കേരളീയ സമൂഹം വളരെ അധികം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് " വികസനം" . കേരളത്തിന്‍റെ സമഗ്ര വികസനം സ്വപ്നം കണ്ട് വളരെ അധികം പദ്ധതികള്‍ നാം വിഭാവനം ചെയ്തിട്ടുണ്ട് . പക്ഷെ ഇവയില്‍ പലതും ഇന്നും ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നു എന്നതാണ് സത്യം. ഇതിനു പ്രധാനമായും രണ്ടു കാരണങ്ങളാണ് . ഒന്ന് ശരിയായ വിലയിരുതാലോ പഠനങ്ങളോ ഇല്ലാതെ പദ്ധതികള്‍ വിഭാവനം ചെയ്യുക രണ്ടാമത് കേരളത്തിന്‍റെ പാരിസ്ഥിതിക സംതുലനം മനസിലാക്കാതെ അതുമായി ബന്ധപ്പെട്ട എതിര്‍പ്പുകള്‍ വരുത്തി വക്കുക. നമ്മുടെ പല പദ്ധതികളും പാരിസ്ഥിതിക അനുമതിക്കായി കാത്തു കിടക്കുകയാണ് എന്ന് നമുക്ക് ഏവര്‍ക്കും അറിയാം. കേരളത്തിന്‍റെ വികസനത്തിന് നമുക്ക് ഏറ്റവും ആവശ്യം പാരിസ്ഥിതിക സംതുലം നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു വികസന നയമാണ് ഇതിനെ നാം Sustainable Developement എന്ന് പറയുന്നു. ഓരോ സര്‍കാരുകളും അവരുടെ പേരില്‍ വികസന പദ്ധതികള്‍ ആവിഷ്കരിക്കുക വഴി കേരളം അടുത്ത പത്തു വര്‍ഷത്തിനകം സമഗ്ര വികസിത സംസ്ഥാനം ആയി മാരും എന്ന് നാം പ്രത്യാശിക്കുന്നു . പക്ഷെ ഇത്തരം വികസനം വഴിമുട്ടി നില്‍കുമ്പോള്‍ കേരളം വികസന കാര്യത്തില്‍ തെറ്റായ വഴിയിലൂടെ ആണോ സഞ്ചരിക്കുനത് എന്ന് നാം ഒരു നിമിഷം ചിന്തിച്ചാല്‍ അതിനെ തെറ്റ് പറയാന്‍ ആവില്ല. ഇന്ന് നാം കേരളത്തില്‍ കണ്ട് വരുന്ന പ്രവണത എന്തിനെയും കണ്ണടച്ച് എതിര്‍കുക എന്നാ നയമാണ്. ഇത് തന്നെ ആണ് നാം ആദ്യം ഇല്ലാതാക്കേണ്ടതും.ഏതെങ്കിലും വികസന പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ എതിര്‍പ്പുമായി ഒരു കൂട്ടം കടന്നു വരുന്നു. ഇക്കൂട്ടര്‍ക്ക് അവരുടെതായ ന്യായങ്ങള്‍ ഉണ്ട് . പക്ഷെ വിചിന്തനത്തിന് വിധേയമാക്കേണ്ട വസ്തുത എന്തുകൊണ്ട് ഇത്തരം എതിര്‍പ്പുകള്‍ മുന്കൂടി കണ്ട് അതിനുള്ള പരിഹാരങ്ങള്‍ വിഭാവനം ചെയ്യുവാന്‍ നമുക്കവുന്നില്ല എന്നതാണ്.ഒരു ചെറിയ ഉദാഹരണം അട്ടപ്പാടിയിലെ വിന്‍ഡ് മില്‍ സ്ഥാപിക്കുന്നതിന് മുന്‍പ് എടുക്കേണ്ട പല തീരുമാനങ്ങളും എടുത്തില്ല എന്ന് മാത്രമല്ല ചില തെറ്റായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. എന്നുകരുതി ഈ പദ്ധതി അനാവശ്യം ആണ് എന്നാ വാദഗതിക്ക് ഒരു പ്രസക്തിയും ഇല്ല. ഇത്തരം പദ്ധതികളാണ് നമ്മുടെ ഭാവിയുടെ ഊര്‍ജ സമ്പത്ത്. പക്ഷെ ഇത്തരം കാര്യങ്ങളില്‍ ഗവണ്മെന്റ് തലത്തില്‍ ശരിയായ ഒരു പ്ലാനിംഗ് ഇല്ല എന്നതാണ് വാസ്തവം .ഉദ്യോഗസ്ഥ തലങ്ങളില്‍ ചില വിട്ടു വീഴ്ചകള്‍ ക്ക് തയ്യാറാവുന്നതോ അതോ ചില സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കാനായി മനപ്പൂര്‍വം ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതോ. എന്തുതന്നെ ആയാലും പദ്ധതികള്‍ പലതും ഇത്തരത്തില്‍ വിവാദങ്ങളില്‍ കൊണ്ട് ചെന്ന് എത്തിക്കുന്നു എന്നതാണ് സത്യം. സമ്പൂര്‍ണ പാരിസ്ഥിതിക പഠനങ്ങള്‍ ( ഈ ഐ എ ) ഏത് പ്രൊജക്റ്റ് വിഭാവനം ചെയ്യുമ്പോഴും നിര്‍ബന്ധമായും നടത്തേണ്ടതാണ്. ഇത്തരം പഠനഫലങ്ങള്‍ ഇതുമായി ഉയര്ന്നുവരവുന്ന ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ ഉതകുകയും പല പ്രശ്നങ്ങള്കും പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടു വക്കാന്‍ കഴിയുകയും ചെയ്യുന്നു. നാം തിരഞ്ഞു എടുക്കേണ്ട പ്രൊജക്റ്റ്‌കള്‍ നമ്മുടെ പരിസ്ഥിതി ക്ക് അനുയോജ്യമയതാകണം. ഏതെങ്കിലും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നില്‍ ഉണ്ടാകാതെ നോക്കണം. കേരളം ഒരു ഹരിത സംസ്ഥാനം എന്നതില്‍ ഒരുപാടു ഊറ്റം കൊള്ളുന്നവര്‍ ആണ് നാം ഓരോരുത്തരും. വികസന സംസ്കാരം നമ്മുടെ നാടിന്‍റെ മുഖച്ചായ മാത്രമേ മാറ്റാന്‍ പാടുള്ളൂ ആത്മാവിനെ മുറിവേല്പിക്കുന്ന ഒരു വികസന പദ്ധതികളും നമുക്ക് വേണ്ടാ. കാരണം നാം ഇതെല്ലം ഉണ്ടാക്കുന്നത് നമ്മുടെ ഭാവി തലമുറക്ക് വേണ്ടി യാണ് മറിച്ച് ഇതൊന്നും അവര്‍ക്ക് ഉപയുക്തം ആയില്ലങ്ങില്‍ പിന്നെ നാം എന്തിനു ഇതെല്ലം സൃഷ്ടിക്കുന്നു .അപ്പോള്‍ പദ്ധതികള്‍ക്കല്ല പ്രശ്നം പകരം നാം എടുക്കുന്ന തീരുമനങ്ങള്‍ ക്കാണ്. അതുകൊണ്ട് തന്നെ. നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ നമ്മുടെ ഭരണ സംവിധങ്ങള്‍ക്ക് കഴിയണം. ഒപ്പം തന്നെ അനാവശ്യ സമരങ്ങളും പ്രതിഷേധങ്ങളും തിരിച്ചറി യുകയും വേണം . വികസനം കാലത്തിന്റെ അനിവാര്യത ആണ് എന്നാ തിരിച്ചറിവാണ് നമുക്ക് വേണ്ടത്. നമ്മുടെ പ്രശാന്ത സുന്ദരമായ ഭൂപ്രകൃതി നമുക്ക് സംരക്ഷിക്കണം അതുപോലെ തന്നെ പരിസ്ഥിതി അനുകൂല വികസന പദ്ധതികളും നമുക്ക് വേണം. ചിലപ്പോള്‍ ചില വിട്ടുവിഴ്ചകളും ആവശ്യമായി വന്നേക്കാം. എന്തുതന്നെ ആയാലും സമഗ്ര വികസിത കേരളം നമ്മുടെ സ്വപ്നം മാത്രമാകരുത് മറിച്ച് നാളെ യുടെ യാഥാര്‍ത്ഥ്യം ആകണം. അതിനു വേണ്ടി നമ്മുടെ ജനത ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ