ഞാന്‍ യാത്രയിലാണ്
നിശ്ചയമില്ലാത്ത വഴികളിലൂടെ
എവിടെ എത്തിച്ചേരും എന്നറിയാതെ
എന്ന് തീരും എന്നറിയാതെ
പോയകാലത്തെ ജീവിതഭാരം ചര്തിതന്ന
വിഴുപ്പു ഭാണ്ഡം കൂട്ടിനുണ്ട്
നടക്കും തോറും ഭാരം ഏറുന്ന
കാലത്തിന്‍റെ ബാക്കി പത്രം
ഞാന്‍ ഇപ്പോള്‍ നന്നായി കിതക്കുന്നുണ്ട്
നടക്കും തോറും കാലുകള്‍ ഇടറുന്നുണ്ട്
പക്ഷെ കാലത്തിന്‍റെ തീരുമാനം
അത് അനുസരിക്കാതെ വയ്യല്ലോ!
കൂട്ടിനായി ആരെല്ലാമോ വരുന്നുണ്ട്
സ്നേഹിക്കാനായി ചിലര്‍
വെറുക്കാനായി മറ്റുചിലര്‍
ഒരു വാക്ക് പോലും ഉരിയാടാതെ
ചിലര്‍ യാത്ര മതിയാക്കുന്നു
തികഞ്ഞ ആര്‍ജവത്തോടെ
മറ്റുചിലര്‍ യാത്ര തുടങ്ങുന്നു.
ഒരുകാര്യംഎനിക്ക് നിശ്ചയമുണ്ട്
ഒരുനാള്‍ എന്‍റെ ഈ യാത്രയും അവസാനിക്കും
ഒരു മുന്നറിയിപ്പുമില്ലാതെ
ഒരു വാക്ക് പോലും പറയാനാവാതെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ