ഓണം ! മനസ്സില്‍ ഒരായിരം പൂക്കളങ്ങള്‍ തീര്‍ക്കുന്ന ആ നല്ല ദിവസങ്ങള്‍ ഇഷ്ടപ്പെടാത്തവരുണ്ടോ? കാലത്തിനു മായ്ച്ചു കളയാനാകാത്ത കുറെ നല്ല നിമിഷങ്ങള്‍ എന്‍റെ മനസിലുമുണ്ട് . തൊടികളില്‍ പൂകളും തുമ്പയും തേടി നടന്നതും മണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ ഉണ്ടാക്കിയതും,പായസവും സദ്യയും അങ്ങിനെ എല്ലാം എല്ലാം. നമ്മുടെ മനസിലേക്ക് ഓടി എത്തുന്ന ഓണക്കാലം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ആഖോഷ ദിനങ്ങളാണ് ഒപ്പം വര്‍ണാഭമായിരുന്ന നമ്മുടെ ബാല്യ കൌമാരങ്ങകൂടെ ഒരു ഓര്മ പ്പെടുതതലും. ജീവിതത്തിന്‍റെ മധ്യാന്നത്തില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ എന്‍റെ ആ നല്ല ഓണ നാളുകള്‍ ഓര്‍ത്തു പോകുകയാണ് ഒപ്പം ഞാന്‍ നഷ്ടപ്പെടുത്തുന്ന എന്‍റെ മക്കളുടെ ഓണസങ്കല്‍പ്പങ്ങളും. പുതിയ തലമുറയെ നാം പലപ്പോഴും കുറ്റപ്പെടുത്തുന്നത് അവര്‍ക്ക് ഇത്തരം ആഖോഷങ്ങളോട് താല്‍പ്പര്യം ഇല്ല എന്നാണ് പക്ഷെ അതിനു ഉത്തരവാദികള്‍ ഒരു പക്ഷെ നാം തന്നെ ആണ് . നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സില്‍ ആഖോഷ ത്തിന് അതിര്‍വരമ്പുകള്‍ തീര്‍ത്തു ഒറ്റപ്പെടുത്തുന്ന അഭിനവ ചെയ്തികള്‍ പലതും വരും കാലങ്ങളില്‍ ഇത്തരം ആഖോഷങ്ങളുടെ പ്രസക്തിതന്നെ ഇല്ലാതാക്കാന്‍ ഇടയാക്കിയേക്കും. ജീവിത പ്രാരാബ്ദ്ധങ്ങള്‍ക്ക് നടുവിലും അച്ഛനമ്മ മാര്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കായി ഒരു നല്ല ഓണം സമ്മാനിക്കാന്‍ കഴിയുമാറാകട്ടെ എന്ന് ആഗ്രഹിച്ചു പോകുകയാണ്. ഒരു കുമ്പിള്‍ കാക്കപ്പൂവും തുമ്പ പൂവും കൊണ്ട് അവര്‍ തങ്ങളുടെ മനസുകളില്‍ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും പുതിയ പൂക്കളങ്ങള്‍ തീര്‍ക്കട്ടെ. !!
സ്നേഹത്തിന്‍റെ , സൌഹൃദത്തിന്‍റെ ഒരായിരം ഓണാശംസകള്‍
