പ്രണയം ഒരു ദുര്‍ബല വികാരമാണ് എന്ന് ചിലര്‍ പറയാറുണ്ട്. അത് കൊണ്ടാണ് പ്രണയ ചാപല്യം എന്ന് നാം പലപ്പോഴും പറഞ്ഞു കേള്‍ക്കാറ്. പക്ഷെ ഞാന്‍ ഇതിനോട് യോജിക്കാന്‍ തയ്യാറല്ല കാരണം പ്രണയത്തോളം ശക്തമായ ഒരു വികാരം ഇല്ല എന്നാണ് എന്‍റെ പക്ഷം. ഒരു പക്ഷെ ഈ ലോകത്ത് പ്രണയിക്കാതവരായി ആരും ഉണ്ടായിരിക്കില്ല . പ്രണയത്തിനു ജാതിയോ മതമോ ഭാഷയോ ഒരുപക്ഷെ ലിംഗഭേദമോ ബാധകമല്ല . സ്വവര്‍ഗ പ്രണയം ഇന്ന് ശക്തമായ ഒരു ചര്‍ച്ചാ വിഷയമാണ് .പക്ഷെ നമുക്ക് എപ്പോഴും പ്രിയങ്കരം സ്ത്രീ പുരുഷ പ്രണയമാണ് കാരണം അതാണ് ദൈവ നീതി .ദൈവം മനുഷ്യ രാശിക്കായി കരുതി വച്ചിട്ടുള്ള ഏറ്റവും വലിയ സമ്മാനവും . പ്രണയത്തിനു ഒരു ജീവചക്രം അഥവാ ലൈഫ് സൈക്കിള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ അതിന്‍റെ സാധ്യത നമുക്ക് തീര്‍ത്തും തള്ളിക്കളയാന്‍ ആവില്ല . കേവലം ഇഷ്ടത്തില്‍ തുടങ്ങി പ്രണയത്തിന്‍റെ ഉന്മാദ അവസ്ഥയിലേക്ക് വരെ ഇത് എത്തിച്ചേരുന്നു. ഭൌതിക പ്രേരണയാല്‍ പ്രണയത്തിന്‍റെ അവസ്ഥകള്‍ക്ക് വ്യതിയാനങ്ങള്‍ വരാറുണ്ട് എങ്കില്‍ പോലും മാനവ രാശിയെ കൂട്ടി ഇണക്കുന്ന ഏറ്റവും വലിയ ഒരു ഘടകമാണ് പ്രണയം. ഒരു പക്ഷെ തീവ്ര പ്രണയത്തിന്‍റെ ഏതെങ്കിലും ഒരു അവസ്ഥയില്‍ വേര്‍ പിരിയുന്നവരുടെ മനസ്സില്‍ പോലും പ്രണയത്തിന്‍റെ വിത്തുകള്‍ നിലനില്‍ക്കുന്നുണ്ടാകും . അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായാല്‍ പൊട്ടി മുളച്ചു വീണ്ടും പൂര്‍വ അവസ്ഥ സ്വീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു മാസ്മരികത പ്രണയം എന്നാ വികാരത്തിന് ഉണ്ട്. വ്യവസ്ഥാപിതമായ പ്രണയ സങ്കല്പങ്ങള്‍ നമുക്ക് ഉണ്ട് എങ്കിലും ഇത് തികച്ചും സ്വകാര്യമായ ഒരു അനുഭൂതിയാണ്. നമ്മിലെ അസ്തിത്വത്തെ തിരിച്ചറിയാന്‍ ഉതകുന്ന ഉദാത്തമായ ഒരു അവസ്ഥ .
മനുഷ്യര്‍ക്ക് പ്രണയിക്കാനായി ഒരു ദിവസം കണ്ടെത്തിയ ബുദ്ധി രഷസന്മാര്‍ മനസിലാക്കാതെ പോയ അഥവാ മനപ്പൂര്‍വം മറന്നു പോയ ഒന്നുണ്ട്. പ്രണയം കേവലം ഒരു റോസാ പൂവിലോ അതുപോലുള്ള ഏതെങ്കിലും സമ്മാനങ്ങളിലോ ഒതുങ്ങുന്ന ഒന്നല്ല. പ്രണയദിനത്തിന്റെ വ്യവസായ വല്‍ക്കരണം വലിയ തോതില്‍ നമ്മുടെ പ്രണയ സങ്കല്‍പ്പത്തെ മാറ്റി മറിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ .നമ്മുടെ കലാലയങ്ങളില്‍ ഇതൊരു ആഖോഷമാണ്. ഒരു പക്ഷെ പ്രണയദിനം നമ്മുടെ ഭാവി തലമുറയെ പ്രണയത്തിന്‍റെ ആദ്യ പാഠം പഠിപ്പിക്കുന്ന ആഗോള കച്ചവട തന്ത്രം ആണ് എന്ന് പറയേണ്ടി വരും . ഏതായാലും ഇത്തരത്തില്‍ പ്രണയത്തിന്‍റെ ആദ്യ പാഠങ്ങള്‍ പഠിക്കുന്ന എത്ര പേര്‍ പിന്നീട് ജീവിതത്തില്‍ യഥാര്‍ത്ഥ പ്രണയത്തിന്‍റെ സുഖം അനുഭവിക്കുന്നുണ്ട് എന്നത് അനുസരിച്ചിരിക്കും ഈ ദിനത്തിന്‍റെ വരും കാലങ്ങളിലെ പ്രസക്തി( പക്ഷെ ഈ വ്യവസായം കൂടുതല്‍ ശക്തി പ്രാപിച്ചു കോണ്ടേ ഇരിക്കും എന്നത് യഥാര്‍ത്ഥ്യം) . പ്രണയത്തിന്‍റെ ജീവ ചക്രത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തി എന്നാ നിലയില്‍ ലോകത്തിന്‍റെ ഗതിവിഗതികള്‍ മാറ്റിമറിക്കാന്‍ പോന്ന പ്രണയം എന്നാ വികാരം കൂടുതല്‍ ശക്തമാകട്ടെ എന്ന് ഈ ദിനത്തില്‍ ആശിച്ചു പോകുകയാണ് ഒപ്പം ഞാന്‍ ഓര്‍കുന്നു എന്നിലെ പ്രണയം തൊട്ടറിയുന്ന എന്‍റെ പ്രണയിനിയെ.......

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ