ശനിയാഴ്‌ച, ഏപ്രിൽ 18

ശാസ്ത്രത്തിനു കഴയാത്തതോ?


കൊറോണ എന്ന മഹാ വിപത്ത് രാജ്യത്തെ കീഴടക്കുന്ന  കാഴ്ചയാണ് നാം ഇന്ന്  കാണുന്നത്. പണ്ട് ബിയോളജി ക്ലാസ്സിൽ വൈറസിനെ ജീവനില്ലാത്ത സൂഷ്മാണു  എന്ന് പറഞ്ഞ  ടീച്ചറോട് ഞാൻ ചോദിച്ച ചോദ്യം ഓർക്കുന്നു. ജീവനില്ലെങ്കിൽ എങ്ങനെ ഇത് സാംക്രമിക രോഗം പടർത്തുന്നു? അതിനു ഉത്തരം ശാസ്ത്രപാഠപുസ്തകത്തിലെ വരികൾക്ക്  നല്കാനായില്ലെങ്കിലും ടീച്ചർ പറഞ്ഞ ഉത്തരം എനിക്കങ്ങു ബോധിച്ചു. ജീവനില്ലാത്ത വളരാനാകുന്ന ദൈവ സന്തതി ഒന്ന് മാത്രമുള്ളു ഈ ഭൂമിയിൽ അത് വൈറസ് തന്നെയാണ്. ശാസ്ത്രം കൊണ്ട് എല്ലാം കീഴടക്കാം എന്ന് അതുവരെ വിശ്വസിച്ച ഒരുശാസ്ത്രമനസിനെ ഒരു ദൈവ വിശ്വാസിയാക്കാൻ ഇതിലപ്പുറം എന്താണ് വേണ്ടത്. ഇന്ന് ലോകം പ്രാർത്ഥിക്കുകയാണ്. ഈ ലോകം കാക്കുന്ന ദൈവത്തോട് "ഈ രോഗത്തെ   അകറ്റിനിർത്താനുള്ള മരുന്ന് എത്രയും വേഗം കണ്ടെത്താൻ നമ്മുടെ ശാസ്ത്രലോകത്തിന് കഴിയണേ" എന്ന്. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ