കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങൾ ഏകദേശം മൂവയിരത്തിനടുത്തു വരും . ഈ ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി നാല് ദേവസ്വങ്ങൾ നിലവിലുണ്ട് ഉണ്ട് ഇതിൽ ഗുരുവായൂര് ദേവസ്വവും മലബാർ ദേവസ്വവും തിരുവിതാങ്കൂർ ദേവസ്വവും കൂട്ടിയാൽ കേരളത്തിലെ ക്ഷേത്രങ്ങളുടെ വരുമാനത്തിന്റെ സിംഹഭാഗവും വരും എന്നാണു നമ്മുടെ ഒക്കെ വിശ്വാസം. ഈ അടുത്ത ദിവസം നമ്മുടെ ദേവസ്വം മന്ത്രി നിയമ സഭയിൽ പറഞ്ഞത് ക്ഷേത്രങ്ങളുടെ മൊത്ത വരുമാനത്തിൽ കൂടുതൽ അതിന്റെ നടത്തിപ്പിനായി ചിലവഴിക്കുന്നു എന്നാണു. ഇവിടെ രണ്ടു ചോദ്യങ്ങള്ക്ക് സർക്കാർ ഉത്തരം പറയേണ്ടിയിരിക്കുന്നു.
ഒന്ന് മേൽപറഞ്ഞ ക്ഷേത്രങ്ങളുടെ എണ്ണവും വരുമാനവും കണക്കിലെടുത്താൽ സർക്കാർ പറയുന്ന പറയുന്ന കണക്കു കേരളത്തിലെ ഒരു ഹിന്ദുവിനും വിശ്വസിക്കാനാകില്ല. ഇനി ഇത് സത്യമാണെങ്കിൽ കേരളത്തിലെ ക്ഷേത്രവരുമാനത്തിന്റെ സിംഹ ഭാഗവും എവിടന്നോ ചോർന്നു പോകുന്നുണ്ട്. അത് സമഗ്ര അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ് .
രണ്ടാമതായി സർക്കാരിന്റെ കണക്കു ശരിയാണെങ്കിൽ നാനാ ജാതി മതസ്ഥരായ ജനങ്ങളുടെ നികുതിപ്പണം എന്തിനു നിങ്ങൾ ക്ഷേത്രങ്ങൾക്ക് മാത്രമായി നല്കുന്നത് എന്ന ചോദ്യത്തിനു സർക്കാർ ഉത്തരം പറയണം.
നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളെ സർക്കാർ സഹായിക്കുന്നത് നല്ലകാര്യം തന്നെ. പക്ഷെ അത് ഏതെങ്കിലും മതവിഭാഗത്തിന്റെ വിശ്വാസങ്ങൾ സംരക്ഷിക്കാനാവരുത്. ഓരോ മതസ്ഥരുടെയും വിശ്വാസങ്ങളും അവരുടെ ആരാധനാലയങ്ങളും സംരക്ഷിക്കാൻ അവർക്ക് കഴിയുന്ന സാഹചര്യമുള്ളപ്പോൾ സർക്കാർ ഇതിൽ നിന്നും വിട്ടുനില്ക്കുന്നതല്ലേ ശരിയായ ജനാധിപത്യം. ഇനി കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ പിന്നെ എന്തിനാണ് സർക്കാർ വക ദേവസ്വങ്ങൾ എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. ദേവസ്വങ്ങൾ രാഷ്ട്രീയക്കാരുടെയും സ്വജന പക്ഷപാതക്കരുടെയും താൽപ്പര്യങ്ങൾക്ക് വേണ്ടിമാത്രമാണ് അല്ലാതെ ഇവിടത്തെ ഹിന്ദു സമുദായത്തിന് വേണ്ടിയല്ല എന്നതല്ലേ വാസ്തവം. കണക്കു പറഞ്ഞ് ഇവിടെ സ്ഥാനമാനങ്ങൾ നേടിയെടുക്കുന്ന രാഷ്ട്രീയക്കാരും അവരുടെ കൂട്ട്കൃഷിക്കാരും ക്ഷേത്രങ്ങളുടെ ഉന്നമനത്തിനായല്ല യഥാർത്ഥത്തിൽ നിലകൊള്ളുന്നത് പകരം കേവലം സ്വാർത്ഥ തല്പര്യങ്ങൽക്ക് മാത്രമായാണ് .
ക്ഷേത്രങ്ങൾ ദൈവ സാന്നിധ്യമുള്ള ഇടമായാണ്ഹിന്ദുക്കൾ കരുതിപ്പോരുന്നത്. ദൈവത്തിനു പണം ആവശ്യമില്ല ആരോടും ചൊദിക്കുകയുമില്ല. ഭക്തർക്ക് മുന്നിൽ കൈ നീട്ടുന്നത് ദൈവത്തിന്റെ ബിനാമികളാണ് എന്ന ഒരു തിരിച്ചറിവ് ഹിന്ദു സമൂഹം ആർജിക്കെണ്ടാതായുണ്ട്. അതുകൊണ്ടുതന്നെ ക്ഷേത്രങ്ങളുടെ നിലനില്പ്പിനായി മാത്രം നിങ്ങൾ പണം നൽകുക കൂടുതൽ പണം ഉണ്ടെങ്കിൽ നിരാലംബരും ആശരണരുമായ മനുഷ്യർക്ക് ദാനമായി നല്കുക.ഇവിടെ ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകൾ നമുക്കാവശ്യമില്ല. ഹൈന്ദവൻ എന്ന് ആത്മാഭിമാനത്തോടെ പറയാൻ ഓരോരുത്തര്ക്കും കഴിയണം. യഥാർത്ഥ പുണ്ണ്യത്തിലേക്കുള്ള ശരിയായ മാർഗവും അതായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ