പതിനാറാമത് ലോക സഭ നിലവിൽ വന്നു . രാഷ്ട്രീയ നിരീക്ഷകരുടേയും ഒപ്പം രാഷ്ട്രീയ പാർടികളുടെയും പ്രതീക്ഷകളെ അസ്ഥാനത്താക്കി ഭാരതീയ ജനതാ പാർട്ടി അധികാര കസേരയിൽ . ഗുജറാത് മുഖ്യ മന്ത്രിയായ ശ്രി നരേന്ദ്ര മോഡി ഒരു അതികായനെപ്പോലെ ഇന്ദ്രപ്രസ്ഥത്തിൽ നിലയുറ പ്പിച്ചു കഴിഞ്ഞിരിക്കുന്നു . സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഇതാദ്യമായാണ് കൊണ്‍ഗ്രസ്സ് ഒരു സംപൂർ ണ്ണ തകർച്ച നേരിടുന്നത്. 543 സീറ്റുകളിൽ കേവലം 44 സീറ്റുകൾ മാത്രം നേടി യ അവർ സ്വയം പരിഹസ്യരായിരിക്കുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇതൊരു സാധാരണ തിരഞ്ഞെടുപ്പ് ആയിരിക്കാം എന്നാൽ ഇന്ത്യയിലെ ജനങ്ങൾക്ക് മുൻപിൽ ഒരുപാട് ചോദ്യങ്ങൾ ബാക്കിവക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് കടന്നു പോയത്. ഒരു പക്ഷെ ഇത്തരം ചോദ്യങ്ങള്ക്ക് പൂര്ണമായ ഉത്തരം ലഭിച്ചില്ലെങ്കിലും ഇവ ജനമനസുകളിൽ ചർച്ച ചെയ്യപ്പെടെണ്ടത് ജനാധിപത്യത്തിൻറെ നിലനില്പ്പിനു ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനങ്ങൾക്കായി നന്നായി പ്രവർത്തിക്കട്ടെ എന്നാഗ്രഹിക്കുന്നതിനോടൊപ്പം ഒരു സാധാരണ ഇന്ത്യൻ പൌരന്റെ കാഴ്ചപ്പാടോടെ ഈ തിരഞ്ഞെടുപ്പ് ഫലത്തെ നാം വിശകലനം ചെയ്യണം എന്നാണ് എന്റെ പക്ഷം.
പ്രധാനമായും മൂന്നു ചോദ്യങ്ങളാണ് നമ്മുടെ മുൻപിൽ ഉള്ളത് ആദ്യമായി എന്തുകൊണ്ട് ഇന്ത്യൻ നാഷണൽ കൊണ്‍ഗ്രസ്സ് എന്ന മഹാ പ്രസ്ഥാനം ഇപ്രകാരം തകര്ന്നു തരിപ്പണമായി . പന്ത്രണ്ടു കോടിയിലധികം പുതിയ വോറെര്മാർ വോട്ടു ചെയ്ത ഈ തിരഞ്ഞെടുപ്പിൽ യുവ മനസ് പഠിക്കാൻ കൊണ്ഗ്രെസ്സിന്റെ വൃദ്ധ നേതൃത്വത്തിന് ആയില്ല എന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും തങ്ങൾക്ക് വിധേയരാണ് എന്ന മിഥ്യാധാരണ അവരെ അപകടകരമായ അവസ്ഥയില എത്തിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ. ഏകദേശം അറുപതു ലക്ഷത്തോളം നോട വോട്ടുകൾ രേഖപ്പെടുതിയതായാണ് കണക്ക് . അതായത് ഇത്രയും ആളുകള് ഇന്നത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവർത്തന രീതിക്ക് എതിരാണ്. എന്റെ കാഴ്ചപ്പാടിൽ ഭൂരിഭാഗം നോട വോടുകളും പുതിയ തലമുറയുടെതാകും എന്നാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കൂടുത്തൽ കാലം ഭരണത്തിൽ ഇരുന്ന കോണ്‍ഗ്രസ് എന്നാ രാഷ്ട്രീയ പ്രസ്ഥാനത്തിന് തങ്ങളുടെ അസ്ഥിത്വം സാധാരണ ജനങ്ങൾക്ക് മനസിലാക്കി കൊടുക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. ഇന്ദ്രപ്രസ്ഥത്തിലെ മഹാ സൌഭാഗ്യങ്ങൾക്കിടയിൽ ജനത്തിന്റെ മനസറിയാൻ വൈകിപ്പോയി. പലപ്പോഴും മന്ത്രിമാർ തെല്ലൊരു അഹങ്കരതോടുകൂടി മാത്രമാണ് ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കൈകാരം ചെയ്തത്. ഉദാഹരണത്തിന് പെട്രോളിയം ഉല്പ്പന്നങ്ങളുടെ വില വർധന , അഴിമതി തുടങ്ങിയവ , . സാധാരണ ജനത്തിന്റെ മനസ് അറിയാൻ ശ്രമിക്കാത്ത മന്ത്രിമാരെ വീട്ടിൽ ഇരുത്താൻ തീരുമാനിച്ച ജനം ഒരു പുതിയ പാഠമാണ് ഇന്നത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് നല്കുന്നത്.
രണ്ടാമതായി രാഷ്ട്രീയത്തിന് അതീതമായി ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വോട്ടുകളുടെ ധ്രുവീകരണം ഈ തിരഞ്ഞെടുപ്പിൽ നാം കാണുകയുണ്ടായി. നാം ഇന്ത്യക്കാർ എന്നതിനപ്പുറം ഹിന്ദുവും മുസ്ലാമാനും ക്രിസ്ത്യാനിയും ആണെന്നും തങ്ങളുടെ ജാതിമത താല്പര്യങ്ങല്ക്കാണ് മുൻതൂക്കം എന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു തിരഞ്ഞെടുപ്പായിരുന്നു ഇത് . ഇതിന്റെ ഫലമായി ഭൂരിപക്ഷ സമുദായത്തിന് മേല്കൊയ്മ നേടുന്ന കാഴ്ച തികച്ചും യാദൃശ്ചികം മാത്രം. ഭാരതീയ ജനതാ പാർട്ടി അതിനു ഒരു നിമിത്തം ആയി എന്നുമാത്രം . കൊണ്‍ഗ്രസ്സിന്റെ അമിത നുനപക്ഷ പ്രീണനം ഭൂരിപക്ഷ സമുദായങ്ങളെ അവരിൽ നിന്ന് അകത്തിയതായി വേണം നമുക്ക് നിരീക്ഷിക്കാൻ. ഇത് കൊണ്ട് ഉണ്ടായ വലിയ അപചയം പർലെമെന്റിൽ ശക്തമായ പ്രതിപക്ഷം ഇല്ലാതായി എന്നത് തന്നെ. തെറ്റിദ്ധരിപ്പിക്കപ്പെട്ട ഇന്ത്യയിലെ ജനമനസുകൾ ഇത് തിരിച്ചറിയേണ്ടിയിരിക്കുന്നു.
മൂന്നാമതായി പ്രാദേശിക കഷികളുടെ പതനമാണ്. ഓരോ സംസ്ഥാനങ്ങളിലെയും പ്രാദേശിക കഷികൾ കാലങ്ങളായി തങ്ങളുടെ താല്പര്യങ്ങല്ക്കായി രൂപപ്പെടുത്തിയ വിഭാഗീയ രാഷ്ട്രീയത്തിന് ശക്തമായ തിരിച്ചടിയായിരുന്നു ഈ കഴിഞ്ഞ തിരഞ്ഞെടുപ്പ്. ചില രാഷ്ട്രീയ പാർടികൾക്ക് ഒരു സീറ്റു പോലും നേടാൻ ആയില്ല എന്നത് ശ്രദ്ധേയമാണ്. ഇത്തരം കഷികളുടെ പ്രാദേശിക വിലപേശൽ രാഷ്ട്രീയത്തിന് തടയിടാൻ പുതിയ അവസ്ഥ സഹായകമാകും എന്ന് പ്രതീക്ഷിക്കാം. പ്രാദേശിക വാദത്തെ തീര്ത്തും നിരാകരിക്കാൻ ആകില്ലെങ്കിലും അതിരുകടന്ന ചില അവകാശ വാദങ്ങൾ ഇന്ത്യ എന്ന രാഷ്ട്ര സങ്കല്പ്പത്തിനു എതിരാണ് എന്ന് പറയാതെ വയ്യ.
ദേശീയ രാഷ്ട്രീയത്തിൽ ഇടതു പക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പാണ് കടന്നു പോയത്. 9 സീറ്റിൽ മാത്രം ജയിച്ച കമ്മ്യുണിസ്റ്റ് പാർട്ടികൾ ഇപ്പോൾ പടുകുഴിയിലാണ്. എങ്ങനെ കരകയറും എന്ന് അവര്ക്ക് തന്നെ നിശ്ചയമില്ല. പാർട്ടി എന്നാൽ തങ്ങളുടെ പ്രവര്തകരാണ് എന്ന ധിക്കാര നിലപാടിന് ജനം ബാലറ്റിലൂടെ മറുപടി കൊടുത്തിരിക്കുന്നു. ഞങ്ങളുടെ പാർട്ടി സെക്രട്ടേറിയെറ്റ് തീരുമാനിക്കുന്നവരെ അവർ ഏതു തല്പര്യക്കാരാ യാലും ജനം ഏറ്റെടുക്കും എന്ന ധർഷ്ട്യത്തിനു ജനം മറുപടി പറഞ്ഞത് വളരെ ക്രൂരമായിപ്പോയി എന്നാണ് എന്റെ തോന്നൽ. തല്ലിയും കൊന്നും പാർട്ടി വളർതാനാകില്ല എന്ന് ഇനിയെങ്കിലും ഇവർ മനസിലാക്കിയാൽ നന്ന്. ജനപക്ഷത്തു നിന്ന് തീരുമാനങ്ങൾ എടുത്തിരുന്ന കമ്മ്യുണിസ്റ്റ് പാർട്ടികൾ കോർപ്പറേറ്റ് സംസ്കാരം കാട്ടിയാൽ ജനം അത് താമസ്കരിക്കുമെന്നത് കാലം ബാക്കി വച്ച പാഠങ്ങളിൽ ഒന്ന് മാത്രം. കമ്മ്യുണിസ്റ്റ്പാർട്ടികൾ തനതു പ്രത്യേയ ശാസ്ത്രങ്ങൾ മറന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ശ്രദ്ധിക്കുമ്പോൾ ജന മനസുകളിൽ നിന്ന് അവർ ആട്ടി അകറ്റപ്പെടും എന്ന് ഈ തിരഞ്ഞെടുപ്പ് ഫലം അവരെ ബോധ്യപ്പെടുത്തിയാൽ അത് ഈ പാർടി യിൽ വിശ്വാസം അർപ്പി ച്ചി രിക്കുന്ന ജനലക്ഷങ്ങൾക്കും അതുവഴി ഇന്ത്യയുടെ ജാധിപത്യത്തിനും നന്ന്.
ഒരു പുതിയ ഭാരതതിനായി നാം ഓരോരുത്തരും കാത്തിരിക്കുകയാണ്. പത്തു വർഷങ്ങൾക്കിപ്പുറം ഒരു സമ്മർദങ്ങളും ഇല്ലാതെ ഭരണ നേതൃത്വത്തിന് തീരുമാനങ്ങൾ എടുക്കാൻ ഇന്ത്യൻ ജനത അധികാരം നല്കിയിരിക്കുന്നു. ഇന്ത്യയുടെ ബഹു ഭൂരി പക്ഷം വരുന്ന സാധാരണ ജനത്തിനെ മുഖവിലക്കെടുത്ത് കൊണ്ട് ശ്രീ നരേന്ദ്ര മോഡി ഭരിക്കും എന്ന് നമുക്ക് കരുതാം.
വാൽകഷണം : മോഡിയെ കണ്ടാൽ അച്ചടക്ക നടപടിക്കു സാധ്യതയുള്ളതിനാൽ കേരളത്തിലെ രാഷ്ട്രീയത്തിലെ ബുദ്ധിരാക്ഷസന്മാർ ഇനി ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കാണേണ്ട എന്ന് തീരുമാനിച്ചാൽ കേരളത്തിന്റെ കാര്യം ഇനി തഥൈവ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ