ബുധനാഴ്‌ച, ഒക്‌ടോബർ 12

ഓർമ്മകൾ

എല്ലാമുണ്ടെ ...എല്ലാമുണ്ടെ  സോപ്പ് ചീപ്പ് കണ്ണാടി എല്ലാമുണ്ടെ---- 
പാടവരമ്പിലൂടെ ഒരു ചെറിയ മരത്തിന്റെ  പെട്ടിയും തലയിലേറ്റി എല്ലാമുണ്ട് എന്ന് വിളിച്ചു കൂവി കടന്നു വരാറുള്ള അലി മാപ്പിളയെ ഒരിക്കലും മറക്കാനാവില്ല. കുട്ടികൾ  മുതൽ പ്രായമായവർ വരെ  അലി മാപ്പിളയുടെ പെട്ടിയിൽ ഒളിച്ചിരിക്കുന്ന സാധനങ്ങൾ കാണാൻ ആകാംഷ കാണിക്കാറുണ്ട്. ഞങ്ങൾ ആൺകുട്ടികളുടെ താല്പര്യം തോക്കും പൊട്ടാസുമാണെങ്കിൽ പെൺകുട്ടികൾക്ക് കല്ലുമാലയും റിബ്ബണുമാണ് . അലി മാപ്പിള വരുമ്പോൾ  അമ്മയോടോരം ചേർന്ന് കളിപ്പാട്ടങ്ങൾ  വാങ്ങിത്തരാൻ  നിർബന്ധിക്കുന്ന ആ ദിനങ്ങൾ ഇന്നും മനസ്സിൽ മായാതെ നിറഞ്ഞു നിൽപുണ്ട്.  കാലം മാറി ഇന്ന് ആലി മാപ്പിളമാരില്ല ആമസോണിൽ ഓൺലൈനിൽ ഇഷ്ട്പ്പെട്ട സാധനങ്ങൾ വാങ്ങുമ്പോൾ അലി മാപ്പിളയുടെ പെട്ടിയിൽ നിന്നും ഇഷ്ടപ്പെട്ടു വാങ്ങുന്ന കൊച്ചു കൊച്ചു സന്തോഷങ്ങൾ  ഒരിക്കലും ലഭിക്കാറില്ല. നമുക്ക് പ്രിയപ്പെട്ടവരെ  കാലം നമ്മിൽ നിന്നും അടർത്തിമാറ്റുമെങ്കിലും ചിലരുടെ ഓർമ്മകൾ നമ്മെ വിട്ടു പോകാറില്ല  നമ്മുടെ മരണം വരെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ