ഏതാനും ചില ഓര്‍മ്മകള്‍ ബാക്കിയാക്കി 2011 കടന്നു പോയി. വരാന്‍ പോകുന്ന സൌഭാഗ്യങ്ങള്‍ മുന്നില്‍ കണ്ട് നെട്ടോട്ടം ഓടാന്‍ നാം ഓരോരുത്തരും തുടങ്ങിയിരിക്കുന്നു . ഓരോ വര്ഷം കടന്നു പോകുമ്പോഴും എപ്പോഴെങ്ങിലും നാം പോയ വര്‍ഷത്തെ അനുഭവങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാറുണ്ടോ? നന്മകളും തിന്മകളും നിറഞ്ഞ ഒട്ടേറെ അനുഭവങ്ങള്‍ നമുക്ക് ഉണ്ടായിട്ടുണ്ടാകും. പക്ഷെ ഒരിക്കല്‍ പോലും തിന്മകളിലേക്ക് ഒരു എത്തിനോട്ടം നടത്താന്‍ നാം തയ്യാറാകാറില്ല . മേനി പറയാന്‍ ഉതകുന്ന നല്ല അനുഭവങ്ങള്‍ പങ്കു വക്കാന്‍ നാം പലപ്പോഴും തയ്യാറാകാറുണ്ട്. മോശപ്പെട്ട അനുഭവങ്ങളെ മറക്കാനാണ് നാം ഇഷ്ടപ്പെടുന്നത് . ഇത് ഒരു കുറ്റമായി പറയാന്‍ ആവില്ല കാരണം നാം എല്ലാവരും മാനുഷികമായ ചില ദൌര്‍ബല്യങ്ങള്‍ക്ക് അടിമകള്‍ ആണല്ലോ .ഒരു പക്ഷെ നമുക്ക് എല്ലാവര്ക്കും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നാണ് വരും വര്‍ഷങ്ങളിലെ നന്മകള്‍ക്ക് കാരണം പോയ വര്‍ഷങ്ങളിലെ തിന്മാകളാണ് എന്ന സത്യം . നാം അറിയാതെ തന്നെ നമ്മിലെ തെറ്റുകള്‍ നമ്മുടെ മനസാക്ഷി തിരിച്ചറിയുന്നുമുണ്ട്.അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മളെ തിരുത്തുന്നതും നമ്മുടെ മനസാക്ഷിയാണ് . ഇത്തരം തിരുതലുകളാണ് നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിനു അര്‍ഥം ഉണ്ടാക്കുന്നതും .മറ്റുള്ളവരില്‍ നിന്ന് നാം ഓരോരുത്തരും പ്രതീക്ഷിക്കുന്നത് നന്മകള്‍ മാത്രമാണ്. അതിനും കാരണം മറ്റൊന്നല്ല തിന്മകള്‍ സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടം . അതിജീവനത്തിന്റെ പാതയില്‍ ഇത്തരം അനുഭവങ്ങള്‍ നല്‍കുന്ന പാഠങ്ങളാണ് മനുഷ്യ ജീവിതത്തിന്‍റെ മൂല്യങ്ങള്‍. മൂല്യ ശോഷണം സംഭവിച്ച ജന്മങ്ങള്‍ നിര്‍ജീവ ദേഹമാകുന്നു. അതുകൊണ്ട് തന്നെ നമ്മിലേക്ക് കടന്നുവരുന്ന തിന്മകളെ നല്ല അര്‍ത്ഥത്തില്‍ ഉള്‍കൊള്ളാനും സ്വയം പ്രതിരോധിച്ചു വിജയം കൈവരിക്കാനും ഉള്ള മാനസിക വളര്‍ച്ച കൈവരിക്കാനുള്ള ശ്രമമാണ് നാം നടത്തേണ്ടത് . അതിനുള്ള ഒരു സ്വയം തിരുതലാകട്ടെ ഈ പുതു വര്‍ഷം നമുക്കായി കരുതിവച്ചിരിക്കുന്നത്. എന്‍റെ പ്രിയ വായനക്കാര്‍ക്ക് ആത്മസംഖര്ഷങ്ങള്‍ ഇല്ലാത്ത ഒരു പുതുവത്സരം ആശംസിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ