ചൊവ്വാഴ്ച, ഒക്‌ടോബർ 25

നിയമ സഭ കാഴ്ചകള്‍

കേരള നിയമസഭയില്‍ ഈയിടെ   നടന്ന ചില സംഭവങ്ങള്‍  ഏതൊരു മലയാളിക്കും അത്ര എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ല. കാരണം മറ്റൊന്നുമല്ല ജനാതിപത്യതിണ്ടേ ഏറ്റവും ഉന്നതമായ നിയമപീടമാണ് നിയമസഭ . ഇത്തരം സഭകളില്‍ നടക്കുന്നതെന്തെന്ന് മനസിലാക്കാന്‍ ഈതൊരു വ്യക്തിക്കും ആഗ്രഹമുണ്ട് .  സ്പീകരുടെ അധികാരത്തെ ചോദ്യം പ്രതിപക്ഷം ചോദ്യം ചെയ്യുന്നത് ഇത് ആദ്യമായല്ല. അതില്‍ ഒരു പരിധിവരെ തെറ്റുമില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിനു കാരണമായി ഞാന്‍ വിശ്വസിക്കുന്നത് സ്പീകെരുടെ രാഷ്ട്രീയമാണ്. ഒരു രാഷ്ട്രീയത്തില്‍ വിശ്വസിക്കുകയും അതുവഴി തിരഞ്ഞെടുക്കുകയും ചെയ്ത വ്യക്തി നൂറുശതമാനം നിഷ്പക്ഷനകണം എന്ന് നാം ധരിക്കുന്നതില്‍ ഒരു ന്യായവും ഇല്ല . പക്ഷെ ജനാധിപത്യ വ്യവസ്ഥയില്‍ സ്പീക്കര്‍ ഒരു വ്യക്തി മാത്രമാണ്. അംഗങ്ങള്‍ ബഹുമാനിക്കേണ്ടത് അദ്ധേഹത്തിന്റെ കസേരയെ ആണ് .അപ്പോള്‍ അദേഹത്തിന്റെ കസേര സംരഷനതിനായി  സുരക്ഷ ഭടന്മാര്‍ ഉണ്ടാകുന്നതില്‍ തെറ്റുമില്ല.എന്നാല്‍ ഈയിടെ നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ വളരെ ദൌര്ഭാഗ്യകരംയിപ്പോയി . ഇതില്‍ വന്ന തെറ്റിന് ഉത്തരവാദി ഭരണപക്ഷവും പ്രതിപക്ഷവുമാണ്. സ്പീകരുടെ റുളിംഗ് നിഷേധിച്ച അംഗങ്ങള്‍ ചെയ്ത തെറ്റിനെക്കള്‍ വലിയ തെറ്റാണു ഭരണ പക്ഷം ചെയ്തത് .നടന്ന സംഭവങ്ങള്‍ക്ക് സ്ത്രീ പീടനതിന്റെ  വ്യാഖ്യാനം നല്‍കുക വഴി വ്യക്തി ഹത്യക്ക് വഴിവക്കുകയും അത് പ്രക്ഷ്ബ്ധ മായ രംഗങ്ങള്‍ക്ക് സാക്ഷി ആകുകയും ചെയ്തു. ഇത് കേരള നിയമസഭയില്‍ സൃഷ്‌ടിച്ച കളങ്കം ഒരിക്കലും പൊറുക്കാവുന്നതല്ല.ഇതുണ്ടായ സമയം മുതല്‍ കേരളത്തിലെ പ്രതിപക്ഷ-ഭരണപക്ഷ അന്ഗങ്ങളും  , വാര്‍ത്താ മാധ്യമങ്ങളും  ചര്‍ച്ച ചെയ്തതു തികച്ചും അനാവശ്യ വിഷയങ്ങളായിരുന്നു. അതുവഴി പഴയ ഊര്‍ജവും പണവും കേരളത്തിന്റെ ജനതയ്ക്ക് എത്രകണ്ട് ഉപകാരപ്പെട്ടു എന്ന് ഒന്ന് ചിന്തിച്ചാല്‍ നന്നായിരിക്കും. കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ഏതെങ്കിലും പ്രശങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഇതുവഴി കഴിഞ്ഞോ എന്നുകൂടി   നാം ഒന്ന് പരിശോദിക്കുന്നത് നന്നായിരിക്കും. കേവലം രാഷ്ട്രീയ ലാഭ ത്തിനു വേണ്ടി ഈ സംഭവത്തിനെ ഉപയോഗിച്ച ബഹുമാന്യ അംഗങ്ങള്‍ കേരള ജനതയ്ക്ക് മുന്‍പില്‍ സ്വയം വിവസ്ത്രരകുന്ന കാഴ്ച  മലയാളികളുടെ മനസ്സില്‍ നിന്ന് അത്ര വേഗം മഞ്ഞുപോകില്ല . തങ്ങളുടെ മുന്നില്‍ ഉന്നത വ്യതിത്വങ്ങള്‍ കാട്ടിയ ഇത്തരം പ്രവൃത്തികള്‍ ഇനി ഒരിക്കല്‍ കൂടി ഉണ്ടാവല്ലേ എന്ന് നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കുക അല്ലാതെ എന്ത് ചെയ്യാന്‍ കഴിയും. സുരക്ഷ ഭടന്മാരുടെ ചുമതല അവര്‍ വഹിക്കട്ടെ. അതിനിടയില്‍  പ്രതിപക്ഷം ചൂടേറിയ ചര്‍ച്ചകളും വികാര പ്രകടനങ്ങളും നടത്തട്ടെ. അതുവഴി ഭരണപക്ഷത്തിന്റെ തെറ്റായ തീരുമാനങ്ങള്‍ ജനം ചര്‍ച്ചചെയ്തു തിരുതിക്കട്ടെ.ഇതാണ് നമ്മുടെ ജനാധിപത്യം . ഉന്നതമായ ഈ സംവിധാനത്തെ മോശമായി ചിത്രികരിക്കാവുന്ന തരത്തില്‍ നമ്മുടെ ബഹുമാന്യ അംഗങ്ങള്‍ ഇനി പെരുമാറില്ല എന്ന് നമുക്ക് പ്രത്യാശിക്കാം . ( ഒരു അപേക്ഷ ഉള്ളത് കേരളത്തിലെ എല്ലാ വനിതാ സുരക്ഷ ജീവനക്കാര്‍ക്കും സ്വയം രക്ഷക്കായുള്ള പരിശീലനം നല്കാന്‍ ഗവണ്മെന്റ് ശ്രമിക്കണം. അപ്പോള്‍ പിന്നെ നിയമസഭ സാമാജികര്‍ക്കു സമാധാനമായി ഭരണം നിര്‍വഹിക്കാന്‍ ആവുമല്ലോ.)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ