ചൊവ്വാഴ്ച, ഏപ്രിൽ 9

പിള്ളയും കുമാരനും പിന്നെ നായന്മാരും 

ശ്രീമാൻ ബാലകൃഷ്ണപിള്ള സാമാന്യം കളി പഠിച്ച രാഷ്ട്രീയക്കാരനാണ് എന്ന വസ്തുത മനസിലാക്കാൻ ഗണേശ കുമാരന്‌ കഴിയാതെ പോയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്ക്ക് കാരണം എന്നാണു പൊതുവെ ഉള്ള സംസാരം. മന്ത്രി എന്നാ നിലയിൽ സാമാന്യം ഭേദപെട്ട ഒരാളായിരുന്നു ഗണേശൻ . അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിൽ ഒരുപാട് ശത്രുക്കളെ  സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അഴിമതി കണ്ടുപിടിച്ച ചിലരുടെ കുബുദ്ധി ഇന്ന് ഗണേശനെ അക്ഷരാർഥത്തിൽ വെട്ടിലാക്കി . നാട്ടിനും വീട്ടിനും വേണ്ടാത്തവനായി ജയിലിൽ പോകേണ്ട അവസ്ഥയില എത്തിനില്ക്കുന്നു. കാര്യങ്ങൾ . എന്ത് പറയാൻ കലികാലം തന്നെ. ഒരു കുടുംബ കലഹത്തെ ഈ കേരളത്തിലെ  വലിയ ചര്ച്ചാ വിഷയം ആക്കാൻ നമ്മുടെ മീഡിയ നടത്തുന്ന അഭ്യാസങ്ങൾ അഭിനന്ദിക്കാതെ വയ്യ. കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ നടക്കുന്ന ഇത്തരം അടുക്കള വിശേഷങ്ങള തത്സമയം നമ്മെ കാണിച്ച മാധ്യമ ധര്മതിനു നാം കട പ്പെട്ടിരിക്കുന്നു. എങ്ങനെ എങ്കിലും നിയമ സഭയിൽ നിന്ന് പുറത്തുചാടി മറ്റു കാര്യങ്ങൾ നോക്കാം എന്ന് കരുതുന്ന നമ്മുടെ പ്രതിപക്ഷത്തിന് കിട്ടിയ നല്ല കച്ചി  തുരുമ്പാണ് ഗണേശ മർദനം  ആട്ടക്കഥ . കേരളത്തിലെ വിവേകശാലികളായ ഒരാള്ക്കു പോലും താല്പര്യമില്ലാത്ത ഈ വിഷയത്തെ വലിയ വിവാദ വിഷയം ആക്കിയ എല്ലാവരും കരുതി ഇരിക്കുക . ഗണേശൻ മാപ്പുപറഞ്ഞു പിരിയാൻ തയ്യാറെടുത്തി രിക്കുകയാണ് . അപ്പോൾ ഈ നടത്തിയ ചര്ച്ചകളും ബഹളങ്ങളും ആര്ക്ക് വേണ്ടി . ഈശ്വരോ രക്ഷതു . 

ചിലര് പറയുന്നത് മന്ത്രി നായരാണ് അതിനാല പുതിയ മന്ത്രി നായ രാകണം  എന്നാണ് . അതും പിള്ളയും പണിക്കരും  തന്നെ  തീരുമാനിക്കും ഏതായാലും നനയന്മാരെ രക്ഷിക്കാൻ ഒരു നായര് തന്നെ വേണം എന്നാ കാര്യത്തിൽ  പിള്ളക്ക് സംശയം ഇല്ല . ഗണേശ നായർ  അത്ര കണ്ടു പോരാ  എന്നാണു പൊതുവെ ഉള്ള വിലയിരുത്തൽ . എതായാലും കേരളത്തിലെ സർവ നയന്മാര്ക്കും അഭിമാനിക്കാം. നിങ്ങളെ രക്ഷിക്കാൻ കോണ്‍ഗ്രസിൽ നിന്നു ഒരു പുതിയ നായര് അവതരിക്കാൻ ഇനി അധിക നാൾ വേണ്ടി വരില്ല.   



3 അഭിപ്രായങ്ങൾ:

  1. കേരളത്തിലെ ജനം വീണ്ടും വീണ്ടും കഴുതകള്‍. ഒരു പക്ഷെ ഈ പറയുന്ന "മാധ്യമങ്ങള്‍" ആയിരിക്കും കേരളത്തിന്റെ മറ്റൊരു ശാപം. രാഷ്ട്രിയ പാര്‍ടികളെ നമുക്കു തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്, പക്ഷെ വിഷം ചീറ്റുന്ന "മാധ്യമങ്ങളെ" സഹിക്കുകയല്ലാതെ എന്തുചെയ്യും? ശ്രി ഗണേഷ് ചെയ്തത് ശരിയോ തെറ്റോ ആകട്ടെ, പക്ഷെ "കുറ്റമില്ലത്തവര്‍ അദ്ധേഹത്തെ കല്ലെറിയട്ടെ".

    മറുപടിഇല്ലാതാക്കൂ
  2. താങ്കൾ പറഞ്ഞതിനോട് യൊജിക്കുന്നു. മാധ്യമങ്ങളുടെ സാമ്പത്തിക ശാസ്ത്രം അവരെ കൊണ്ട് ഇത് ചെയ്യിപ്പിക്കുന്നതാണ് . കേരളം പോലുള്ള കൊച്ചു സംസ്ഥാനത്ത് ഇത്രയും വാര്ത്താ മാധ്യമങ്ങള ആവശ്യമുണ്ടോ എന്നതാണ് കാതലായ ചൊദ്യം. നിലനില്പ്പിന്റെ തത്വശാസ്ത്രം ഇനി വരാൻ പോകുന്ന കാലത്ത് കൂടുതൽ കലുഷിതമാകും എന്നതില സംശയം ഇല്ല. രാഷ്ട്രീയ സാമൂഹിക മേഖലകളിൽ നടക്കുന്ന അപഥ സഞ്ചാരങ്ങൾ വലിയ വാർത്ത ആയി ചിത്രീകരിക്കുന്ന നമ്മുടെ മാധ്യമങ്ങൾ പിന്നീട് കാട്ടുന്ന മൌനം രാഷ്ട്രീയ വിധേയത്വത്തിന്റെ ഒരു പപ്പരത്വം തന്നെ. ജനങ്ങൾക്ക്‌ നേരെ കൊഞ്ഞനം കുത്തുന്ന ഇത്തരം മാധ്യമ സംസ്കാരം മാറേണ്ടിയിരിക്കുന്നു . അതിൽ ജനങ്ങള്ക്കുള്ള പങ്കു വളരെ വലുതാണ്

    മറുപടിഇല്ലാതാക്കൂ
  3. പക്ഷെ എങ്ങനെ എന്നുള്ള ചോദ്യം വീണ്ടും അവശേഷിക്കുന്നു. ഏതാണ്ട് എല്ലാ മാധ്യമങ്ങളും ഒരു രാഷ്ട്രിയ പാര്‍ടിയുടെയോ മതത്തിന്‍റെയോ അതുമല്ലെങ്കില്‍ ഇവ രണ്ടിന്‍റെയുമോ വക്താക്കളാണ്. ഇന്ന് ഒരു വാര്‍ത്ത അതിന്‍റെ പൂര്‍ണ്ണരൂപത്തില്‍ അറിയണമെങ്കില്‍ മൂന്നോ നാലോ പത്രം വായിക്കണം. മാധ്യമ സ്വാതന്ത്രം എന്നുള്ളത് വെറും കോര്‍പ്പറേറ്റ് സംസ്കാരത്തിലേക്ക് കൂപ്പുകുത്തുന്നതിന് എന്താണ് പ്രതിവിധി?

    മറുപടിഇല്ലാതാക്കൂ