മധ്യ തിരുവിതാംകൂര്‍ ഇന്ന് വന്‍ ഭീഷണിയിലാണ് . ജീവിതത്തിനു മരണത്തിനും ഇടയിലുള്ള നൂല്പലത്തില്‍ മരണം മുന്നില്‍ കണ്ടു കൊണ്ട് ജീവിക്കുന്ന കേരളത്തിലെ ലക്ഷകണക്കിന് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതൃ ത്വതിനും നിയമ വ്യവസ്ഥക്കും കഴിയാത്തത് തികച്ചും മനുഷ്യത്വ രഹിതം എന്നല്ലാതെ മറ്റൊന്നും പറയാനാവില്ല .ഇന്ത്യന്‍ ഭരണഘടനാ അനുവദിച്ചു തന്നിരിക്കുന്ന മൌലികമായ അവകാശത്തിനു വേണ്ടിയാണു ഇന്ന് കേരള ജനത കേന്ദ്ര സര്കരിനു മുന്നില്‍ കൈ നേടുന്നത്. ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട നിയമവ്യവസ്ഥ ചുവപ്പ് നടയില്‍ കുരുങ്ങി കിടക്കുകയാണ്. പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാന കാലഘട്ടത്തില്‍ തിരുവിതാംകൂറും തമിഴ്നാട്ടിലെ മദ്രാസ് സംസ്ഥാനവും തമ്മില്‍ ഉണ്ടാക്കിയ ഒരു ഉടമ്പടിയുടെ പേരില്‍ കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഒരു തീരുമാനത്തിനായി കേരളം കാത്തിരിക്കുന്നു. ഒരു ന്യായവുമില്ലാതെ തികച്ചും ധിക്കാരപരമായ നിലപാട് കൈക്കൊള്ളുന്ന തമിഴ്നാട് ഇന്ത്യയിലെ ഒരു സാധാരണ പൌരന്‍റെ ജീവിക്കാനുള്ള അവകാശത്തെ ആണ് വെല്ലു വിളിക്കുന്നത്. സ്വാതന്ത്ര്യ അനന്തരം കേരളത്തിന്‍റെ ഭാഗമായ മണ്ണില്‍ നില നില്‍ക്കുന്ന മുല്ലപെരിയാര്‍ ഡാമില്‍ തമിഴ്നാടിന്‍റെ അവകാശം എന്താണ്? 999 വര്‍ഷത്തേക്ക് ഉണ്ടാക്കിയ ഒരു കരാറോ? കേവലം പത്തു ലക്ഷം രൂപ നികുതി നല്‍കുന്നതിന്‍റെ ബലത്തില്‍ കേരളത്തിന്‍റെ ജനങ്ങളുടെ ജീവന് വിലയിടാന്‍ ഒരു അവകാശവും അവര്‍ക്കില്ല. ഇവിടെ മനുഷ്യന്‍ ഉണ്ടെങ്കിലെ നിയമവും കരാറുകളും ഉണ്ടാകൂ. തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കുവാന്‍ ഇവിടത്തെ നിയമവ്യവസ്ഥക്ക് കഴിയാതെ വരരുത്. അങ്ങനെ വന്നാല്‍ ജനം ഇത്തരം കരാറുകള്‍ കാറ്റില്‍ പറത്തും. കേരളത്തിലെ ലക്ഷകണക്കിന് ജനങ്ങള്‍ക്കുനേരെ നിയമ ലംഖനതിനു കേസേടുക്കെണ്ടിവരും. കേന്ദ്ര സര്‍കാര്‍ അനുകൂല നിലപാട് സ്വീകരിക്കും എന്നുതന്നെ ആണ് കേരള ജനതയുടെ പ്രതീക്ഷ. ഇതൊരു വില പേശ ലല്ല . ജീവന് വേണ്ടിയുള്ള കേരള ജനതയുടെ വിലാപമാണ്. സ്വന്തം മണ്ണില്‍ ഒരു ഡാം ഉണ്ടാക്കാന്‍ മറ്റുള്ള വരുടെ അനുവാദം കത്ത് നില്‍കേണ്ടി വരുന്ന പാവം ജനതയുടെ ദയനീയ മായ വിലാപം. ഇത് കണ്ടിട്ടും കണ്ണുതുറക്കാന്‍ നമ്മുടെ സര്കരുകള്‍ക്ക് കഴിയുന്നില്ലങ്ങില്‍ നിങ്ങളെ ഭരണത്തിന്റെ ദന്ത ഗോപുരങ്ങളില്‍ അവരോധിക്കാന്‍ ഒരു പക്ഷെ കേരള ജനത ഉണ്ടാകില്ല. ഈ വൈകിയ വെളയിലെങ്ങിലും ഒരു തുറന്ന സമീപനം സ്വീകരിച്ചു കേരള ജനതയെ രക്ഷിക്കാന്‍ ദേശത്തിന്റെയും, ഭാഷയുടെയും അതിര്‍വരമ്പുകള്‍ ഇല്ലാതെ എല്ലാ ഇന്ത്യക്കാരും മുന്നോട്ടു വരും എന്നാണ് ഓരോ മലയാളിയുടെയും പ്രതീക്ഷ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ