വെള്ളിയാഴ്‌ച, നവംബർ 18

ഇത് റിയാലിറ്റി ഷോകളുടെ കാലം

ഇത് റിയാലിറ്റി ഷോകളുടെ കാലമാണ് . പ്രൈം  ടൈമില്‍ പ്രേക്ഷരെ രസിപ്പിക്കാന്‍  ടെലിവിഷന്‍ മാധ്യമങ്ങള്‍ കണ്ടുപിടിച്ച ഇത്തരം ഷോകള്‍ വലിയ തോതില്‍ വിജയിച്ചു കൊണ്ടിരിക്കുന്നതായി നമുക്ക് കാണാം. ദേശീയ ചാനലുകളെ ചുവടുപിടിച്ചു നമ്മുടെ മലയാളം ചാനലുകളും ഇത്തരം പരിപാടികള്‍ സംപ്രേഷണം ചെയ്തു തുടങ്ങിയിട്ടുണ്ട്. പാട്ടും, മാപ്പിള പാട്ടും, മിമിക്രിയും , ഡാന്സുമെല്ലാം ഇക്കൂട്ടത്തില്‍ പെടും. വളര്‍നുവരുന്ന നമ്മുടെ പുതിയ കലാകാരന്മാരെ കണ്ടെത്താന്‍ എന്ന കഴ്ചപടിലൂടെ ആണ് ഇത്തരം  റിയാലിറ്റി ഷോ അവതരിപ്പിക്കുന്നത്‌എങ്കിലും ഇതില്‍ മറഞ്ഞിരിക്കുന്ന കച്ചവട താല്പര്യം പകല്‍ പോലെ വ്യക്തമാണ്‌. കോടികളുടെ ഫ്ലാറ്റും സ്വര്‍ണവും വാഗ്ദാനം ചെയ്തു മല്സരാര്തികളെ മാസങ്ങളോളം സംഘര്‍ഷങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി കോടികള്‍ കൊയ്യുന്ന ചാനലുകള്‍ ജനസേവനം ചെയ്യുന്നു എന്ന് പറഞ്ഞാല്‍ അത് സമ്മതിച്ചു കൊടുക്കാന്‍ ചുരുക്കം പേരെങ്കിലും വിസമ്മതിചെക്കും. അപ്പോള്‍ ചാനലുകള്‍ എങ്ങനെ നിലനില്‍ക്കും എന്ന മറുചോദ്യം ചോദിച്ചേക്കാം. നിരന്തരം വാര്‍ത്തകളും സീരിയലുകളും മാത്രം സംപ്പ്രേഷണം ചെയ്താല്‍ തങ്ങള്‍ക്കു എങ്ങനെ ചാനലുകളുടെ കിട മത്സരത്തിനിടയില്‍ പിടിച്ചു നില്‍ക്കാനാകും ?. നിങ്ങള്‍ പ്രേക്ഷകരല്ലേ ഇത്തരം പരിപാടികളെ   അംഗീ കരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. ചോദ്യം തികച്ചും ന്യായം തന്നെ .കേവലം ഒരു  എന്റര്‍ ടൈനര്‍  എന്നതിനും അപ്പുറം ഇത്തരം പരിപാടികളുടെ നടത്തിപ്പില്‍ ഉള്ള സുതാര്യത പലപ്പോഴും ചോദ്യംചെയ്യപ്പെടുന്നുമുണ്ട് . അതിന്‍റെയൊക്കെ  പ്രധാന കാരണം ഇത്തരം പരിപാടികളുടെ ഉയര്‍ന്നപ്രതിഫലമാണ്.പലപ്പോഴും മത്സരര്തികളെ ഉയര്‍ന്ന മാനസിക സംഖര്‍ഷ ങ്ങളിലേക്ക് എത്തിക്കുന്നത്തിനും  ഇതുതന്നെ ആണ് കാരണം . ഏതായാലും പണവും ,സമയവും, വിദ്യാഭ്യാസവും മുടക്കി ഇത്തരം റിയാലിറ്റി  ഷോ കളിലേക്ക് മക്കളെ പറഞ്ഞയക്കുമ്പോള്‍ അതിന്‍റെ പരിണതഫലം  മാതാപിതാക്കള്‍ മനസിലാക്കെണ്ടാതയിട്ടുണ്ട് . ഇത്തരം പരിപാടികള്‍ ഭാവിയില്‍ അവരുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഒരു ഉപജീവന മാര്‍ഗം തുറന്നു കൊടുക്കാന്‍ ഉതകുന്നവയാണോ അതോ ചാനലുകളുടെ കിട മത്സരത്തില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ ഒരു കരുവാക്കി അവരുടെ ഭാവിയെ  നാം അപകടത്തിലേക്ക് നയിക്കുകയാണോ എന്ന് ഒരു വിചിന്തനം നന്നായിരിക്കും എന്നതാണ് എന്‍റെ പക്ഷം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ