തിങ്കളാഴ്‌ച, നവംബർ 14

യേശുദാസ് - മലയാളത്തിന്‍റെ ശബ്ദ വിസ്മയം

മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച ഗായകന്‍ ആരാണെന്ന  ചോദ്യം ചോദിയ്ക്കാന്‍ മലയാളിയായ ആരും തന്നെ തയ്യാര്‍  സാധ്യത ഇല്ല.  മലയാള സംഗീത ലോകം കണ്ട സംഗീതഅത്ഭുതമായ ഗാനഗന്ധര്‍വന്‍ തന്‍റെ സംഗീത യാത്ര തുടങ്ങിയിട്ട് ഇന്ന് അമ്പതു വര്‍ഷം പിന്നിടുകയാണ്.  ഈ മഹാനായ ഗായകന്‍റെ ശബ്ദ മാധുര്യം അനുഭവിക്കാത്ത ഒരു മലയാളി പോലും ഉണ്ടാകാന്‍ ഇടയില്ല. അനുഭവിക്കാത്ത എന്ന വാക്ക് ഞാന്‍ വെറുതെ ഉപയോഗിച്ചതല്ല . സാധാരണ നാം ഗാനങ്ങള്‍ കേള്‍ക്കുക എന്നാണ് പറയാറ്. പക്ഷെ യേശുദാസ്‌ എന്ന ഗാനവിസ്മയം അദ്ദേഹം പാടുന്ന പാട്ടുകളിലൂടെ നമ്മെ ഏതൊ ചില അനുഭൂതികളുടെ ലോകത്തേക്ക് കൊണ്ടുപോകാറുണ്ട് എന്ന് ഞാന്‍ പറഞ്ഞാല്‍ അതിനോട് അനുകൂലിക്കുന്നവാരയിരിക്കും ഭൂരിഭാഗവും. ഒരു ഗായകന്‍റെ സര്‍ഗഭാവന അതിന്‍റെ പരിപൂര്‍ണതയോടെ  അനുഭവ യോഗ്യമാക്കി തന്നിട്ടുള്ള അപൂര്‍വ്വം ഗായകരില്‍ ഒരാളാണ് ശ്രി യേശുദാസ്‌. ഏതൊരു കലയെയും അത് അര്‍ഹിക്കുന്ന രീതിയില്‍  ഉപാസിക്കുന ഒരു കലാകാരന്‍ ഉന്നതങ്ങളില്‍ എത്തും  എന്ന് മലയാളി കള്‍ക്ക് മനസ്സിലാക്കി  തന്ന ഈ കലാകാരന്‍ സംഗീതസ്നേഹികളായ  ആര്‍ക്കും  മാതൃക ആക്കാവുന്ന ഒരു വ്യക്തിത്വമാണ്. കഷ്ടതകള്‍ നിറഞ്ഞ ബാല്യ കൌമാരങ്ങളും ഒടുവില്‍ സരസ്വതി ദേവിയുടെ കടക്ഷത്താല്‍ ലോകം അറിയപ്പെടുന്ന ഒരു ഗായകന്‍ ആയി മാറിയ യേശുദാസ് മലയാളിക്ക് സമ്മാനിച്ച ഒരു പിടി നല്ല ഗാനഗളിലൂടെ  എക്കാലവും സ്മരിക്ക പെടുന്ന ഒരു പ്രതിഭായയിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. മലയാളത്തിന്‍റെ ഗാനഗന്ധര്‍വന് സംഗീത പ്രേമികളുടെ ഒരായിരം പ്രണാമം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ