ശനിയാഴ്‌ച, ജനുവരി 7

ജീവിത വഴിയില്‍ ഒരു വഴി കാട്ടിയെ പോലെ

നമ്മുടെ ജീവിതത്തില്‍ നാം ഏറ്റവും കൂടുതല്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ദിവസമായിരിക്കും നമ്മുടെ ജന്മദിനം. സഫലമായ ഒരുപാടു ആഗ്രഹങ്ങളുടെ ഓര്‍മ കുറിപ്പ് പോലെ  അഥവാ ജീവിത വഴിയില്‍ നഷ്ടപ്പെട്ടു പോയവയുടെ കണക്കെടുപ്പുപോലെ . ഓര്‍മ വച്ച നാള്‍ മുതല്‍ ഞാന്‍ മുന്‍പില്‍ കണ്ടു വളര്‍ന്ന  എനിക്ക് ജന്മം തന്ന എന്‍റെ പ്രിയപ്പെട്ട അച്ഛന്‍ ഇല്ലാത്ത ആദ്യത്തെ പിറന്നാള്‍ ദിനം. പ്രവാസ ജീവിതത്തിന്‍റെ ഏകാന്തതയില്‍ പ്രിയപ്പെട്ടവരുടെ ആശംസകള്‍ക്ക് നടുവില്‍  ഈ ജന്മദിനം കടന്നുപോകുമ്പോള്‍ , ഞാന്‍ ഏറ്റവും സ്നേഹിച്ച എന്‍റെ പിതാവിന്‍റെ നിറഞ്ഞ ഓര്‍മ്മകള്‍ എനിക്ക് ശക്തി തരുന്നത് പോലെ .വരാന്‍  പോകുന്ന ജീവിത യാത്രകളില്‍ ഒരു കൈത്താങ്ങായി  , നന്മയുടെ വഴിയില്‍ സഞ്ചരിക്കാന്‍ ഒരു വഴി കാട്ടിയെ പോലെ ........................


2 അഭിപ്രായങ്ങൾ:

  1. നഷ്ടപ്പെടുമ്പോളാണ് നഷ്ടത്തിന്റെ വില മനസ്സിലാകുന്നത്. രണ്ടുമാസം മുന്‍പ്‌ എനിക്കുനഷ്ടപ്പെട്ട അമ്മയുടെ ഓര്‍മ്മകള്‍/////,....................................................... നിനക്കു നന്ദി.

    എന്നു സജീവ്, ദോഹ, ഖത്തര്‍

    മറുപടിഇല്ലാതാക്കൂ
  2. നിറഞ്ഞ സൌഹൃദത്തിനും സന്ത്വനതിനും നന്ദി

    മറുപടിഇല്ലാതാക്കൂ