നാം കാണുന്നതും കാണാത്തതും
കാഴ്ച ഒരു അനുഗ്രഹമാണ്. പ്രകാശ രശ്മികൾ ഒരു വസ്തുവിൽ പതിച്ചു അതിന്റെ പ്രതിഫലനം കണ്ണുകളിൽ പതിക്കുമ്പോഴാണ് കാഴ്ച നമുക്ക് ഒരനുഭവം ആയി മാറുന്നത്. എന്നാൽ ചിലപ്പോഴെങ്കിലും നാം നമ്മുടെ കണ്ണുകളാൽ കബളിപ്പിക്കപ്പെടാറില്ലേ?. തീർഛയായും . നാം കാണുന്ന കാഴ്ചകൾ നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും. ഒരു റോസാ പൂവിനെ ഏതു നിറത്തിലും നമുക്ക് മനസ്സിൽ കാണാം. അപ്പോൾ കാണാൻ ഇഷ്ടമുള്ളതാണ് നാം കാണുന്നത് . ഒരേ കോണിൽ നിന്നും രണ്ടു വ്യക്തികൾ ഒരു വസ്തുവിനെ കാണുന്നത് ഒരേ രീതിയിലായിരിക്കണമെന്നില്ല . അതുകൊണ്ട് തന്നെ നാമ്മുടെ കാഴ്ചകൾ പൂർണ്ണത ഉള്ളവയാണ് എന്ന് പറയാനാകില്ല . കാഴ്ച ഒരു അനുഭവമാണ്. അത് ഒരു പ്രതിബിംബം മാത്രമല്ല പകരം നമ്മുടെ ബൌധിക മണ്ഡലത്തിന്റെ ആവിഷകാരമാണ്. ഓരോരുത്തരുടെയും അറിവും ബുദ്ധിശക്തിയും അനുസരിച്ച് അത് മാറിവരും. എന്നാൽ ചിലരുടെ കാര്യത്തിൽ ഇത് ബാധകമല്ല . അവർ കാണുന്നതെല്ലാം അവർക്ക് വേണ്ടവിധത്തിൽ മാറ്റി എടുക്കുന്നു എന്നിരുന്നാലും അവര്ക്കുതന്നെ അറിയാം അവർ കാണുന്നതു വ്യത്യസ്തമാണ് എന്നത് . ഒരു മാന്ത്രികൻ നമ്മെ കബളിപ്പിക്കുന്നതുപൊലെ ഓരോ നിമിഷവും നാം നമ്മളാൽ വഞ്ചിതരാകുന്നു എന്നതാണ് സത്യം. ഒരു സമൂഹത്തിന്റെ ഭാഗം ആകുമ്പോൾ ഒരു പരിധിവരെ കാഴ്ചകളിലെ ഏകീകരണം നമുക്ക് ആവശ്യമാണ്. അതിനു ആവശ്യം വേണ്ടത് ചിന്തകളുടെ സമന്വയമാണ്. സ്വാധീനങ്ങൾക്കതീതനായ ഒരു മനുഷനായി ജീവിച്ചാൽ മാത്രമേ നമുക്കതിന് കഴിയു. മനുഷ്യൻ ഒരു ജൈവോല്പ്പന്നമാണ് എന്ന സ്വത്വചിന്ത നമ്മുടെ കാഴ്ചകളെ അഥവാ കാഴ്ചപ്പാടുകളെ എകീകരിക്കും .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ