള മുൻകരുതലുകളും. നിർഭാഗ്യവശാൽ രണ്ടാമതെത് നാം സൌകര്യപൂർവം മറക്കുന്നു.
ചൊവ്വാഴ്ച, ഡിസംബർ 1
ജീവാത്മാവ്
പുഴയാണ് ജീവൻ മഴയാണാത്മാവ്
പുഴ വിയർത്തു മഴയാകുന്നു
മഴ കരഞ്ഞു പുഴ പിറക്കുന്നു
മഴ പൊഴിയുമ്പോൾ തളിർക്കുന്നു ജീവൻ
മഴയോഴിഞ്ഞാൽ കരിയുന്നു സർവവും
കരയാം ഞാനിന്നു നിന്നെയോർത്ത് പക്ഷെ
കഴിയീല നിൻ ജീവൻ തിരിച്ചു നല്കാൻ.
പുഴ വിയർത്തു മഴയാകുന്നു
മഴ കരഞ്ഞു പുഴ പിറക്കുന്നു
മഴ പൊഴിയുമ്പോൾ തളിർക്കുന്നു ജീവൻ
മഴയോഴിഞ്ഞാൽ കരിയുന്നു സർവവും
കരയാം ഞാനിന്നു നിന്നെയോർത്ത് പക്ഷെ
കഴിയീല നിൻ ജീവൻ തിരിച്ചു നല്കാൻ.
ചൊവ്വാഴ്ച, നവംബർ 24
SN കോളജിൽ നിയമത്തിനായി ശ്രീമാൻ വെള്ളാപ്പള്ളി നടെശൻ വാങ്ങിയ കാശിന്റെ കണക്കെടുക്കുകയാണ് ഇപ്പോൾ ഭരണ പ്രതിപക്ഷങ്ങൾ. ഇവർ തന്നെ കാലങ്ങളായി വീതിച്ചു കൊടുത്ത സ്ഥാപനങ്ങളിൽ ആവശ്യത്തിനും അനാവശ്യത്തിനും പണം വാങ്ങുന്നുണ്ട് എന്ന തിരിച്ചറിവ് ഇവർക്ക് വന്നത് ഇപ്പോൾ മാത്രമാണ്. അതിന്റെ കാരണം വോട്ടു രാഷ്ട്രീയം തന്നെ. കേരളത്തിലെ വിവിധ ജാതി സംഘടനകൾ കൈവശം വച്ച് അനുഭവിച്ചു വരുന്ന ഈ വരുമാന മർഗത്തെ ഇല്ലായ്മചെയ്യാൻ പ്രാപ്തിയുള്ള ഒരു ഭരണാധികാരിയും നമ്മുടെ നാട്ടിൽ ഇല്ല .ഇത് മനസിലാക്കിക്കൊണ്ടു തന്നെയാണ് ഓടുന്ന പട്ടിക്കു ഒരു മുഴം മുൻപേ എന്ന രീതിയിൽ വെള്ളാപ്പള്ളി തങ്ങളുടെ സ്ഥാപനങ്ങളുടെ നിയമനങ്ങൾ PSC വിടാം എന്ന് പറഞ്ഞത്. ബുദ്ധിയുള്ള രാഷ്ട്രീയക്കാർ ഇനി ഇതേപ്പറ്റി ഒന്നും മിണ്ടില്ല.വെള്ളാപ്പള്ളിയുടെ രാഷ്ട്രീയത്തെ നേരിടാനുള്ള ചങ്കുറപ്പ് ഇന്ന് കേരളത്തിലെ ഒരു രാഷ്ട്രീയപ്പാർടികൾക്കും ഇല്ല എന്നതാണ് സത്യം. കാരണം അതിനു ആദ്യമായി വേണ്ടത് കേരളത്തിലെ എല്ലാ ജാതി മത വര്ഗീയ ശക്തികളേയും തള്ളി പറയുക എന്നതാണ്. ഇന്നത്തെ കേരള രാഷ്ട്രീയത്തിൽ ഇതിനുള്ള ധൈര്യം ആര്ക്കാണ് ഉള്ളത്? പിന്നെ കോഴ, വള്ളി നിക്കർ , കൊലപാതകം ,സമാധി എന്നൊക്കെ പറഞ്ഞു ജനത്തിന്റെ കയ്യടി വാങ്ങാം എന്ന് മാത്രം.( പറയുന്നത് കേട്ടാൽ തോന്നും കോഴ, കൊലപാതകം ,സ്വജനപക്ഷപാതം എന്ന വാക്കുകളൊന്നും നിഖണ്ടുവിൽ ഇല്ലാത്തവരാണ് കേരളത്തിലെ അഭിനവ രാഷ്ട്രീയക്കാർ എന്ന്) വെള്ളാപ്പള്ളി രാഷ്ട്രീയ പ്രസ്ഥാനമല്ല വിഭാവനം ചെയ്യുന്നത് പകരം കേരളത്തിലെ ഓരോ ഹിന്ദുവിന്റെയും മനസ്സിൽ വര്ഗീയ ചേരി തിരിവ് സൃഷ്ടിച്ചു ഒരു വോട്ടു ബാങ്ക് സൃഷ്ടിക്കുക ഇത് വഴി തല്പ്പരകക്ഷികൽക്കുവേണ്ടി ഭരണ തലത്തിൽ സമ്മർദം ചെലുത്തുക.. ഇത് എല്ലാ മത വിഭാഗങ്ങളും കാലങ്ങളായി അനുഷ്ടിച്ചു പോരുന്നതും നമ്മുടെ രാഷ്ട്രീയക്കാർ നിവര്തിച്ചു നല്കുന്നതുമാകുന്നു, എന്നാൽ കേരളരാഷ്ട്രീയത്തിൽ ഹിന്ദു വോട്ടുകളുടെ ഏകീകരണം സൃഷ്ടിക്കാൻ പോകുന്ന പ്രത്യാഘാതം അത്ര ചെരുതായിരിക്കില്ല . ഒരു പക്ഷെ ഈ വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ കാര്യമായി ബാധിക്കില്ലെങ്കിലും ഭാവിയിൽ വൻ തോതിലുള്ള വര്ഗീയ ധൃവീകരനതിനുള്ള സാധ്യത നമുക്ക് ഇപ്പോൾ തള്ളിക്കളയാനാവില്ല .അതുകൊണ്ട് തന്നെ തോലിപ്പുറത്തുള്ള ചികിത്സ ഒരു പോംവഴിയല്ല. നമ്മുടെ ഇടതു പക്ഷ നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ കൂടുതൽ അപകടം വിളിച്ചു വരുതുകയെ ഉള്ളൂ. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ ഇടതു പക്ഷത്തെ വോട്ടു ചെയ്തു വിജയിപ്പിക്കുന്നത് അവർ കമ്മ്യുനിസ്റ്റുകാരൊ ഇടതു പക്ഷ അനുഭാവികളോ ആയതുകൊണ്ടല്ല. ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്ന മതേതര നിലപാടുകൾ കൊണ്ടാണ്. എന്നാൽ അവർ ക്ക് മാറി ചിന്തിക്കാൻ അധിക സമയം വേണ്ട എന്നാ സത്യം മനസിലാകെണ്ടാതായിട്ടുണ്ട് ..അതുകൊണ്ട് തന്നെ വര്ഗീയതക്കെതിരെയുള്ള നിലപാടുകൾ ജനങ്ങളുടെ മുന്നിൽ സത്യസന്ധമായി അവതരിപ്പിക്കുകയാണ് ഇപ്പോൾ വേണ്ടത്. വഴിവക്കിൽ ബീഫ് വച്ചതുകൊണ്ടോ ,വെള്ളാപ്പള്ളിയെ അപഹസിച്ചതുകൊണ്ടോ,ഹൈന്ദവതയെ തള്ളിപ്പറഞ്ഞതുകൊണ്ടോ ഒരു കാര്യമായ പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല.ഇന്ത്യൻ ജാധിപത്യം വിഭാവനം ചെയ്യുന്ന അവകാശങ്ങൾ എല്ലാവര്ക്കും തുല്യമാണ്. അതിപ്പോ വെള്ളാപ്പള്ളിക്കും ,സിപിഎം നും , രണ്ടു നിയമം ഇന്ത്യൻ ഭരണഘടന ഉറപ്പാക്കുന്നില്ല . ഒരു ജാഥ നടത്തിയതുകൊണ്ട് രാജ്യം ഭരിക്കാൻ കഴിയും എന്ന മിഥ്യാധാരണ വെള്ളാപ്പള്ളിക്കുമുണ്ടാകാനിടയില്ല . പിന്നെ ഇതെല്ലാം പറഞ്ഞു വലുതാക്കിയെ അടങ്ങൂ എന്ന് ഇവർ ചിന്തിച്ചാൽ പിന്നെ നാം എന്ത് ചെയ്യും .ജനാധിപത്യ വിശ്വാസികളായ കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്തിൽ നിന്നും ആഗ്രഹിക്കുന്നത് സാമാന്യ ബുദ്ധിയും സംയമനവുമാണ് .നിരന്തരം ഹൈന്ദവ രാഷ്ട്രീയത്തെ അപലപിക്കുമ്പോൾ ഏതെങ്കിലും ഹിന്ദുവിന്റെ മനസ്സൊന്നു മാറി ചിന്തിക്കനിടയായാൽ അവിടെ വിജയിക്കുന്നത് വര്ഗീയതയും പരാജയപ്പെടുന്നത് മതേതര ഇന്ത്യയുടെ മനസക്ഷിയുമായിരിക്കും എന്നോർത്താൽ നന്ന്..
ചൊവ്വാഴ്ച, ഒക്‌ടോബർ 20
ചെരുപ്പ്
നാളിതെത്രയായി
ചുമക്കുന്നു നിന്നെ
ഞാനെൻ ചുമലിൽ
രാത്രിയും പകലെന്നുമില്ലാതെ
ഭാരം ചുമന്നു ഞാൻ
മൃതപ്രയനായിരിക്കുന്നു
തന്നില്ല നീയെനിക്കു
തെല്ലു വിശ്രമം
കാലമിത്രയും കേട്ടുവോ
നീയെൻ ദീന രോദനം?
കേട്ട മാത്രയിൽ അയാൾ
വാങ്ങി പുതിയാതോരെണ്ണം
വലിച്ചെറിഞ്ഞെന്നെ
ദൂരെ ചവറ്റു കൂനയിൽ
ഏകനാണ് ഞാനിന്ന്
വെയിലും മഴയുമേറ്റ്
ആരാലും പരിച്ചരിച്ചിടാതെ
മരണത്തെ മുന്നിൽ കണ്ട്...
ചൊവ്വാഴ്ച, ഒക്‌ടോബർ 13
ഞാൻ നടന്നു പോയ വഴികൾ-1
മനസിനും ശരീരത്തിനും അല്പസ്വല്പം ജരാനരകൾ ബാധിചിര്ക്കുന്നു. യവ്വനമെന്ന മിഥ്യയിൽ നിന്നും മോചിതനായി വാർദ്ധക്യമെന്ന യാഥാര്ത്യത്തെ വരവേല്ക്കാൻ മനസിനെ പകപ്പെടുത്തേണ്ട സമയമായിരിക്കുന്നു. കടന്നു പോകുന്ന അമ്പതു വർഷങ്ങൾ ജീവിതത്തെ എന്ത്പഠിപ്പിച്ചു എന്ന വിശകലനം സാർത്ഥകമാണെന്ന ഒരു തോന്നൽ ശക്തമാകാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഒരു തരത്തിൽ പറഞ്ഞാൽ ഒരു ഓർത്തെടുക്കൽ. നടന്നു പിന്നിട്ട വഴികളിൽ എവിടെയോ കൈവിട്ട നല്ലതും ചീത്തയുമായ കുറെ ദിനങ്ങൾ. ഒരു പക്ഷെ ഇഷ്ടമായവ മാത്രം ഒർത്തെടുക്കാൻ എന്റെ സ്വാർഥത എന്നോട് കല്പിക്കുന്നുണ്ടെങ്കിലും എന്നിലെ തിന്മകളെ പുറത്തെടുക്കാനാണ് ആണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത് കാരണം ഞാനെന്ന തിരിച്ചറിവിന് ഇടയാക്കിയത് ഇതുമൂലമുണ്ടായ പശ്ചാതാപങ്ങളാണ്.
ഭൂമിയിൽ ഒരു മനുഷ്യ ജന്മം ജീവിച്ചുതീർതതുകൊണ്ടുമാത്രം പരിപൂർണനാകുന്നില്ല എന്നു മനസിലാക്കാനുള്ള സാമാന്യ ബോധ്യമുള്ളതിനാൽ ഈ ഓർത്തെടുക്കൾ ഒരു പക്ഷെ ദൈവം അനുവദിച്ചു തരുന്ന ഇനിയുള്ള നാളുകളിൽ ഞാൻ അറിയാതെ പോകുന്ന മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. അറിഞ്ഞതും അറിയാത്തതുമായ ഒട്ടനവധി കാര്യങ്ങളുണ്ട് ഇതിൽ അറിയാതവയാണ് കൂടുതലും അറിഞ്ഞവ കേവലം തുഛം. ഓരോ അറിവുകൾക്കും പിന്നിലും ഞാനല്ല എന്ന തികഞ്ഞ ബോധ്യമുള്ളതിനാൽ എന്നിലെ അറിവുകൾക്കെല്ലാം കടപ്പെട്ടിരിക്കുന്നത് ഈ ഭൂമിയിലെ മനുഷ്യരുൾപ്പെട്ട ജൈവ സമൂഹത്തോടാണ്. ഓരോ ജീവജാലത്തിനും നമ്മെ പഠിപ്പിക്കാൻ ഒരുപാടുകാര്യങ്ങളുണ്ട്. ഇത്തരം അറിവുകൾ പാഠപുസ്തകങ്ങൾക്കതീതവുമാണ്. ഓരോ ദിനങ്ങളുടെയും പുതു ശ്വാസം നമുക്ക് തരുന്ന അറിവുകളാണ് എനക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള പ്രേരണ.
മരണമെന്ന മഹാമാന്ത്രികൻ ഇരുളാകുന്ന അഞ്ജതയുടെ വരമ്പുകളിൽ നമ്മെ ഏകാനായി നടത്തുമ്പോൾ മാത്രമാണ് ഭൂമിയിൽ നമുക്ക് കരുതി വച്ചിരുന്ന സൌഭാഗ്യങ്ങളുടെ വില നാം അറിയുന്നത് . അതുകൊണ്ട് തന്നെ സ്വര്ഗതുല്യമായ ഈ ഭൂമിയിലെ സർവ ചരാചരങ്ങളെയും സ്നേഹിക്കാൻ കഴിയണേ എന്നാണ് എന്റെ പ്രാര്ത്ഥന. എങ്കിലും മനസ്സിൽ അടിഞ്ഞു കൂടിയ സ്വാർഥ ചിന്തകൾ എന്നെ പിന്തിരിപ്പിക്കുന്നൂ എന്ന് ഞാൻ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഇതിനെ അതിജീവിക്കാൻ ഇനിയും മനസ് പകപ്പെടെണ്ടിയിരിക്കുന്നു.
മരണമെന്ന മഹാമാന്ത്രികൻ ഇരുളാകുന്ന അഞ്ജതയുടെ വരമ്പുകളിൽ നമ്മെ ഏകാനായി നടത്തുമ്പോൾ മാത്രമാണ് ഭൂമിയിൽ നമുക്ക് കരുതി വച്ചിരുന്ന സൌഭാഗ്യങ്ങളുടെ വില നാം അറിയുന്നത് . അതുകൊണ്ട് തന്നെ സ്വര്ഗതുല്യമായ ഈ ഭൂമിയിലെ സർവ ചരാചരങ്ങളെയും സ്നേഹിക്കാൻ കഴിയണേ എന്നാണ് എന്റെ പ്രാര്ത്ഥന. എങ്കിലും മനസ്സിൽ അടിഞ്ഞു കൂടിയ സ്വാർഥ ചിന്തകൾ എന്നെ പിന്തിരിപ്പിക്കുന്നൂ എന്ന് ഞാൻ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഇതിനെ അതിജീവിക്കാൻ ഇനിയും മനസ് പകപ്പെടെണ്ടിയിരിക്കുന്നു.
തിങ്കളാഴ്‌ച, ഒക്‌ടോബർ 5
ജനാധിപത്യത്തിൽ മതം കലർത്തുന്നവർ
രാവിലെ കണ്ട പുതിയ വാർത്ത തികച്ചും ആശ്ചര്യം ഉളവാക്കുന്ന ഒന്നായിരുന്നു. കേരളത്തിൽ ശ്രീ വെള്ളാപ്പള്ളി നടെശൻ അവർഗൾ വക ഒരു പുതിയ രാഷ്ട്രീയ പാർടി വരുന്നു. മലയാളി ചാനലുകൾക്ക് ദീർഖ നാൾ ചര്ച്ച ചെയ്യാൻ ഒരു വിഷയം വേണമായിരുന്നു അത് ഏതായാലും ഇപ്പോൾ പരിഹരിക്കപ്പെട്ടിരിക്കുന്നു. പെയിഡും അണ്‍പെയിഡും ആയ വാർത്തകളുമായി ഇനി ചാനലുകള്ക്ക് മറ്റൊരു ചാകരകാലം കൂടി .
ഈ പാർടി ജന്മം കൊള്ളുന്നതിന്റെ കാരണം മറ്റൊന്നല്ല .പോയ ഭരണകാലങ്ങളിൽ തങ്ങൾക്കു വേണ്ട പരിഗണന കിട്ടിയില്ല . അതായത് ആവശ്യമായ മന്ത്രിസ്ഥാനങ്ങൾ, എയ്ഡ്‌ഡ സ്കൂളുകൾ , സ്വാശ്രയ കോളേജൂകൾ , ബോർഡുകളുടെ ചെയർ മാൻ സ്ഥാനങ്ങൾ എന്നിങ്ങനെ പോകുന്നു നീണ്ട ലിസ്റ്റ് . കേരളത്തിലെ ജനങ്ങൾ ഇടതു - വലതു പക്ഷം ചേർന്ന് മാറി മാറി ഭരിച്ചു പോകുന്ന ഈ അവസ്ഥയിൽ ജാതിയുടെ അടിസ്ഥാനത്തിൽ വോട്ടു ബാങ്ക് സൃഷ്ടിച്ചു ഒരു മാറ്റം കൊണ്ട് വരാം എന്നാണ് ഇക്കൂട്ടർ കരുതുന്നത്. അതിൽ അവരെ തെറ്റ് പറയാൻ ആകില്ല കാരണം ഇപ്പോൾ കേരളത്തിൽ ജനാധിപത്യഭരണമാണ് നടക്കുന്നത് എന്ന് തീർത്തു പറയാൻ ആകില്ല. ജാതി മത കൂട്ടായ്മകലുടെയും സ്വജനപക്ഷപാത രാഷ്ട്രീയക്കാരുടെയും കയ്യിലാണ് ഇന്നത്തെ ജനാധിപത്യം. അപ്പോൾ നാടോടുമ്പോൾ നടുവേ ഓടണം എന്ന് ആരെങ്കിലും ചിന്തിച്ചു പോയാൽ അവരെ കുറ്റപ്പെടുത്താൻ ആകില്ല. പക്ഷെ കേരള മണ്ണിൽ ഇത് എത്രത്തോളം വിജയം കൈവരിക്കും എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു . അരുവിക്കരയിൽ പി സി ക്കുവേണ്ടി ഉണ്ടാക്കിയ പാർട്ടിയെ കെട്ടുകെട്ടിച്ച രാഷ്ട്രീയ ബുദ്ധി രാക്ഷസന്മാരുടെ നാടാണ് കേരളം. മൂന്നാമനെ വട്ടപ്പൂജ്യമാകാൻ പോന്ന തന്ത്രങ്ങൾ ഇപ്പോൾ ഇടതു - വലതു കൂട്ടയ്മയിൽ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ടാകും. ഇതിനെ മറികടക്കാൻ അത്ര എളുപ്പമല്ല എന്ന് ഇക്കൂട്ടർ അറിയു ന്നോ ആവോ?
ഈ പാർടി ജന്മം കൊള്ളുന്നതിന്റെ കാരണം മറ്റൊന്നല്ല .പോയ ഭരണകാലങ്ങളിൽ തങ്ങൾക്കു വേണ്ട പരിഗണന കിട്ടിയില്ല . അതായത് ആവശ്യമായ മന്ത്രിസ്ഥാനങ്ങൾ, എയ്ഡ്‌ഡ സ്കൂളുകൾ , സ്വാശ്രയ കോളേജൂകൾ , ബോർഡുകളുടെ ചെയർ മാൻ സ്ഥാനങ്ങൾ എന്നിങ്ങനെ പോകുന്നു നീണ്ട ലിസ്റ്റ് . കേരളത്തിലെ ജനങ്ങൾ ഇടതു - വലതു പക്ഷം ചേർന്ന് മാറി മാറി ഭരിച്ചു പോകുന്ന ഈ അവസ്ഥയിൽ ജാതിയുടെ അടിസ്ഥാനത്തിൽ വോട്ടു ബാങ്ക് സൃഷ്ടിച്ചു ഒരു മാറ്റം കൊണ്ട് വരാം എന്നാണ് ഇക്കൂട്ടർ കരുതുന്നത്. അതിൽ അവരെ തെറ്റ് പറയാൻ ആകില്ല കാരണം ഇപ്പോൾ കേരളത്തിൽ ജനാധിപത്യഭരണമാണ് നടക്കുന്നത് എന്ന് തീർത്തു പറയാൻ ആകില്ല. ജാതി മത കൂട്ടായ്മകലുടെയും സ്വജനപക്ഷപാത രാഷ്ട്രീയക്കാരുടെയും കയ്യിലാണ് ഇന്നത്തെ ജനാധിപത്യം. അപ്പോൾ നാടോടുമ്പോൾ നടുവേ ഓടണം എന്ന് ആരെങ്കിലും ചിന്തിച്ചു പോയാൽ അവരെ കുറ്റപ്പെടുത്താൻ ആകില്ല. പക്ഷെ കേരള മണ്ണിൽ ഇത് എത്രത്തോളം വിജയം കൈവരിക്കും എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു . അരുവിക്കരയിൽ പി സി ക്കുവേണ്ടി ഉണ്ടാക്കിയ പാർട്ടിയെ കെട്ടുകെട്ടിച്ച രാഷ്ട്രീയ ബുദ്ധി രാക്ഷസന്മാരുടെ നാടാണ് കേരളം. മൂന്നാമനെ വട്ടപ്പൂജ്യമാകാൻ പോന്ന തന്ത്രങ്ങൾ ഇപ്പോൾ ഇടതു - വലതു കൂട്ടയ്മയിൽ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ടാകും. ഇതിനെ മറികടക്കാൻ അത്ര എളുപ്പമല്ല എന്ന് ഇക്കൂട്ടർ അറിയു ന്നോ ആവോ?
ഏതായാലും ഭരണത്തിന്റെ സുഖം അനുഭവിച്ചു വശായ വലതു നേതാക്കൾ അല്പം വിഭ്രാന്തിയിലാണ്. തങ്ങൾക്കു കിട്ടുന്നതിന്റെ ഒരു ഭാഗം ഇനി ഇവരുമായി പങ്കു വക്കേണ്ടി വരുമോ എന്നതാണ് ഈ വിഭ്രാന്തിക്ക് കാരണം. ഇടതു നേതാക്കളുടെ കാര്യം നേരെ തിരിച്ചാണ്. കൂടെ നിന്നവരെ വീട്ടിൽ നിന്നും ഇറക്കി വിട്ടിട്ടു ഇപ്പോൾ പുറകെ നടക്കേണ്ട ഗതിയിലാണ്. വടക്കുള്ളവരാണ് കേമന്മാർ എന്ന് കരുതി തെക്കുള്ളവരെ പിണക്കി .ഇപ്പോൾ തെക്കുള്ളവർ പുതിയ പ്രസ്ഥാനവുമായി വരുമ്പോൾ അതിനെ നേരിടാൻ കഴിയാതെ കാപിറ്റൽ പണിഷ്മെന്റിന് വിധിക്കപ്പെട്ടവരെ ആശ്രയിക്കേണ്ട നിലയിലാണ് . ഏതായാലും പാര്ടിക്കുള്ളിലെ ആശയപ്പൊര് ഇനി ഒരു വിഷയമാവില്ല എന്ന് അണികൾക്ക് ആശ്വസിക്കാം . ചുവരുണ്ടങ്കിലല്ലേ ചിത്രമെഴുതാൻ പറ്റു.
ജനാധിപത്യ കേരളത്തിന് ഒട്ടും ആശാവഹമല്ലാത്ത ഒരു വാര്ത്തയാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. മതങ്ങൾക്കതീതമായി ചിന്തിക്കുകയും പരസ്പരം സമന്വയതോടെ കഴിയുകയും ചെയ്യുന്ന പാവം കേരളീയന്റെ മനസിലേക്ക് ജാതിയുടെയും മതത്തിന്റെയും വിത്തുകൾ പാകി സ്വാർത്ഥ ലാഭം കൊയ്യുന്ന എല്ലാ രാഷ്ട്രീയക്കാരും ഒന്ന് മനസിലാക്കുന്നത് നന്നാകും നിങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു നാൾ വിദൂരമല്ല.
ജനാധിപത്യ കേരളത്തിന് ഒട്ടും ആശാവഹമല്ലാത്ത ഒരു വാര്ത്തയാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. മതങ്ങൾക്കതീതമായി ചിന്തിക്കുകയും പരസ്പരം സമന്വയതോടെ കഴിയുകയും ചെയ്യുന്ന പാവം കേരളീയന്റെ മനസിലേക്ക് ജാതിയുടെയും മതത്തിന്റെയും വിത്തുകൾ പാകി സ്വാർത്ഥ ലാഭം കൊയ്യുന്ന എല്ലാ രാഷ്ട്രീയക്കാരും ഒന്ന് മനസിലാക്കുന്നത് നന്നാകും നിങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു നാൾ വിദൂരമല്ല.
ഞായറാഴ്‌ച, ഓഗസ്റ്റ് 23
കറുത്ത ഷർട്ടും ധരിച്ചു ഇരുളടഞ്ഞ ജീവിതത്തിലേക്ക്
ഒരു സിനിമ നമ്മളെ ഇത്രകണ്ട് സ്വാധീനിക്കുമോ ? ഇല്ല എന്നാണു നിങ്ങളുടെ ഉത്തരമെങ്കിൽ നിങ്ങള്ക്ക് തെറ്റി. നമ്മുടെ യുവ തലമുറ അവരുടെ ജീവിതം തന്നെയാണ് സിനിമയാക്കുന്നത്. അതിപ്പോ ലഹരിയെപ്പറ്റി ആയാലും ക്യാമ്പസിനെപ്പറ്റി ആയാലും ഇന്നത്തെ യുവാക്കളുടെ മനസ് സ്പർശി ക്കാൻ പോന്ന തരത്തിലാണ് ഇന്നിറങ്ങുന്ന ഒട്ടു മിക്ക ന്യൂ ജൻ സിനിമകളും കഥ തിരഞ്ഞെടുക്കുന്നത്. അത്തരം സിനിമാ സങ്കല്പം തെറ്റാണ് എന്നു പറയാൻ നമുക്ക് അവകാശമില്ല. കാരണം സിനിമ ജീവിതത്തോട് അടുത്ത് നില്ക്കുന്നതാവണം എന്നാണു നാം എപ്പൊഴും പറയാറ് .അപ്പോൾ പിന്നെ സിനിമാക്കാരെ കുറ്റപ്പെടുത്തുന്നത് ശരിയായ നടപടിയല്ല. ക്യാമ്പസ് പ്രണയവും ലഹരിയും കാലങ്ങളായി സിനിമാക്കാർ പ്രമേയവൽ ക്കരിച്ചിട്ടുള്ള വിഷയങ്ങളാണ് എന്നാൽ അതൊന്നും ഒരു കാലത്തും മനുഷ്യ് ജീവിതത്തെ ഇത്രകണ്ട് സ്വാധീനിച്ചിരുന്നില്ല . എന്നാൽ ഇപ്പോൾ വസ്തുത അങ്ങനെയല്ല , സിനിമയെയും കഥാപാത്രങ്ങളെയും അപ്പാടെ അനുകരിക്കാൻ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തയ്യാറാകുന്നു എന്നതാണ് യാഥാര്ത്യം. ഇതിനെപ്പറ്റി പരിതപിക്കുന്നവരും പരസ്യ പ്രസ്താവന നടത്തുന്നവരും നമ്മുടെ യുവികളുടെ പഴി കേള്ക്കേണ്ടി വരുന്നു. ഇതിനെയാണ് നാം ജനറേഷൻ ഗാപ് എന്ന് പറയുന്നത്. നമ്മുടെ കലാലയങ്ങളും ആഖോഷങ്ങളും തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. രാത്രികാലങ്ങളിൽ തലയില മുണ്ടിട്ടു മദ്യപിച്ചിരുന്ന വിദ്യാർഥികളെ മാത്രം കണ്ടിരുന്ന നമ്മുടെ ക്യാമ്പസുകളിൽ പരസ്യമായി മദ്യപിച്ചു ആഖോഷിക്കുന്ന ഒരുകൂട്ടം ആഭാസങ്ങൾ കാണേണ്ടി വന്നത് കാലം കാത്തു വച്ച അത്ഭുതങ്ങളിൽ ഒന്ന് മാത്രം. ഒരു മനുഷ്യ ജീവന്റെ വില എന്തെന്ന് മനസിലാക്കാൻ കഴിയാത്ത വിധം നമ്മുടെ യുവ തലമുറ ഇത്ര കണ്ടു അധപ്പതിചെങ്കിൽ അതിനു കാരണം സിനിമമാത്രമെന്ന് പറഞ്ഞു രക്ഷപെടുന്നത് ഒരു ഒളിച്ചോട്ടം എന്നല്ലാതെ എന്ത് പറയാൻ. ഇത്തരത്തിലുള്ള ക്യാമ്പസുകൾ നാളെ കൊലക്കളങ്ങൾ ആയി മാറിയാലും അതിശയിക്കേണ്ടതില്ല. മനസ്സ് ഉറ യ്കാക്കാത്ത പ്രായത്തിൽ നമ്മുടെ കുഞ്ഞുങ്ങൾ കാടിക്കൂട്ടുന്ന ഇത്തരം കോപ്രായങ്ങൾ വരുത്തിവയ്ക്കുന്ന വിന എന്തെന്ന് അവർ പിന്നീട് തിരിച്ചറിയും. പക്ഷെ അപ്പോൾ തരിച്ചു വരാനാകാത്ത വിധം അവർ അകന്നു പോയിരിക്കും. ഒരു എൻജിനീയരാകാനുള്ള ഒരു പാവം വിദ്യാർഥിനിയുടെ വര്ഷങ്ങളുടെ പരിശ്രമം കേവലം ഒരു കുപ്പി മദ്യത്തിൽ ഇല്ലായ്മ ചെയ്ത ഒരു കൂട്ടം സഹപാഠികൾ ഇപ്പോൾ തിരിച്ചരിയുന്നുണ്ടാകും തങ്ങള് ചെയ്ത തിരുത്താനാകാത്ത തെറ്റിനെ കുറിച്ച്. അവർ അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റല്ലെങ്കിലും അവരെ ഇത് ചെയ്യാൻ പ്രപ്തമാക്കിയത് നാം ഓരോരുത്തരും അടങ്ങുന്ന സമൂഹമാണ് എന്നതാണ് യാഥാര്ത്യം. കറുത്ത ഷർട്ടും ധരിച്ചു ആഘോഷത്തിനു ഇറങ്ങിയ നമ്മുടെ കൊച്ചുമക്കൾ അവരുടെ ജീവിതം തന്നെ ഇരുട്ടിലേക്ക് തള്ളിയിട്ടപ്പോൾ അവര്ക്ക് നഷ്ടമായത് വര്ഷങ്ങളുടെ പ്രയത്നവും കുറെ മാതാപിതാകളുടെ പ്രതീക്ഷകളുമാണ്. നമ്മുടെ യുവ തലമുറയ്ക്ക് ഇതൊരു പാഠമാണ് . സിനിമയും ജീവിതവും നാം രണ്ടായി കാണണം .സിനിമക്ക് പകരം വക്കാൻ നമുക്ക് മറ്റൊരു സിനിമ സൃഷ്ടിക്കാം എന്നാൽ ജീവിതം ഒന്ന് മാത്രമേ ഉള്ളൂ. അത് നഷട്ടെട്ടാൽ തിരിച്ചെടുക്കുക അസാധ്യമാണ്. നമ്മുടെ മക്കൾക്ക് തിരിച്ചറിവിന്റെയും സുരക്ഷിതത്വത്തിന്റെയും പാഠങ്ങൾ പകര്ന്നു കൊടുക്കേണ്ടത് നമ്മുടെ കടമയാണ് . ഇതിനു നമുക്ക് കഴിഞ്ഞില്ലെങ്കിൽ ഒരു പക്ഷെ കാലം നമുക്ക് മാപ്പുതരില്ല.
തിങ്കളാഴ്‌ച, ഓഗസ്റ്റ് 3
ലോകം തിരിച്ചറിഞ്ഞ നന്മയുടെ പ്രകാശം
മതവും വിശ്വാസങ്ങളും മനുഷ്യനെ നേർ വഴിക്ക് നടത്താൻ ഉള്ളതാണ് . ഒരു സംപൂർണ മത വിശ്വാസി നല്ല മനുഷ്യൻ ആകണമെന്നില്ല.ഒരു നല്ല മനുഷ്യൻ ആകുവാൻ ഒരു മതത്തിൽ വിശ്വസിക്കണമെന്നുമില്ല . മരണാനന്തര സൌഭാഗ്യങ്ങളേക്കാൾ വലുത് ഈ ജന്മത്തിൽ നമുക്ക് ലഭ്യമാകുന്ന ചെറിയ സന്തോഷങ്ങളാണ് എന്ന തിരിച്ചറിവ് നമുക്ക് കാണിച്ചു തന്ന വ്യക്തിത്വമാണ് ഡോ . അബ്ദുൾ കലാം. ഒരു നല്ല മനുഷ്യനാവാൻ ജാതിയോ ,മതമോ രാഷ്ട്രീയമോ ആവശ്യമില്ല എന്ന് ജീവിതം കൊണ്ട് തെളിയിച്ച ഈ മഹത് വ്യക്തിത്വം ഈ ഭൂമിയിൽ അടയാളപ്പെടുത്തി കടന്നു പോകുന്നത് ഒരു പിടി നന്മകളുടെ പ്രകാശമായാണ്. നമുക്കും നമ്മുടെ വരും തലമുറ കൾക്കുമുള്ള ഓര്മ്മ പെടുത്തലുകളാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)