ചൊവ്വാഴ്ച, നവംബർ 24

SN കോളജിൽ നിയമത്തിനായി ശ്രീമാൻ വെള്ളാപ്പള്ളി  നടെശൻ വാങ്ങിയ കാശിന്റെ കണക്കെടുക്കുകയാണ് ഇപ്പോൾ ഭരണ പ്രതിപക്ഷങ്ങൾ. ഇവർ  തന്നെ കാലങ്ങളായി വീതിച്ചു കൊടുത്ത സ്ഥാപനങ്ങളിൽ ആവശ്യത്തിനും അനാവശ്യത്തിനും പണം വാങ്ങുന്നുണ്ട് എന്ന തിരിച്ചറിവ് ഇവർക്ക്   വന്നത് ഇപ്പോൾ മാത്രമാണ്. അതിന്റെ കാരണം വോട്ടു രാഷ്ട്രീയം തന്നെ. കേരളത്തിലെ വിവിധ ജാതി സംഘടനകൾ കൈവശം വച്ച് അനുഭവിച്ചു വരുന്ന ഈ വരുമാന മർഗത്തെ ഇല്ലായ്മചെയ്യാൻ പ്രാപ്തിയുള്ള ഒരു ഭരണാധികാരിയും നമ്മുടെ നാട്ടിൽ ഇല്ല  .ഇത് മനസിലാക്കിക്കൊണ്ടു തന്നെയാണ് ഓടുന്ന പട്ടിക്കു ഒരു മുഴം മുൻപേ എന്ന രീതിയിൽ വെള്ളാപ്പള്ളി തങ്ങളുടെ സ്ഥാപനങ്ങളുടെ നിയമനങ്ങൾ PSC വിടാം എന്ന് പറഞ്ഞത്. ബുദ്ധിയുള്ള രാഷ്ട്രീയക്കാർ ഇനി ഇതേപ്പറ്റി ഒന്നും മിണ്ടില്ല.വെള്ളാപ്പള്ളിയുടെ രാഷ്ട്രീയത്തെ  നേരിടാനുള്ള ചങ്കുറപ്പ് ഇന്ന് കേരളത്തിലെ ഒരു രാഷ്ട്രീയപ്പാർടികൾക്കും ഇല്ല എന്നതാണ് സത്യം. കാരണം അതിനു ആദ്യമായി  വേണ്ടത് കേരളത്തിലെ എല്ലാ  ജാതി മത വര്ഗീയ ശക്തികളേയും തള്ളി പറയുക എന്നതാണ്. ഇന്നത്തെ കേരള രാഷ്ട്രീയത്തിൽ ഇതിനുള്ള  ധൈര്യം ആര്ക്കാണ് ഉള്ളത്?    പിന്നെ കോഴ, വള്ളി നിക്കർ , കൊലപാതകം  ,സമാധി എന്നൊക്കെ പറഞ്ഞു ജനത്തിന്റെ കയ്യടി വാങ്ങാം എന്ന് മാത്രം.( പറയുന്നത് കേട്ടാൽ തോന്നും കോഴ, കൊലപാതകം ,സ്വജനപക്ഷപാതം എന്ന വാക്കുകളൊന്നും നിഖണ്ടുവിൽ ഇല്ലാത്തവരാണ്  കേരളത്തിലെ  അഭിനവ രാഷ്ട്രീയക്കാർ  എന്ന്)  വെള്ളാപ്പള്ളി രാഷ്ട്രീയ പ്രസ്ഥാനമല്ല വിഭാവനം ചെയ്യുന്നത് പകരം കേരളത്തിലെ ഓരോ ഹിന്ദുവിന്റെയും മനസ്സിൽ വര്ഗീയ ചേരി തിരിവ് സൃഷ്ടിച്ചു ഒരു വോട്ടു ബാങ്ക് സൃഷ്ടിക്കുക ഇത് വഴി തല്പ്പരകക്ഷികൽക്കുവേണ്ടി ഭരണ തലത്തിൽ സമ്മർദം   ചെലുത്തുക.. ഇത് എല്ലാ മത വിഭാഗങ്ങളും കാലങ്ങളായി അനുഷ്ടിച്ചു പോരുന്നതും നമ്മുടെ രാഷ്ട്രീയക്കാർ നിവര്തിച്ചു നല്കുന്നതുമാകുന്നു,  എന്നാൽ  കേരളരാഷ്ട്രീയത്തിൽ ഹിന്ദു വോട്ടുകളുടെ ഏകീകരണം സൃഷ്ടിക്കാൻ പോകുന്ന  പ്രത്യാഘാതം അത്ര ചെരുതായിരിക്കില്ല . ഒരു പക്ഷെ ഈ വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ കാര്യമായി ബാധിക്കില്ലെങ്കിലും ഭാവിയിൽ വൻ തോതിലുള്ള വര്ഗീയ  ധൃവീകരനതിനുള്ള സാധ്യത നമുക്ക് ഇപ്പോൾ തള്ളിക്കളയാനാവില്ല .അതുകൊണ്ട് തന്നെ തോലിപ്പുറത്തുള്ള ചികിത്സ ഒരു പോംവഴിയല്ല. നമ്മുടെ ഇടതു പക്ഷ നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ കൂടുതൽ അപകടം വിളിച്ചു വരുതുകയെ ഉള്ളൂ.  കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ  ഇടതു പക്ഷത്തെ വോട്ടു ചെയ്തു വിജയിപ്പിക്കുന്നത് അവർ കമ്മ്യുനിസ്റ്റുകാരൊ ഇടതു പക്ഷ അനുഭാവികളോ ആയതുകൊണ്ടല്ല. ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്ന   മതേതര നിലപാടുകൾ കൊണ്ടാണ്. എന്നാൽ അവർ ക്ക്  മാറി ചിന്തിക്കാൻ അധിക സമയം വേണ്ട എന്നാ സത്യം മനസിലാകെണ്ടാതായിട്ടുണ്ട് ..അതുകൊണ്ട് തന്നെ വര്ഗീയതക്കെതിരെയുള്ള നിലപാടുകൾ ജനങ്ങളുടെ മുന്നിൽ സത്യസന്ധമായി അവതരിപ്പിക്കുകയാണ് ഇപ്പോൾ വേണ്ടത്. വഴിവക്കിൽ ബീഫ് വച്ചതുകൊണ്ടോ ,വെള്ളാപ്പള്ളിയെ അപഹസിച്ചതുകൊണ്ടോ,ഹൈന്ദവതയെ തള്ളിപ്പറഞ്ഞതുകൊണ്ടോ  ഒരു കാര്യമായ പ്രയോജനം  ഉണ്ടെന്നു തോന്നുന്നില്ല.ഇന്ത്യൻ ജാധിപത്യം വിഭാവനം ചെയ്യുന്ന അവകാശങ്ങൾ എല്ലാവര്ക്കും തുല്യമാണ്. അതിപ്പോ വെള്ളാപ്പള്ളിക്കും ,സിപിഎം നും ,  രണ്ടു നിയമം ഇന്ത്യൻ ഭരണഘടന ഉറപ്പാക്കുന്നില്ല . ഒരു ജാഥ നടത്തിയതുകൊണ്ട് രാജ്യം ഭരിക്കാൻ കഴിയും എന്ന മിഥ്യാധാരണ വെള്ളാപ്പള്ളിക്കുമുണ്ടാകാനിടയില്ല . പിന്നെ ഇതെല്ലാം പറഞ്ഞു വലുതാക്കിയെ അടങ്ങൂ എന്ന് ഇവർ ചിന്തിച്ചാൽ പിന്നെ നാം എന്ത് ചെയ്യും .ജനാധിപത്യ വിശ്വാസികളായ കേരളത്തിലെ ജനങ്ങൾ  ഇടതുപക്ഷത്തിൽ നിന്നും ആഗ്രഹിക്കുന്നത് സാമാന്യ ബുദ്ധിയും സംയമനവുമാണ് .നിരന്തരം ഹൈന്ദവ രാഷ്ട്രീയത്തെ അപലപിക്കുമ്പോൾ ഏതെങ്കിലും ഹിന്ദുവിന്റെ മനസ്സൊന്നു  മാറി ചിന്തിക്കനിടയായാൽ  അവിടെ വിജയിക്കുന്നത് വര്ഗീയതയും പരാജയപ്പെടുന്നത് മതേതര ഇന്ത്യയുടെ മനസക്ഷിയുമായിരിക്കും എന്നോർത്താൽ നന്ന്..












അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ