ഞായറാഴ്‌ച, മാർച്ച് 2

FACT കാർഷിക സംസ്കാരത്തിന്റെ നേർകാഴ്ച

ഉദാരവല്കരണ നയങ്ങൾ   രാജ്യത്തിന്‌ ഗുണവും ദോഷവും ഉണ്ടാക്കിയിട്ടുണ്ട്.ഇതിൽ ഏതാണ് കൂടുതൽ എന്ന് വിശദീകരിക്കാൻ നമുക്കാവില്ല എന്നാൽ ഈ പുത്തൻ സാമ്പത്തിക നയം സാധാരണ ജനത്തെ  എപ്രകാരം ബാധിച്ചു   എന്ന ചോദ്യത്തിന്  ഉത്തരം കണ്ടെത്താൻ അത്ര പ്രയാസം ഉണ്ടാകില്ല . ഉപ്പു തൊട്ടു  കർപ്പൂരം വരെ വില വർ ധിക്കാൻ  ഇടയായ സാഹചര്യങ്ങൾ സമാന്യ ബുദ്ധിയിൽ മനസിലാക്കാവുന്നതെ ഉള്ളു.  നമ്മുടെ രാജ്യം  ഭരിക്കുന്നത്‌ രാഷ്ട്രീയ പാർടികൾ അല്ലാ എന്ന യാഥാര്ത്യം  തിരിച്ചറിയണം. വികസനത്തിന്റെ പേര് പറഞ്ഞു കോർപ്പറേറ്റ് മേലാളന്മാർക്ക്  എല്ലാവിധ സഹായങ്ങളും ചെയ്യുന്ന ഒരുകൂട്ടം ബുരൊക്രാറ്റുകളുടെ കയ്യിലെ കളിപ്പാവകൾ മാത്രമാണ് നമ്മുടെ രാഷ്ട്രീയക്കാർ  .   നമ്മുടെ രാജ്യത്തിൻറെ സമ്പത്ത് ഇത്തരക്കാർക്ക് മുന്നിൽ   അടിയറ വക്കുന്ന   കാഴ്ച ഓരോ ഭാരതീയനും വളരെ നിസ്സഹായതയോടെയാണ്  നോക്കി കാണുന്നത് .  നമ്മുടെ ഭരണാധിപന്മാർ ജനങളുടെ പൊതു സ്വത്തായ പൊതു മേഖലയെ സ്വകാര്യ വ്യക്തികള്ക്കു തീറെഴുതുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ നാടിനെ   നിവർത്തി  നിർത്തുന്ന നട്ടെല്ലാണ്  എന്ന കാര്യം മറക്കുന്നു . 

കേരളത്തില ഒരു വലിയ സമരം നടക്കുന്നു. അത്  അതിജീവനത്തിനുള്ള സമരം എന്ന് പറയാമെങ്കിലും  ഈ സമരത്തെ ഇപ്പോൾ അങ്ങനെ വിശേഷിപ്പിക്കാൻ ആകില്ല .  സ്വതന്ത്ര ഇന്ത്യയുടെ അത്രയും പ്രായം വരുന്ന FACT എന്നാ ഒരു മഹാ സ്ഥാപനം അതിന്റെ ഏറ്റവും വലിയ പ്രതിസന്ധി  ഘട്ടത്തിലൂടെ  കടന്നു പോകുകയാണ്.  ഇന്ത്യയുടെ കാര്ഷിക വളര്ച്ചയ്ക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്ത ഈ  വ്യവസായം അനെകായിരങ്ങൾക്ക് ജീവനോപാധിയായി. ഈ സ്ഥാപനം   ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ നമ്മുടെ ഭാരണാധിപന്മാര്ക്ക്  അറിയാതല്ല. നമ്മുടെ പുതിയ സാമ്പത്തിക നയങ്ങൾ അവരെ കൊണ്ട് കണ്ടില്ലെന്നു നടിപ്പിക്കുന്നതാണ്. FACT  കുറെ തൊഴിലാളികള്ക്ക് ഉപജീവനത്തിനുള്ള മാര്ഗം എന്നതിനു ഉപരി നാടിന്റെ കാര്ഷിക അഭിവൃധിക്കുള്ള ഒരു ഉപാധിയാണ് .  കാലാ കാലങ്ങളിൽ നമ്മുടെ സർകാരുകൾ ശരിയായ വിധം ഇടപെടലുകൾ നടത്താത്തതിന്റെ പരിണത ഫലമാണ്  ഇപ്പോഴത്തെ ഈ പ്രതിസന്ധി.    ഇത് നമ്മുടെ നാടിന്റെ സമരമായി  ഏറ്റെടുക്കേണ്ടിയിരിക്കുന്നു .  തെറ്റായ സാമ്പത്തിക നയങ്ങളെ പൊളിച്ചെഴുതാൻ ഒരു വഴികാട്ടി ആയി ഈ സമരം മാറും  എന്ന നമുക്ക് കരുതാം . ഇതിനെ  കണ്ടില്ല എന്ന്   നടിക്കാൻ നമ്മുടെ ഭരണ മേധാവിത്വത്തിനു കഴിയില്ല . അതുകൊണ്ടുതന്നെ   തന്നെ അന്തിമ വിജയം ജനപക്ഷത്താകും എന്നതിൽ സംശയമില്ല. FACT ഒരു വ്യവസായം മാത്രമല്ല  നമ്മുടെ ഭാരതത്തിന്റെ കാർഷിക  സംസ്കാരത്തിന്റെ നേർക്കാഴ്ചയാണ്‌എന്ന് നാം ഓർക്കുക .  





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ