ബുധനാഴ്‌ച, നവംബർ 30

നമുക്ക് ആള്‍ ദൈവങ്ങള്‍ ആവശ്യമോ?


  • സമൂഹത്തിനെ നല്ല വഴിക്ക് നടത്താന്‍ ആള്‍ ദൈവങ്ങള്‍ അവതരിച്ചാല്‍ അതില്‍ വലിയ തെറ്റുള്ളതായി തോന്നുന്നില്ല. നമ്മുടെ സമൂഹ മന:സാക്ഷിയ്ക്ക് മുന്നില്‍ തെറ്റുകാരല്ലെങ്കില്‍ ഇതൊരു നന്മയായി കാണാനുള്ള  മാനസിക വളര്‍ച്ച നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. നമ്മുടെ സമൂഹത്തെ കാര്‍ന്നുതിന്നുന്ന ചില തെറ്റായ പ്രവണതകളും  അതില്‍ നിന്നും  കുടുംബങ്ങള്‍ അനുഭവിക്കുന്ന നിത്യ യാതനകളും നമുക്ക് മറക്കാനാകുമോ. മദ്യപാനവും അപഥസഞ്ചാരവും കൈക്കൂലിയും കരിഞ്ചന്തയും നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുമ്പോള്‍ മനുഷ്യ  നന്മ കംഷികുന്നവര്‍ മതത്തിന്‍റെ അതിര്‍വരമ്പുകളില്ലാതെ പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ അവരെ തള്ളി പറയേണ്ട   കാര്യമില്ല എന്നതാണ് എന്‍റെ പക്ഷം.  മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന വയലാറിന്റെ  വരികള്‍ അന്വര്തമാക്കുന്ന രീതിയില്‍ ഇവിടെ  മനുഷ്യരും മതങ്ങളും കൂടിയാണ് ദൈവങ്ങളെ സൃഷ്ടിക്കുന്നത്. നന്മ മാത്രം ചെയ്യാന്‍ ആഗ്രഹിക്കുന്നവന്‍ ദൈവമാണ്. അവര്‍ ദൈവത്തിന്‍റെ പ്രിയപെട്ടവരുമാണ്. ഇത്തരം മനുഷ്യരില്‍ ദൈവത്തിന്‍റെ ചൈതന്യം കുടികൊള്ളുന്നു. ഇവരിലൂടെ നമ്മുടെ മനസിനെയും ശരീരത്തെയും സംശുധീകരിക്കാന്‍ കഴിയുമെങ്കില്‍ അത് നല്ലത് തന്നെ. പക്ഷെ  ഇതിനൊരു മറുവശം കൂടെ ഉണ്ട് ഭക്തിയിലൂടെ മാത്രം ഒരു സമൂഹത്തിന്‍റെ പരിപൂര്‍ണ്ണ വളര്‍ച്ച കൈവരിക്കാം എന്ന്  പ്രചരിപ്പിക്കുന്ന തത്വ ശാസ്ത്രങ്ങള്‍ അപക്വവും വസ്തുതാവിരുദ്ധവുമാണ്. അത്തരം പ്രചാരണങ്ങള്‍ തള്ളിക്കളയാന്‍  നമുക്ക് കഴിയണം. ഇതുമായി ഉയര്‍ന്നു വരുന്ന അരാഷ്ട്രീയ വാദത്തെ നാം തീര്‍ത്തും  നിരാകരിച്ചേ മതിയാകൂ. ശരിയായ രാഷ്ട്രീയ വീക്ഷണം ഉള്ള സമൂഹത്തിനു മാത്രമേ കാലത്തേ അതിജീവിച്ചു ഉയര്‍ച്ച നേടാന്‍ ആകുകയുള്ളൂ . മാനവിക  സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടു വരേണ്ട ഉത്തരവാദിത്വം എല്ലാ മേഖലയിലുള്ളവര്‍കുമുണ്ട്. രാഷ്ട്രീയക്കാരും , കലാകാരന്മാരും, സാംസ്‌കാരിക നായകരും തങ്ങളുടെ സംയോജിതവും ആദര്ശ പൂര്‍ണവുമായ പ്രവര്‍ത്തനം കാഴ്ചവയ്കനകുംബോഴാണ് ഉദാത്തമായ ഒരു സമൂഹത്തിനു ജന്മം നല്‍കാനാകുന്നത്  . ഇതില്‍  ആള്‍ ദൈവങ്ങളുടെ പങ്ക് എന്ത് എന്ന ചോദ്യത്തിന് എന്‍റെ ഉത്തരം ഇതാണ്.    ഈ കാലഘട്ടത്തില്‍ സമൂഹത്തിനു നന്മ വേണം എന്നാഗ്രഹിക്കുന്ന  മനുഷ്യ ദൈവങ്ങളുണ്ടെങ്കില്‍ ലക്ഷക്കണക്കിന് ദൈവങ്ങളുള്ള നമ്മുടെ ഭാരതത്തില്‍ കുറച്ചുക്കൂടി ദൈവങ്ങളുണ്ടായാല്‍ നാം അതില്‍ തെറ്റൊന്നും കാണേണ്ടതായിട്ടില്ല.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ