കഴിഞ്ഞ ഒരാഴ്ച വളരെ സന്തോഷം നിറഞ്ഞതായിരുന്നു . ഏകാന്ത മായ പ്രവാസ ജീവിതത്തില്‍ നിന്ന് വേറിട്ട് സ്വന്തം നാട്ടില്‍ ഒരു ചെറിയ ഇടവേള . കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്താന്‍ ഈ യാത്രക്ക് കഴിഞ്ഞില്ല എങ്കിലും പോയ ഏഴു ദിനങ്ങളില്‍ എനിക്കുണ്ടായ ചില അനുഭവങ്ങള്‍ ആണ് ഈ എഴുത്തിനു പിന്നില്‍. ഒരു ദിവസം ഹര്‍ത്താല്‍ ഒഴിച്ചാല്‍ ബാക്കി എല്ലാ ദിവസവും ബസ്സില്‍ യാത്ര ചെയ്യേണ്ടതായി വന്നു . ഈ യാത്രകളില്‍ എല്ലാം ഞാന്‍ കണ്ട കാഴ്ച വളരെ കൌതുക കരമായിരുന്നു. മദ്യപിച്ചു ബഹളം ഉണ്ടാക്കുന്ന ഒരു വ്യക്തി എങ്കിലും ഈ ബസ് കളില്‍ കൂടെ ഉണ്ടായിരുന്നു എന്നുള്ളതാണ്. ഒരു സര്‍കാര്‍ വക ബസ് കണ്ടക്ടര്‍ പോലിസ് സ്റ്റേഷന്‍ കയരെണ്ടാതായും വന്നു . സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യ വ്യവസ്ഥ ഇന്ത്യയിലെ ഓരോ പൌരനും അനുവദിക്കുന്നുണ്ട് , എന്നാല്‍ പരസ്യമായി മദ്യപിച്ചു പൊതുസ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്ക് തങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് അത്ര ധാരണ ഉണ്ടോ എന്നറിയില്ല. ഏതായാലും ഇത്തരം സ്ഥിതികളിലേക്ക് നമ്മുടെ സമൂഹത്തെ തള്ളിവിടുന്ന മദ്യപാനം എന്ന സാമൂഹിക വിപത്ത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. മദ്യത്തിന്‍റെ വിറ്റുവരവില്‍ കണ്കണ്ട് മാത്രം അനേകം പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പില്‍ വരുത്താന്‍ എല്ലാ സര്കരുകളും മത്സരിക്കുന്ന കാഴ്ച ഏവര്‍ക്കും സുപരിചിതമാണ്. അപ്പോള്‍ കേവലം മദ്യം കഴിക്കുന്ന ജനവും ഒപ്പം യെധേഷ്ടം അത് വിതരണം ചെയ്യുന്ന സര്കരും കുറ്റക്കാരാണ് എന്ന് നമുക്ക് പറയേണ്ടിവരും . മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന മദ്യ നയങ്ങള്‍ നമ്മുടെ ജനത്തിനെ കൂടുതല്‍ മദ്യപാനികള്‍ ആക്കുന്നു . പൊതു നിരത്തുകളില്‍ പാലിക്കേണ്ട മര്യാദകള്‍ മറക്കുക മാത്രമല്ല പൊതുജനത്തിനെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. ഇതിനെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഒരു പക്ഷെ സാധിച്ചേക്കും. പക്ഷെ അതുകൊണ്ട് കാര്യമായ പുരോഗതി ഉണ്ടാകും എന്ന് തോന്നുന്നില്ല . മറിച്ച് മദ്യത്തിന്‍റെ ഉത്‌പാദനത്തിലും വിതരണത്തിലും കുറവ് വരുത്തുന്ന ഒരു മദ്യ നയമാണ് നമുക്ക് വേണ്ടത് . മുക്കിലും മൂലയിലും അധികൃതവും അനധികൃതവും ആയ മദ്യ വില്പന തകൃതിയായി നടക്കുന്ന നമ്മുടെ കേരളത്തില്‍ മദ്യപനികളോട് മര്യാദക്ക് പെരുമാറണം എന്ന് ഉപദേശിച്ചിട്ട് കാര്യമായ ഫലമുണ്ടാകും എന്ന് തോന്നുന്നില്ല .കാരണം ഇവരാരും വേണം എന്ന് വച്ചിട്ട് ഇങ്ങനെ ചെയ്യുന്നതല്ല .അല്പം ഓവറായി മദ്യപിച്ചു പെട്ട് പോകുന്നവരാണ്. അതുകൊണ്ട് തന്നെ നിയമപരമായി കുടിയന്മാരെ നേരിടുന്നതിനു പകരം ആദ്യമായി കുടിക്കാനുള്ള പ്രേരണ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നമ്മുടെ സര്കാരുകളുടെ ഭാഗത്തുനിന്നു വേണ്ടത്. പരസ്പര ആദരവിനും ഭയ ഭക്തി ബഹുമാനത്തിനും പേരുകേട്ട നമ്മുടെ കൊച്ചു കേരളത്തില്‍ അല്പം വിശ്രമത്തിനും സന്തോഷത്തിനും വേണ്ടി കടന്നു വരുന്ന വിദേശീയരടക്കം ഉള്ള അതിഥി കളെ മാന്യമായി സ്വീകരിക്കേണ്ട ചുമതല തങ്ങളില്‍ നിക്ഷിപ്തമാണ് എന്ന തിരിച്ചറിവ് ഭരണ കര്‍ത്താക്കള്‍ക്കു ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . ബോധമുള്ള ഒരു തല മുറയായിരിക്കട്ടെ നമ്മുടെ അടുത്ത പഞ്ച വത്സര പദ്ധതി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ