സ്വര്‍ണ്ണം ഒരു വിപണന വസ്തു എന്നതിനേക്കാള്‍ മലയാളികള്‍ക്ക് അത് ഒരു അഭിമാനത്തിന്‍റെ ചിന്നമാണ് എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല .അടംഭാര സംസ്കാരത്തിന്‍റെ ഭാഗമായിമാറിയ ഈ മഞ്ഞ ലോഹം ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഉപയോഗിക്കുന്നതില്‍ നാം ഒട്ടും പിന്നിലല്ല . ജനനത്തിലും മരണത്തിലും ജീവിതത്തിലും സ്വര്‍ണം മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ഒരു സാധാരണ ചരടില്‍ കോര്‍ത്തിട്ട ഒരു സ്വര്‍ണ താലി ഒരു സാധാരണ മലയാളി പെണ്‍കുട്ടിയുടെ സ്വപനമാണ്.വിവാഹത്തിലൂടെ സുദ്രിടമാകുന്ന ആത്മബന്ധങ്ങള്‍ ഓരോ മലയാളകുടുംബങ്ങളുടെയും സ്വകാര്യ അഹങ്കാരവുമാണ്.പക്ഷെ ഇപ്പോള്‍ സംഗതികളുടെ കിടപ്പ് അത്ര പന്തിയല്ല. തനിക്കു ഇണങ്ങുന്ന ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനു പകരം ഏറ്റവും കൂടുതല്‍ സ്വര്‍ണം തരാന്‍ കേള്പുള്ളവരെ കണ്ടെത്തുക എന്നാ ശ്രമകരമായ ദൌത്യം നമ്മുടെ ചെറുപ്പക്കാരെ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആക്കുന്നു. സ്വര്‍ണ്ണമെന്ന ഈ മഞ്ഞ ലോഹത്തില്‍ കെട്ടിപ്പടുക്കുന്ന ആത്മ ബന്ധങ്ങള്‍ കാലങ്ങള്‍ കഴിയുമ്പോള്‍ തകര്‍ന്നു തരിപ്പണമാകുന്ന കാഴ്ച ഇന്ന് നമുക്ക് അന്ന്യമല്ല. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണത്തിന്‍റെ വില വര്ധിക്കുമ്പോള്‍ പെണ്‍കുട്ടികളുള്ള ഓരോ മലയാളി മാതാപിതാക്കളുടെയും ബ്ലഡ് പ്രഷര്‍ കൂടുന്നതായി കാണാം. സ്വര്‍ണതോടുള്ള നമ്മുടെ അമിത ഭ്രമം എന്തുകൊണ്ടും സമ്പന്നമായ നമ്മുടെ സാംസ്‌കാരിക പൈതൃകത്തിനു തന്നെ ഭീഷണി ആണ് എന്നാ സത്യം നാം മനസിലാക്കേണ്ടിയിരിക്കുന്നു . നമ്മുടെ സമൂഹം വളര്‍ത്തുന്ന ഇത്തരം മോശപ്പെട്ട പ്രവണതകളെ നാം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .തിളങ്ങുന്ന മഞ്ഞ ലോഹത്തിനു നല്കാന്‍ കഴിയാത്ത ഒട്ടനവധി കാര്യങ്ങള്‍ നല്ല കുടുംബ ബന്ധങ്ങള്‍ക്ക് നല്കാന്‍ കഴിയും .മഞ്ഞ താലിച്ചരടില്‍ ചേര്‍ത്ത് വയ്ക്കുന്ന നല്ല ബന്ധങ്ങളാകട്ടെ നമ്മുടെ ഭാവി തലമുറയുടെ ഭാഗധേയം നിര്‍ണയിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ