ചൊവ്വാഴ്ച, ഒക്‌ടോബർ 13


ഞാൻ നടന്നു പോയ വഴികൾ-1  


മനസിനും ശരീരത്തിനും അല്പസ്വല്പം ജരാനരകൾ ബാധിചിര്ക്കുന്നു. യവ്വനമെന്ന മിഥ്യയിൽ നിന്നും മോചിതനായി    വാർദ്ധക്യമെന്ന    യാഥാര്ത്യത്തെ വരവേല്ക്കാൻ മനസിനെ പകപ്പെടുത്തേണ്ട സമയമായിരിക്കുന്നു.  കടന്നു പോകുന്ന അമ്പതു വർഷങ്ങൾ ജീവിതത്തെ എന്ത്പഠിപ്പിച്ചു എന്ന വിശകലനം  സാർത്ഥകമാണെന്ന  ഒരു തോന്നൽ  ശക്തമാകാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി.   ഒരു തരത്തിൽ  പറഞ്ഞാൽ  ഒരു ഓർത്തെടുക്കൽ.  നടന്നു പിന്നിട്ട വഴികളിൽ എവിടെയോ കൈവിട്ട  നല്ലതും ചീത്തയുമായ കുറെ ദിനങ്ങൾ. ഒരു പക്ഷെ  ഇഷ്ടമായവ മാത്രം  ഒർത്തെടുക്കാൻ എന്റെ സ്വാർഥത എന്നോട് കല്പിക്കുന്നുണ്ടെങ്കിലും  എന്നിലെ തിന്മകളെ പുറത്തെടുക്കാനാണ് ആണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത് കാരണം ഞാനെന്ന തിരിച്ചറിവിന് ഇടയാക്കിയത് ഇതുമൂലമുണ്ടായ പശ്ചാതാപങ്ങളാണ്. 

ഭൂമിയിൽ ഒരു മനുഷ്യ ജന്മം ജീവിച്ചുതീർതതുകൊണ്ടുമാത്രം   പരിപൂർണനാകുന്നില്ല എന്നു മനസിലാക്കാനുള്ള സാമാന്യ ബോധ്യമുള്ളതിനാൽ  ഈ ഓർത്തെടുക്കൾ ഒരു പക്ഷെ ദൈവം അനുവദിച്ചു തരുന്ന ഇനിയുള്ള നാളുകളിൽ ഞാൻ അറിയാതെ പോകുന്ന മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. അറിഞ്ഞതും അറിയാത്തതുമായ ഒട്ടനവധി കാര്യങ്ങളുണ്ട് ഇതിൽ അറിയാതവയാണ് കൂടുതലും   അറിഞ്ഞവ  കേവലം തുഛം. ഓരോ അറിവുകൾക്കും    പിന്നിലും ഞാനല്ല എന്ന തികഞ്ഞ ബോധ്യമുള്ളതിനാൽ എന്നിലെ അറിവുകൾക്കെല്ലാം കടപ്പെട്ടിരിക്കുന്നത് ഈ ഭൂമിയിലെ മനുഷ്യരുൾപ്പെട്ട ജൈവ സമൂഹത്തോടാണ്. ഓരോ ജീവജാലത്തിനും  നമ്മെ പഠിപ്പിക്കാൻ ഒരുപാടുകാര്യങ്ങളുണ്ട്. ഇത്തരം അറിവുകൾ  പാഠപുസ്തകങ്ങൾക്കതീതവുമാണ്.  ഓരോ ദിനങ്ങളുടെയും പുതു ശ്വാസം നമുക്ക് തരുന്ന അറിവുകളാണ്  എനക്ക്  ഈ ഭൂമിയിൽ  ജീവിക്കാനുള്ള പ്രേരണ. 

മരണമെന്ന മഹാമാന്ത്രികൻ  ഇരുളാകുന്ന  അഞ്ജതയുടെ വരമ്പുകളിൽ നമ്മെ ഏകാനായി നടത്തുമ്പോൾ മാത്രമാണ് ഭൂമിയിൽ നമുക്ക് കരുതി വച്ചിരുന്ന സൌഭാഗ്യങ്ങളുടെ വില നാം അറിയുന്നത്‌ . അതുകൊണ്ട് തന്നെ സ്വര്ഗതുല്യമായ ഈ ഭൂമിയിലെ സർവ ചരാചരങ്ങളെയും  സ്നേഹിക്കാൻ കഴിയണേ  എന്നാണ് എന്റെ പ്രാര്ത്ഥന. എങ്കിലും  മനസ്സിൽ അടിഞ്ഞു കൂടിയ   സ്വാർഥ  ചിന്തകൾ  എന്നെ  പിന്തിരിപ്പിക്കുന്നൂ  എന്ന് ഞാൻ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഇതിനെ അതിജീവിക്കാൻ ഇനിയും മനസ്   പകപ്പെടെണ്ടിയിരിക്കുന്നു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ