വേലായുധൻ ചേട്ടന്റെ കടയിൽ നിന്നും ഞാൻ രണ്ടു ഉണ്ടംപൊരി വാങ്ങി പഴയ ഏതോ ഒരു ആഴ്ചപ്പതിപ്പിന്റെ താളുകൊണ്ടു പൊതിഞ്ഞ ഉണ്ടംപൊരിയുമായി വീട്ടിൽ വന്ന ഞാൻ അത് തിന്നാനും തുടങ്ങി. ഇടക്കെങ്ങോ മെഴുക്കു പുരണ്ട ആ കടലാസുകഷ്ണം ഒന്ന് മറിച്ചു നോക്കി . ഒരു മനോഹരമായ കവിതയായിരുന്നു അത് ഉണ്ടംപൊരിയോടൊപ്പം ആ കവിതയും ഞാൻ നന്നായി ആസ്വദിച്ചു. ഒപ്പം അത് അടുത്തു വരുന്ന കവിയരങ്ങിൽ ചൊല്ലാമെന്നും മനസ്സിലുറപ്പിച്ചു. അപ്പോഴാണ് ഒരുകാര്യം ഓർത്തത് ഈ കവിതയെഴുതിയതു ആരെന്നു ചോദിചോദിച്ചാൽ ഞാൻ എന്ത് ചെയ്യും . തനിക്കു കിട്ടിയ ഈ തുണ്ടു പേപ്പറിൽ അതൊട്ടു രേഖ ടുത്തിയിട്ടുമില്ല. ഏതായാലും ഈ കവിത ചൊല്ലിയിട്ടു തന്നെ കാര്യമെന്നു മനസ്സിലുറപ്പിച്ചു. ഇനിയിപ്പോൾ ആരെങ്കിലും ഈ കവിത ആരുടെതെന്നു ചോദിച്ചാൽ ഞാൻ എഴുതിയതെന്നു അങ്ങ് തട്ടിവിട്ടാലോ ? ഏതായാലും വേണ്ട അത് പറഞ്ഞാൽ സദസിലുള്ളവർ വിശ്വസിക്കാനിടയില്ല. കവിതയെക്കുറിച്ചു അല്പസ്വല്പം വിവരമുള്ളവരല്ലേ അവിടെ കൂടുന്നത്. ഒടുവിൽ ഈ കവിതയുടെ ഉടമസ്ഥാവകാശം ഞാൻ തീരുമാനിച്ചു അത് സാക്ഷാൽ വേലായുധൻ ചേട്ടനു തന്നെ. ഈ തുണ്ടു കടലാസ് അദ്ദേഹമാണ് എനിക്ക് തന്നത്. എഴുതി പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ പിന്നെ കവിക്കെന്തു പ്രസക്തി. കവിത ജീവിക്കുന്നത് വായനക്കാരന്റെ മനസിലല്ലേ . ഉടമസ്ഥത വെറും സാങ്കേതികം മാത്രം . ഉപജീവനത്തിനുള്ള ഒരു സാമ്പത്തിക തത്വ ശാസ്ത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ