മലയാള സിനിമ ഒട്ടനവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒരു കാലമാണ് ഇത് . ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം സിനിമ പ്രവര്‍ത്തകരുടെ വലയത്തില്‍ പെട്ട് ശ്വാസം മുട്ടുന്ന മലയാള സിനിമയ്ക്കു ശോഭനമായ ഒരു ഭാവി ഉണ്ട് എന്ന് പറയാന്‍ ഇന്നത്തെ സ്ഥിതിയില്‍ ആര്‍കും കഴിയില്ല. മലയാള സിനിമയില്‍ ഇന്ന് വന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക അത്ര നിസ്സാരമല്ല. അതിപ്പോള്‍ കേരള സര്‍കാര്‍ വിചാരിച്ചാലും ഒരു പുരോഗമനവും ഇക്കാര്യത്തില്‍ ഉണ്ടാകാന്‍ ഇടയില്ല. പകരം ഈ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ വിചാരിക്കണം. ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും വളരെ അധികം അംഗീകരങ്ങളും ഒട്ടനവധി അവാര്‍ഡുകളും വാങ്ങികൂടിയിട്ടുള്ള മലയാള സിനിമ ഇന്ന് എത്തി നില്‍കുന്ന അവസ്ഥ ഈതൊരു മലയാളിക്കും അത്ര അഭിമാനത്തിന് വക നല്‍കുന്ന തരത്തിലല്ല . വികലമാകുന്ന സിനിമ സംഗല്പ ങ്ങളാണ് ഇത്തരം അധപ്പതനത്തിനു കാരണം എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയുമില്ല. ചില നായക നടന്മാരെ ചുറ്റിപ്പറ്റി ബിസിനസ് താല്പര്യങ്ങള്‍ മാത്രം മുന്‍ നിര്‍ത്തി നിര്‍മിക്കുന്ന മലയാളം സിനിമകള്‍ കേവലം ഒരേ ചട്ടക്കൂടില്‍ നിന്ന് കൊണ്ട് കഥ പറയുക വഴി ആവര്‍ത്തന വിരസത പ്രേക്ഷകരെ സിനിമ എന്നാ ആസ്വാദന കലയില്‍ നിന്നും അടര്‍ത്തി മാറ്റുന്നു. അന്‍പതില്‍ പരം വയസുള്ള ചില നായക നടന്മാരുടെ പ്രണയ രംഗങ്ങളും ബ്രുസിലീയെ വെല്ലുന്ന സംഘട്ടന രംഗങ്ങളും എത്രനാള്‍ മലയാള സിനിമയ്ക്കു സഹിക്കനാകും. ഇത്തരം അഭ്യാസങ്ങള്‍ നടത്തുന്ന സിനിമാക്കാര്‍ പാവം പ്രേക്ഷകനെ കുറ്റപെടുതന്നതില്‍ ഒരു ഔചി ത്യവും ഇല്ല. ഇത്തരുണത്തില്‍ എടുത്തു പറയേണ്ട ഒരു കാര്യം പാവം നിര്‍മാതാക്കളുടെ അവസ്ഥയാണ് .വിദേശങ്ങളില്‍ കഷ്ടപ്പെട്ടും (അല്ലാതെയും ?) ഉണ്ടാക്കുന്ന പണം സിനിമ എന്നാ നിക്ഷേപ സംരഭത്തില്‍ മുടക്കുന്ന പാവം നിര്‍മാതാക്കള്‍ പടച്ചു വിടുന്ന ചില സിനിമകള്‍ കണ്ടാല്‍ സത്യത്തില്‍ സങ്കടം തോന്നും. ചിലവുകുറഞ്ഞ സിനിമ എന്ന് വ്യമോഹിപ്പിച്ചു ഇത്തരക്കാരെ ചാക്കിടാന്‍ കാത്തുനില്‍ക്കുന്ന ഒരുകൂടം സിനിമാക്കാര്‍ മലയാള സിനിമയ്ക്കു സംഭാവന ചെയ്യുന്നതോ സിനിമയുടെ ഗണത്തില്‍ പോലും പെടുത്താന്‍ കഴിയാത്ത വികലമായ ചില സിനിമകളും. ഇത്രയും നല്ല ഒരു ദൃ ശ്യ സംവേദന കലയെ ഒരു പരിചയ സമ്പത്തും ഇല്ലാതെ സിനിമ എന്ന വ്യാജേന ജനങളുടെ മുന്നില്‍ എത്തിക്കുന്ന ചിലര്‍ നഷ്ടപ്പെടുത്തുന്നത് നാം എന്നും അഭിമാനതോടുകൂടി പറഞ്ഞിരുന്ന നമ്മുടെ മലയാള സിനിമ സം സ്കാര മാണ് . ഇത് ഒരു വ്യവസായം ആണ് എന്നതുകൊണ്ട് തന്നെ ഒരിക്കല്‍ നഷ്ടത്തില്‍ അകപ്പെട്ട ആരും ഇത്തരം സംരഭത്തിനു വേണ്ടി പണം മുടക്കാന്‍ തയ്യാറാവാന്‍ ഇടയുമില്ല.അതുവഴി നമുക്ക് നഷ്ടപ്പെടുന്നതോ ചില നല്ല സിനിമകളും. സിനിമ രംഗത്തെ ചില ബുദ്ധി ജീവികള്‍ പറയുന്നത് കാലഘട്ടത്തിനു അനുസരിച്ച് നമ്മുടെ സിനിമ സങ്കല്പങ്ങളും മാറണം എന്നാണ്. പക്ഷെ ഇത്തരക്കാര്‍ മനസിലാക്കേണ്ടത് ആത്യന്തികമായി സിനിമ കാണുന്ന പ്രേക്ഷകന്‍ മനുഷ്യന്‍ ആണെന്നും അവന്റെ വികാര വിചാരങ്ങള്‍ക്ക് ഇന്നും ഒരു മാറ്റവും വന്നിട്ടില്ല എന്നുമാണ്. സിനിമ ലക്ഷ്യമാക്കേണ്ടത് മനുഷ്യന്റെ ആന്തരിക വികാരങ്ങളെ ആണ് . അത്തരം വികാരങ്ങളെ ഉണര്‍ത്താന്‍ ഒരു സിനിമയിലെ ദ്രിശ്യങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും കഴിയുന്നു എങ്കില്‍ അത്തരം സിനിമകള്‍ നമ്മുടെ സിനിമ ശാലകളില്‍ ഇന്നും ജനങ്ങളെ നിറയ്ക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഒരു കാര്യം വളരെ ശ്രദ്ധേയമാണ് എക്കാലതും സിനിമ നമ്മുടെ സമൂഹത്തിന്‍റെ സന്ദേശ വാഹകരയിരുന്നു. ഈ മാധ്യമം കാട്ടിത്തരുന്ന വഴികള്‍ നമ്മില്‍ കുറച്ചു പേരെങ്കിലും അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്. അത് നല്ലതായാലും ചീത്ത ആയാലും. അപ്പോള്‍ ഒരു സിനിമാക്കാരന്‍ വെറും ബിസിനസ് കാരനല്ല പകരം അനേകം ഉത്തരവാദിത്വങ്ങള്‍ ഉള്ള സമൂഹ പരിഷ്കര്തവാണ്. നിങ്ങള്ക്ക് അവാര്‍ഡുകളും പരമോന്നത ബഹുമതികളും നല്‍കി ആദരിക്കുന്നത് അതുകൊണ്ട് മാത്രമാണ്. നമുക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്വം ശരിയായ രീതില്‍ നിറവേറ്റാന്‍ കഴിയില്ലങ്ങില്‍ നിങ്ങള്‍ ഒരിക്കലും ഒരു സിനിമ ക്കാരനകതിരിക്കുന്നതാണ് നല്ലത്. സിനിമ ഒരു സീരിയസ് ആയ മാധ്യമം ആണ് എന്ന തിരിച്ചറിവാണ് ഒരു സിനിമ പ്രവര്ത്തകന് ആദ്യം വേണ്ടത്. നല്ല സിനിമകള്‍ നാം ഓരോരുത്തരും ആഗ്രഹിക്കുന്ന ഒന്നാണ്. അതിനായി ഒരുപാടു നല്ല ചിന്തകളും ആശയങ്ങളും ഉണ്ടാകട്ടെ എന്നും അവ നമ്മുടെ സിനിമ രംഗത്തിനു പുതിയ മാനങ്ങളും അര്‍ത്ഥങ്ങളും നല്‍കട്ടെ എന്നും നമുക്ക്പ്ര ത്യാശിക്കാം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ