കേരളത്തിന്‍റെ പുതിയ ഡാം എന്ന ആശയം ഇതുവരെ അംഗീകരിക്കാന്‍ കേന്ദ്ര സര്‍കാര്‍ തയ്യാറായിട്ടില്ല എന്നത് മലയാളികളെ സംബന്ധിച്ച് വളരെ അധികം നീരസം ഉളവാക്കുന്ന ഒന്നാണ്.എന്നാല്‍ എത്രയും വേഗം ഒരു തീരുമാനത്തില്‍ എത്താന്‍ കേന്ദ്ര സര്കരിനു കഴിയും എന്നും നമുക്ക് വിശ്വസിക്കാന്‍ തരമില്ല. ഇതിനു കാരണം മറ്റൊന്നുമല്ല തമിഴ്നാട് സര്‍കാരിന്റെ അതി ശക്തമായ നിലപാട് തന്നെ.ഒരു രാഷ്ട്രീയ കക്ഷി എന്ന നിലക്ക് കൊണ്ഗ്രെസ്സിനു ചില പരിമിതികള്‍ ഉണ്ട് ഒന്നാമതായി ഒരു ഫെഡരല്‍ ഭരണ വ്യവസ്ഥിതിയില്‍ ഒരു സര്കാറിനു അനുകൂലമായി തര്‍ക്കത്തില്‍ ഇരിക്കുന്ന വിഷയത്തില്‍ പെട്ടെന്ന് ഒരു തീരുമാനം എടുക്കാന്‍ ഭരണ പരമായ ചില തടസങ്ങള്‍ ഉണ്ട് . അതിനപ്പുറം തീരുമാനം എടുക്കുന്ന ഭരണകൂടം കേവലം തമിഴ്നാടിന്‍റെ എം പി മാരുടെ ബലത്തിലാണ് ഭരണം നടത്തുന്നത്. അപ്പോള്‍ തീരുമാനം നടിപ്പില്‍ വരുത്താന്‍ ഭരണം നിലനിര്‍ത്താന്‍ തന്നെ വളരെ കഷ്ടപ്പെടേണ്ടി വരും . ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ കേരളത്തിന്‍റെ തീരുമാനത്തിന് പൂര്‍ണമയും അനുകൂലമായി നില്‍കാന്‍ ഇന്ന് നിലവിലുള്ള ദേശീയ പാര്‍ടികള്‍ക്ക് കഴിയില്ല എന്ന വാസ്തവം നാം മലയാളികള്‍ ഇതിനോടകം മനസിലാക്കി കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ ഇരുപതു എം പി മാരെ ഉപയോഗിച്ച് ഇന്ത്യ മഹാ രാജ്യത്തിന്‍റെ ഭരണം നടത്താം എന്ന വ്യാമോഹം ഒരു ദേശീയ കക്ഷിക്കും ഉണ്ടാകാന്‍ ഇടയില്ല. . അതൊരു പരമമായ സത്യവുമാണ്. പോയ കുറെ വര്‍ഷങ്ങളായി നാം മുല്ല പെരിയാറിന്റെ പുനര്‍ നിര്‍മാണത്തെ കുറിച്ച് മുറവിളി കൂട്ടി തുടങ്ങിയിട്ട്. പക്ഷെ ഇതിനു ഒരു ശാശ്വതമായ ഒരു തീരുമാനം ഉണ്ടാകാത്തതിന്റെ പ്രധാന കാരണവും ഇതല്ലാതെ മറ്റൊന്നല്ല.
കഴിഞ്ഞ രണ്ടു മൂന്ന് ആഴ്ചകളിലായി ഈ വിഷയം രാഷ്ട്രീയ ഭേദമന്യേ എല്ലാ വരും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ് . നിയമപരമായി നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് സാകൂതം ചിന്തിക്കുകയും ചെയ്യുന്നുണ്ട് . തീര്‍ച്ചയായു നാം മലയാളികള്‍ നമ്മുടെ രാഷ്ട്രീയ നേതാക്കളെയും അവരുടെ പ്രവത്തനങ്ങളെയും മുഖവിലക്ക് എടുത്തേ മതിയാകൂ. അതിനോടൊപ്പം തന്നെ ഈ സംഭവം നമ്മെ ഒരു കാര്യം കൂടെ പഠിപ്പിച്ചു തരുന്നു. നമ്മള്‍ മലയാളികളുടെ രാഷ്ട്രീയം എന്തായിരിക്കണം എന്ന തിരിച്ചറിവ് .വിദ്യാസമ്പന്നരായ നാം മലയാളികള്‍ എല്ലാതരം പ്രാദേശിക വാദത്തെയും എതിര്കുന്നവര്‍ ആണ് . പക്ഷെ കാലം ഇതെല്ലം ഒരു വര്‍ണ ചിത്രം പോലെ നാം മലയാളിക്ക് മുന്നില്‍ മുല്ലപെരിയറിന്റെ രൂപത്തില്‍ വരച്ചു കാട്ടുന്നു. ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ള മലയാളി തെരുവില്‍ പ്രകടനം നടത്തിയും , ഉപവാസം നടത്തിയും പ്രത്ഷേധിക്കുമ്പോള്‍ കേവലം തങ്ങളുടെ പാര്‍ലമെന്റിലെ സംഘ ബലം കൊണ്ട് മാത്രം കേന്ദ്ര മന്ത്രിസഭയെ പ്രതിരോധതിലക്കുന്ന കാഴ്ച നാം കണ്ടു കൊണ്ടിരിക്കുന്നു.
നമുക്ക് കേരള രാഷ്ട്രീയതിലേക്കു വന്നാല്‍ കോണ്‍ഗ്രസ് മന്ത്രിസഭ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലാണ്. ഇടുക്കിയിലെ അണകെട്ടിലെ വെള്ളം താഴ്ത്തി അവര്‍ അത് തെളിയിച്ചിരിക്കുന്നു. ഇപ്പോള്‍ മുല്ലപെരിയറില്‍ നിന്നുള്ള വെള്ളം ഇടുക്കിയില്‍ ശേഖരിക്കാന്‍ ആകും എന്ന് സംസ്ഥാന മന്ത്രി സഭ കോടതി സമക്ഷം ബോധിപ്പിച്ചിരിക്കുന്നു. നമ്മുടെ മന്ത്രിമാര്‍ ഒരു കാര്യം മറന്നു പോയി വരാന്‍ പോകുന്ന കാലവര്‍ഷം ഇനി ഇടുക്കിയിലെയും മുല്ലപെരിയരിലെയും ജലനിരപ്പ് ഉയര്‍ത്തിയാല്‍ എന്ത് ചെയ്യും? ഏതെങ്കിലും കാരണവശാല്‍ ഒരു വലിയ ഭൂകമ്പം ഉണ്ടായാല്‍ ഇടുക്കി ഡാമിന്‍റെ സ്ഥിതി എന്തായിരിക്കും? ഒരു സാധാരണക്കാരന്‍റെ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ തികച്ചും ന്യായമാണ് താനും. അതിനൊന്നും വ്യക്തമായ ഉത്തരം നല്കാന്‍ നമ്മുടെ ഭരണ കൂടത്തിനു കഴിയ്മെന്നും തോന്നുന്നില്ല.ആകെ കൂടെ ചങ്കൂറ്റത്തോടെ പറയാന്‍ നമുക്ക് ഒരു കേരള കോണ്‍ഗ്രസ് എന്ന സംഘടന മാത്രം.അവര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍നടത്തുന്നുമുണ്ട് . ഇത് കേരള കോണ്‍ഗ്രസിനെ പുകഴ്ത്താന്‍ വേണ്ടി പറഞ്ഞതല്ല. മുല്ല പെരിയാര്‍ വിഷയം കേരള കോണ്‍ഗ്രസിന് ഒരു ജീവന്‍ മരണ പോരാട്ടമാണ്.ഈ ഡാം പൊട്ടിയാല്‍ ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടാകാന്‍ പോകുന്ന രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ അവര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുതതിലും അത് നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നതിലും നമുക്ക് ഒരിക്കലും തെറ്റ് പറയാന്‍ കഴിയില്ല. പക്ഷെ ഇവിടെ ഉദിക്കുന്ന കാതലായ ഒരു ചോദ്യമുണ്ട് .കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ പ്രാദേശിക വാദത്തിന്റെ ചിന്തകള്‍ ഉണര്‍ത്താന്‍ മുല്ലപെരിയാര്‍ വിഷയം കാരണമായോ എന്നത് ? ഇതിനുള്ള ഉത്തരം ഇതിനോടകം നമ്മുടെ എല്ലാം മനസ്സില്‍ രൂപപ്പെട്ടിരിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. മാത്രമല്ല ഇത് കേരള സമൂഹം വരും കാലങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യത കല്പിക്കുന്ന ഒരു വിഷയമായിരിക്കും .പക്ഷെ ഇതെല്ലം മുല്ല പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍കാരുകള്‍ എടുക്കുന്ന തീരുമാനവുമായി ബന്ധപ്പെട്ടിരിക്കും എന്ന കാര്യത്തില്‍ സംശയമേതുമില്ല. എന്ന് കരുതി തമിഴന്‍റെ തമിഴക വാദവും ആന്ധ്ര പ്രദേശിലെ തെലുങ്കാന വാദവും ശരിയാണ് എന്നു പറയാന്‍ ഒരു മലയാളിക്ക് ഒരിക്കലും ആവില്ല. മറിച്ച് ഒരു ജീവന്‍ മരണ പ്രശനം വന്നപ്പോള്‍ ഓരോ ദേശീയ കക്ഷികളും എടുത്ത പ്രതിരോധത്തിലൂന്നിയ നിലപാട് മനസിലാക്കാന്‍ മാത്രമുള്ള രാഷ്ട്രീയ അവബോധം നാം മലയാളികള്‍ക്ക് ഉണ്ട് എന്നു തുറന്നു പറയാന്‍ നാം തയ്യാറാവണം. കേരളത്തിന്‍റെ വിഷയത്തിനായി സംസാരിക്കുന്ന നേതാക്കളെ പാര്‍ടിയില്‍ നിന്ന് തെറിപ്പിക്കാന്‍ ശ്രമിക്കുന്നവരെ നാം തിരിച്ചറിയുക തന്നെ വേണം അത് ഏതു രാഷ്ട്രീയ പാര്‍ട്ടി ആയിരുന്നാലും ശരി .ഇപ്പോള്‍ നാം വേണ്ടത് അനാവശ്യത്തിന് വേണ്ടി മാത്രം എപ്പോഴും വായ തുറക്കുന്ന ചില നേതാക്കന്മാര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്ത് പറയുന്നു എന്നു സാകൂതം ശ്രദ്ധിക്കുക. മുല്ലപെരിയാറിനു ഒന്നും സംഭാവിചില്ല്ങ്കില്‍ ഇനിയും പോളിംഗ് ബൂത്തിലേക്ക് വോട്ടു ചെയ്യാനായി ജനങ്ങള്‍ കടന്നു വരും എന്നു നാം അവരെ ഒന്ന് ഓര്മപെടുതുന്നത്. നന്നായിരിക്കും. അക്രമത്തിന്‍റെ പാത നാം മലയാളികള്‍ക്ക് വശമില്ല എന്നു ബോധ്യപ്പെടുതിക്കൊണ്ട് തന്നെ , നിയമത്തിന്‍റെ മാര്‍ഗത്തിലൂടെ ഒരു പുതിയ ഡാം നിര്‍മിച്ചു രാഷ്ട്രത്തിന് മാതൃകയാകാന്‍ നമുക്ക് കഴിയും എന്ന് തന്നെയാണ് എന്‍റെ വിശ്വാസം. അത്രയും കാലം നമ്മുടെ ജീവനും സ്വത്തിനു സംരക്ഷണം നല്കാന്‍ സാക്ഷാല്‍ സര്‍വശക്തനായ ദൈവമല്ലാതെ മറ്റാരുമില്ല എന്നു വിശ്വസിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും നമ്മളുടെ മുന്നില്‍ ഇല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ