ഇന്ന് രാവിലെ മനോരമ ഓണ്‍ലൈനില്‍ ഒരു ഇന്റര്‍വ്യൂ കാണാന്‍ ഇടയായി. മലയാള സിനിമയെ കോരിത്തരിപ്പിച്ച പുതിയ ഒരു അവതര പുരുഷന്‍ സന്തോഷ് എന്ന പണ്ഡിതന്‍ . പേരിനൊപ്പം പണ്ഡിതന്‍ എന്നുണ്ട്ന്കിലും ഇദ്ദേഹം ഈ അഭിമുഖത്തില്‍ ഉടനീളം എനക്ക് ഒന്നും അറിയില്ല എന്ന് സമ്മതിക്കുന്നു. അപ്പോള്‍ ഞാന്‍ എന്നോട് തന്നെ ഒരു ചോദ്യം ചോദിച്ചു .ഒന്നിനെ കുറിച്ചും അറിയില്ലെങ്ങില്‍ നമുക്ക് ഒരു മലയാള സിനിമ നിര്‍മിക്കാന്‍ ആകുമോ .കേരളത്തില്‍ ഉടനീളം പ്രദര്‍ശിപ്പിക്കുന്ന കൃഷണനും രാധയും എന്ന സിനിമയുടെ ഒരു സമ്പൂര്‍ണ കര്‍ത്താവാണ് മേല്പറഞ്ഞ ദേഹം. രചന മുതല്‍ സംവിധാനം വരെ ഏതാണ്ട് പതിനെട്ടില്‍ പരം അറിവില്ലാത്ത വിഷയങ്ങള്‍ കൈകാര്യം ചെയ്ത ഈ വ്യക്തി ഇന്ന് മലയാള സിനിമ യുടെ ഭാഗമായി തീര്‍ന്നിരിക്കുന്നു. ഇത് മലയാള സിനിമയ്ക്കു എത്രകണ്ട് ഗുണവും ദോഷങ്ങളും പ്രദാനം ചെയ്യും എന്ന് വിശകലനം ചെയ്യാം ഞാന്‍ മുതിരുന്നില്ല കാരണം മറ്റൊന്നുമല്ല.ഈ സിനിമ പൂര്‍ണ രൂപത്തില്‍ ഞാന്‍ കണ്ടിട്ടില്ല . എന്നാല്‍ ഇതിലെ സൂപ്പര്‍ സംഭാഷണങ്ങളും ഗാനങ്ങളും ഇതിനക്കം യു ടുബിലൂടെ ഞാന്‍ കാണുവാന്‍ ഇടയായി. മലയാള സിനിമ യെ സ്നേഹിക്കുന്ന ഒരു പ്രേക്ഷകന്‍ എന്ന നിലക്ക് മാത്രമാണ് എന്‍റെ ചില കാഴ്ച പ്പാടുകള്‍ ഇവിടെ കുറിക്കുന്നത്. സന്തോഷ് എന്ന ചെറുപ്പക്കാരന്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട് പക്ഷെ അത് ഒരു മലയാള സിനിമ നിര്മിച്ചതിനല്ല, പകരം ഒറ്റയാള്‍ സംരംഭം വഴി ഇതുവരെ ഉള്ള എല്ലാ സിനിമ സംകല്‍പ്പങ്ങളും കാറ്റില്‍ പറത്തി കേവലം ചുരുങ്ങിയ ചിലവില്‍ ഒരു സിനിമ ( സിനിമ എന്ന് പറയാമോ എന്ന് എനിക്ക് അറിയില്ല) സിനിമ തീയെറ്ററില്‍ എത്തിച്ചു എന്നതിന്. സിനിമയുടെ നിലവാരവും നിലവാര തകര്‍ച്ചയും പ്രേക്ഷകന്‍ വിധി എഴുതട്ടെ. ഞാന്‍ ഇവിടെ കാണുന്നത് സന്തോഷിലെ സിനിമ കാരനെ അല്ല പകരം സൃഷ്ടിപരമായ പ്രവര്തങ്ങള്‍ക്ക് ഇവിടെ ഒന്നും ഒരു തടസവും അല്ല എന്ന സന്ദേശമാണ് . കോടികള്‍ മുടക്കി എടുക്കുന്നത് മാത്രമല്ല സിനിമ എന്ന തിരിച്ചറിവ് ഇത് നമുക്ക് മനസിലാക്കി തരുന്നു. ഭാവന സമ്പന്നനായ ഒരു വ്യക്തിക്ക് ( സന്തോഷിനെ അല്ല ഉദ്ദേശിച്ചത് ) തന്‍റെ കഴിവുകള്‍ ജനത്തിന്‍റെ മുന്നില്‍ എത്തിക്കാന്‍ ഉള്ള ഒരു മാര്‍ഗം കൂടി തുറന്നു കാണിക്കാന്‍ സന്തോഷിനു കഴിഞ്ഞു എന്നത് അന്ഗീകരിക്കപെടെണ്ടാതാണ് . എന്നാല്‍ ഇതിനു രണ്ടാമതൊരു വശമുണ്ട്. സിനിമ അത് ഏതു വിഭാഗത്തില്‍ പെടുന്നതായാലും അത് വളരെ സീരിയസ് ആയി കാണുന്ന പ്രേക്ഷകരാണ് മലയാളികള്‍. അത്തരം പ്രേക്ഷക മനസ്സില്‍ സിനിമ എന്ന സംവേദന കലയുടെ ആത്മാവ് നശിപ്പിക്കാന്‍ സന്തോഷിനെ പോലുള്ളവര്‍ പടച്ചു വിടുന്ന എന്തും സഹിക്കേണ്ട ഗതികെടിലക്ക് നമ്മുടെ സമൂഹം എത്തിച്ചേര്‍ന്നു എന്നത് വളരെ സങ്കട കരമായ അവസ്ഥയാണ് . ഇനി ഇതിനെ ചുവടുപിടിച്ചു വരാന്‍ പോകുന്ന പുതിയ സംരഭങ്ങള്‍ നമ്മുടെ മലയാള സിനിമ യെ എങ്ങനെ ബാധിക്കും എന്ന് കണ്ടു തന്നെ അറിയാം. സന്തോഷിന്‍റെ കമ്പ്യൂട്ടര്‍ പരിഞാനത്തെ നമുക്ക് അംഗീകരിക്കാം , പക്ഷെ അയാളുടെ സിനിമ സങ്കല്‍പ്പങ്ങള്‍ മലയാള സിനിമയ്ക്കു കളങ്ക മാകാന്‍ നാം ഒരിക്കലും അനുവദിക്കരുത്. നമ്മുടെ ചെറുപ്പക്കാര്‍ നല്‍കുന്ന ഇത്തരം നെഗറ്റീവ് പ്രോത്സാഹനം കൂടുതല്‍ കൂടുതല്‍ സന്തോഷ് മാരെ മലയാള സിനിമയ്ക്കു സംഭാവന ചയ്തെന്നിരിക്കും. അത് ഭാവിയില്‍ നമ്മുടെ സംസ്കാരത്തിന് തന്നെ വലിയ വിപത്തായി മാറാനും ഇട വരുത്തും. സിനിമ ഒരു ആസ്വാദന കല എന്നതിനപ്പുറം ജീവിതത്തിന്‍റെ ഭാഗമായി കൊണ്ട് നടക്കുന്ന മലയാളികള്‍ ഇത്തരം പൊള്ളത്തരങ്ങള്‍ മനസിലാക്കി പെരുമാറാന്‍ തുടങ്ങണം എന്നാണ് എന്‍റെ വിനീതമായ അപേക്ഷ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ