ചില്ലറ കച്ചവട രംഗത്ത് കാര്യമായ പരിവര്‍ത്തനത്തിനു ഇന്ത്യ മഹാരാജ്യം സാക്ഷിയാകാന്‍ പോകുകയാണ്.ചില്ലറ വ്യാപാര രംഗത്ത് അതികായന്മാര്‍ എന്ന് വിശേഷിപ്പിക്കാവുന്ന വാള്‍മാര്‍ട്ട് , കാര്‍ഫോര്‍ , ടെസ്കോ തുടങ്ങിയ വ്യവസായ ഭീമന്മാര്‍ക് നമ്മുടെ നഗരങ്ങളും ഗ്രാമങ്ങളും തുറന്നു കൊടുക്കാന്‍ കേന്ദ്ര സര്‍കാര്‍ തീരുമാനിച്ചിരിക്കുന്നു. ലോകത്തെ സമ്പന്നരാജ്യങ്ങളുടെ പ്രതിനിധികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരക്കാര്‍ കഴുകന്മാരെ പോലെ നമ്മുടെ രാജ്യത്തു വട്ടമിട്ടു പറക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. കടുത്ത സാമ്പത്തിക പ്രതിസന്തി നേരിടുന്ന യുരോപ്യന്‍ രാജ്യങ്ങളില്‍ തങ്ങളുടെ മാര്‍ക്കറ്റ് പച്ചപിടിക്കാതതിനാല്‍ ,താരതമ്യേന സാമ്പത്തികമായി മെച്ചം നില്‍കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളാണ് ഇത്തരക്കാരുടെ അടുത്ത ലക്ഷ്യം. ഇന്ത്യ മഹാരാജ്യത്ത് ഭൂരിഭാഗം ജനങ്ങളും പട്ടിണി പാവങ്ങളാണ് എന്നാ ബോധ്യം നമ്മുടെ രാഷ്ട്രീയ കാര്‍ക്ക് തോന്നുന്നത് ഇലക്ഷന്‍ കാലത്തുമാത്രമാണ് . അധികാരത്തില്‍ എത്തിയാല്‍ ഇവര്‍ ബഹുരാഷ്ട്ര കുത്തകകളുടെ പ്രതിനിധികളാണ്. അവരുടെ ചിന്തകളും പ്രവൃത്തികളും രാജ്യത്തിന്‍റെ പൊതു താല്പര്യത്തിനു എതിരായി വരുന്നു എന്നത് തികച്ചും നിരാശ ജനകമാണ്. കേന്ദ്ര സര്‍കാര്‍ പറയുന്നത് തന്നെ സ്വയം പര്യാപ്തതയുള്ള ഒരു സമൂഹമാണ് അവരുടെ ലക്‌ഷ്യം എന്നാണ്. എന്താണ് സ്വയം പര്യാപ്തത ? എന്തിനും പ്രാപ്തിയുള്ള ഒരു സമൂഹം. അതായതു സമൂഹത്തിന്‍റെ മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ പോന്ന ഒരു സമൂഹം. പക്ഷെ ഇവിടെ യോ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഞങ്ങളും അത് ഉള്‍ക്കൊണ്ടു സ്വയം മാറാന്‍ നിങ്ങളും ശ്രമിക്കുക . എന്താ ഇത് നല്ല ഒരു തത്വ ശാസ്ത്രമല്ലേ? തീര്‍ച്ചയായും നല്ലത് തന്നെ. പക്ഷെ അഷ്ടിക്കു വകയില്ലാതെ കൂരയിലും കട തിണ്ണയിലും അന്തിയുറങ്ങുന്ന ഒരു നല്ല ഭാഗം ജനങ്ങളും ഈ മഹാര്ജ്യത് ഉണ്ട് എന്ന് മറന്നു തീരുമാനങ്ങള്‍ എടുക്കുന്ന ഇത്തരം ഭരണാധികാരികള്‍. ഇവിടത്തെ ജന ങ്ങളെ കൊണ്ട് ചെന്നെതിക്കാന്‍ പോകുന്നത് നിത്യ ദാരിദ്ര ത്തിലേക്കും ആത്മഹത്യയിലെക്കുമാണ് എന്നത് കാലം തെളിയിക്കാന്‍ പോകുന്ന ഒരു സത്യമാണ് .
കാലങ്ങളായി കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന സര്കരുകളുടെ പൊതു നയമാണ് സ്വകാര്യ വല്‍കരണവും സബ്സിഡി നിര്‍മാര്‍ജനവും. ഇരുപത്തി മൂന്ന് രൂപ ദിവസ വരുമാനമുള്ള പണക്കാരനായ ( കോണ്‍ഗ്രസിന്‍റെ ഭാഷയില്‍) ഇന്ത്യക്കാരന്‍ നാളെ നിത്യവര്തിക്ക് സാധനങ്ങള്‍ വങ്ങേണ്ടത് വാള്‍മാര്‍ട്ടില്‍ നിന്നാണ് എന്നത് നമുക്ക് ചിന്തിക്കാനാകുമോ?. പട്ടിണിപ്പാവങ്ങളുടെയും സാധാരണക്കാരുടെയും കീശയില്‍ കയ്യിട്ടു അവന്‍റെ വരുമാനത്തിന്‍റെ ഒരു ഭാഗം നികുതിയായി പിടിച്ചെടുത്തു അവരെ കൂടുതല്‍ പട്ടിണിയിലേക്ക് തള്ളിവിടാന്‍ ആണ് ഇന്നത്തെ ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. നൂറു ഗ്രാം എണ്ണയും അരകിലോ പഞ്ചസാരയും ഇനി നിങ്ങള്‍ക്ക് വാങ്ങാന്‍ നാട്ടും പ്രദേശത്തെ ചെറുകിട വില്പനശാലകള്‍ ഉണ്ടാകില്ല. മോഡി പിടിപ്പിച്ച കവറുകളില്‍ കിലോ കണക്കിന് പൊതിഞ്ഞു കെട്ടിയ സാധനങ്ങള്‍ വാങ്ങാന്‍ നിങ്ങള്‍ കൈ നിറയെ കാശുമായി പോകണം. അവിടെ വില്കാന്‍ പോകുന്ന സാധനത്തിന്‍റെ വില തീരുമാനിക്കുന്നത് ഏതോ ഒരു രാജ്യത്തെ ഏതെങ്കിലും ഒരു മുതലാളിയയിരിക്കും. ഇവര്‍ക്ക് സഹായകരമായി നമ്മുടെ രാജ്യത്തു നില നില്‍കുന്ന പൊതു വിതരണ സബ്രാതായങ്ങളും, സബ്സിഡി യും ഘട്ടം ഘട്ടമായി ഇല്ലാതാക്കാനാണ് സര്‍കാരുകളുടെ ഗൂഡ നീക്കം. സ്വിസ് ബാങ്കുകളില്‍ കോടികളുടെ നിക്ഷേപമുള്ള രാഷ്ട്രീയ കാര്‍ക്ക്. ഈതീരുമാനം ഒട്ടും തന്നെ പ്രശ്നമുണ്ടാക്കില്ല. പകരം അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഷോപ്പിംഗ് എന്ന വിനോദത്തിനു വഴി തുറന്നു കിട്ടുന്നു എന്നത് സന്തോഷത്തിനു വക നല്‍കുന്നതാണ്. ഇത്തരം രാഷ്ട്രീയക്കാര്‍ പറയുന്നത് കൃഷിക്കാര്‍ക്ക് വളരെ ഗുണമാകും എന്നാണ്. രണ്ടു ലക്ഷം രൂപ കടമെടുത്തു തുടങ്ങിയ കൃഷി പ്രകൃതി ദുരന്തത്തില്‍ നശിച്ച കര്‍ഷകന്‍ ലോണ്‍ തിര്ച്ചടക്കാന്‍ നിവര്‍ത്തിയില്ലാതെ ആത്മഹത്യ ചെയ്യുന്ന ഈ രാജ്യത്തു വിദേശ കുത്തകകള്‍ നമ്മുടെ കര്‍ഷകരെ സംരക്ഷിക്കുമെങ്ങില്‍ പിന്നെ നിങ്ങള്‍ രാഷ്ട്രീയക്കാര്‍ എന്തിനാണ് ? ഇന്ത്യയെ കഷണം കഷണമാക്കി ഇത്തരക്കാര്‍ക്ക് വിതരണം ചെയ്തു തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുന്ന ഇത്തരം രാഷ്ട്രീയ കാരെ നമ്മുടെ ജനം തിരിച്ചറിയുക തന്നെ വേണം. വ്യക്തമായ നിബന്ധനകള്‍ ഇല്ലാതെ ഇത്തരം സ്ഥാപിത തല്പര്യക്കാരെ ഇന്ത്യയിലേക്ക് വിളിച്ചു വരുത്തിയാല്‍ ഇവിടെ കൃഷിക്കാര്‍ മാത്രമല്ല ആത്മഹത്യയിലേക്ക് പോകാന്‍ പോകുന്നത് . ചെറിയ കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ഒട്ടനവധി കുടുംബങ്ങള്‍ നമ്മുടെ ഭാരതത്തിലുണ്ട്. ഇവര്‍ക്ക് ജീവനോപാധി കൂടെ കണ്ടതെണ്ട ഉത്തരവാദിത്വം സര്‍കാരുകളുടെ തലയില്‍ വരും എന്നുകൂടി മനസിലാക്കുന്നത് നന്നായിരിക്കും.കൃഷിക്കാര്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ ധാന്യങ്ങളും പച്ചകറി കളും ഇനി സാധാരണ ചന്തകളില്‍ ലഭ്യമാകില്ല . ഇതെല്ലം മൊത്തമായി വില പറഞ്ഞു കൈക്കലാക്കി തങ്ങള്‍ക്കു തോന്നുന്ന വിലയിട്ടു അലങ്ങരിച്ച കടകളിലെ ശീതികരിച്ച പെട്ടികളില്‍ നിന്ന് നമുക്ക് വങ്ങേടതായി വരും . പലതട്ടുകളിലായി വില്പനനടക്കുക വഴി ഒട്ടനവധി കുടുംബങ്ങള്‍ക്ക് ജീവിത മാര്‍ഗമായിരുന്ന നമ്മുടെ പരമ്പരാഗത ചില്ലറ കച്ചവട രംഗം വലിയ് ഒരു മാറ്റതിനാണ് സാക്ഷി ആകാന്‍ പോകുന്നത്. ഇതിന്‍റെ കുത്തൊഴുക്കില്‍ പെട്ട് നമ്മുടെ കുടുംബങ്ങള്‍ ശിതിലമാകതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം. കണ്ടിട്ടും കണ്ടില്ലാന്നു നടിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതൃത്വതിനു ഒരു പുനര്‍ വിചിന്തനത്തിന് സമയം കടന്നു പോയിട്ടില്ല എന്ന് കൂടെ ഓര്മ പെടുത്താന്‍ ഈ വാക്കുകളിലൂടെ ഒരു എളിയ പരിശ്രമം നടത്തുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ