സ്വാശ്രയ സ്ഥാപനങ്ങള്‍ നമുക്ക് ആവശ്യമാണോ എന്നാ ചോദ്യം ഇന്ന് അത്രകണ്ട് പ്രസക്തിയുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല . എന്നാല്‍ ഇത്തരം സ്ഥാപങ്ങള്‍ നമ്മുടെ സമൂഹത്ത്നു എത്രകണ്ട് ഗുണം ചെയ്യുന്നുണ്ടെന്ന് നാം തീര്‍ച്ചയായും ചിന്തിക്കുന്നത് നന്നായിരിക്കും. ഒരു നാണയത്തിന്റെ രണ്ടു വശങ്ങള് എന്നാ പോലെ ഇതിനു രണ്ടു കാഴ്ചപ്പാടുകള്‍ ഉണ്ട് . ഗുണ ദോഷ സമ്മിശ്രമായ ഇത്തരം വിദ്യാഭ്യാസ രീതി സമൂഹത്തില്‍ ഉണ്ടാക്കുന്ന ചില മാറ്റങ്ങള്‍ സമഗ്രമായ വിശകലനത്തിനും ചര്‍ച്ചകള്‍ക്കും വഴി വക്കണം എന്നതാണ് എന്റെ പക്ഷം . കാരണം നാം ഇപ്പോഴും ചര്‍ച്ചയിലൂടെ കാണുന്നത് ഇത്തരം സ്ഥാപനങ്ങള്‍ നമുക്ക് നല്കുന്ന അവസരങ്ങളും അതുമായി ഉണ്ടാകുന്ന ഗുനങ്ങളുമാണ് എന്നാല്‍ നാം ഒരിക്കലും ചര്‍ച്ചചെയ്യാന്‍ ഇഷ്ടപെടാത്ത ഒന്നാണ് ഇതുമൂലം നമ്മുടെ സമൂഹത്തിലുണ്ടാകുന്ന പ്രശങ്ങള്‍. നമ്മുടെ പൊതു വിദ്യാഭ്യാസത്തിന് സമാനമായ സമാന്തര വിദ്യഭ്യാസ രീതിയാണ് ഞാന്‍ ഇതിനെ കാണാന്‍ ആഗ്രഹിക്കുന്നത് . സമാന്തരം എന്നാ വാക്കിനര്‍ത്ഥം ഒരിക്കലും കൂട്ടിമുട്ടാത്തത് എന്നാണ്. അപ്പോള്‍ രണ്ടുതരം പദ്ധതികളും ഒരേ പ്രവേഗത്തില് ചലിച്ചാല്‍ മാത്രമേ നമുക്കതിനെ സമാന്തരം എന്നാ വാക്ക് കൊണ്ട് വിശേഷിപ്പിക്കുവാന്‍ ആകു . എന്നാല്‍ ഇപ്പോള്‍ കാണുന്ന പ്രവണത സര്‍ക്കാരുകള്‍ പൊതു വിദ്യാഭ്യാസ സംവിധാനം ഒരു കടമ പോലെ കൊണ്ട് നടക്കുകയും. എന്നാല്‍ സ്വാശ്രയ വിദ്യാഭ്യാസത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ആണ് . ഇതിന്റെ ഏറ്റവും വലിയ ദൂഷ്യം ആയി കാണാവുന്നത് ഇത്തരം വിദ്യാഭ്യാസ പദ്ധതികള്‍ സാധാരണ ജനങള്‍ക്ക് അപ്പ്രപ്യമാകുന്നു എന്നുള്ളതാണ് .വ്യക്തമായ നിബന്ദനകളും വ്യവസ്ഥകളും ഇല്ലാതെ ഒരു വ്യവസായം കണക്കെ അനുമതി നല്‍കുക വഴി നമ്മുടെ ഭരണ ഘടന സ്ഥാപനങ്ങള്‍ വെറും നോക്കുകുത്തികളായി നില്കുന്ന കാഴ്ച വളരെ ശോചനീയമാണ്. എല്ലാ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ സര്‍കാരിന്റെ പ്രധാന പരിപാടി സ്വാശ്രയ സ്ഥപനങ്ങളും ആയി ചര്‍ച്ചകള്‍ നടത്തുക എന്നതാണ് . എന്റെ അഭിപ്രായത്തില്‍ സ്വാശ്രയ വിദ്യഭ്യസതിനെ അതിന്റെ വഴിക്ക് വിടുക. ഒരു മൊബൈല്‍ വാങ്ങുന്നതുപോലെ അത്ര നിസാരമായി വങ്ങവുന്നതല്ല വിദ്യാഭ്യാസം. നല്ല വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാകണം എങ്കില്‍ കൂടുതല്‍ പണം ചിലവാക്കണം. അപ്പോര്‍ അത്തരം സ്ഥാപനം നടത്താനായി കൂടുതല്‍ ഫീസ് ഇടക്കേണ്ടി വരും. ഇത് തികച്ചും സ്വഭാവികമാനുതാനും. അതുകൊണ്ടുതന്നെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥപങ്ങളോട് ഫീസ് കുറച്ചു പഠിപ്പിക്കണം എന്ന് അവശ്യപെടുന്നതില് എത്രകണ്ട് ലോജിക് ഉണ്ട് എന്നാ കാര്യത്തില്‍ എനിക്ക് സംശയം ഉണ്ട്. ഇപ്പോള്‍ സംഭവിക്കുന്നത് മറ്റൊന്നാണ് . സര്‍കാരിന്റെ അനാവശ്യ ഇടപെടല്‍ കാരണം ചില സംഘടനകല് ഉടലെടുക്കുകയും അവര്‍ അനര്‍ഹമായ ഫീസ് ഈടാക്കുകയും ചെയ്യുന്നു. ഇത്തരം സ്ഥാപങ്ങളെ അവരുടെതായ മത്സരത്തിനു വിട്ടിരുന്നെങ്ങില്‍ ഒന്നുകില്‍ വിജയിക്കും അല്ലങ്ങില്‍ പരാജയപ്പെട്ടു പുറതുപോയേനെ. ഇവിടെ ഓരോ സ്വാശ്രയ സ്ഥാപനവും മത്സരിക്കേണ്ടത് നമ്മുടെ മഹത്തായ പൊതു വിദ്യാഭ്യാസ രീതിയോടാണ്. ഇതില്‍ വിജയം കൊയ്യുവന്‍ എല്ലാവര്ക്കും കഴിയില്ല . കര്തവ്യ ബോധവും ഉന്നത നിലവാരവും അനിവാര്യമായ ഒന്നാണ്. പൊതു വിദ്യഭ്യസതിനെ സ്വകാര്യവല്കരിക്കുമ്പോള് സംഭവിച്ച തെറ്റുകള്‍ ഇനി തിരുത്താന്‍ ആകില്ല എന്നാ യാഥാര്‍ത്ഥ്യം നാം മനസിലാക്കണം. നമ്മുടെ വളര്‍ന്നു വരുന്ന തലമുറയെ സംരക്ഷിക്കനമെങ്ങില് സര്കരുകള് തന്നെ ഇത്തരം വിദ്യാഭ്യാസ സ്ഥാപനഗ്ല്‍ സ്വന്തം ചിലവില്‍ നിര്‍മിക്കണം അതിനു കഴിയില്ലങ്ങില്‍ ജന പങ്കളിത്വതോടുകൂടി സ്വാശ്രയ സ്ഥാപനം ആരംഭിക്കാനുള്ള വഴികള്‍ കാണേണ്ടിയിരിക്കുന്നു. അതുവഴി ഒരു നല്ല മത്സരത്തിനു വഴി ഒരുക്കുക എന്നതാണ് . ഇനി ഗോവെര്ന്മേന്റിനു ചെയ്യാന്‍ കഴിയുന്നത് ഇത്തരം സ്വകാര്യ സ്ഥാപനഗളെ കര്‍ശനമായ ഓടിടിംഗ് നു വിധേയമാക്കുകയും അതുവഴി അര്‍ഹത ഉള്ള സ്ഥാപനഗളെ അന്ഗീകരിക്കുകയും അല്ലാത്ത സ്ഥാപനഗല്കെതിരെ നടപടികള്‍ കൈ കൊള്ലുകയും ചെയ്യുക എന്നതാണ്. ഒരു കര്‍മം എന്നപോലെ എല്ലാ വര്‍ഷവും വിദ്യാര്‍ത്ഥികളെ മാനസിക പിരിമുറുക്കതിലേക്ക് നയിക്കുന്ന ഇത്തരം പ്രഹസങ്ങള്‍ അവസാന്പ്പിക്കാന്‍ കാലമായി എന്നതാണ് എന്റെ തോന്നല്‍. നിഷ്പക്ഷമായും നിസ്വാര്‍ത്ഥ മായും പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍ക്ക് തീര്‍ച്ചയായും ഇതിനൊരു പരിഹരം കാണാന്‍ ആകും എന്നാ കാര്യത്തില്‍ ഒരു സംശവും ഇല്ല.
എന്തിനാണ് കേരളത്തിൽ ഒന്നിലധികം വിദ്യാഭ്യാസ രീതികൾ ??
മറുപടിഇല്ലാതാക്കൂതമിഴ് നാട് സർക്കാർ നടപ്പിലാക്കിയ എകികൃത വിദ്യാഭ്യാസ രീതി (Uniform System of School Education )കേരളത്തിലും ആവശ്യമാണ് .സ്റ്റേറ്റ്,സി ബി എസ് സി ,ഐ സി എസ് സി തുടങ്ങി വിവിധ രീതിയിൽ ഉള്ള പഠന സംവിധാനം ഒഴിവാക്കി എല്ലാ വിദ്യാലയങ്ങളിലും ഒരേ പോലെ ഉള്ള വിദ്യാഭ്യാസ രീതി,പഠന പദ്ധതി പിന്തുടരുക എന്നതാണ് തമിഴ് നാട്ടിൽ സർക്കാർ ചെയ്തത് .എകീകൃത വിദ്യാഭ്യാസ രീതിയിൽ ഒരു സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും ഒരേ പോലെയുള്ള പഠന രീതികൾ ,പുസ്തകങ്ങൾ ,പഠന വിഷയങ്ങൾ. എല്ലാവരും തുല്യരാണ് എന്നാ ആശയത്തിന് എതിരാണ് ഒന്നിലധികം രീതിയിൽ ഉള്ള വിദ്യാഭ്യാസ രീതികൾ.സ്റ്റേറ്റ്,സി ബി എസ് സി ,ഐ സി എസ് സി പഠന രീതികളിലെ എല്ലാ നന്മകളെയും ഉൾക്കൊണ്ട് കൊണ്ട് പൊതുവായ ഒരു രീതിയിൽ കേരളത്തിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം കൊടുക്കേണ്ടത് ആവശ്യമാണ് .
malayalatthanima.blospot.in