ശനിയാഴ്‌ച, ജൂലൈ 6

നമുക്ക് നേരെ തിരിയുന്ന കുന്തമുനകൾ



സരിത, ശാലു, ബിജു, ജോപ്പാൻ, തെറ്റയിൽ . ഇതാണ് സമീ പ കേരള രാഷ്ട്രീയം.
നിയമ  സഭ നാളെ വീണ്ടും കൂടുവാൻ പോകുന്നു.  വീണ്ടും ഒരു സരിതോല്സവം പ്രതീക്ഷിക്കാം. ജനങ്ങൾക്ക്‌ തെറ്റും ശരിയും തിരിച്ചറിയാൻ ആകാത്തവിധം സങ്കീർണം  ആയിരിക്കുന്നു, നമ്മുടെ രാഷ്ട്രീയം. ആദർശ  ശലികളുടെ കാലം കഴിഞിരിക്കുന്നു. അഭിനവ മാനേജ്‌മന്റ്‌ സിദ്ധാന്തങ്ങൾ നടപ്പിലാക്കുന്ന   ഒരു ബിസിനസ്‌ ആണ്ഇപ്പോഴത്തെ രാഷ്ട്രീയം.. നാം  പ്രജകൾ കസ്റ്റമേഴ്സ് ആണ്. പറ്റിക്കപെടാൻ വിധിക്കപ്പെട്ടവർ.അഭിനവ പൊളിറ്റിക്കൽ മാനേജ്‌മെന്റിന്റെ ബുദ്ധിയിൽ ഉദിച്ച ഒരു അപാര ആശയമായിരുന്നു 'സോളാർ '. ഒരിക്കലും വറ്റാത്ത ഊർജ(പണം) സ്രോതസ്( കുബുധികളുടെ കൈകളിൽ  അബദ്ധത്തിൽ പെട്ട്ടുപോയവരും ഇക്കൂട്ടത്തിൽ ഉണ്ട്) . ഏതായാലും എക്കാലവും ഒരാളെ പറ്റിക്കാൻ ആവില്ല എന്ന  വലിയ സത്യം ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു . പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും . അത് ഒരു ദൈവ നീതി.  പണവും പെണ്ണും അധികാര കേന്ദ്രങ്ങളുടെ ചാപല്യം എന്ന് നമ്മുടെ പഴമക്കാർ  പറഞ്ഞത് എത്രയോ  ശരി.  ഏതായാലും നാം കേരളീയർ പറ്റി ക്കപ്പെടാൻ വിധിക്കപ്പെട്ടവർ തന്നെ . ആട് തെക്ക്, മാഞ്ചിയം , മണി ചെയിൻ എന്നിങ്ങനെ പലവിധം പറ്റിപ്പ്‌ പ്രസ്ഥാനങ്ങൾ നമ്മുടെ നാട്ടിൽ വന്നു പോയി. എന്നിട്ടും നാം പഠിക്കുന്നില്ല. ലാഭ കൊതിയിൽ വീണ്ടും ഈയാം പാറ്റകളെ  പോലെ കത്തി അമരുന്നു. ഇത്തരം പറ്റി ക്കലുകളിൽ പെട്ടുപോകുന്ന ഒരു വിഭാഗമാണ്‌ പ്രവാസികൾ, തങ്ങൾക്കു കിട്ടുന്ന പണം എങ്ങനെ വിനിയോഗിക്കണം എന്ന് അറിയാതെ ആരുടെ എങ്കിലും പ്രലോഭ നങ്ങല്ക്ക് വഴങ്ങി അബദ്ധത്തിൽ  പെട്ട് പോകുന്നവർ .  പണം ഇരട്ടിപ്പിക്കുന്ന ഒരു മാജിക്കും ഇന്ന് നിലവിലില്ല എന്ന് നാം  പഠിക്കേണ്ടിയിരിക്കുന്നു . അതുകൊണ്ട് തന്നെ എല്ലാ  പ്രവാസികളും കരുതലോടെ ഇരിക്കുക  നിങ്ങളെ ചുറ്റുന്ന കഴുകൻ  കണ്ണുകളെ തിരിച്ചറിയുക . മണലാരണ്യത്തിൽ കഷ്ടപ്പെട്ട് നേടുന്ന പണം കപട രാഷ്ട്രീയക്കാരും അവരെ ചുറ്റുന്ന സരിതഗ്രഹങ്ങളും തട്ടിയെടുക്കാതിരിക്കട്ടെ .   






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ