ചൊവ്വാഴ്ച, ഒക്‌ടോബർ 20

ചെരുപ്പ്




നാളിതെത്രയായി
ചുമക്കുന്നു  നിന്നെ
ഞാനെൻ  ചുമലിൽ
രാത്രിയും  പകലെന്നുമില്ലാതെ
ഭാരം ചുമന്നു ഞാൻ
മൃതപ്രയനായിരിക്കുന്നു
തന്നില്ല  നീയെനിക്കു
തെല്ലു വിശ്രമം
കാലമിത്രയും കേട്ടുവോ
നീയെൻ ദീന രോദനം?

കേട്ട മാത്രയിൽ  അയാൾ
വാങ്ങി പുതിയാതോരെണ്ണം
വലിച്ചെറിഞ്ഞെന്നെ
ദൂരെ ചവറ്റു കൂനയിൽ
ഏകനാണ് ഞാനിന്ന്
വെയിലും മഴയുമേറ്റ്
ആരാലും പരിച്ചരിച്ചിടാതെ
മരണത്തെ മുന്നിൽ  കണ്ട്...



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ