വ്യാഴാഴ്‌ച, മേയ് 7

പ്രവാസം ഒരു വേദനയാകുമ്പോൾ

ഓരോ ഇന്ത്യക്കാരനും ചിലപ്പോഴെങ്കിലും  മനസ്സിൽ താലോലിക്കുന്ന സ്വപ്നമാണ് പ്രവാസജീവിതം. ഇതിനുള്ള പ്രധാന കാരണം തികച്ചും വ്യക്തിപരവുമാണ്. പ്രവാസജീവിതത്തിലൂടെ കൈവരിക്കാനാകുന്ന   സാമ്പത്തിക സുരക്ഷിതത്വം തന്നെയാണ് ഒരു പ്രധാന ആകർഷണം. എന്നാൽ പല പ്രവാസികളുടെയും മനസ് ഇന്ന് സംഘർഷ ഭരിതമാണ്. ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾക്കു മുൻപിൽ പകച്ചു നിൽക്കുന്നവരാണ്  ഇന്ന് ഭൂരിഭാഗം പ്രവാസികളും. നാടും വീടും വേണ്ടപ്പെട്ടവരെയും വിട്ടു  പ്രവാസം സ്വീകരിച്ചവരിൽ പലരും ഇന്ന് തികഞ്ഞ നിസ്സഹായ അവസ്ഥയിലാണ്. തങ്ങളുടെ പ്രീയപ്പെട്ട്ടവർ കണ്മുൻപിൽ രോഗത്തിന് കീഴടങ്ങിയത് കാണേണ്ടി വന്നവർ, ഉപജീവനത്തിന് വഴിയില്ലാതെ ആത്മസംഘര്ഷങ്ങളിലൂടെ കടന്നു പോകുന്നവർ, മാരകമഹാമാരിയെ ഭയപ്പെട്ടു നാല് ചുമരുകൾക്കുള്ളിൽ അകപ്പെട്ടവർ, ഭാവിയെപ്പറ്റി ചിന്തിച്ചു ഊണും ഉറക്കവും നഷ്ടപ്പെട്ടവർ എന്നിങ്ങനെ ജീവിതത്തിന് നാളിതുവരെ അനുഭവിക്കാത്ത തീവ്രപരീക്ഷണങ്ങളിലൂടെ ഓരോ പ്രവാസ ജീവിതവും കടന്നുപോകുകയാണ് . ഈ അനശ്ചിതത്വങ്ങക്കു നടുവിലും പ്രത്യാശയുടെ നല്ല വാർത്തകൾക്കായി കാത്തിരിക്കുകയാണ് അവർ. പ്രവാസ ജീവിതാനുഭവങ്ങൾ സമ്മാനിച്ച  കരുത്തുമായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ