കഴിഞ്ഞ കുറെ കാലമായി കേരളത്തിലെ ജനകീയ സമരങ്ങളില്‍ നിന്ന് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാറിനില്‍ക്കുന്നു എന്ന സത്യം ഒരു പക്ഷെ മലയാളികള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല . കേരളത്തിലെ രാഷ്ട്രീയ പാര്‍ടികളുടെ പ്രവര്‍ത്തന രീതി കാര്യമായി വീക്ഷിക്കുന്നവര്‍ക്ക് ഇത് മനസിലാക്കാന്‍ ആകും എന്നാണ് എന്‍റെ തോന്നല്‍.ഇത് പറയാന്‍ കാരണം സമീപ കാലങ്ങളില്‍ കേരളം കണ്ട ചില ജനകീയ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് . വിളപ്പില്‍ ശാലയില്‍ നടന്ന ജനകീയ സമരം, ഭൂ സമരങ്ങള്‍ , കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്സ് മാരുടെ സമരം, മുല്ലപ്പെരിയാര്‍ സമരം തുടങ്ങിയവയില്‍ ഉണ്ടായ രാഷ്ട്രീയ പങ്കാളിത്വം നോക്കിയാല്‍ ഇത് നമുക്ക് മന്സിലക്കവുന്നത്തെ ഉള്ളു. സ്മരങ്ങളിനിന്നുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചുവടുമാറ്റത്തിന് കാരണം പലതാണ്. അധികാര രാഷ്ട്രീയത്തിന്‍റെ സുഖം പറ്റി വളരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ജനകീയ വിഷയങ്ങളില്‍ നേരിട്ടു ഇടപെടാന്‍ തത്വത്തില്‍ ചില പരിമിതികളുണ്ട് അത് ഭരണ പക്ഷതിനായാലും പ്രതിപക്ഷതിനായാലും ശരി .ഒരു പക്ഷെ ഇത്തരം പരിമിതികള്‍ തന്നെ ആണ് ജനങ്ങളില്‍ നിന്നും ഇവരെ അകറ്റി നിര്‍ത്തുന്നത്. മാറി മാറി ഭരിക്കുന്ന ഇടതു വലതു കക്ഷികളുടെ കേവലമായ രാഷ്ട്രീയ പരിമിതിയായി മാത്രം ഇതിനെ കണ്ടാല്‍ പോരാ മറിച്ച് കാലാ കാലങ്ങളില്‍ ഇത്തരം പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് സഹായ ഹസ്തങ്ങള്‍ ചൊരിയുന്നവരുടെ അപ്രീതി പിടിച്ചുപറ്റാന്‍ അവര്‍ തയ്യാറല്ല എന്നതാണ് യാഥാര്‍ത്ഥ്യം .ഒപ്പം തന്നെ പ്രധാനമാണ് ഇന്ത്യ മഹാരാജ്യത്തെ ട്രേഡ് യുനിയനുകളുടെ ശക്തി ക്ഷയം . അതി ശക്തമായ സമരങ്ങളിലൂടെ ഒരു കാലത്ത് തൊഴിലാളികളുടെ അവകാശങ്ങള്‍ പിടിച്ചു വാങ്ങിയ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ ഇന്ന് കേവലം കടലാസ് പ്രസ്ഥാനങ്ങളായി മാറുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുകയാണ്. ഇതിനു കാരണം നമ്മുടെ രാജ്യത്തു രാഷ്ട്രീയ പാര്‍ടികള്‍ എടുക്കുന്ന പ്രതിഷേധാര്‍ഹമായ നിലപാടുകളാണ്. മുതലാളിത്വത്തിന്റെ കയ്യിലെ കേവലം പാവകളായി മാറിയിരിക്കുന്നു നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍. ആഖോഷങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും വാരി കോരി നല്‍കുന്നവരുടെ ആജ്ഞാനുവര്‍തികള്‍ ആകേണ്ട ഗതി കേടിലേക്ക് നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അധപ്പതിച്ചു കൊണ്ടിരിക്കുന്നു . തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളും അവയുടെ മാതൃ രാഷ്ട്രീയ കക്ഷികളും തമ്മിലുള്ള അകലം വര്‍ധിച്ചിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞാല്‍ അതില്‍ അല്പം പരമാര്‍ത്ഥം ഇല്ലാതില്ല .ഏതായാലും അവകാശ സമരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ജനങ്ങള്‍ ഇപ്പോള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മുഖവിലക്ക് എടുക്കുന്നില്ല എന്നത് ഇന്നത്തെ നിലവിലുള്ള രാഷ്ട്രീയനേതൃത്വങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. ജനങ്ങളുടെ വിഷയങ്ങളില്‍ ശക്തമായി വാദിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആണ് ഇന്ന് നമ്മള്‍ക്ക് ആവശ്യം ഓരോ രാഷ്ട്രീയ പ്രസ്ഥാനവും തങ്ങളുടെ പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തന വൈകല്യങ്ങളും ഒരു നിമിഷം തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും. കോടികള്‍ മുടിച്ചു നടത്തുന്ന സമ്മേളന മാമാങ്കങ്ങള്‍ ജനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനേ ഉപകരിക്കു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രസ്ഥാനങ്ങളും ജനങ്ങളും തമ്മിലുള്ള അകലം വര്‍ധിപ്പിക്കും എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോള്‍ മാത്രമാണ് ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ പാര്‍ടികളുടെ പങ്ക് അര്‍ത്ഥ പൂര്‍ണമാകൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ