കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കാന്‍ പോകുന്ന മഹാ വിപത്തിനെ കുറിച്ച് ഇതിനു മുന്‍പ് ഒരു ബ്ലോഗില്‍ എഴുതുക ഉണ്ടായി. ഇതിന്‍റെ തുടര്‍ച്ചയായി കുറച്ചു കൂടെ എഴുതണം എന്ന് കരുതിയിരുന്നബോഴാണ് അപ്രതീക്ഷിതമായി ഇന്ന് മലയാള വാര്‍ത്ത ചാനലുകളില്‍ വന്ന ഒരു വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്. വാര്‍ത്ത മറ്റൊന്നുമല്ല കേരളത്തിലെ സ്വാശ്രയ എഞ്ചിനീയറിംഗ് സ്ഥാപനങ്ങില്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങളിലായി തോറ്റവരുടെ ശതമാന കണക്ക് ഏകദേശം അറുപതുമുതല്‍ തൊണ്ണൂറു വരെ ആണ് എന്ന്. ഇത് ഏതാണ്ട് സര്‍കാര്‍ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളുടെ വിജയ ശതമാനത്തിന്‍റെ അത്രയും വരും . പരീക്ഷകളില്‍ തോല്‍വിയും ജയവും സര്‍വസാധാരണം ആണ് എന്ന് പറഞ്ഞു എഴുതി തള്ളാവുന്ന ഒരു കണക്കായി ഇതിനെ കാണാവുന്നതല്ല . കഴിഞ്ഞ എട്ടു വര്‍ഷങ്ങളിലായി സ്വാശ്രയ സ്ഥാപനങ്ങളെ വളര്‍ത്താന്‍ സഹായിച്ച കേരളത്തിന്‍റെ ഭരണ സാരഥികള്‍, സ്വാശ്രയ സ്ഥാപന ഉടമകള്‍, അവരുടെ സംഘടനകള്‍ , വയ്യാത്ത പണിക്കു മക്കളെ നിര്‍ബന്ധിച്ചു ഇത്തരം സ്ഥാപനങ്ങളില്‍ അയച്ചു അവരുടെ ഭാവി ഇല്ലാതാക്കിയ മാതാപിതാക്കള്‍ എന്നിവര്‍ ഇതിനു ഉത്തരം പറയേണ്ടതയിട്ടുണ്ട്. എഞ്ചിനീയറിംഗ് എന്നാല്‍ ശാസ്ത്രവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ഗഹന മായ പഠന രീതിയാണ് . ഇത് സമൂലമായി ഗ്രഹിക്കുന്നതിനും അത് പ്രയോഗിഗ തലത്തില്‍ ഉപയോഗിക്കുന്നതിനും അത്യാവശ്യം ബുദ്ധിശക്തിയും കഠിന പ്രയത്നവും ഭാവന സമ്പന്നതയും ആവശ്യ്മയിട്ടുണ്ട്. അപ്പോള്‍ നമ്മുടെ മുന്‍പില്‍ ഉള്ള ചോദ്യം ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ എല്ലാം അപ്രകാരം പ്രപ്തരയിട്ടുല്ലവരാണോ. തീര്‍ച്ചയായും അല്ല എന്ന് വേണം കരുതാന്‍ അത് തന്നെ ആണ് ഇത്തരം വാര്‍ത്തകള്‍ക്കു വഴി ഒരുക്കുന്നത്. എന്നുകരുതി കേരളത്തിലെ എല്ലാ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും മോശപ്പെട്ടവയാണ് എന്ന് ചിത്രീകരിക്കുന്നതും തെറ്റ് തന്നെ ആണ്. നല്ല രീതിയില്‍ നടക്കുന്നവായും ഇക്കൂട്ടത്തിലുണ്ട് എന്നാ യാഥാര്‍ത്ഥ്യം നാം മറന്നുകൂടാ. മക്കളെ എഞ്ചിനീയര്‍ ആയി കാണാന്‍ ആഗ്രഹിക്കുന്ന അച്ഛനമ്മ മാര്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങളും കഴിവുകള്‍ക്കും വിപരീതമായി. എങ്ങനെ എങ്കിലും പണമുണ്ടാക്കി ഇതുപോലുള്ള സ്ഥാപങ്ങളില്‍ അയക്കുന്നു. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നാല് വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തി അവസാനം തോല്‍വി ഏറ്റുവാങ്ങി പുറത്തു വരുന്ന ഈ വിദ്യാ ര്തികളുടെ മാനസിക നില എന്തായിക്കുമെന്നു നാം ആരും ചിന്തിക്കാറില്ല. സ്വന്തമായി ഒന്നും ആകാന്‍ ആവാതെ ജീവിതത്തിന്‍റെ മുന്നില്‍ പകച്ചു നില്‍ക്കുന്ന ഈ കുഞ്ഞുങ്ങള്‍ തെറ്റുകാര്‍ ആണ് എന്ന് പറയാന്‍ ആര്‍ക്കാണ് കഴിയുക. ഇത് എന്നും കേള്‍ക്കുന്ന ഒരു വാര്‍ത്തയിലെ കൌതുകം ആയി കാണാന്‍ മനസാക്ഷി മരിച്ചിട്ടില്ലാത്ത ആര്‍ക്കും കഴിയില്ല. ഇവിടെ ജനിക്കുന്ന ഓരോ കുഞ്ഞും നമ്മുടെ നാടിന്‍റെ സ്വത്താണ് എന്ന് പറയുമ്പോള്‍ നമ്മള്‍ ഈ കുഞ്ഞുങ്ങളോട് ചെയ്യുന്നത് നീതിയോ അതോ നീതികെടോ എന്ന് ചിന്തിക്കേണ്ട സമയം ആണ് ഇത്. നാം ഇവിടെ വളര്‍ത്തുന്നത് നിസ്സഹായരായ ഒരുകൂട്ടം യുവത്വതെയാണ്. അലക്ഷ്യമായി എന്തോ പഠിച്ചു ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കനവാതെ അവനവനും കുടുംബത്തിനും സമൂഹത്തിനും കൊള്ളാത്ത ഒരു സമൂഹത്തെ ആണ്. ഇവിടെ ഉയര്ത്ഴുന്നെല്കേണ്ടത് നാം മാതാപിത്ക്കളാണ്. ഇല്ലാത്ത പണമുണ്ടാക്കി മക്കളെ എഞ്ചിനീയര്‍ ആക്കണം എന്ന നിര്‍ബന്ധ ബുദ്ധി നമുക്ക് വേണ്ട. നമ്മുടെ മക്കളുടെ കഴിവുകള്‍ നാം മനസിലാക്കുകയും ആ കഴിവിന് അനുസരിച്ച വിദ്യാഭ്യാസത്തിനു വഴി ഒരുക്കുകയും ആണ് വേണ്ടത് . കേരളത്തില്‍ ലഭ്യമായ വിദ്യാഭ്യാസം എഞ്ചിനീയറിംഗ് മാത്രമല്ല എന്ന യാഥാര്‍ത്ഥ്യം മറക്കാതിരിക്കുക. സംപൂജ്യനായി എഞ്ചിനീയറിംഗ് കോളേജ് വിദ്യാ ഭ്യാസം കഴിഞ്ഞു പുറത്തു വരുന്ന ഒരു മകനെയോ മകളെയോ അല്ല നമുക്ക് അവശ്യം , ജീവിത പോരാട്ടത്തില്‍ വിജയിക്കാന്‍ തക്ക ലക്ഷ്യബോധവും ഒപ്പം കരുത്തുറ്റ മനസുമുള്ള നല്ല ഒരു നല്ല ഭാവി തലമുറയെ ആണ്. അതിനായി ഇന്നത്തെ കേരളത്തിലെ വിദ്യാഭ്യാസ കച്ചവടതെയും അതിന്‍റെ ദല്ലാലന്മരെയും നാം തിരിച്ചറിയണം.അവരുടെ വാക്ക് കളില്‍ വിശ്വസിച്ചു തങ്ങളുടെ കുഞ്ഞുങ്ങളെ വഴിയാധാരം ആക്കാന്‍ നാം ഒരിക്കലും ഒരു കാരണമായി തീരരുത്. എവിടെ കുറിക്കുന്ന ഈ വാക്കുകള്‍ കൊണ്ട് മാത്രം ഒരു മാറ്റം ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല പക്ഷെ വരാന്‍ പോകുന്ന നാല് വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തരത്തില്‍ ഒരു ദുരവസ്ഥ ഒരു രക്ഷിതവിനോ അവരുടെ കുഞ്ഞിനോ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയുള്ള ആത്മാര്‍ത്ഥമായ ഒരു അപേക്ഷയായി മാത്രം ഇതിനെ കണ്ടാല്‍ മതി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ