കേരളത്തില്‍ ഇത് ഉപ തിരഞ്ഞെടുപ്പിന്റെ കാലമാണ് .പിറവത്തിനു ശേഷം ഇനി നെയ്യാറ്റിന്‍കര. അതിനു ശേഷം എവിടെ എന്ന് ഇപ്പോള്‍ പറയാന്‍ ആവില്ല. പിറവത്ത് തിരഞ്ഞെടുപ്പ് വന്നത് യാദൃശ്ചികമായാണ് നമ്മുടെ ജനാധിപത്യ വ്യവസ്ഥയില്‍ അത് ഒരിക്കലും ഒഴിച് കൂടാന്‍ ആവില്ല എന്നതാണ് യാഥാര്‍ത്ഥ്യം . എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ എത്തുമ്പോള്‍ കാര്യം അങ്ങനെ അല്ല. അഞ്ചു വര്ഷം MLA ആയിരിക്കാന്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു പ്രതിനിധി, കേവലം തന്‍റെ സ്വാര്‍ത്ഥ മോഹത്തിന്നായി തല്‍സ്ഥാനം വലിച്ചെറിഞ്ഞത് ജനാധിപത്യത്തില്‍ പൊറുക്കാന്‍ ആകാവുന്ന ഒന്നല്ല. വോട്ടു ചെയ്ത ജനങ്ങളെ മണ്ടന്‍മാരാക്കി കൊണ്ട് ജനങ്ങള്‍ ക്ക് മുന്‍പില്‍ കൊഞ്ഞനം കുത്തുന്ന ഇത്തരം രാഷ്ട്രീയ ആഭാസത്തിനു ചുക്കാന്‍ പിടിച്ചത് കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ ആണ് എന്നത് ഇപ്പോള്‍ ഏറെക്കുറെ ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടാകും. രാജി വച്ച ഒഴിവിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ആ മത്സരത്തില്‍ വിരുദ്ധ ചേരിയില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് നമ്മുടെ ബഹുമാന്യ മുന്‍ MLA . ഒരു തിരഞ്ഞെടുപ്പ് കേരളത്തിന് നഷ്ടപ്പെടുത്തുന്നത് കോടികളാണ്. ഈ കോടികള്‍ ഉണ്ടെങ്കില്‍ നമുക്ക് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താം എന്നിരിക്കെ തികച്ചും ധിക്കാരപരമായ ഇത്തരം നടപടികള്‍ കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങള്‍ അംഗീകരിക്കാന്‍ പാടില്ല എന്നതാണ് എന്‍റെ പക്ഷം. ഇത്തരം അവസര വാദികള്‍ ഇനി കേരളത്തില്‍ ഉണ്ടാകാതെ ഇരിക്കണം എങ്കില്‍ നെയ്യാറ്റിന്‍ കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഒരു പുതു മാതൃക കാട്ടണം. ജനങ്ങള്‍ക്ക് അവകാശപ്പെട്ട പണം. സ്വര്തലാഭാതിനായി നശിപ്പിച്ചുകൊണ്ട് നികുതികള്‍ വര്‍ധിപ്പിച്ചു പണം സ്വരൂപിക്കുന്ന ഇത്തരം രാഷ്ട്രീയ നിലപാടിന് എതിരായിരിക്കണം ഇത്തവണ ജനങ്ങള്‍ ഒന്നിക്കേണ്ടത്. അതിനു കഴിഞ്ഞില്ലെങ്ങില്‍, കേരളത്തിലെ ഒട്ടു മിക്ക മണ്ഡലങ്ങളിലും ഇനി ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കേണ്ടി വരും. കാരണം ഇത് നല്ല ഒരു രാഷ്ട്രീയ വ്യവസായമായി കണ്ടു വരുമാനം ഉണ്ടാക്കാന്‍ നമ്മുടെ ജനന പ്രതിനിധികള്‍ ചിന്തിച്ചു തുടങ്ങും . കേരളത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ കുതിരക്കച്ചവട സംസ്കാരം ഇവിടെ വേരോടാന്‍ മലയാളികളായ നാം ഒരിക്കലും അനുവദിക്കാന്‍ പാടില്ല. അതിനായി നെയ്യാറ്റിന്‍ കരയിലെ രാഷ്ട്രീയ പ്രബുദ്ധരായ സമ്മതിദായകര്‍ ബാലറ്റിലൂടെ മറുപടി പറയും എന്ന് നമുക്ക് വിശ്വസിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ