ആയാളും ഞാനും തമ്മിൽ ?
പുതു തലമുറ അരാഷ്ട്രീയ വാദികൾ ആകുന്നതിന്നെ പ്പറ്റി ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട് . എന്താണ് ഇന്നത്തെ രാഷ്ട്രീയം. കാപട്യം, പിടിച്ചുപറി, അഴിമതി സ്വജനപക്ഷപാതം, അക്രമം പിന്നെ കൊലപാതകം . ഇന്നത്തെ യുവജനങ്ങൾ ഇത്തരം രാഷ്ട്രീയക്കാരിൽ നിന്ന് എന്താണ് പഠിക്കേണ്ടത് ? സ്വയം അധികാരം ചമഞ്ഞു ജനത്തെ പറ്റിക്കുന്ന രാഷ്ട്രീയ കപട്യതിനെതിരെ ഏതെങ്കിലും ഒരു കൂട്ടായ്മ ഉണ്ടാകുമ്പോൾ നാം ഒരുപാട് വേവലാതി പ്പെടുന്നത് എന്തിനാണ്. ? നമ്മുടെ വരും തലമുറയ്ക്ക് നല്കാൻ നമ്മുടെ കയ്യിൽ ഒന്നും തന്നെ ഇല്ല .രാഷ്ട്രീയം ഇന്ന് ഒരു ബിസിനസ് ആണ്. പണം ഇട്ടു പണം വരുന്ന ഒരുതരം മുച്ചീട്ട് കളി .പോയവാരം വളരെ സംഘർഷഭരിതമായിരുന്നു . കേരളത്തിലെ ചിലര് സൂര്യനെ കൂട്ടുപിടിച്ച് നടത്തിയ ചില കള്ള ക്കളി പുറത്തു വന്നിരിക്കുന്നു. സരിതയും അയാളും തമ്മിൽ നടന്ന ഒരു കള്ള ക്കളിയുടെ ബാക്കിപത്രം .പക്ഷെ ആരാണ് അയാൾ ? കോടികളുടെ ഈ രാഷ്ട്രീയ വിവാദത്തിൽ ജനങ്ങളുടെ മുന്നില് കൊഞ്ഞനം കുത്തുന്ന അയാൾ ആരെന്നു . മനസിലാക്കാൻ ഒരു പ്രൈമറി വിദ്യാർഥി യുടെ അറിവ് മാത്രം മതി. എന്നിട്ടും ജനത്തിനെ മണ്ടന്മാർ ആക്കുന്ന രാഷ്ട്രീയ പ്രഹേളിക തുടരുന്നു. അധികാരത്തിന്റെ ഇടനാഴികളിൽ വിളയാടുന്ന കപട മുഖങ്ങൾ കേരളീയര്ക്ക് പരിചിതമാണ്. ഇത്തരക്കാരുടെ കയ്യിലെ പാവകളാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വം. കാരണം മറ്റൊന്നുമല്ല . നമുക്കും കിട്ടണം പണം. അതിപ്പോ ആരെ കൊന്നിട്ടായാലും വേണ്ടില്ല. മനസാക്ഷിയില്ലാത്ത ഇത്തരം നേതൃത്വങ്ങളെ തലയിൽ കൊണ്ടുനടക്കുന്നവർ ഇഛിക്കുന്നതും മറ്റൊന്നല്ല. എന്നാൽ രാഷ്ട്രീയ നേതാക്കളെ അടച്ച് ആക്ഷേപിക്കുന്നതും ശ രിയല്ല.ജന നന്മ മാത്രം കാംഷിക്കുന്ന ചിലരെങ്കിലും ഇവർക്കിടയിൽ ഉണ്ട് . എന്നാൽ ഇത്തര ക്കാര്ക്ക് അധികാരത്തിന്റെ വരാന്തയിൽ ഇരിക്കാനേ കഴിയൂ. ജനാധിപത്യം ഒരു പണാധിപത്യം ആകുന്ന കാഴ്ച കുറെ കാലമായി നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇന്ന് രാഷ്ട്രീയം പണം കായ്ക്കുന്ന മരം ആകുമ്പോൾ അഴിമതി ഒരു കേവല കാഴ്ചകൾ മാത്രം. രാജ്യത്തിൻറെ സമ്പത്ത് ഘടന ആപത്കരമായ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു എന്ന സത്യം നമുക്ക് മറച്ചു വക്കാൻ ആകില്ല . ലക്ഷം കോടി കൊഴക്കഥകൾ നമുക്ക് ഇന്നൊരു നടോടിക്കഥ പോലെ ആണ്. CAG എന്നൊരു സംവിധാനം ഇല്ലെങ്കിൽ ഇത് ആരും അറിയുമായിരുന്നില്ല. നമ്മുടെ മടിശീല ചോര്ന്നു ഒന്നും ഇല്ലാതെ ആകുമ്പോൾ, നമ്മിൽ വിശപ്പ് പിടിമുറുക്കുമ്പോൾ ഒരു പക്ഷെ തിരിച്ചറിവ് ഉണ്ടാകാതിരിക്കില്ല . പക്ഷെ അന്ന് നാം ഏറെ വൈകിപ്പോയിരിക്കും.
ഒരു അഴിമാതിക്കഥ പുറത്തുവരുമ്പോൾ മാത്രം വെവലാതികൊല്ലുന്ന നാം ഇത്തരം കാപട്യം നിറഞ്ഞ മുഖങ്ങളെ തിരിച്ചറിയുന്നില്ല എന്നത് മനപ്പൂർവം എന്നേ കരുതാനാകൂ. പുതിയ കാലഖട്ടത്തിലെ തലമുറ രാഷ്ട്രീയ സത്യസന്ധത എന്തെന്ന് തിരിച്ചറിയുമ്പോൾ മാത്രം നമ്മുടെ നാട്ടിൽ സമാധാനവും സമ്പന്നതയും കൈവരുകയുള്ളൂ . അതിനുള്ള ഒരു തിരുത്തൽ ശക്തിയാകണം നമ്മുടെ പുതുതലമുറ. ഒപ്പം നമുക്കിടയിലെ കപട മുഖങ്ങൾ ക്കെതിരെ ജാഗരൂഗ രായിരിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ