തിങ്കളാഴ്‌ച, സെപ്റ്റംബർ 2

കാറ്റ്

കാർമുകിൽ മാനത്ത്   വിരിയുന്ന നേരത്തു
കുളിരായി വീശുന്ന കാറ്റേ!

വേനലിൻ വറുതിയിൽ ജീവൽ  തുടിപ്പിനെ
തഴുകി തണുപ്പിക്കും കാറ്റേ!

പാതിരാ നേരത്ത് വീടിൻ  ജനാലയിൽ
ആയതിൽ മുട്ടുന്ന കാറ്റേ!

പ്രകമ്പനം കൊള്ളിച്ചു കലി തുള്ളി നാട്ടിൽ
വിനാശം വിതക്കുന്ന കാറ്റേ!

ഉയരത്തിലുള്ളോരാ  തെങ്ങിൻ  തലപ്പുകൾ
ഊഞ്ഞാലിലാട്ടുന്ന കാറ്റേ!

മുറ്റത്തെ   തേൻ മാവിൻ   കൊമ്പിലെ മാമ്പഴം
ഞെട്ടറ്റു വീഴ്ത്തുന്ന കാറ്റേ!

അകലെയാ കമ്പനി കുഴലിൻ  വിഷപ്പുക
നാട്ടിൽ  പരത്തിടും കാറ്റേ!

അതിജീവനത്തിനായ്   ജീവകങ്ങൾ  തന്റെ
 ചിറകിലോളിപ്പിക്കും കാറ്റേ!

മനവകുലത്തിൻറെ  ഉപജീവനതിനായ്
ഊർജ്ജമായ് മാറുന്ന കാറ്റേ!

ഉഛ് വാസമായ് ജീവന്റെ നിശ്വാസമായി
ഭൂമിയിൽ  ചുറ്റിടും കാറ്റേ!

"കാറ്റാണ്  ഭൂമിതൻ ജീവതാളം
 കാറ്റി ല്ലയെങ്കിൽ ചലനമില്ല
 പൂവില്ല പുല്ലില്ല പുഴുക്കളില്ല
 കൂടെ വസിക്കുവാൻ ഞാനുമില്ല"























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ