ഞായറാഴ്‌ച, ഒക്‌ടോബർ 30

ശ്രീ ടി.എം.ജേക്കബിന് രാഷ്ട്രീയ കേരളത്തിന്‍റെ പ്രണാമം.

മൂന്ന് പതിറ്റാണ്ടുകാലം നിയമസഭാംഗമായും ഒന്നരദശാബ്ദത്തോളം മന്ത്രിയായും അതിലേറെക്കാലം രാഷ്ട്രീയനേതൃത്വത്തിലും തിളങ്ങിയ ടി. എം. ജേക്കബ് എന്നാ രാഷ്ട്രീയ നേതാവ് അരങ്ങു ഒഴിഞ്ഞിരിക്കുന്നു .ഒട്ടനവധി പ്രതിസന്ധി ഘട്ടങ്ങളില്‍ തന്‍റെ വ്യക്തിത്വ മികവുകൊണ്ട് മാത്രം അതിജീവിച്ച ശ്രീ ജേക്കബ്‌ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വഴികാട്ടിയാണ് വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന അപൂര്‍വ പ്രതിഭാസമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായാണ് ഈ അപൂര്‍വ നേട്ടം ടി.എം. ജേക്കബ് കൈവശപ്പെടുത്തിയതെന്നതാണ് മറ്റൊരു പ്രത്യേകത. തന്‍റെ നേതൃ പാടവം കൊണ്ട് മാത്രം നിലനിന്ന ഒരു പാര്‍ട്ടിയുടെ എല്ലാമെല്ലാമായ നേതാവായിരുന്നു ജേക്കബ്‌. ഇതൊരു നേതാവിനും നേരിടേണ്ടി വന്നിട്ടുള്ള പ്രത്സന്ധികള്‍ ജേക്കബിനെയും പിന്‍തുടര്‍ന്നു. പക്ഷെ തന്‍റെ മനസന്നിധ്യവും കൌശാലബുധിയും പരിച്ചയാസംബത്തും അദ്ദേഹത്തിന് തുണയായി നിന്നപ്പോള്‍ ,എല്ലാ ആരോപണങ്ങളും കാറ്റില്‍ പറത്തി ഒടുവില്‍ കേരളത്തിന്റെ മന്ത്രിയായിരിക്കെ ഈ ലോകത്തോട്‌ വിടപറഞ്ഞ ജേക്കബ്‌ രാഷ്ട്രീയ കേരളത്തിന്‌ ഒരിക്കലും മറക്കാനാകാത്ത ഒരു വ്യക്തിത്വമായി നിലകൊള്ളും എന്നതില്‍ സംശയമേതുമില്ല. പ്രഗത്ഭനും പരിചയസമ്പന്നനുമായ ഭരണാധികാരിയായിരുന്ന ടി.എം.ജേക്കബിന് രാഷ്ട്രീയ കേരളത്തിന്‍റെ പ്രണാമം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ