ചൊവ്വാഴ്ച, ഓഗസ്റ്റ് 20

ഇന്ത്യൻ രൂപയുടെ വില തകർച്ച

ഇന്ത്യ മഹാരാജ്യം ഇന്ന് ഒരു വലിയ പ്രതിസന്ധി ഘട്ടത്തിലാണ് . ഡോളറുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് വര്ധനവിന്റെ പാതയിലാണ്. പോയ അഞ്ചു വര്ഷം കൊണ്ട് ഏകദേശം 15 രൂപയിലധികം ശോഷണം സംഭ വിച്ചിട്ടുണ്ട്. ഇത് അത്ര നിസ്സാരമായി   തിരസ്കരിക്കാവുന്ന ഒന്നല്ല( താഴെ കാണിച്ചിരിക്കുന്ന ചാർട്ട് കാണുക)

 .

 ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥ ഉയരങ്ങളിലേക്ക് എന്ന് കൊട്ടിഘോഷിക്കുന്ന നമ്മുടെ ഭരണാധികാരികൾ എന്ത് ചെയ്യണം എന്നറിയാതെ  ചിന്തിച്ചു വിഷമിക്കുന്ന അവസ്ഥയിലാണ്. ഇന്നത്തെ അവസ്ഥ വിശകലനം ചെയ്യാൻ നാം സാമ്പത്തിക വിദഗ്ധരല്ല  എന്നിരിക്കെ സാമാന്യ ബോധത്തിൽ നിന്നുള്ള വിലയിരുത്തലുകൾ അനിവാര്യമായിട്ടുണ്ട്. 

നമ്മുടെഅഭ്യന്തര  ഉത്പാദനം കുറയുന്നു  ?

 നമ്മുടെ അഭ്യന്തര  ഉത്പാദനം ഇപ്പോൾ നെഗറ്റീവ് ഗ്രോത്ത് രഖപ്പെടുതുന്നു.
( ചിത്രം കാണുക )

ഇന്ത്യയിലെ വ്യവസായ ഉല്പാദനം പോയ വർഷങ്ങളിൽ 
പോയ നാല് വര്ഷങ്ങളിലായി എടുത്തു നോക്കിയാൽ നമ്മുടെ അഭ്യന്തര ഉല്പാദനം കുറഞ്ഞു വരുന്നതായി കാണാം. നമ്മുടെ ഉല്പാദനമെഖലയിൽ ഉണ്ടായിട്ടുള്ള വേഗത കുറവ്  നാം ഇതുവരെ ചര്ച്ച ചെയ്തിട്ടില്ല. നമ്മുടെ ഏറ്റവും പ്രധാന ഉപഭോഗം പെട്രോളിയം ഉത്പന്നങ്ങൾ ആണ്. ഇതിനായി ഇന്ത്യ  വിദേശ രാജ്യങ്ങളെ അമിതമായി  ആശ്രയിക്കുന്നു . അഭ്യന്തര ഉപഭോഗം വർധിക്കുമ്പോൾ കൂടുതൽ എണ്ണ  വാങ്ങുവാൻ നാം നിർബന്ധി തരാകുന്നു. നമ്മുടെ അഭ്യന്തര ഡോളർ കരുതലിന്റെ നല്ലൊരു ഭാഗം ഉപയോഗിക്കുന്നത് ഇതിനായി മാത്രമാണ് . എണ്ണയുടെ വില കൂടുന്ന മുറയ്ക്ക് ഉത്പാദന ചിലവും കൂടുന്നു .ഇത് ഉല്പന്നങ്ങളുടെ വില വര്ധനക്കും കാരണം ആകുന്നു. അഭ്യന്തര ഉൽപാദനം കുറയുമ്പോൾ കയറ്റുമതി ഗണ്യമായി കുറയുന്നു. അത് വഴി ഡോളർ സമാഹരിക്കാനുള്ള അവസരം ഇല്ലാതാകുന്നു. ഇതാണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പതിസന്ധി . ഡോളറിന്റെ ഉയര്ന്ന ചിലവും കുറഞ്ഞ വരുമാനവും സാമ്പത്തിക വിദഗ്ധർ കറന്റ്‌ അക്കൗണ്ട്‌ ഡഫിസിറ്റ് എന്ന് പറയുന്നു.  ഇന്ത്യ നേരിടുന്ന ഇന്നത്തെ പ്രധാന പ്രശനം ഇതാണ്. നമ്മുടെ എണ്ണ  കമ്പനികൾ കൂടുതൽ എണ്ണ സമാഹരിക്കുമ്പോൾ ഡോളറിനുള്ള ഡിമാണ്ട്  വര്ധിക്കുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യുന്നു. 

സർകാരുകൾ  എന്ത് ചെയ്യുന്നു ?

ഉല്പാദനം വര്ധിപ്പിക്കുക അതുവഴി  കയറ്റുമതി വര്ധിപ്പിക്കുക  എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല അതുകൊണ്ട് കേന്ദ്ര സർകാരിന്റെ മുന്നിലുള്ള ഏക പോംവഴി പണ പെരുപ്പം വരുതിയിലാക്കുക എന്നതാണ് . അതിനായി നമ്മുടെ റിസർവ് ബാങ്ക് നടത്തുന്ന പലിശ കളികൾ  ഒന്നും തന്നെ കാര്യമായ മാറ്റം ഉണ്ടാക്കുന്നില്ല  . എണ്ണക്ക് പുറമേ നാം  വാങ്ങി കൂട്ടുന്ന സ്വര്ണം.  മറ്റൊരു കാരണമാണ്. സ്വർണതിന്റെ ഇറക്കുമതി ഇന്ന് ഒരു വലിയ വിഷയമാണ്.  ഏകദേശം 2300 കോടി രൂപയുടെ സ്വര്ണം നാം കഴിഞ്ഞ വര്ഷം വാരികൂട്ടി . ഇതിനായി നമ്മുടെ ഡോളറിന്റെ കരുത്തൽ നല്ലൊരു ഭാഗം ചിലവക്കുകയും പകരം സ്വർണ്ണകട്ടികൾ ആക്കി നമ്മുടെ അലമാരികളിൽ ഭദ്രമായി  പൂട്ടി വക്കുകയും ചെയ്തു. ഇറക്കുമതി തീരുവ കൂട്ടി ഇതിനൊരു തട ഇടാം എന്ന ചിന്തയിലാണ് ഇപ്പോൾ നമ്മുടെ സർക്കാർ . നമ്മുടെ സ്വർണ്ണ കൊതി അപ്പോഴും തീരുമെന്ന് തോന്നുന്നില്ല. 

ഊഹ കച്ചവടം വഴി  തെറ്റിക്കുന്നു ?

ഇന്ത്യൻ  സമ്പത്ത്  ഘടന മികച്ചതാണ് എന്ന് നമ്മുടെ പ്രമുഖർ  പറയുന്നത് ഇന്ത്യയുടെ സ്റ്റോക്ക്‌ മാർകറ്റ്‌ ഇൻഡ ക്സ് ആയ BSE /NSE കണക്കാക്കിയാണ്.  വിദേശ കമ്പനികൾ ഇന്ത്യൻ മാർകറ്റിലെക്കു പണം ഒഴുക്കുമ്പോൾ കൂടുകയും പിന്നീട് തിരിച്ചെടുക്കുമ്പോൾ  കുറയുകയും ചെയ്യുന്ന ഈ പ്രതിഭാസം ലക്ഷം കോടികളാണ് ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിൽ  നിന്ന് നിന്ന് വാരിയെടുത്തത് .ഊഹ ക്കച്ചവ ട ത്തിനു ഇന്ത്യയിൽ നല്ല സാധ്യതയാണ് എന്ന് കണക്കാക്കി കല്പ്പിച്ചു കൂടിയ  ചില നീക്കങ്ങളും  ഇതിനു പിന്നിൽ ഉണ്ട് എന്ന്  ചെറുകിട നിക്ഷേപകർ മനസിലാക്കുന്നില്ല. പണം ഇരട്ടിപ്പിക്കാൻ ശ്രമിച്ചു പ ടു  കുഴിയിൽ വീണു പോകുന്ന പാവങ്ങളുടെ എണ്ണം കൂടി വരുന്നു. ഊഹ ക്കച്ചവട്തിന്റെ പ്രതിഫലനം ഡോളറിന്റെ വിനിമയനിരക്കുകളിൽ മാറ്റം ഉണ്ടാക്കാൻ പോന്നതാണ് എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഇന്ന് അമേരിക്ക അവരുടെ സാമ്പത്തിക ഭദ്രതക്കായി ചിലത് ചെയ്യാൻ പോകുന്നു എന്ന് കേട്ടാൽ അഞ്ചു മിനിട്ടിനകം നമ്മുടെ മാർക്കറ്റ്‌ താഴ്ന നിലവാരത്തിലേക്ക് തള്ളപ്പെടുന്ന അവസ്ഥ യിലാണ് .  എകനോമിക് ടൈംസ്‌ റിപ്പോർട്ട്‌ ചെയ്ത താഴെ കൊടുത്ത വാർത്ത‍ ശ്രദ്ധിക്കുക. 

സ്വകാര്യ വൽകരണം നമ്മെ സഹായിക്കുമോ ?

നമ്മുടെ സർകാരുകളുടെ പ്രഥമ പരിഗണന സ്വകാര്യ വൽരണ നയത്തിലാണ്. നമ്മുടെ വ്യവസായ ഉത്പാദനത്തിന്റെ നല്ല പങ്കു നല്കി വന്നിരുന്നത് പൊത മേഖലാ സംരംഭങ്ങളിൽ നിന്നാണ് . എന്നാൽ ഇന്ന് ഈ മേഖലകളില സ്വകാര്യ നിക്ഷേപം നടത്താനുള്ള തീരുമാനം തികച്ചും ആശങ്കാ ജനകം ആണ് .ലാഭം മാത്രം കണക്കാക്കി ഇത്തരം തീരുമാനങ്ങൾ നാം എടുക്കുമ്പോൾ പ്രതിസന്ധി  ഘ ട്ടങ്ങളിൽ ഇത്തരം സ്ഥാപനങ്ങളുടെ നിലപാട് എന്തായിരിക്കും എന്ന് കൂടി ചിന്തിക്കുക അഭികാമ്യമായിരിക്കും . പൊതു മേഖലാ എണ്ണ  കമ്പനികളെ പൂര്ണമായും സ്വകാര്യ വൽ രിക്കാനുള്ള നടപടികളുമായി നാം മുന്നോട്ടു പോകുകയാണ്. ഇത് സൃഷ്ടിക്കാൻ പോകുന്ന സങ്കീർണത  എന്തായിരിക്കും എന്ന് കണ്ടിരുന്നു കാണാം . ഏതായാലും സ്വകാര്യ സംരംഭങ്ങളുടെ ഫോക്കസ് എന്തായിരിക്കണം എന്നത് ഭരണ കര്താക്കളുടെ കയ്യിലാണ് . ലക്ഷം കോടി തട്ടിപ്പിന് കൂട്ട് നില്ക്കുന്നവരാണ്  നമ്മുടെ ഭരണ നേതൃത്വം എങ്കിൽ തഥൈവ  എന്നല്ല്ലാതെ മറ്റെന്തു പറയാൻ.

സാമ്പത്തിക നയങ്ങൾ  എങ്ങനെ ആയിരിക്കണം ?

പണ പെരുപ്പത്തിന് പല കാരണങ്ങള ഉണ്ട് . അവശ്യ സാധനങ്ങ ളുടെ വില കൂടുകയും നിശ്ചിത രൂപയ്ക്കു കുറച്ചു സാധനങ്ങൾ കിട്ടുകയും ചെയ്യുമ്പോഴാണ് പണപ്പെരുപ്പം കൂടി എന്ന് നാം  പറയാറ്. ഇത് നേരിടാൻ  മാർക്കറ്റിൽ കൂടുതൽ ഉത്പന്നങ്ങൾ  കൊണ്ട് വരികയാണ് വേണ്ടത് അതിനു നമ്മുടെ ഉത്പാദന മേഖല ശക്തിമതായിരിക്കണം.  വ്യാവസായിക,കാര്ഷിക ഉത്പാദനം ലക്ഷ്യമാക്കി സമ്പത്ത് ഘടന വിഭാവനം ചെയ്യുമ്പോഴാണ് ശരിയായ വികസനം സാധ്യമാകൂ. പകരം ബാങ്കുകളുടെ പലിശ നിരക്കിൽ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് നമ്മുടെ സര്കരുകൾ നടത്തുന്ന ഇത്തരം നിയന്ത്രണ നടപടികൾ കാര്യമായ ഫലം ചെയ്യില്ല എന്ന് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ഇത് തൊലിപ്പുറത്തെ ചികിൽസമാത്രമാണ് .പലിശ കുറച്ച് ലോണ്‍ കൊടുത്തത് കൊണ്ട് കൂടുതൽ വാങ്ങാൻ നമുക്ക് കഴിയുമായിരിക്കും . പക്ഷെ ലോണുകളുടെ തിരിച്ചടക്കൽ എങ്ങനെ സാധ്യമാക്കും എന്നുകൂടെ നാം മനസിലാക്കെണ്ടതായിട്ടുണ്ട്

അഴിമതി തീരാ ശാപം? 

നമ്മുടെ നാടിനെ കീഴടക്കിയിരിക്കുന്ന ഭീകര സത്വമാണ് അഴിമതി . സമസ്ത മേഖലകളിലും അഴിമതി കോടി കെട്ടി വാഴുന്ന നിലയിലാണ് . പൊതു ഖജനാവിൽ വന്നു ചേരേണ്ട പണം കേവലം ചിലരുടെ കൈകളില എത്തി ചേരുന്നു . അതിൽ  നമ്മുടെ ഭരണ യന്ത്രങ്ങളും പങ്കാളികൾ  ആകുന്നു എന്നതാണ് ഏറ്റവും സങ്കടകരമായ അവസ്ഥ.  അതിനാൽ   അഴിമതി തടയാൻ ശക്തമായ നിലപാട് ഇന്ത്യൻ ജനത എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ പൊതു സമ്പത്ത് കട്ടെടുത്തു വിദേശങ്ങളിൽ വളരുന്നവരെ നാം തിരിച്ചറിയണം.

നിലപാടുകൾ പ്രധാനം !

നിലപാടുകൾ എടുക്കുന്നതും അത് നടപ്പില വരുത്തുന്നതും നാം തിരഞ്ഞെടുക്കുന്ന സർക്കാരുകൾ എന്ന  സത്യം നില നില്ക്കെ , ശക്തമായ  ചില നടപടികളിലൂടെ ഇന്ത്യക്ക് സാമ്പത്തിക ഭദ്രത കൈവരിക്കാം എന്നാണു എന്റെ പക്ഷം. ഇതിനുള്ള ഇഛാ ശക്തി ഭരണ കര്താക്കൾക്ക് വേണം എന്ന് മാത്രം.
  1. തികഞ്ഞ സാമ്പത്തിക അച്ചടക്കം പാലിക്കാൻ സര്കരുകൾ ശ്രദ്ധിക്ക്കുക 
  2. Gold/petroleum  വ്യക്തിഗത ഉപഭോഗം കഴിയുന്നതും കുറയ്ക്കുക 
  3.  പൂര്ണ സ്വകാര്യ വല്കരണം ഉപേക്ഷിക്കുക . തന്ത്രപ്രധാന മേഖലകളിൽ  സര്കാരുകൾക്ക് ഇടപെടാൻ ആകുന്ന വിധം സ്വകാര്യ വല്കരണ നടപടികൾ നടപ്പിലാക്കുക 
  4. കാര്ഷിക ഉല്പാദനം വര്ധിപ്പിക്കുക 
  5. IT  മാത്രമല്ല വ്യവസായം എന്ന് തിരിച്ചറിയുക. കൂടുതൽ ഉത്പാദന മേഖലകളെ പ്രോത്സാഹിപ്പിക്കുക 
  6. ഇന്ത്യയുടെ മാനവ ശേഷി ഇന്ത്യയിൽ ഉപയോഗപ്പെടുതാവുന്നവിധം അവസരങ്ങൾ ഒരുക്കുക .
മേല്പ്പറഞ്ഞ കാര്യങ്ങൾ അത്ര എളുപ്പമല്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ മുൻപിൽ ഇതല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല .എന്നെ വായിക്കുന്നവരുടെ മുൻപിൽ ഇത് ഒരു തുറന്ന ചര്ച്ചക്കായി വയ്ക്കുകയാണ് .നിങ്ങളുടെ വിലയേറിയ വിലയിരുത്തലുകളും ആശയങ്ങളും പങ്കു വക്കുക.














അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ