ഞായറാഴ്‌ച, ഓഗസ്റ്റ് 23

കറുത്ത ഷർട്ടും ധരിച്ചു ഇരുളടഞ്ഞ ജീവിതത്തിലേക്ക്

ഒരു സിനിമ നമ്മളെ ഇത്രകണ്ട് സ്വാധീനിക്കുമോ ? ഇല്ല  എന്നാണു നിങ്ങളുടെ ഉത്തരമെങ്കിൽ നിങ്ങള്ക്ക് തെറ്റി. നമ്മുടെ യുവ തലമുറ  അവരുടെ ജീവിതം തന്നെയാണ് സിനിമയാക്കുന്നത്. അതിപ്പോ ലഹരിയെപ്പറ്റി  ആയാലും  ക്യാമ്പസിനെപ്പറ്റി ആയാലും ഇന്നത്തെ യുവാക്കളുടെ മനസ് സ്പർശി ക്കാൻ പോന്ന തരത്തിലാണ് ഇന്നിറങ്ങുന്ന ഒട്ടു മിക്ക ന്യൂ ജൻ സിനിമകളും കഥ തിരഞ്ഞെടുക്കുന്നത്. അത്തരം സിനിമാ സങ്കല്പം തെറ്റാണ് എന്നു പറയാൻ നമുക്ക് അവകാശമില്ല. കാരണം സിനിമ ജീവിതത്തോട് അടുത്ത് നില്ക്കുന്നതാവണം  എന്നാണു നാം എപ്പൊഴും പറയാറ് .അപ്പോൾ പിന്നെ സിനിമാക്കാരെ കുറ്റപ്പെടുത്തുന്നത് ശരിയായ നടപടിയല്ല. ക്യാമ്പസ്‌  പ്രണയവും ലഹരിയും കാലങ്ങളായി സിനിമാക്കാർ   പ്രമേയവൽ ക്കരിച്ചിട്ടുള്ള വിഷയങ്ങളാണ്  എന്നാൽ അതൊന്നും ഒരു കാലത്തും മനുഷ്യ് ജീവിതത്തെ ഇത്രകണ്ട് സ്വാധീനിച്ചിരുന്നില്ല . എന്നാൽ ഇപ്പോൾ വസ്തുത അങ്ങനെയല്ല , സിനിമയെയും കഥാപാത്രങ്ങളെയും അപ്പാടെ അനുകരിക്കാൻ ആണ്‍ പെണ്‍  വ്യത്യാസമില്ലാതെ തയ്യാറാകുന്നു എന്നതാണ് യാഥാര്ത്യം. ഇതിനെപ്പറ്റി പരിതപിക്കുന്നവരും പരസ്യ പ്രസ്താവന നടത്തുന്നവരും നമ്മുടെ യുവികളുടെ പഴി കേള്ക്കേണ്ടി വരുന്നു.  ഇതിനെയാണ് നാം  ജനറേഷൻ ഗാപ്‌  എന്ന് പറയുന്നത്. നമ്മുടെ കലാലയങ്ങളും ആഖോഷങ്ങളും തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. രാത്രികാലങ്ങളിൽ തലയില മുണ്ടിട്ടു മദ്യപിച്ചിരുന്ന വിദ്യാർഥികളെ മാത്രം കണ്ടിരുന്ന നമ്മുടെ ക്യാമ്പസുകളിൽ പരസ്യമായി മദ്യപിച്ചു ആഖോഷിക്കുന്ന ഒരുകൂട്ടം ആഭാസങ്ങൾ കാണേണ്ടി   വന്നത് കാലം കാത്തു വച്ച അത്ഭുതങ്ങളിൽ ഒന്ന് മാത്രം. ഒരു മനുഷ്യ ജീവന്റെ വില എന്തെന്ന് മനസിലാക്കാൻ കഴിയാത്ത വിധം നമ്മുടെ യുവ തലമുറ ഇത്ര കണ്ടു അധപ്പതിചെങ്കിൽ അതിനു കാരണം സിനിമമാത്രമെന്ന് പറഞ്ഞു രക്ഷപെടുന്നത്  ഒരു ഒളിച്ചോട്ടം എന്നല്ലാതെ എന്ത് പറയാൻ. ഇത്തരത്തിലുള്ള ക്യാമ്പസുകൾ നാളെ കൊലക്കളങ്ങൾ ആയി മാറിയാലും അതിശയിക്കേണ്ടതില്ല. മനസ്സ് ഉറ യ്കാക്കാത്ത പ്രായത്തിൽ നമ്മുടെ കുഞ്ഞുങ്ങൾ കാടിക്കൂട്ടുന്ന ഇത്തരം  കോപ്രായങ്ങൾ വരുത്തിവയ്ക്കുന്ന വിന എന്തെന്ന് അവർ പിന്നീട് തിരിച്ചറിയും. പക്ഷെ അപ്പോൾ തരിച്ചു വരാനാകാത്ത വിധം അവർ അകന്നു പോയിരിക്കും. ഒരു എൻജിനീയരാകാനുള്ള ഒരു പാവം വിദ്യാർഥിനിയുടെ  വര്ഷങ്ങളുടെ പരിശ്രമം കേവലം ഒരു കുപ്പി മദ്യത്തിൽ ഇല്ലായ്മ ചെയ്ത ഒരു കൂട്ടം സഹപാഠികൾ ഇപ്പോൾ തിരിച്ചരിയുന്നുണ്ടാകും തങ്ങള് ചെയ്ത തിരുത്താനാകാത്ത തെറ്റിനെ കുറിച്ച്. അവർ അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റല്ലെങ്കിലും അവരെ ഇത് ചെയ്യാൻ പ്രപ്തമാക്കിയത് നാം ഓരോരുത്തരും അടങ്ങുന്ന സമൂഹമാണ്  എന്നതാണ് യാഥാര്ത്യം. കറുത്ത ഷർട്ടും ധരിച്ചു ആഘോഷത്തിനു  ഇറങ്ങിയ നമ്മുടെ കൊച്ചുമക്കൾ അവരുടെ ജീവിതം തന്നെ ഇരുട്ടിലേക്ക് തള്ളിയിട്ടപ്പോൾ അവര്ക്ക് നഷ്ടമായത് വര്ഷങ്ങളുടെ  പ്രയത്നവും കുറെ മാതാപിതാകളുടെ പ്രതീക്ഷകളുമാണ്. നമ്മുടെ യുവ തലമുറയ്ക്ക് ഇതൊരു പാഠമാണ് . സിനിമയും ജീവിതവും നാം രണ്ടായി കാണണം .സിനിമക്ക് പകരം വക്കാൻ നമുക്ക് മറ്റൊരു സിനിമ സൃഷ്ടിക്കാം എന്നാൽ ജീവിതം ഒന്ന് മാത്രമേ ഉള്ളൂ. അത് നഷട്ടെട്ടാൽ തിരിച്ചെടുക്കുക അസാധ്യമാണ്. നമ്മുടെ മക്കൾക്ക്‌ തിരിച്ചറിവിന്റെയും സുരക്ഷിതത്വത്തിന്റെയും പാഠങ്ങൾ പകര്ന്നു കൊടുക്കേണ്ടത്  നമ്മുടെ കടമയാണ് . ഇതിനു നമുക്ക് കഴിഞ്ഞില്ലെങ്കിൽ ഒരു പക്ഷെ കാലം നമുക്ക് മാപ്പുതരില്ല.












അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ